Tourists – malayalees.ch https://malayalees.ch Malayalam Online News Portal Mon, 08 May 2023 04:49:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tourists – malayalees.ch https://malayalees.ch 32 32 വിളിച്ചു വരുത്തിയ ദുരന്തം; വിവരം പുറത്തറിയുന്നത് രാത്രി 7.45ന്, താനൂരിൽ സംഭവിച്ചതെന്ത്? https://malayalees.ch/22-dead-as-tourist-boat-capsizes-in-river-off-tanur/ Mon, 08 May 2023 04:24:45 +0000 https://malayalees.ch/?p=80849 അവധി ദിവസമായതിനാൽ ഇന്നലെ വൈകിട്ട് വിനോദ സഞ്ചാരികൾ കടപ്പുറത്ത് നിറഞ്ഞിരുന്നു. വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ സർവീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുൻപ് മടങ്ങിയെത്താൻ കഴിയാത്തതാണ് കാരണം. എന്നാൽ ഇന്നലെ 5 മണിക്കു ശേഷമാണ് താനൂരിൽ അപകടത്തൽപ്പെട്ട ബോട്ട് യാത്ര തിരിച്ചത്. ബോട്ടിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. എന്നാൽ, 40 ടിക്കറ്റുകളെങ്കിലും വിറ്റിട്ടുണ്ട്.

ബോട്ടപകടം പുറത്തറിയുന്നത് രാത്രി 7.45ന്

നാടിനെ നടുക്കിയ പൂരപ്പുഴയിലെ ബോട്ടപകടം പുറത്തറിയുന്നത് രാത്രി 7.45ന്. വിവരം കേട്ടറിഞ്ഞതോടെ ഒട്ടുംപുറം തൂവൽതീരത്തേക്കു ജനത്തിന്റെ ഒഴുക്കായിരുന്നു. അപകടം സംഭവിച്ച ബോട്ടിനു തുടക്കത്തിൽ തന്നെ ഉലച്ചിലുണ്ടായിരുന്നതായി തീരത്തുള്ള ദൃക്സാക്ഷികൾ പറയുന്നു. വള്ളംകളി നടക്കുന്ന തൂവൽതീരത്തിനു സമീപത്തെ പൂരപ്പുഴയിലായിരുന്നു ദുരന്തം.

ബോട്ടിന്റെ ഒരു ഭാഗം ചെരിഞ്ഞതോടെ കുറച്ചു പേർ പുഴയിലേക്കു ചാടിയെന്നാണ് ആദ്യമായി അപകട സ്ഥലത്തെത്തിയവർ പറയുന്നത്.അതിന്റെ പരിഭ്രാന്തിയിൽ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിയപ്പോൾ ബോട്ട് തലകീഴായ് മറഞ്ഞതാകാമെന്നാണ് നിഗമനം. അപകടത്തിൽപ്പെട്ട ബോട്ടിന് രണ്ടു തട്ടുകളുണ്ട്. ബോട്ട് തലകീഴായ് മറിഞ്ഞതോടെ കുറെപ്പേർ അതിനുള്ളിൽപ്പെട്ടു. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. 2 മണിക്കൂറിനു ശേഷം ബോട്ട് കരയ്ക്ക് വലിച്ചടുപ്പിക്കുമ്പോൾ ഒട്ടേറെ പേർ അതിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

മത്സ്യത്തൊഴിലാളികളുടെ കൂട്ട രക്ഷാപ്രവർത്തനം

ബോട്ട് മറിഞ്ഞെന്ന വാർത്ത പരന്നതോടെ പൂരപ്പുഴയുടെ ഇരുവശത്തുമുള്ള ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ അപകടസ്ഥലത്തേക്ക് കുതിച്ചു. മത്സ്യബന്ധന ബോട്ടുകളുമായെത്തിയും അല്ലാതെയും ആദ്യം രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടതും അവർ തന്നെ.വെള്ളത്തിൽ വീണവരെ ആദ്യം രക്ഷിച്ച് കരയ്ക്കു കയറ്റി. വെളിച്ചക്കുറവിനെയും പുഴയിലെ ചെളിയെയും അവഗണിച്ച് നടന്ന രക്ഷാപ്രവർത്തനത്തിന് തുണയായതും മത്സ്യത്തൊഴിലാളികളുടെ പരിചയസമ്പത്തു തന്നെ.

