Tovino Thomas – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 12:03:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tovino Thomas – malayalees.ch https://malayalees.ch 32 32 ഒന്നാം സ്ഥാനത്തില്‍ ആദ്യമായി മാറ്റം! മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള 5 താരങ്ങള്‍ https://malayalees.ch/most-popular-malayalam-male-movie-stars-mammootty-mohanlal-tovino-thomas-dulquer-salmaan-fahadh-faasil-nsn-s5rb4f/ Sat, 16 Dec 2023 12:02:59 +0000 https://malayalees.ch/?p=93020 ജനപ്രീതിയുടെ സ്ഥാനങ്ങളില്‍ വലിയൊരു മാറ്റവുമായാണ് പുതിയ ലിസ്റ്റ് പുറത്തെത്തിയിരിക്കുന്നത്

സിനിമാതാരങ്ങളുടെ അതാത് സമയത്തെ ജനപ്രീതിയെ നിര്‍ണ്ണയിക്കുന്നത് അവര്‍ ചെയ്യുന്ന സിനിമകളാണ്. അവ നേരിടുന്ന ജയപരാജയങ്ങളാണ്. എന്നാല്‍ ദീര്‍ഘകാലമായി ഈ രംഗത്തുള്ള താരങ്ങളെ സംബന്ധിച്ച് തുടര്‍ പരാജയങ്ങളിലും അവരുടെ ജനപ്രീതി ഒരു പരിധി വിട്ട് താഴില്ല. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. നവംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള ലിസ്റ്റ് ആണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്.

ജനപ്രീതിയുടെ സ്ഥാനങ്ങളില്‍ വലിയൊരു മാറ്റവുമായാണ് ലിസ്റ്റ് പുറത്തെത്തിയിരിക്കുന്നത്. ഓര്‍മാക്സിന്‍റെ ഇത്രകാലവുമുള്ള മലയാളം പോപ്പുലര്‍ ലിസ്റ്റുകളില്‍ മോഹന്‍ലാല്‍ ആയിരുന്നു മുന്നിലെങ്കില്‍ ഇതാദ്യമായി മമ്മൂട്ടി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ രണ്ടാം സ്ഥാനത്തുള്ള ലിസ്റ്റിലെ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ പ്രമുഖ യുവതാരങ്ങളാണ്. മൂന്നാമത് ടൊവിനോ തോമസും നാലാമത് ദുല്‍ഖര്‍ സല്‍മാനും അഞ്ചാമത് ഫഹദ് ഫാസിലും.

ആദ്യ രണ്ട് സ്ഥാനങ്ങളിലൊഴികെ ഒക്ടോബര്‍ മാസത്ത ലിസ്റ്റില്‍ നിന്ന് വ്യത്യാസമൊന്നും കൂടാതെയാണ് നവംബര്‍ മാസത്തെ ലിസ്റ്റ് എത്തിയിരിക്കുന്നത്. സമീപവര്‍ഷങ്ങളില്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മലയാള സിനിമയില്‍ ഏറ്റവും ഞെട്ടിച്ച താരമാണ് മമ്മൂട്ടി. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ തുടങ്ങി പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് പുറത്തെക്ക് സഞ്ചരിച്ചു അദ്ദേഹം. ഭ്രമയുഗവും ടര്‍ബോയും പോലെ മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷ ഉയര്‍ത്തിയിട്ടുള്ളവയാണ്.

അതേസമയം മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയും പ്രതീക്ഷ നല്‍കുന്നതാണ്. ജീത്തു ജോസഫ് ചിത്രം നേര് ആണ് അദ്ദേഹത്തിന്‍റെ അടുത്ത റിലീസ്. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, പൃഥ്വിരാജിന്‍റെ എമ്പുരാന്‍ അടക്കമുള്ള ചിത്രങ്ങളും വരാനുണ്ട്.

