Tractor rally – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Jan 2021 03:59:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tractor rally – malayalees.ch https://malayalees.ch 32 32 ഡല്‍ഹി ശാന്തം; ഇന്ന് കർഷക സംഘടനകൾ യോഗം ചേരും https://malayalees.ch/delhi-back-to-normal-after-farmers-tractor-rally/ Wed, 27 Jan 2021 03:59:17 +0000 https://malayalees.ch/?p=39170 കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയ ഡൽഹി തെരുവുകൾ ശാന്തമായി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ അർദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചു. ഭാവി പരിപാടികൾ നിശ്ചയിക്കാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും.

കർഷകരുടെ ട്രാക്ടർ പരേഡ് ഐടിഒയിലും ചെങ്കോട്ടയിലും എത്തിയതോടെയാണ് വലിയ സംഘർഷം ഉണ്ടായത്. പൊലീസും കർഷകരും നേർക്കുനേർ നിന്നപ്പോൾ പൊലീസ് ആസ്ഥാനം നിലകൊള്ളുന്ന ഐടിഒ പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി. കർഷകരിൽ ഒരാൾ ട്രാക്ടർ മറിഞ്ഞു കൊല്ലപ്പെട്ടതോടെ പ്രതിഷേധം ആളിക്കത്തി.

കർഷക സംഘടനാ നേതാക്കളുടെ അഭ്യർഥന മാനിച്ച് കർഷകർ നഗരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഘർഷത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ആളുകൾ ആണെന്ന നിലപാടിലാണ് കർഷക സംഘടനകൾ. ഭാവി സമര പരിപാടികൾ സംബന്ധിച്ച് സംയുക്ത കർഷക സമര സമിതി യോഗം ചേർന്ന് തീരുമാനം എടുക്കും.

അതേസമയം ചെങ്കോട്ടയിൽ പതാക ഉയർത്തിയതിന്‍റെ പേരിൽ വിമർശനം ഉയർത്താനാണ് സർക്കാർ നീക്കം. ഈ ഘട്ടത്തിൽ തുടർസമര പരിപാടികൾ സംയുക്ത കർഷക സംഘർഷ് സമിതി ഉടൻ പ്രഖ്യാപിക്കും. ബജറ്റ്‌ അവതരിപ്പിക്കുന്ന ഫെബ്രുവരി 1ന് പാർലമെന്റ് മാർച്ചു നടത്തുമെന്നു കർഷകർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായി എങ്ങനെ കർഷക മാർച്ച് സംഘടിപ്പിക്കണം എന്ന കാര്യം നേതാക്കൾ ചർച്ച ചെയ്യും. സമരം കൂടുതൽ ശക്തമാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സമവായ ചർച്ചയിലേ‌ക്കും നീങ്ങിയേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മന്ത്രിതല ഉപ സമിതി ചർച്ച നടത്തും.

]]>
ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യു.പി സര്‍ക്കാര്‍ https://malayalees.ch/up-govt-orders-no-diesel-for-tractors/ Mon, 25 Jan 2021 03:54:52 +0000 https://malayalees.ch/?p=39080 കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന ട്രാക്ടര്‍ റാലി പങ്കെടുക്കുന്ന ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് ഉത്തര്‍ പ്രദേശ് സർക്കാർ നിർദേശം. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫിസർമാർക്കാണ് സർക്കാർ നിർദേശം നൽകിയത്. ഇതിനെ തുടര്‍ന്ന് നഗരങ്ങളിൽ ഗതാഗതം മുടക്കാൻ കർഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തു.

ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാമെന്നും എന്നാല്‍ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നും ഡല്‍ഹി പോലീസ് നിര്‍ദേശിച്ചു. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടര്‍ റാലി നടത്താന്‍ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്. ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് സമരക്കാര്‍ ഡല്‍ഹി പോലീസിന് സമര്‍പ്പിച്ചിരുന്നു. പോലീസും സമരക്കാരുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷകര്‍ പോലീസിന് ഉറപ്പു നല്‍കിയിരുന്നു. ഡല്‍ഹിയുടെ അതിര്‍ത്തികളിലായിരിക്കും സമരമെന്നും സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി അതിര്‍ത്തിക്കു പുറത്ത് സമരം തുടരുന്ന കര്‍ഷകര്‍ക്ക് നഗരത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി പോലീസ് വ്യക്തമാക്കി. നഗരത്തില്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം പ്രവേശിക്കാനാണ് അനുമതി. റാലിയില്‍ എത്ര ട്രാക്ടറുകള്‍ അണിനിരക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രാവിലെ 11.30 ഓടെ റിപ്പബ്ലിക് ദിന പരിപാടികള്‍ അവസാനിച്ചതിനു ശേഷം മാത്രമേ റാലി ആരംഭിക്കാന്‍ പാടുള്ളൂ.