പിന്നീട് ബോട്ട് ഉയർത്തി ആളുകളെ പുറത്തെടുക്കാനായി മത്സ്യത്തൊഴിലാളികൾ തന്നെയാണ് ശ്രമം തുടങ്ങിയത്. ഇതിനായി നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ കൈകോർത്തു. പിന്നീട് മണ്ണുമാന്തി കൂടി എത്തിച്ചാണ് ബോട്ട് കരയ്ക്കടുപ്പിച്ചത്.രാത്രി വൈകിയും മത്സ്യത്തൊഴിലാളികളുടെയും മറ്റു സന്നദ്ധ സേവകരുടെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നേതൃത്വത്തിൽ പുഴയി‍ൽ തിരച്ചിൽ നടന്നു. അർധരാത്രി കഴിഞ്ഞ് 12.25ന് ഒരു കുട്ടിയുടെ മൃതദേഹം ചെളിയിൽ നിന്നു വീണ്ടെടുത്തത് ഈ തിരച്ചിലിനിടയിലാണ്.

കൂരിരിട്ടും രക്ഷാ പ്രവർത്തനത്തെ സാരമായി ബാധിച്ചു. മറിഞ്ഞു രണ്ടര മണിക്കൂറിനു ശേഷമാണു ബോട്ട് ഉയർത്താനായത്. രാത്രി ഒൻപതോടെയാണു ദുരന്തമേഖലയിൽ വെളിച്ചമെത്തിച്ചത്. ഇതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി. തീരത്തേക്കുള്ള ഇടുങ്ങിയ റോഡുകളും രക്ഷാപ്രവർത്തനത്തിന്റെ വേഗം കുറച്ചു. ഒൻപതരയോടെയാണു ബോട്ട് ഉയർത്താനായത്.

രാവിലെ ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്‌സ് തിരച്ചിൽ പുനരാരംഭിച്ചു. 21 അംഗ എൻഡിആർഎഫ് സംഘവും ഫയർഫോഴ്‌സുമാണ് രാവിലെ വെളിച്ചം വീണതോടെ തെരച്ചിൽ തുടങ്ങിയത്. വെള്ളം തെളിഞ്ഞ് തുടങ്ങിയതും വെളിച്ചം വീണതും രക്ഷാപ്രവർത്തനത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയും എൻഡിആർഎഫ് സംഘം പങ്കുവെച്ചു. അപകടത്തിൽപ്പെട്ടവർ ഒഴുകിപ്പോയതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പൊലിഞ്ഞത് 22 ജീവനുകൾ

അപകടത്തില്‍ മരിച്ച 22 പേരുടെ വിവരങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. ഇതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേര്‍ ചികിത്സയിലുണ്ട്. ഒരു കുടുംബത്തിലെ 12 പേര്‍ അപകടത്തില്‍ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇതില്‍ 9 പേർ ഒരു വീട്ടിലും മൂന്ന് പേർ മറ്റാെരു വീട്ടിലുമാണ് താമസം.
താനൂര്‍ അപകടത്തില്‍ മരിച്ചവരുടെ പേരു വിവരങ്ങള്‍

1 ഹസ്ന (18) പരപ്പനങ്ങാടി
2 സഫ്ന (7) പരപ്പനങ്ങാടി
3 ഫാത്തിമ മിൻഹ(12)ഓലപ്പീടിക
4 സിദ്ധിക്ക്‌ (35) ഓലപ്പീടിക)
5 ജഴൽസിയ(40)പരപ്പനങ്ങാടി
6 അഫ്ലഹ് (7)പട്ടിക്കാട്
7 അൻഷിദ് (10) പട്ടിക്കാട്)
8 റസീന പരപ്പനങ്ങാടി
9 ഫൈസാൻ (4)ഓലപ്പീടിക
10 സബറുദ്ധീൻ (38) പരപ്പനങ്ങാടി
11 ഷംന (17)പുതിയ കടപ്പുറം
12 ഹാദി ഫാത്തിമ (7)മുണ്ടു പറമ്പ്
13 സഹറ ഓട്ടുംപുറം
14 നൈറ ഓട്ടുംപുറം
15 സഫ്ല ഷെറിൻ പരപ്പനങ്ങാടി
16 റുഷ്‌ദ പരപ്പനങ്ങാടി
17 ആദില ശെറി ചെട്ടിപ്പടി
18 അയിഷാബി ചെട്ടിപ്പടി
19 അർഷാൻ ചെട്ടിപ്പടി
20 അദ്നാൻ ചെട്ടിപ്പടി
21 സീനത്ത് (45 )ചെട്ടിപ്പടി
22 ജെറിർ (10) പരപ്പനങ്ങാടി

മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റു മോർട്ടം നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്.