]]>
പേര് മാറ്റണം; ടൊവിനോ തോമസിന്റെ ‘നടികർ തിലകം’ എന്ന ചിത്രത്തിനെതിരെ പരാതിയുമായി തമിഴ് സംഘടന https://malayalees.ch/complaint-against-nadikar-thilakam/ Tue, 31 Oct 2023 08:26:13 +0000 https://malayalees.ch/?p=90348 ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന ‘നടികർ തിലകം’ എന്ന പുതിയ ചിത്രത്തിനെതിരെ പരാതി. ശിവജി ഗണേശന്റെ ആരാധക സംഘടനയാണ് പരാതി നൽകിയത്. മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യ്ക്കാണ് പരാതി നൽകിയത്. ഹാസ്യചിത്രത്തിന് ഈ പേരിട്ടത് അവഹേളനമെന്ന് പരാതിയിൽ പറയുന്നു. പരാതി പരിശോധിക്കുമെന്ന് ഇടവേള ബാബു അറിയിച്ചു. ( complaint against nadikar thilakam )

നടികർ തിലകമെന്നത് ഒരു പേര് മാത്രമല്ല തമിഴ് സിനമയുടെ ജീവശ്വാസമാണെന്നാണ് സംഘടന പറയുന്നത്. തങ്ങൾ ഹൃദയം കൊണ്ട് ആരാധിക്കുന്ന നടന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും സംഘടന വ്യക്തമാക്കി.

സുവിൻ എസ് സോമശേഖരൻ തിരക്കഥയെഴുതി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നടികർ തിലകം. ടൊവിനോയ്ക്ക് പുറമെ അൽത്താഫ് സലിം, സൗബിൻ ഷാഹിർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

]]>
ഇന്നലെ മികച്ച നടനുള്ള ഏഷ്യൻ അവാർഡ്, ഇന്ന് ഓസ്ക്കാർ എൻട്രി; ഇരട്ടി മധുരമെന്ന് ടോവിനോ; മലയാള സിനിമക്ക് ലഭിച്ച അംഗീകാരമെന്ന് ജൂഡ് ആന്‍റണി ജോസഫ് https://malayalees.ch/tovino-thomas-and-jude-anthany-joseph-about-oscar-entry/ Wed, 27 Sep 2023 11:02:43 +0000 https://malayalees.ch/?p=88511 കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തെ വെള്ളിത്തിരയിലെത്തിച്ച 2018 സിനിമയെ ഇന്ത്യയുടെ 2024ലെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സംവിധാകന്‍ ജൂഡ് ആന്‍റണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകരാമാണിതെന്നും ജൂഡ് ആന്‍റണി ജോസഫ് പറഞ്ഞു. മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.(Tovino Thomas and Jude Anthany Joseph about Oscar Entry)

ഇന്നലെ 2018 ന് മികച്ച നടനുള്ള ഏഷ്യൻ അവാർഡ്, ഇന്ന് രാവിലെ എണീറ്റപ്പോൾ ചിത്രത്തിന് ഓസ്ക്കാർ എൻട്രി. ഇരട്ടി മധുരമെന്ന് ടോവിനോ ഇൻസ്റ്റാഗ്രാം ലൈവിൽ പ്രതികരിച്ചു. ഇന്റർനാഷണൽ അംഗീകാരം എന്നത് വളരെ സന്തോഷമാണ്. ഇനിയും ഒരുപിടി അംഗീകാരങ്ങൾ ഈ സിനിമയ്ക്ക് ലഭിക്കും. അത്രമേൽ ഹാർഡ് വർക്ക് ചെയ്‌ത സിനിമയാണ്.

ഇത് മലയാളികളുടെ പേഴ്‌സണൽ സിനിമയാണ്. അതുകൊണ്ടാണ് ഇത്രയും അംഗീകാരം കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിയത്. നമ്മുടെ കൂട്ടായ്മയാണ് ഈ സിനിമയെന്നും ടോവിനോ പറഞ്ഞു. സിനിമയുടെ കൂടെ നിന്ന് പ്രവർത്തിച്ച എല്ലാവർക്കും അർഹതപ്പെട്ട വിജയമാണിതെന്ന് നടന്‍ കുഞ്ചാക്കോ ബോബനും പ്രതികരിച്ചു.

നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.ഒരിക്കലും വീഴാതിരിക്കുന്നതിലല്ല നമ്മുടെ മഹത്വം. മരിച്ച് വീണുപോകുന്ന ഓരോ തവണയും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ്. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ നമ്മളെന്താണെന്ന് പിന്നീട് ലോകം കണ്ടു.

മികച്ച ഏഷ്യന്‍ നടനായി എന്നെ തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇത് എപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനാണ്, പുരസ്കാരനേട്ടത്തിന്‍റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ ടൊവിനോ ഇങ്ങനെ പങ്കുവച്ചു.

