township for flood affected peoples – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Jul 2020 04:14:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png township for flood affected peoples – malayalees.ch https://malayalees.ch 32 32 നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് ഇന്ന് നാടിനു സമർപ്പിക്കും https://malayalees.ch/peoples-village-in-nilambur-will-be-dedicated-today/ Fri, 03 Jul 2020 04:14:29 +0000 https://malayalees.ch/?p=27945 2018 ലെ പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട നിലമ്പൂരിലെ 12 കുടുംബങ്ങളാണ് പീപ്പിൾസ് ഫൌണ്ടേഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾ

മലപ്പുറം നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് ഇന്ന് നാടിനു സമർപ്പിക്കും .2018 ലെ പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട നിലമ്പൂരിലെ 12 കുടുംബങ്ങളാണ് പീപ്പിൾസ് ഫൌണ്ടേഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾ.മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ , കെ.കൃഷ്‍ണൻ കുട്ടി , പി.കെ കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയവർ പീപ്പിൾസ് വില്ലജ് സമർപ്പണ ചടങ്ങിൽ സംബന്ധിക്കും .

2018 ലെ പ്രളയകാല നൊമ്പരമായിരുന്നു നിലമ്പൂർ മേഖലയിൽ നിരവധി കുടുംബങ്ങൾക്കാണ് വീടുൾപ്പെടെ സർവ്വതും നഷ്ടപ്പെട്ടത് . അവരിൽ പലരും സാങ്കേതിക കാരണങ്ങളാൽ സർക്കാർ സഹായങ്ങൾക്കപ്പുറത്തായിരുന്നു , അങ്ങനെ നിരാലംബരായ നിലമ്പൂരിലെ 12 കുടുംബങ്ങളാണ് പീപ്പിൾസ് ഫൗണ്ടേഷൻ പ്രളയ പുനരധിവാസ പദ്ധതിയായ പീപ്പിൾസ് വില്ലേജിന്‍റെ ഗുണഭോക്താക്കൾ .12 വീടുകളും കുടിവെള്ളവും അനുബന്ധ സൗകര്യങ്ങളുമുൾപ്പെടുന്നതാണ് നിലമ്പൂർ പീപ്പിൾസ് വില്ലേജ്.

ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന വീട് കൈമാറ്റ ചടങ്ങിൽ മന്ത്രിമാരെ കൂടാതെ വിവിധ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

]]>
പ്രളയ ബാധിതര്‍‍ക്കായി പീപ്പിള്‍സ് ഫൌണ്ടേഷന്‍ വയനാട്ടിലൊരുക്കിയ ടൌണ്‍ഷിപ്പ് പദ്ധതി സമര്‍പ്പണം നാളെ https://malayalees.ch/wayanad-township-project-submitted-by-peoples-foundation-for-flood-victims/ Fri, 12 Jun 2020 05:33:06 +0000 https://malayalees.ch/?p=26947 രാഹുല്‍ ഗാന്ധി എം.പി വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ മുഖ്യാതിഥിയാവും

2018 ലെ പ്രളയ ബാധിതര്‍‍ക്കായി പീപ്പിള്‍സ് ഫൌണ്ടേഷന്‍ വയനാട്ടിലൊരുക്കിയ ടൌണ്‍ഷിപ്പ് പദ്ധതി സമര്‍പ്പണം നാളെ പനമരത്ത് നടക്കും. പീപ്പിള്‍സ് വില്ലേജ് എന്ന പേരില്‍ 25 വീടുകൾ, പ്രീസ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, കളിസ്‌ഥലം എന്നിവയാണ് പനമരം കരിമ്പുമ്മല്‍ നീരട്ടാടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായത്. രാഹുല്‍ ഗാന്ധി എം.പി വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ മുഖ്യാതിഥിയാവും.

പനമരത്തെ പീപ്പിള്‍സ് വില്ലേജിനകത്ത് 25 കുടുംബങ്ങള്‍ക്കാണ് പുതുതായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. 2018 ലെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരില്‍ സാങ്കേതിക കാരണങ്ങളാല്‍ സര്‍ക്കാര്‍ സഹായത്തിന് പുറത്തായി പ്പോയ ഭൂരഹിതരെയാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ പദ്ധതിക്കായി തെരഞ്ഞെടുത്തത്. മനോഹരമായി സംവിധാനിച്ച ഈ ടൌണ്‍‍ഷിപ്പ് പദ്ധതിയില്‍ ഒരു പ്രീ സ്കൂളും ,പ്രാഥമികാരോഗ്യ കേന്ദ്രവും കളിസ്ഥലവും ഉള്‍‍പ്പെടും.അവസാന മിനുക്കുപണിയും പൂര്‍ത്തീകരിച്ച് വീട്ടുമുറ്റത്ത് തെങ്ങും ഫലവൃക്ഷത്തൈകളും വരെ നട്ട ശേഷമാണ് വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. ഈ വീടുകളെല്ലാം ഭാവിയില്‍ ആവശ്യാനുസരണം വിപുലീകരിക്കാവുന്നവ കൂടിയാണ് .

പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 25 കോടിയുടെ പുനരധിവാസ പദ്ധതികളുടെ പൂര്‍ത്തീകരണം കൂടിയാണ് പീപ്പിള്‍സ് വില്ലേജ് സമര്‍പ്പണത്തോടെ നടക്കുന്നത്. രണ്ട് വർഷം കൊണ്ട് സംസ്ഥാനത്ത് 300 പുതിയ വീടുകളാണ് പീപ്പള്‍സ് ഫൌണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കിയത്. ഇതില്‍ 15 വീടുകളടങ്ങിയ ടൌണ്‍ഷിപ്പ് പദ്ധതി മൂന്ന് മാസം മുമ്പ് വയനാട്ടിലെ മൂളിത്തോട് പൂര്‍ത്തീകരിച്ച് കൈമാറിയിരുന്നു. മീനങ്ങാടിയിലും വീടുകളുടെ നിര്‍മ്മാണം നടന്നു വരുന്നു. ഇതിനു പുറമെ , 1000 വീടുകളുടെ അറ്റകുറ്റപ്പണികൾ, 1000 സ്വയം തൊഴിൽ പദ്ധതി , 50 കുടിവെള്ള പദ്ധതികൾ, സ്കോളർഷിപ്പ്, ചികിത്സ തുടങ്ങിയവും ഫൌണ്ടേഷന്‍ ഏറ്റടുത്ത് പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി ചെയര്‍മാന്‍ എം കെ മുഹമ്മദലി പറഞ്ഞു.

പദ്ധതി സമാപന പ്രഖ്യാപന ചടങ്ങിൽ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, പി.വി അബ്ദുൽ വഹാബ് എം.പി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി, സെക്രട്ടറി ജനറൽ ടി.ആരിഫലി, കേരള അമീർ എം.ഐ അബ്ദുൽ അസീസ്, എം.എൽ.എ മാരായ ഐ.സി ബാലകൃഷ്ണൻ , സി. കെ ശശീന്ദ്രൻ , ഒ.ആർ കേളു എന്നിവരും, വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്ദുല്ല ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, തുടങ്ങിയവരും സംബന്ധിക്കും. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

]]>