tractor parade – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Jan 2021 08:57:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tractor parade – malayalees.ch https://malayalees.ch 32 32 ആളിക്കത്തി കർഷക രോഷം; പൊലീസ് ബാരിക്കേഡുകൾ തകർത്ത് ട്രാക്ടർ റാലി ഇന്ത്യാഗേറ്റിലേക്ക് https://malayalees.ch/more-farmers-arrive-for-tractor-parade-today-2/ Tue, 26 Jan 2021 08:56:55 +0000 https://malayalees.ch/?p=39154 കാർഷിക പരിഷ്‌കരണ നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുള്ള കർഷകരുടെ ട്രാക്ടർ പരേഡ് ‍ഡല്‍ഹിയിലെത്തി. മാർച്ച് ഇന്ത്യ ഗേറ്റിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്.

മാര്‍ച്ച് തടയാനായി പോലീസ് അതിര്‍ത്തികളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചത്. പോലീസ് ബാരിക്കേഡുകള്‍ ജെസിബി ഉപയോഗിച്ചാണ് കര്‍ഷകര്‍ എടുത്തുമാറ്റിയത്.റോഡുകളില്‍ പൊലീസ് നിര്‍ത്തിയിട്ട ട്രക്കുകളും കര്‍ഷകര്‍ നീക്കി. ബാരിക്കേഡുകള്‍ തര്‍ത്തതോടെ ഗാസിപൂരിലും സിഘുവിലും കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക പ്രയോഗവും ലാത്തി ചാര്‍ജും നടത്തി.

കോണ്‍ഗ്രീറ്റ് സ്ലാബുകളും ബസ്സുകളും ഉപയോഗിച്ച് ഡല്‍ഹിയിലെ റോഡുകളിലും റാലിയെ പോലീസ് തടഞ്ഞു. ട്രാക്ടര്‍ ഉപയോഗിച്ച് ഇവ നീക്കം ചെയ്ത് മുന്നേറിയ കര്‍ഷര്‍ക്ക് നേരെ പോലീസ് വീണ്ടും കണ്ണീര്‍ വാതക പ്രയോഗവും ലാത്തിചാര്‍ജും നടത്തി. സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. നിരവധി കര്‍ഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.

ട്രാക്ടറുകളുടെ ടയറിന്‍റെ കാറ്റ് പോലീസ് അഴിച്ചുവിട്ടതായും പ്രകോപനമില്ലാതെ കര്‍ഷകര്‍ക്കെതിരെ വ്യാപക അക്രമമാണ് പൊലീസ് നടത്തുന്നതെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിച്ചു. നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കർഷകസംഘടനകൾ പറഞ്ഞു.

ഒരു ലക്ഷത്തോളം ട്രാക്ടറുകളിലായി നാല് ലക്ഷത്തോളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്.

]]>
കർഷകരുടെ ട്രാക്ടർ പരേഡ് ഇന്ന്; പങ്കെടുക്കുക ഒരു ലക്ഷം ട്രാക്ടറുകളിലായി 4 ലക്ഷത്തിൽ അധികം പേർ https://malayalees.ch/more-farmers-arrive-for-tractor-parade-today/ Tue, 26 Jan 2021 04:17:57 +0000 https://malayalees.ch/?p=39135 കാർഷിക പരിഷ്‌കരണ നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന ട്രാക്ടർ പരേഡ് ഇന്ന്. ഒരു ലക്ഷം ട്രാക്ടറുകളാണ് പരേഡിൽ പങ്കെടുക്കുക. ഉച്ചക്ക് 12 മണിക്കാണ് ട്രാക്ടർ പരേഡ് ആരംഭിക്കുക

ഒരു ലക്ഷം ട്രാക്ടറുകളിലായി സ്ത്രീകൾ അടക്കം 4 ലക്ഷത്തിൽ അധികം കർഷകർ പങ്കെടുക്കും. സിങ്കു, തിക്രി, ഗാസിപുർ എന്നിവടങ്ങളിൽ നിന്നാണ് പരേഡ് ആരംഭിക്കുക. നിലവിൽ നൽകിയിരിക്കുന്ന റൂട്ട് മാപ്പ് അനുസരിച്ച് റാലി തീരാൻ 48 മണിക്കൂർ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

പുറത്ത് നിന്ന് ആളുകൾ നുഴഞ്ഞു കയറിയെന്ന സംശയമുള്ളതിനാൽ കടുത്ത നിയന്ത്രണത്തിലായിരിക്കും റാലി നടക്കുക. ഡൽഹി പിടിച്ചടക്കുകയല്ല, കാർഷിക നിയമങ്ങൾ പിൻവലിക്കാൻ രാജ്യത്തെ ജനങ്ങളുടെ പിന്തുണ ആർജിക്കുകയാണ് ട്രാക്ടർ പരേഡിന്റെ ലക്ഷ്യമെന്ന് കർഷകർ പറഞ്ഞു.

അതേ സമയം ഫെബ്രുവരി ഒന്നിന് പാർലമെന്റ് ഉപരോധം നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ നേതാവ് ദർശൻ പാൽ പറഞ്ഞു. നിയമങ്ങൾ പിൻവലിക്കാൻ പുതിയ സമര പരിപാടികളിലേക്ക് കടക്കുകയാണ് കർഷകർ.