]]>
‘ഇനി എന്നെ പിടിച്ചാ കിട്ടൂല്ല, മമ്മൂക്കയുടെ കയ്യില്‍ നിന്നാണ് അവാർഡ് കിട്ടിയത്: ടൊവിനോ https://malayalees.ch/tovino-thomas-on-getting-award-from-mammootty/ Mon, 10 Jul 2023 11:52:27 +0000 https://malayalees.ch/?p=84146
മമ്മൂട്ടിയുടെ കൈകളിൽ നിന്ന് അവാർഡ് വാങ്ങാനായതിന്റെ സന്തോഷം പങ്കുവച്ച് നടൻ ടൊവിനോ തോമസ്. മമ്മുക്കയുടെ കയ്യിൽ നിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയിരിക്കുന്നത്, ഇനി തന്നെ പിടിച്ചാ കിട്ടില്ലെന്നാണ് ടൊവിനോ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് ടൊവിനോയ്ക്ക് മമ്മൂട്ടി പുരസ്കാരം നൽകിയത്.

”മമ്മൂക്കയില്‍ നിന്ന് ഒരു അവാര്‍ഡും അനുഗ്രഹവും നല്ല വാക്കുകളും സ്വീകരിക്കുന്നതിന്റെ അവിശ്വസനീയമായ നിമിഷം. ഒപ്പം നിന്ന് അദ്ദേഹം എന്നെ കുറിച്ച് സന്തോഷകരമായ കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുന്നത് ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു. ജീവിതത്തില്‍ ഇനി അഭിമാനത്തോടെ മുന്നോട്ട് കൊണ്ടുപോകും.””മമ്മൂക്കയുടെ കയ്യില്‍ നിന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല്ല” എന്നാണ് ടൊവിനോ അവാര്‍ഡ് വാങ്ങുന്നതിന്റ ദൃശ്യങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

മികച്ച നടൻ ആരെന്ന് മമ്മൂട്ടി പ്രഖ്യാപിക്കുന്ന വിഡിയോയും ടൊവിനോ പങ്കുവെക്കുന്നു. ‘ഈ അവാര്‍ഡ് നമ്മള്‍ ഏറ്റവും അടുത്തുകണ്ട സിനിമയില്‍ ഏറ്റവും സാക്രിഫൈസിങ് ഹീറോയുടെ റോള്‍ അവതരിപ്പിച്ച ആള്‍ക്കുള്ളതാണ്. ആ സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രം മരിക്കുമ്പോള്‍ നമ്മുടെയൊക്കെ നെഞ്ചിലൊരു നീറ്റലുണ്ടാകും. നമ്മുടെ മലയാളത്തില്‍ ആദ്യത്തെ സൂപ്പര്‍ ഹീറോ കഥാപാത്രം അഭിനയിച്ച ആളാണ്. ഞാനെന്തിനാ പേര് പറയുന്നത്. ടൊവിനോ തോമസ്, അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു.

]]>
32,000 പിന്നെ 3 ആക്കി, തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് വളരെ മോശമാണ്; കേരള സ്റ്റോറിയെ കുറിച്ച് ടൊവിനോ https://malayalees.ch/tovino-thomas-on-the-kerala-story-three-out-of-35-million-misinformation/ Wed, 10 May 2023 11:53:16 +0000 https://malayalees.ch/?p=81026 ദി കേരള സ്റ്റോറി താൻ കണ്ടിട്ടില്ലെന്ന് നടൻ ടോവിനോ തോമസ്. ദി കേരള സ്റ്റോറി തന്റെ നാടിനെ പ്രത്യേക രീതിയിൽ ചിത്രീകരിക്കുന്നത് വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ടൊവിനോ മറുപടി നൽകിയത്. ‘2018’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി മുംബൈയിലെത്തിയ നടൻ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ട്രെയിലർ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്നായിരുന്നു പിന്നീട് അത് മൂന്ന് ആക്കിമാറ്റി, എന്താണ് ഇതുകൊണ്ട് അർത്ഥമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