]]>
സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ; ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ല https://malayalees.ch/60-farmer-deaths-dont-embarrass-tractor-rally-does-rahul-gandhi/ Sat, 16 Jan 2021 04:03:46 +0000 https://malayalees.ch/?p=38704 കേന്ദ്രസർക്കാരുമായുള്ള ഒന്‍പതാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. 17ന് കൂടുതൽ സമര പ്രഖ്യാപനങ്ങൾ ഉണ്ടാകും. റിപ്പബ്ലിക് ദിനത്തിൽ നിശ്ചയിച്ച ട്രാക്ടർ റാലിയിൽ മാറ്റമില്ലെന്നും കർഷക സംഘടനകൾ ആവർത്തിച്ചു.

റാലി സമാധാനപരമായിരിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കർഷരുടെ മറുപടി. ഭേദഗതികളിൽ ചർച്ചയാകാമെന്ന കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്‍റെ നിർദേശം കർഷകർ ഇന്നലെ തള്ളിയിരുന്നു. നിയമം റദ്ദാക്കുന്ന നടപടികളിലാകണം ചർച്ചയെ നിലപാട് കർഷക സംഘനകൾ ആവർത്തിച്ചു. ഭേദഗതികളിലെ ആശങ്കകൾ ചർമ്മ ചെയ്യാമെന്നായിരുന്നു കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറിന്റെയും പീയുഷ് ഗോയലിന്‍റെയും പ്രതികരണം. സമരക്കാരെ കേന്ദ ഏജൻസികളെ വച്ച് വേട്ടയാടുന്നതിലും കർണാലിൽ 1000 കർഷകർക്കെതിരെ കേസെടുത്തലിലും കർഷക സംഘടനകൾ പ്രതിഷേധം അറിയിച്ചു.19ന് 10-ാം വട്ട ചർച്ച നിശ്ചയിച്ചിട്ടുണ്ട്.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡൽഹി അതിർത്തികളിലെ കർഷകരുടെ സമരം 52ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

]]>
ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകരുടെ ട്രാക്ടർ റാലി https://malayalees.ch/talks-stuck-tractor-rally-jan-7-r-day-rehearsal-say-farmers/ Thu, 07 Jan 2021 04:13:46 +0000 https://malayalees.ch/?p=38165 കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകരുടെ ട്രാക്ടർ റാലി. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി. നാളെയാണ് കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള എട്ടാം വട്ട ചർച്ച.

കാർഷിക നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി അതിർത്തികളിലെ സമരം 43 ദിവസം പിന്നിടുമ്പോള്‍ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ടാക്ടർ റാലി. തിക്രി, ഗാസിപൂർ സിംഗു, അതിർത്തികളിൽ സമരം തുടരുന്ന കർഷകരാണ് ട്രാക്ടർ റാലി നടത്തുക.

റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്തും. കർഷക സംഘടനകൾ പ്രഖ്യാപിച്ച 15 ദിവസത്തെ രാജ്യവ്യാപക പ്രതിഷേധങ്ങൾ തുടരുകയാണ്. ദേശ് ജാഗരൺ അഭിയാനും ഇന്നലെ ആരംഭിച്ചിരുന്നു. രാജസ്ഥാന്‍ – ഹരിയാന അതിർത്തിയായ ഷാജഹാൻപൂരിലുള്ള പ്രതിഷേധക്കാർ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്. 18ന് വനിതകൾ അണിനിരക്കുന്ന പ്രതിഷേധവും നടത്തും. കർഷകർ സമരം ശക്തമാക്കിയതോടെ ഡല്‍ഹിയിലും അതിർത്തി മേഖലകളിലും പൊലീസ് വിന്യാസം വർധിപ്പിച്ചു.

]]>