tractor – malayalees.ch https://malayalees.ch Malayalam Online News Portal Fri, 19 Mar 2021 12:25:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tractor – malayalees.ch https://malayalees.ch 32 32 ട്രാക്ടര്‍, ഫുട്ബോള്‍, തെങ്ങിന്‍തോപ്പ്; കേരള കോണ്‍ഗ്രസില്‍ ചിഹ്നത്തില്‍ ധാരണയായി https://malayalees.ch/tractor-football-coconut-grove-an-agreement-was-reached-on-the-symbol-in-the-kerala-congress/ Fri, 19 Mar 2021 12:25:18 +0000 https://malayalees.ch/?p=41781 നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസില്‍ ചിഹ്നത്തിന്‍റെ കാര്യത്തില്‍ ധാരണയായി. ട്രാക്ടര്‍, ഫുട്ബോള്‍, തെങ്ങിന്‍തോപ്പ് എന്നിവ ചിഹ്നമായി അപേക്ഷിക്കാനാണ് ധരണ. അതേസമയം പി.ജെ ജോസഫും മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവെച്ചു. ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകി.

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് രാജി സമര്‍പ്പിച്ചത്. അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനാണ് നടപടി. രാജിവെക്കാന്‍ ഇരുവർക്കും നിയമോപദേശവും ലഭിച്ചു. കേരള കോൺഗ്രസുകളുടെ ലയനത്തെ തുടർന്നാണ് തീരുമാനം. നേരത്തെ കേരള കോൺഗ്രസ് (എം) പ്രതിനിധികളായിട്ടാണ് ഇരുവരും വിജയിച്ചത്.

]]>
ആളിപ്പടര്‍ന്ന് കര്‍ഷകരുടെ പ്രതിഷേധം: ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ചു https://malayalees.ch/farmers-burn-tractor-near-india-gate-to-protest-farm-bills/ Mon, 28 Sep 2020 09:18:33 +0000 https://malayalees.ch/?p=32432 പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഇരുപതോളം വരുന്ന സംഘം ഇന്ന് രാവിലെ ഇന്ത്യാഗേറ്റിന് മുന്‍പിലെത്തി പ്രതിഷേധിക്കുന്നതിനിടെ ട്രാക്ടര്‍ കത്തിക്കുകയായിരുന്നു. രാവിലെ 7.30ഓടെയായിരുന്നു സംഭവം. വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.

രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരവെയാണ് കാർഷികോൽപ്പന്ന വ്യാപാര – വാണിജ്യ ബിൽ, കർഷക ശാക്തീകരണ സംരക്ഷണ ബിൽ, അവശ്യവസ്‌തു നിയമ ഭേദഗതി ബിൽ എന്നിവയില്‍ രാഷ്ട്രപതി ഒപ്പ് വെച്ച് നിയമമാക്കിയത്. ഇന്ന് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ചുമുണ്ട്. ട്രെയിൻ തടയൽ അടക്കമുള്ള സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ നീക്കം.

പഞ്ചാബില്‍ മുഖ്യമന്ത്രി നേരിട്ട് തന്നെ സമരം ഏറ്റെടുത്തിരിക്കുകയാണ്. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് പറഞ്ഞത്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മോദി സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎ വിടുകയുണ്ടായി.

]]>