ട്രെയിലറിലെ വിവരണത്തില്‍ ‘32,000 സ്ത്രീകള്‍’ എന്നായിരുന്നു, എന്നിട്ട് നിര്‍മാതാക്കള്‍ തന്നെ അത് 3 ആക്കിമാറ്റി. എന്താണ് ഇതു കൊണ്ട് അര്‍ഥമാക്കുന്നത്? എന്റെ അറിവില്‍ കേരളത്തില്‍ 35 ദശലക്ഷം ആളുകളുണ്ട്, ഈ മൂന്ന് സംഭവങ്ങള്‍ കൊണ്ട് ആര്‍ക്കും അതിനെ സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. ഇത് കേരളത്തില്‍ നടന്നുവെന്ന കാര്യമാണെന്ന് ഞാന്‍ നിഷേധിക്കില്ല. സംഭവിച്ചിട്ടുണ്ടാകാം, വ്യക്തിപരമായി ഇത് അറിയില്ല, പക്ഷേ ഞാന്‍ ഇത് വാര്‍ത്തകളില്‍ വായിച്ചിട്ടുണ്ട്- ടൊവിനോ വ്യക്തമാക്കി.

അഞ്ച് വ്യത്യസ്ത ചാനലുകളില്‍ ഒരേ വാര്‍ത്ത അഞ്ച് വ്യത്യസ്തമായ രീതിയില്‍ കൊടുക്കുന്നത് നമ്മള്‍ കാണുന്നു. അതിനാല്‍ ശരിയും തെറ്റും എനിക്കറിയാം. 35 ദശലക്ഷത്തില്‍ മൂന്ന് സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല, തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് വളരെ മോശമാണ്- ടൊവിനോ പറഞ്ഞു.

]]>
‘മിന്നൽ മിന്നണെ’; 2018ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി https://malayalees.ch/2018-movie-song-minnal-minnane/ Mon, 01 May 2023 04:41:13 +0000 https://malayalees.ch/?p=80485 വളരെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് 2018. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ‘മിന്നൽ മിന്നണെ’ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കം ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടിരിക്കുന്നത്.

പ്രതീക്ഷയും ആകാംഷയും ഓർമപ്പെടുത്തലും നൽകുന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം ശ്രദ്ധ നേടുകയാണ്. 2018 എവരിവൺ ഈസ് എ ഹീറോ’ (ഋ്‌ലൃ്യ ഛില ശ െഅ ഒലൃീ) എന്ന ടാഗ് ലൈനുള്ള ചിത്രം ഏറെ നാളത്തെ ഷൂട്ടിംഗ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷമാണു പ്രേക്ഷകർക്ക് മുന്നിലെത്താൻ തയാറെടുക്കുന്നത്. പ്രളയ ദിനങ്ങളുടെ ഭീകരതയെയും തുടർന്നുണ്ടായ മനുഷ്യാവസ്ഥയെ യഥാർഥ്യ ബോധത്തോടെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ ജൂഡ് ആന്റണിയും സംഘവും അശ്രാന്ത പരിശ്രമമാണ് നടത്തിയത്.

വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. തിരക്കഥ : അഖിൽ പി ധർമജൻ. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം : ചമൻ ചാക്കോ. സംഗീതം : നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം : സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്‌സ് അബ്രഹാം. പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്. വി എഫ് എക്‌സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ഡിസൈൻസ് : യെല്ലോടൂത്

]]>
‘പേടിയോ എന്തിന്’ സാഹസികതയിലെ എന്റെ പങ്കാളി’; മകൾ ഇസയ്ക്കൊപ്പം സാഹസിക യാത്ര നടത്തി ടൊവിനോ https://malayalees.ch/tovino-thomas-adventure-journey-with-daughter-izza-html/ Mon, 17 Apr 2023 05:22:52 +0000 https://malayalees.ch/?p=79689 ഏറെ സാഹസികത നിറഞ്ഞ സിപ്‌ലൈൻ യാത്രയ്ക്ക് ടൊവിനോയ്ക്കൊപ്പം കൂടി മകൾ ഇസ. ടോവിനോ തന്നെ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച വിഡിയോയിലാണ് മകൾക്കൊപ്പമുള്ള സാഹസിക യാത്ര. യാതൊരു ഭയവുമില്ലാതെ അച്ഛനൊപ്പം സാഹസിക യാത്ര ആസ്വദിക്കുന്ന ഇസയെ വിഡിയോയിൽ കാണാം. സൗത്ത് ആഫ്രിക്കയിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് ടൊവിനോ ഇപ്പോൾ.

സാഹസികതയിലെ എന്റെ പങ്കാളി, എന്റെ ആദ്യ കുട്ടി, എന്റെ ലൈഫ് ലൈൻ. ഇസ ജനിച്ചപ്പോൾ അവളെ ആദ്യമായി ചേർത്തു പിടിക്കുന്നത് ഞാനായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു, അവളുടെ ജീവിതത്തിലെ പല ‘ആദ്യഘട്ടങ്ങളും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നുവെന്നും ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു.

