Tractor March – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Nov 2021 12:35:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tractor March – malayalees.ch https://malayalees.ch 32 32 പാര്‍ലമെന്റിലേക്കുള്ള ട്രാക്ടര്‍ മാര്‍ച്ച് മാറ്റി; സമരം തുടരുമെന്ന് കര്‍ഷകര്‍ https://malayalees.ch/tractor-march-defers-says-sanyukth-kisan-march/ Sat, 27 Nov 2021 12:35:33 +0000 https://malayalees.ch/?p=53164 ഈ മാസം 29ന് പാര്‍ലമെന്റിലേക്കുള്ള കര്‍ഷരുടെ ട്രാക്ടര്‍ മാര്‍ച്ച് മാറ്റി. സിംഗുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് കൊണ്ടാണ് സമരം മാറ്റിയതെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദ് പറഞ്ഞു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അടുത്ത യോഗം ഡിസംബര്‍ നാലിന് ചേരും. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരുമെന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു. ഡിസംബര്‍ നാലിനുള്ളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം നാളെ മുംബൈയില്‍ നിശ്ചയിച്ചിരിക്കുന്ന മഹാപഞ്ചായത്തുമായി മുന്നോട്ടുപോകുമെന്നും ആറ് ആവശ്യങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും പി കൃഷ്ണപ്രസാദ് അറിയിച്ചു.

അതിനിടെ മിനിമം താങ്ങുവിലയ്ക്കായുള്ള നിയമം ഉടനുണ്ടാകില്ലെന്ന് സൂചന നല്‍കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ രംഗത്തെത്തി. താങ്ങുവില ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കായി സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമിതിയില്‍ കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് തിങ്കളാഴ്ച തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചാണ് ബില്ല് കൊണ്ടുവന്നത്. സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ കൃഷിമന്ത്രി ബില്‍ അവതരിപ്പിക്കും. കൃഷി അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കില്ലെന്നും കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് മടങ്ങണമെന്നും കൃഷിമന്ത്രി പറഞ്ഞു.

]]>
ചെങ്കോട്ടയില്‍ പൊലീസ് നടപടി; സംഘര്‍ഷം https://malayalees.ch/police-at-red-fort-to-remove-farmers/ Tue, 26 Jan 2021 11:35:12 +0000 https://malayalees.ch/?p=39163 ചെങ്കോട്ടയില്‍ നിന്നും പൊലീസ് കര്‍ഷകരെ ഒഴിപ്പിക്കുന്നു. പൊലീസ് കര്‍ഷകര്‍ക്ക് നേരെ ലാത്തിചാര്‍ജ് പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്. നേരത്തെ ട്രാക്ടറുകളുമായെത്തിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ സമര പതാക വീശി. ചെങ്കോട്ടയിലെ മിനാരത്തിന് മുകളിലും കര്‍ഷകര്‍ പതാക ഉയര്‍ത്തി.

അതിനിടെ ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകന്‍ മരിച്ചു. കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ഐടിഒ ജങ്ഷനില്‍ പ്രതിഷേധിക്കുകയാണ്. അക്ഷര്‍ധാം വഴി വന്ന സംഘമാണ് ഐടിഒയില്‍ പ്രതിഷേധിക്കുന്നത്.

ട്രാക്ടര്‍ റാലിയിലുടനീളം പൊലീസും കര്‍ഷകരും ഏറ്റുമുട്ടി. പൊലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ലാത്തിചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു. നേരത്തെ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

]]>
രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് ഹരിയാനയില്‍ https://malayalees.ch/rahul-gandhi-tractor-march-haryana/ Tue, 06 Oct 2020 05:28:40 +0000 https://malayalees.ch/?p=32836 കാർഷിക നിയമങ്ങൾക്ക് എതിരായ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി ഇന്ന് ഹരിയാനയിലേക്ക്. രാവിലെ 11ന് പട്യാലയിൽ മാധ്യമങ്ങളെ കണ്ട ശേഷമാണ് റാലി ആരംഭിക്കുക. റാലി അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു. അതേസമയം കിസാന് സംഘർഷ് സമിതി ഇന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാലയുടെ വീട് ഖരാവോ ചെയ്യും.

കാർഷിക നിയമങ്ങള്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ടാക്ടർ റാലി പഞ്ചാബില് 2 ദിവസം പിന്നിട്ട ശേഷമാണ് ഹരിയാനയിലേക്ക് കടക്കുന്നത്. പഞാബിലെ മോഗയില്‍ നിന്നും ആരംഭിച്ച റാലി ഹരിയാനയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഖട്ടാര്‍ പറഞ്ഞു.

രാഹുലിനൊപ്പം കുറച്ച് പേരെ മാത്രം ഹരിയാനയിലേക്ക് കടക്കാന് അനുവദിച്ചേക്കും. കുരുക്ഷേത്രയിലെ കൈതല്‍, പിപ്ലി എന്നിവിടങ്ങളിലും കര്‍ണാലിലുമാണ് രാഹുല്‍ റാലികള്‍ നടത്തുക. ടാക്ടറിലെ പ്രത്യേക സീറ്റില് ഇരിക്കുന്ന രാഹുലിന്റെ ചിത്രം പങ്ക് വച്ച് പ്രൊട്ടസ്റ്റ് ടൂറിസം എന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി വിമർശിച്ചു.

അതേസമയം കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഇന്ന് ഹരിയാന ഉപ മുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാലയുടെ വീട് ഖരാവോ ചെയ്യും. കര്‍ഷകരുടെ റെയില്‍ – റോഡ്‌ തടയല്‍ സമരം 12 ദിവസം പിന്നിട്ടിരിക്കുകയാണ്. ചരക്ക് ട്രെയിനുകളെ കടത്തിവിടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആവശ്യപ്പെട്ടു.

]]>