]]>
റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ചിന് ശക്തിപകരാന്‍ സ്ത്രീകളും https://malayalees.ch/daughters-of-farmers-on-tractors-headed-for-delhi/ Wed, 06 Jan 2021 03:58:43 +0000 https://malayalees.ch/?p=38096 ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കാനിരിക്കുന്ന ട്രാക്ടര്‍ പരേഡില്‍ ഹരിയാനയില്‍ നിന്നുള്ള സ്ത്രീകളെയും കൂടുതലായി പങ്കെടുപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിനായി സ്ത്രീകള്‍ക്ക് ട്രാക്ടര്‍ ഓടിക്കുന്നതിനുള്ള പരിശീലനം നല്‍കി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാനയിലെ മിക്ക ടോള്‍ പ്ലാസകളും കര്‍ഷകര്‍ പിടിച്ചെടുത്തുകഴിഞ്ഞു. ടോള്‍ പ്ലാസകള്‍ക്ക് സമീപമാണ് സ്ത്രീകള്‍ ട്രാക്ടര്‍ പരിശീലനം നടത്തുന്നത്.

ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തില്‍ ധാരാളം സ്ത്രീകള്‍ പങ്കെടുക്കുന്നുണ്ട്. ട്രാക്ടര്‍ പരേഡിലടക്കം സ്ത്രീകളെ പങ്കെടുപ്പിച്ച് ചരിത്രം രചിക്കാനുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍.

”ഇത് സര്‍ക്കാരിനുള്ള ട്രെയിലര്‍ മാത്രമാണ്. ട്രാക്ടര്‍ പരേഡില്‍ പങ്കെടുത്തുകൊണ്ട് വേണ്ടിവന്നാല്‍ ചെങ്കോട്ടയിലേക്കും ഞങ്ങള്‍ ട്രാക്ടര്‍ ഓടിച്ചെത്തും. അതൊരു ചരിത്ര സംഭവമായി മാറും”, സാഫഖേരി ജില്ലയിലെ സിക്കിം നായിന്‍ പറഞ്ഞു. പോര്‍ക്കളത്തില്‍ ഇനി കാണാന്‍ പോകുന്നത് സ്ത്രീശക്തിയാണെന്നും ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും നായിന്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരി 26ന് രാജ്പതിലെ ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിന് ശേഷം തങ്ങളുടെ ട്രാക്ടറുകളുമായി പരേഡ് സംഘടിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലുമായിരിക്കും ട്രാക്ടര്‍ പരേഡ്.

]]>
റിപ്പബ്ലിക് ദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ പരേഡ് സംഘടിപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍ https://malayalees.ch/farmers-protest-we-will-hold-parallel-tractor-parade-on-republic-day-farmer-unions/ Tue, 05 Jan 2021 05:10:27 +0000 https://malayalees.ch/?p=38047 കേന്ദ്രസർക്കാരുമായുള്ള ഏഴാവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. നാളെ മുതൽ ഈ മാസം 20 വരെ രാജ്യത്തുടനീളം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. കേന്ദ്ര സർക്കാരുമായുള്ള അടുത്ത ചർച്ച വെള്ളിയാഴ്‍ച നടക്കും.

മൂന്ന് കാർഷിക പരിഷകരണ നിയമനങ്ങളും പിൻവലിക്കുന്ന കാര്യം ആദ്യം ചർച്ച ചെയ്യണമെന്ന് നേതാക്കൾ നിലപാട് സ്വീകരിച്ചതോടെയാണ് ചർച്ച വഴി മുട്ടിയത്. മിനിമം താങ്ങു വില നിയമം കൊണ്ട് ഉറപ്പാക്കുന്ന വിഷയം ചർച്ച ചെയ്യാനായിരുന്നു സർക്കാർ നീക്കം. രാജ്യവ്യാപകമായി കർഷകർക്ക് നേട്ടമുണ്ടാക്കുന്നതാണെന്ന് സർക്കാർ വ്യക്തമാക്കി. ഒരു പ്രദേശത്തെ കർഷകർക്ക് മാത്രമാണ് നിയമത്തോട് വിയോജിപ്പെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. എന്നാൽ സർക്കാർ നിലപാട് അംഗീകരിക്കാൻ കർഷക സംഘടന നേതാക്കൾ തയ്യാറായില്ല. ഇതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.

സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ട കർഷകർക്ക് ആദരാഞ്ജലികളർപ്പിച്ചു കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ബുധനാഴ്ച മുതൽ 20 വരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.കുണ്ട്ലി-മനേസർ-പൽവാൾ ദേശീയപാതയിലൂടെ ട്രാക്ടക്ർ മാർച്ച് ആരംഭിക്കും. ഷാജഹാൻപൂർ അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാർ ഡൽയിലേക്ക് നീങ്ങും. റിപ്പബ്ളിക് ദിനത്തിൽ ഡൽഹിക്ക് അകത്തും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ പരേഡ് നടത്തും. ട്രാക്ടർ മാർച്ച് നടത്തുമെന്നും മുന്നറിയിപ്പുണ്ട്.

]]>