‘‘സാഹസികതയിലെ എന്റെ പങ്കാളി, എന്റെ ആദ്യ കുട്ടി, എന്റെ ലൈഫ് ലൈൻ… ഇസ ജനിച്ചപ്പോൾ അവളെ ആദ്യമായി ചേർത്തു പിടിക്കുന്നത് ഞാനായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു, അവളുടെ ജീവിതത്തിലെ പല ‘ആദ്യഘട്ടങ്ങളും’ ’ എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നു. ഇതാ അതിലൊന്ന് കൂടി ഞങ്ങൾ പൂർത്തിയാക്കുന്നു. ഞങ്ങളുടെ മുഖത്തെ പുഞ്ചിരി കൊണ്ടും മുടിയിലെ കാറ്റു കൊണ്ടും ഭയത്തെ തോൽപ്പിക്കുകയാണ് യാത്രയുടെ വിഡിയോ പങ്കുവച്ച് ടൊവിനോ കുറിച്ചു.

]]>
തുടക്കക്കാരെ സംബന്ധിച്ച് ഇതൊരു ചെറിയ വാക്കല്ല, ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു; വികാരഭരിതനായി ടൊവിനോ https://malayalees.ch/ajayante-randam-moshanam-shooting-completed-tovino-shares-experience/ Sat, 04 Mar 2023 11:15:14 +0000 https://malayalees.ch/?p=77399 തുടക്കക്കാരെ സംബന്ധിച്ച് ഇതൊരു ചെറിയ വാക്കല്ല, ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നെന്ന് ടൊവിനോ തോമസ്. പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതോടെ സോഷ്യൽ മീഡിയയിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, ഒരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നത് എന്നാണ് ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.(ajayante randam moshanam shooting completed tovino shares experience)

ഈ സിനിമയിൽ നിന്ന് കളരിപ്പയറ്റും കുതിര സവാരിയും ഉൾപ്പെടെ പുതിയ കഴിവുകൾ പഠിച്ചു. ഒപ്പം അഭിനേതാക്കളും അണിയറക്കാരും എന്ന നിലയിൽ എനിക്ക് ചുറ്റും നിരവധി പ്രിയ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ജനങ്ങളുടെ പിന്തുണയും ഇപ്പോൾ പരിചിതമായ നിരവധി പുഞ്ചിരികളും ഇവിടെയുള്ള മാസങ്ങളായുള്ള എന്റെ ജീവിതം അനായാസമായി. ഒരു വീടായതിന് കാസർഗോഡിന് നന്ദി. അത്ഭുതകരമായ സ്ഥലത്തോടും അതിശയകരമായ ടീമിനോടും വിട പറയുന്നെന്നും ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു.

ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂൾ അവസാനിക്കുകയാണ്. അജയന്റെ രണ്ടാം മോഷണത്തെ സംബന്ധിച്ച ‘ഇതിഹാസം’ തുടക്കക്കാരെ സംബന്ധിച്ച് ഒരു ചെറിയ വാക്ക് അല്ല. ഇതൊരു പിരീയിഡ് സിനിമയാണ്. അതിലുപരി ഈ ചിത്രത്തിലെ അനുഭവം എന്നെ സംബന്ധിച്ച് ജീവിതത്തേക്കാൾ വലുതായിരുന്നു. ഒരു യുഗത്തിൽ നിന്ന് ഉയർന്നുവന്ന് സ്വയം പരിവർത്തനം ചെയ്യപ്പെട്ട ഒരു വ്യക്തിയെ പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.

