TPR – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Feb 2022 04:18:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png TPR – malayalees.ch https://malayalees.ch 32 32 കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു; ടി.പി.ആർ 38ന് താഴെ https://malayalees.ch/covid-decreases-the-intensity-of-the-third-wave-below-tpr/ Fri, 04 Feb 2022 04:18:12 +0000 https://malayalees.ch/?p=56459 സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു. ഏറെ നാളുകൾക്ക് ശേഷം ടി.പി.ആർ 38ന് താഴെയെത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. രോഗവ്യാപനത്തിന് തെല്ലൊരു ശമനമുണ്ടായെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 37.23 ആയിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിക്കുന്നവരേക്കാൾ കൂടുതൽ പേർ ഇന്നലെ രോഗമുക്തി നേടി. നിലവിലെ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുനന്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. നിയന്ത്രണങ്ങൾ എത്തരത്തിൽ മുന്നോട്ടുകൊണ്ടുപോകണം എന്നത് തന്നെയാകും പ്രധാനമായും ചർച്ചയാകുക. കൂടുതൽ ജില്ലകളിൽ നിയന്ത്രണം വേണമോയെന്ന കാര്യം പരിശോധിക്കും. തിരുവനന്തപുരം ഉൾപ്പടെ സി കാറ്റഗറിയിലുള്ള മിക്ക ജില്ലകളിലും രോഗവ്യാപനം കുറഞ്ഞെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഈ ജില്ലകളിൽ ഇളവ് നൽകുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായി എന്നാണ് സർക്കാരിന്റെ നിഗമനം, അതിനാൽ ഈ രീതി തുടരാനാണ് സാധ്യത. സി ക്യാറ്റഗറി ജില്ലകളിലെ തിയറ്ററുകൾക്ക് ഇളവ് നൽകുന്ന കാര്യവും ചർച്ചയാകും. ഞായറാഴ്ച ലോക്ക്ഡൗൺ ഈ ആഴ്ച കൂടി തുടരും. അടുത്ത അവലോകനയോഗത്തിലാകും ഇതിലെ മാറ്റം സംബന്ധിച്ച കാര്യം തീരുമാനിക്കുക.

]]>
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം; ടിപിആർ 44.2% https://malayalees.ch/thiruvananthapuram-tpr-44-2/ Tue, 18 Jan 2022 04:24:13 +0000 https://malayalees.ch/?p=55649 തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയിലെ ടിപിആർ 44.2% ആണ്. തലസ്ഥാന ജില്ലയിൽ രണ്ട് പേരെ പരിശോധിക്കുന്നതിൽ ഒരാൾ പോസിറ്റീവ് എന്ന നിലയിലാണ് നിലവിൽ രോഗവ്യാപനം. ( thiruvananthapuram tpr 44.2 )

നഗരപ്രദേശങ്ങളിൽ കേന്ദ്രീകരിച്ചും ജനവാസ മേഖലകൾ കേന്ദ്രീകരിച്ചുമാണ് രോഗവ്യാപനമെന്ന് ജില്ലാ മെഡിക്കൽ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ആവശ്യത്തിന് സിഎഫ്എൽടിസികൾ ഒരുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ച്ചയുണ്ടെന്ന് വിമർശനം ഉയരുന്നുണ്ട്.

രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിൽ കേരളം രണ്ടാം സ്ഥാനത്താണ്. 33.07 ശതമാനമായി സംസ്ഥാനത്തെ ടി.പി.ആർ കുതിച്ചുയർന്നു. ടി.പി.ആർ ഏറ്റവും കൂടുതൽ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 19.65 ശതമാനത്തിൽ തുടരുമ്പോഴാണ് കേരളത്തിൽ ടി.പി.ആർ ദിനംപ്രതി കുതിക്കുന്നത്.

ജനുവരി 1ന് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനം. ജനുവരി 10ന് 12.68ഉം ജനുവരി 15ന് 26.96 ശതമാനമായി ഉയർന്നു. ജനുവരി 16ന് 30 കടന്ന ടിപിആർ ഇന്നലെ 33ഉം കടന്ന് 33.07 ശതമാനത്തിൽ എത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തുന്നതിൽ ഏറ്റവും ഉയർന്ന ടിപിആറാണ് ഇന്നലത്തേത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് ടിപിആറിൽ ഉണ്ടായ വർധന 21%. സംസ്ഥാനത്തെ രോഗ വ്യാപനം എത്രകണ്ട് തീവ്രമാണെന്ന് തെളിയിക്കുന്നതാണ് ടിപിആറിലെ ഈ കുതിപ്പ്.

കഴിഞ്ഞ ആഴ്ച അപേക്ഷിച്ച് കൊവിഡ് കേസുകളിൽ 182 ശതമാനം വർധന. ഇന്നലത്തെ ടിപിആർ ദേശീയ ശരാശരി 19.65 ശതമാനമാണ്. ഡൽഹിയിലെ 28% ബംഗാൾ 26.43% മഹാരാഷ്ട്രയിൽ 20.76% തമിഴ്‌നാട്ടിൽ 17% കർണാടകയിൽ 12.45 ശതമാനവുമാണ് ടെസ്റ്റ് പോസ്റ്റ് നിരക്ക്. ടിപിആർ നിരക്കിൽ കേരളത്തിന് മുന്നിലുള്ളത് താരതമ്യേന ചെറിയ സംസ്ഥാനമായ ഗോവയാണ്. 41.52% ആണ് ഗോവയിലെ ഇന്നലത്തെ ടിപിആർ. ഗോവിൽ ഇന്നലെ 5236 സാമ്പിളുകളാണ് പരിശോധിച്ചത്. 2174 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം കേരളത്തിൽ ഇന്നലത്തെ കേസുകൾ 22,846ഉം, നടത്തിയ സാമ്പിൾ പരിശോധന 69,373 ആയിരുന്നു. കേരളത്തിലെ ഏറ്റവും ഉയർന്ന ടിപിആർ തിരുവനന്തപുരം ജില്ലയിലാണ്(44.02%). ജില്ലയിൽ പരിശോധിക്കുന്ന രണ്ടുപേരിൽ ഒരാൾക്ക് കൊണ്ട് ബാധയെന്ന് ചുരുക്കം.

