tovino-thomas-thanks-to-audience-response-for-naradan-movie-r86jxc – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Mar 2022 04:11:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tovino-thomas-thanks-to-audience-response-for-naradan-movie-r86jxc – malayalees.ch https://malayalees.ch 32 32 ‘നന്ദി.. ജനങ്ങൾക്ക് ജനാധിപത്യത്തിന്’; പ്രേക്ഷകരോട് ടൊവിനോയും കൂട്ടരും https://malayalees.ch/tovino-thomas-thanks-to-audience-response-for-naradan-movie-r86jxc/ Fri, 04 Mar 2022 04:11:42 +0000 https://malayalees.ch/?p=57993 മായാനദിക്ക് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ്(Tovino Thomas) കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാമ് നാരദൻ (Naradhan). സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍(Naradhan) ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഈ അവസരത്തിൽ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ച ജനങ്ങൾക്ക് നന്ദി പറയുകയാണ് ടൊവിനോ തോമസും അണിയറ പ്രവർത്തകരും. 

‘നന്ദി.. ജനങ്ങൾക്ക് ജനാധിപത്യത്തിന്’, എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. ആഷിഖ് അബു ഉൾപ്പടെയുള്ളവർ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ട്രെയിലർ പുറത്തിറങ്ങിയപ്പോള്‍ തന്നെ ടൊവിനോ ആരാധകര്‍ ആവേശത്തിലായിരുന്നു. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.

]]>