2017 മുതൽ ഞങ്ങളെ ആവേശഭരിതരാക്കിയ ഒരു കഥയായിരുന്നു അജയന്റെ രണ്ടാം മോഷണത്തിന്റെത്. സ്വപ്നങ്ങളിൽ പലപ്പോഴും സംഭവിക്കുന്നത് പോലെ, അത് ഉദ്ദേശിച്ച രീതിയിൽ തുടങ്ങുന്നതിന് കാലതാമസം നേരിട്ടു. എന്നാൽ ഒരു പഠനാനുഭവം പോലെ രസകരവും, ആഹ്‌ളാദവും, സംതൃപ്തിയും നൽകുന്ന ചിത്രീകരണത്തിന് ശേഷം ഞാൻ വിടവാങ്ങുന്നു. ഈ സിനിമയിൽ നിന്ന് കളരിപ്പയറ്റും കുതിര സവാരിയും ഉൾപ്പെടെ പുതിയ കഴിവുകൾ ഞാൻ പഠിച്ചു. അജയന്റെ രണ്ടാം മോഷണത്തിൽ ഞാൻ മൂന്ന് വ്യത്യസ്ത വേഷങ്ങൾ ചെയ്യുന്നു, അതിൽ എല്ലാം തന്നെ തീർത്തും വ്യത്യസ്തമായിരുന്നു.

ഒപ്പം അഭിനേതാക്കളും അണിയറക്കാരും എന്ന നിലയിൽ എനിക്ക് ചുറ്റും നിരവധി പ്രിയ സുഹൃത്തുക്കൾ ഉണ്ടായിരുന്നു, ഇത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഷെഡ്യൂളുകളിൽ പോലും കാര്യങ്ങൾ എളുപ്പമാക്കി. നല്ല ഒരുപാട് ഓർമ്മകളും പുതിയ സുഹൃത്തുക്കളും ഉണ്ടായി. അജയന്റെ രണ്ടാം മോഷണത്തിൽ നിന്നും ഞാൻ ഒപ്പം കൊണ്ടുപോകുന്ന മറ്റൊന്ന് കാസർഗോഡാണ്.

ജനങ്ങളുടെ പിന്തുണയും ഇപ്പോൾ പരിചിതമായ നിരവധി പുഞ്ചിരികളും ഇവിടെയുള്ള മാസങ്ങളായുള്ള എന്റെ ജീവിതം അനായാസമായി. ഒരു വീടായതിന് കാസർഗോഡിന് നന്ദി. അത്ഭുതകരമായ സ്ഥലത്തോടും അതിശയകരമായ ടീമിനോടും വിട പറയുന്നു – എന്നാൽ ഞാൻ മടങ്ങിവരും. സിനിമ അതിശയിപ്പിക്കും. എല്ലാവർക്കും ആശംസകൾ നേരുന്നു. അതൊരു സ്വപ്നമാണ്. അത് യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

]]>
‘ക്യാപ്റ്റൻ കൂൾ’; ഓൺസ്‌ക്രീനിൽ കണ്ടപോലെ തന്നെ; ഏവർക്കും മാതൃകയാണ് ധോണിയെന്ന് ടൊവിനോ https://malayalees.ch/tovino-thomas-about-m-s-dhoni/ Tue, 10 Jan 2023 11:04:21 +0000 https://malayalees.ch/?p=74250 മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണിക്കൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ച അനുഭവമാമെന്ന് നടൻ ടോവിനോ തോമസ്. ക്യാപ്റ്റനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഓൺസ്‌ക്രീനിൽ കണ്ടപോലെ തന്നെയാണ് നേരിട്ടെന്നും ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു. ധോണിയ്‌ക്കൊപ്പമുള്ള ചിത്രവും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.

‘ക്യാപ്റ്റൻ കൂളിനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ച ഒരു അനുഭവമാണ്. ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ ഞാൻ ഭാ​ഗ്യവാനാണ്. എല്ലാവർക്കും ഒരു നല്ല മാതൃകയാണ് ധോണി. അദ്ദേഹത്തോടൊപ്പമുള്ള സമയം കൂളായിരുന്നു. നമ്മൾ ഓൺസ്‌ക്രീനിൽ കണ്ട അതേ വ്യക്തി തന്നെ.

കൂൾ, ശാന്തം, സ്വതസിദ്ധമായ കഴിവ് എല്ലാം ചേർന്ന വ്യക്തി. ഞങ്ങൾ നല്ല ചർച്ചകൾ നടത്തി. അനായസമായി ഉന്നതമായ ചിന്തകൾ പലപ്പോഴായി അദ്ദേഹം പങ്കുവച്ചു.അദ്ദേഹത്തിന്റെ യാത്ര കൂടുതൽ ശോഭിക്കുന്നതാകട്ടെ’ എന്നാണ് ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചത്.

