tp chandrasekharan – malayalees.ch https://malayalees.ch Malayalam Online News Portal Thu, 15 Jun 2023 04:33:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tp chandrasekharan – malayalees.ch https://malayalees.ch 32 32 കേരളത്തിലേക്ക് തോക്ക് കടത്തി; ടിപി കേസ് പ്രതി രജീഷ് കർണാടക പൊലീസ് കസ്റ്റഡിയിൽ https://malayalees.ch/tp-case-accused-rajish-in-karnataka-police-custody/ Thu, 15 Jun 2023 04:33:05 +0000 https://malayalees.ch/?p=82754 ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ ജയിലിലെത്തിയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ നിന്ന് തോക്ക് പിടിച്ചെടുത്ത കേസിലാണ് കസ്റ്റഡി. രജീഷിന്റെ നിർദ്ദേശപ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയെന്നാണ് കേസ്.

കേരളത്തിലേക്ക് തോക്ക് കൊണ്ടുപോകുന്നത് ടികെ രജീഷിന്റെ നിർദേശ പ്രകാരമാണെന്ന് പിടിയിലായവർ പൊലീസിന് മൊഴി നൽകി. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായാണ് രജീഷിനെ കസ്റ്റഡിയിൽ എടുത്തിരുക്കുന്നത്.

ടിപി വധക്കേസിലെ പ്രതികൾ ജയിലിൽ കിടന്നും കുറ്റകൃത്യങ്ങൾ നടത്തുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ജയിലിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്ന ആരോപണങ്ങൾ കൊടിസുനി അടക്കമുള്ളവർക്കെതിരെയാണ് ഉയർന്നത്. ഇതിനിടെയാണ് ടി കെ രജീഷിനെതിരെയും സമാനമായ ആരോപണം ഉണ്ടായത്.

]]>
ടി.പി വധക്കേസിലെ പ്രതികൾ പരോളിൽ കഴിയവേ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്; മുഖ്യമന്ത്രി https://malayalees.ch/tp-murder-case-defendants-involved-in-criminal-cases-pinarayi/ Wed, 31 Aug 2022 10:09:38 +0000 https://malayalees.ch/?p=67370 ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പരോളിൽ കഴിയവേ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. കെ.കെ. രമയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യത്തെപ്പറ്റി പറയുന്നത്. ടി.പി കേസ് പ്രതികളായ സുനിൽകുമാർ, മനോജ്കുമാർ എന്നിവരാണ് പരോളിൽ കഴിയവേ ക്രിമിനൽ കേസിൽ പ്രതികളായത്. 

ഒരു കലണ്ടർ വർഷത്തിൽ 60 ദിവസത്തെ സാധാരണ അവധിക്കും 45 ദിവസത്തെ അടിയന്തര അവധിക്കും പ്രതികൾക്ക് അർഹതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ 2016 മുതൽ പ്രതികൾക്ക് അനുവദിച്ച പരോളിന്റെ കണക്ക് ഇപ്രകാരമാണ്.

കുഞ്ഞനന്തൻ – 255 ദിവസം (11-6-20 ൽ മരണപ്പെട്ടു)

കെ.സി. രാമചന്ദ്രൻ – 280 ദിവസം

ടി.കെ. രജീഷ് – 175 ദിവസം

മനോജൻ-257 ദിവസം

സിജിത്ത് -270 ദിവസം

മുഹമ്മദ് ഷാഫി – 105 ദിവസം

ഷിനോജ് – 155 ദിവസം

കൊടി സുനി – 60 ദിവസം

മനോജ് കുമാർ – 180 ദിവസം

അനൂപ് – 175 ദിവസം

റഫീഖ് – 189 ദിവസം

]]>