]]>
ടിപിആർ നിരക്കിൽ കേരളം രണ്ടാമത്; ഏറ്റവും കൂടുതൽ ഗോവയിൽ https://malayalees.ch/kerala-ranks-second-in-tpr-rates-most-in-goa/ Tue, 18 Jan 2022 04:13:42 +0000 https://malayalees.ch/?p=55636 രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിൽ കേരളം രണ്ടാം സ്ഥാനത്ത്. 33.07 ശതമാനമായി സംസ്ഥാനത്തെ ടി.പി.ആർ കുതിച്ചുയർന്നു. ടി.പി.ആർ ഏറ്റവും കൂടുതൽ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 19.65 ശതമാനത്തിൽ തുടരുമ്പോഴാണ് കേരളത്തിൽ ടി.പി.ആർ ദിനംപ്രതി കുതിക്കുന്നത്.

ജനുവരി 1ന് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനം. ജനുവരി 10ന് 12.68ഉം ജനുവരി 15ന് 26.96 ശതമാനമായി ഉയർന്നു. ജനുവരി 16ന് 30 കടന്ന ടിപിആർ ഇന്നലെ 33ഉം കടന്ന് 33.07 ശതമാനത്തിൽ എത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തുന്നതിൽ ഏറ്റവും ഉയർന്ന ടിപിആറാണ് ഇന്നലത്തേത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് ടിപിആറിൽ ഉണ്ടായ വർധന 21%. സംസ്ഥാനത്തെ രോഗ വ്യാപനം എത്രകണ്ട് തീവ്രമാണെന്ന് തെളിയിക്കുന്നതാണ് ടിപിആറിലെ ഈ കുതിപ്പ്.

കഴിഞ്ഞ ആഴ്ച അപേക്ഷിച്ച് കൊവിഡ് കേസുകളിൽ 182 ശതമാനം വർധന. ഇന്നലത്തെ ടിപിആർ ദേശീയ ശരാശരി 19.65 ശതമാനമാണ്. ഡൽഹിയിലെ 28% ബംഗാൾ 26.43% മഹാരാഷ്ട്രയിൽ 20.76% തമിഴ്നാട്ടിൽ 17% കർണാടകയിൽ 12.45 ശതമാനവുമാണ് ടെസ്റ്റ് പോസ്റ്റ് നിരക്ക്. ടിപിആർ നിരക്കിൽ കേരളത്തിന് മുന്നിലുള്ളത് താരതമ്യേന ചെറിയ സംസ്ഥാനമായ ഗോവയാണ്. 41.52% ആണ് ഗോവയിലെ ഇന്നലത്തെ ടിപിആർ.

ഗോവിൽ ഇന്നലെ 5236 സാമ്പിളുകളാണ് പരിശോധിച്ചത്. 2174 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം കേരളത്തിൽ ഇന്നലത്തെ കേസുകൾ 22,846ഉം, നടത്തിയ സാമ്പിൾ പരിശോധന 69,373 ആയിരുന്നു. കേരളത്തിലെ ഏറ്റവും ഉയർന്ന ടിപിആർ തിരുവനന്തപുരം ജില്ലയിലാണ്(44.02%). ജില്ലയിൽ പരിശോധിക്കുന്ന രണ്ടുപേരിൽ ഒരാൾക്ക് കൊണ്ട് ബാധയെന്ന് ചുരുക്കം.

]]>
സംസ്ഥാനത്ത് ടി.പി.ആർ. കൂടുന്നതിന് കാരണം ഉയർന്ന ജനസാന്ദ്രത: ആരോഗ്യമന്ത്രി https://malayalees.ch/hike-in-tpr/ Wed, 11 Aug 2021 08:34:51 +0000 https://malayalees.ch/?p=47963 സംസ്ഥാനത്ത് ടി.പി.ആർ. കൂടുന്നതിന് കാരണം ഉയർന്ന ജനസാന്ദ്രതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. രോഗം സങ്കീർണമായ ശേഷമാണ് പലരും ഡോക്ടറെ കാണുന്നതെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നുവെങ്കിലും തീവ്രത കുറവാണെന്നും മന്ത്രി വ്യക്തമാക്കി.

രോഗം വന്ന ആളുകളുടെ എണ്ണത്തിൽ ഏറ്റവും കുറവ് കേരളത്തിലാണ്, അതിനാൽ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് വീണാ ജോർജ് പറഞ്ഞു. അതിനാൽ, കൊവിഡ് കേസുകൾ വർധിക്കുന്നതിലുള്ള ഒരു പ്രധാന കാരണം സംസ്ഥാനത്തെ ഉയർന്ന ജനസാന്ദ്രതയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 15 ന് മുൻപ് 60 വയസ്സ് കഴിഞ്ഞവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

]]>