വിളിച്ചു വരുത്തിയ ദുരന്തം

അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വർധിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ സർവീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുൻപ് മടങ്ങിയെത്താൻ കഴിയാത്തതാണ് കാരണം. എന്നാൽ ഇന്നലെ 5 മണിക്കു ശേഷമാണ് അപകടത്തൽപ്പെട്ട ബോട്ട് യാത്ര തിരിച്ചത്

ബോട്ടു‌ടമക്കെതിരെ നരഹത്യക്ക് കേസ്

ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിദോസഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു.

]]>
വിനോദസഞ്ചാരികൾക്കായി അതിർത്തി തുറക്കാന്‍ ആസ്‌ട്രേലിയ https://malayalees.ch/australia-to-reopen-borders-to-tourists-on-feb-21-after-almost-2-years/ Mon, 07 Feb 2022 13:18:55 +0000 https://malayalees.ch/?p=56614 രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര വിനോദസഞ്ചാരികൾക്കായി വീണ്ടും രാജ്യാതിർത്തി തുറക്കാൻ ആസ്‌ട്രേലിയ. വാക്‌സിനെടുത്ത വിനോദസഞ്ചാരികൾക്ക് ഉടൻ തന്നെ രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രഖ്യാപിച്ചു. രണ്ട് ഡോസ് വാക്‌സിനെടുത്തവരാണെങ്കിൽ നിങ്ങളെ സ്വീകരിക്കുന്ന കാര്യം ആലോചിക്കാനിരിക്കുകയാണെന്ന് മോറിസൻ അറിയിച്ചു.

ഈ മാസം 21 മുതൽ രാജ്യാന്തര വിനോദസഞ്ചാരികൾക്ക് ആസ്‌ട്രേലിയ പ്രവേശനം അനുവദിക്കുമെന്നാണ് സൂചന. കോവിഡിന്റെ തുടക്കം മുതൽ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ആസ്‌ട്രേലിയ. സ്വന്തം പൗരന്മാർ, താമസക്കാർ, വിദഗ്ധ കുടിയേറ്റക്കാർ, സീസണൽ തൊഴിലാളികൾ, അന്താരാഷ്ട്ര വിദ്യാർത്ഥികൾ എന്നിവർക്കുമാത്രമാണ് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ആസ്‌ട്രേലിയ പുറത്തുനിന്ന് പ്രവേശനം അനുവദിച്ചിരുന്നത്.

2020 മാർച്ചിലാണ് ആസ്‌ട്രേലിയ അതിർത്തികൾ അടച്ചത്. തുടക്കത്തിൽ ആസ്‌ട്രേലിയൻ പൗരന്മാർക്ക് മാത്രമായിരുന്നു നിയന്ത്രണങ്ങൾക്കുശേഷം പ്രവേശനം അനുവദിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ മുതലാണ് വിദഗ്ധ കുടിയേറ്റക്കാർക്കും ചില അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുംകൂടി അനുമതി നൽകിയത്.

കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ 27 ലക്ഷം പേർക്കാണ് ആസ്‌ട്രേലിയയിൽ കോവിഡ് സ്ഥിരീകരിച്ചത്. 4,248 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. വാക്‌സിനേഷന് യോഗ്യരായ 80 ശതമാനം പേരും കുത്തിവയ്‌പ്പെടുത്തു കഴിഞ്ഞിട്ടുണ്ട്.

]]>
ദുബൈ എമിറേറ്റിലെ റെസിഡന്റ് വിസക്കാർക്ക് ഇന്ന് മുതൽ തിരിച്ചുവരാം https://malayalees.ch/%e0%b4%a6%e0%b5%81%e0%b4%ac%e0%b5%88-%e0%b4%8e%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%86%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d/ Mon, 22 Jun 2020 04:40:10 +0000 https://malayalees.ch/?p=27411 മടങ്ങിവരുന്നവർ ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം.

ദുബൈയിലെ റെസിഡന്റ് വിസക്കാർക്ക് ഇന്ന് മുതൽ ദുബൈ വിമാനത്താവളം വഴി തിരിച്ചുവരാം. വിമാന സർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് ഇന്ന് മുതൽ മടക്കയാത്ര സാധ്യമാവുക. ജൂലൈ 7 മുതൽ ടൂറിസ്റ്റുകളെയും ദുബൈ സ്വീകരിച്ച് തുടങ്ങും. എല്ലാ യാത്രക്കാരും ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം.

സെപ്തംബര്‍ മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ചില നിബന്ധനകൾക്ക് വിധേയയാകും വിനോദസഞ്ചാരികളെ ദുബൈ വരവേൽക്കുക. ദുബൈയിലേക്ക് വരുന്ന വിനോദസഞ്ചാരികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയമാകണമെന്ന് സമിതി നിർദേശിച്ചു.