ഡോ.കെ.കെ. അബ്ദുൾ ഗഫാറിന്റെ പുസ്തക പ്രകാശ ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്. ബേക്കൽ താജ് ഇന്റർനാഷണലിൽ ഗഫാറിന്റെ ആത്മകഥയായ ‘ഞാൻ സാക്ഷി’യുടെ പ്രകാശന ചടങ്ങിനാണിവർ എത്തിയത്.പുസ്തകത്തിന്റെ പ്രകാശനം ധോണി നിർവഹിച്ചു.

]]>
‘എന്റെ ജീവിതത്തിൽ എന്തെങ്കിലും പങ്കുവഹിച്ച എല്ലാവർക്കും നന്ദി’- സിനിമയിൽ പത്തുവർഷം പൂർത്തിയാക്കി ടൊവിനോ തോമസ് https://malayalees.ch/tovino-thomas-completes-10-years-in-cinema/ Fri, 28 Oct 2022 04:17:25 +0000 https://malayalees.ch/?p=70331 മലയാളത്തിൽ ഏറെ ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. തന്റെ അഭിനയ ജീവിതത്തിൽ സിനിമയില്‍ പത്തു വര്‍ഷം പിന്നിട്ടിരിക്കുകയാണ് ടൊവിനോ തോമസ്. ജീവിതത്തെ തന്നെ മാറ്റിമറച്ച തന്റെ സിനിമ ജീവിതത്തെ പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ് ടൊവിനോ തോമസ്. ‘തല്ലുമാല’ ആണ് ടൊവിനോയുടെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം. സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കിയതിന്റെ ഈ ദിവസം ഒപ്പം നിന്നവർക്ക് നന്ദി പറയുകയാണ് ടൊവിനോ.

ടൊവിനോ കുറിച്ചതിങ്ങനെ:-

’10 വർഷം മുമ്പ് ഈ ദിവസം,‘പ്രഭുവിന്റെ മക്കൾ’ റിലീസ് ചെയ്തു. ഒപ്പം ജീവിതം മാറിമറിഞ്ഞു. അതുവരെ ഒരു യാത്രയായിരുന്നു, അന്നുമുതൽ അത് മറ്റൊരു യാത്രയായി. നടനെന്ന നിലയിൽ 43 സിനിമകളുടെ ഭാഗമാകാനും ഒന്നിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. തിരിഞ്ഞുനോക്കുമ്പോൾ, ഈ വർഷങ്ങളിൽ എനിക്ക് ഇതിലും കൂടുതൽ അനുഗ്രഹം ലഭിക്കാനില്ലായിരുന്നു – എന്റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള സ്നേഹത്താൽ, എന്റെ സഹപ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയാൽ, ആരാധകരുടെയും സിനിമാ പ്രേമികളുടെയും സന്തോഷത്താൽ… തീർച്ചയായും മറുഭാഗവും അത്ഭുതങ്ങൾ ചെയ്തു – വിമർശനങ്ങളും പരിഹാസങ്ങളും ട്രോളുകളും… ഇന്ന്, ഈ 10 വർഷത്തിനിടയിൽ മാത്രമല്ല, എന്റെ ജീവിതത്തിൽ എന്തെങ്കിലും പങ്കുവഹിച്ച എല്ലാവർക്കും എന്റെ നന്ദി. എനിക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞതിനാൽ ഓരോ ദിവസവും ഒരു നേട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. 10 വർഷം തീർച്ചയായും സവിശേഷമാണ്, പക്ഷേ എന്റെ പ്രിയപ്പെട്ടവരെ മനസ്സിലാക്കാനും തിരികെ നൽകാനും ഇനിയും കൂടുതൽ വഴികൾ ഉണ്ടാകുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.ഇനിയും സ്നേഹം നൽകൂ. പകരമായി ഞാൻ നിങ്ങൾക്ക് എന്റെ ഏറ്റവും മികച്ചത് നൽകും. ഒത്തിരി സ്നേഹം, ടൊവി’.

ടൊവിനോ തോമസ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് എത്തിയത്. ഒരു ദുൽഖർ സൽമാൻ ചിത്രത്തിലെ അസ്സിസ്റ്റന്റ്റ് ആയി തുടങ്ങി, മറ്റൊരു ദുൽഖർ സൽമാൻ സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ചു, ഹ്രസ്വ കഥാപാത്രങ്ങളിൽ എത്താനും മടിയുണ്ടായില്ല. ഒടുവിൽ ഒരു മുൻനിര താരമായി രൂപാന്തരപ്പെട്ടു. തല്ലുമാല എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയത്.

]]>