തിരിച്ചുവരുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ദുബൈയിലേക്ക് സർവീസ് നടത്താൻ അനുമതിയുള്ള ഏത് വിമാനത്തിലും ടിക്കറ്റ് ബുക്ക് ചെയ്ത് തിരിച്ചുവരാം.
  • നിലവിൽ ഔദ്യോഗികമായി വിമാനസർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾക്ക് തിരിച്ചുവരാനാവുക.
  • ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അഥവാ GDRFA യുടെ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.
  • ഡയറക്ടേറ്റ് നൽകുന്ന അനുമതി പ്രകാരമാണ് യാത്ര ചെയ്യേണ്ടത്.
  • തിരിച്ചുവരുന്നവർ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞാൽ പരിശോധനക്കും ചികിൽസക്കുമുള്ള ചെലവുകൾ വഹിക്കാമെന്ന് ഡിക്ലറേഷൻ നൽകണം.
  • ഇവർക്ക് ദുബൈ വിമാനത്താവളത്തിൽ എത്തിയ ശേഷം പി സി ആർ ടെസ്റ്റ് നടത്തും.
  • പോസറ്റീവായാൽ ഇവർ 14 ദിവസം കൊറന്റയിനിൽ ഇരിക്കണം. സ്വന്തമായി താമസ സ്ഥലമുള്ളവർക്ക് ഹോം ക്വറന്റയിന് സൗകര്യമുണ്ടാകും. എന്നാൽ, താമസിക്കുന്ന സ്ഥലത്ത് മറ്റുള്ളവരുണ്ട്, കൂടുതൽ പേർ തിങ്ങി താമസിക്കുന്ന സ്ഥലമാണ് എന്നുണ്ടെങ്കിൽ അവർ ഇൻസ്റ്റിറ്റ്യൂഷൻ കോറന്റയിനിൽ ഐസൊലേഷനിൽ പോകേണ്ടി വരും.
  • തൊഴിലുടമക്ക് വേണമെങ്കിൽ ഇവർക്ക് ഐസൊലേഷൻ സംവിധാനം ഒരുക്കാം. ആശുപത്രികളിലെയും കോവിഡ് കേന്ദ്രങ്ങളിലെയും ഐസൊലേഷൻ സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ചെലവും വഹിക്കേണ്ടത് തൊഴിലുടമായാണ്.
  • തിരിച്ചെത്തുന്നവർ വിമാനത്താവളത്തിൽ വെച്ച് തന്നെ covid 19 DXB എന്ന ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണം.

ദുബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ദുബൈ വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിച്ച രാജ്യങ്ങളിലേക്കാണ് തിരിച്ചുപോകാൻ അനുവദിക്കുക.
  • പോകുന്നതിന് മുമ്പ് ഇവർക്ക് പരിശോധന ആവശ്യമില്ല. എന്നാൽ, പോകുന്ന രാജ്യത്തിന്റെ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാൻ തയാറായിരിക്കണം.
  • അന്താരാഷ്ട്ര ഹെൽത്ത് ഇൻഷൂഷൻസ് കൈവശം വെക്കാൻ ശ്രദ്ധിക്കണം.
  • ഇവർ യാത്രപൂർത്തിയാക്കി തിരിച്ചുവന്നാൽ ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം.

ടൂറിസ്റ്റ് വിസയിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ജൂലൈ ഏഴ് മുതലാണ് ടൂറിസ്റ്റുകൾക്ക് ദുബൈയിലേക്ക് വരാൻ കഴിയുക.
  • ഇവർക്ക് വേണമെങ്കിൽ പുറപ്പെടുന്ന രാജ്യത്ത് നിന്ന് 96 മണിക്കൂർ മുമ്പ് നടത്തിയ പി സി ആർ ടെസ്റ്റിന്റെ ഫലവുമായി ദുബൈയിൽ ഇറങ്ങാം.
  • അല്ലെങ്കിൽ, ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം.
  • ഇതിന്റെ ചെലവ് ടൂറിസ്റ്റ് തന്നെ വഹിക്കണം. പരിശോധനയിൽ പോസറ്റീവ് ആയാൽ വിനോദസഞ്ചാരികളും 14 ദിവസം ക്വറന്റയിനിൽ കഴിയണം

ഈ മാസം 23 മുതൽ സ്വദേശികൾക്കും പ്രവാസികൾക്കും ദുബൈ വിമാനത്താവളം വഴി വിദേശത്തേക്ക് യാത്രചെയ്യാമെന്നും സമിതി നിർദേശിച്ചു. യുഎഇയിലെ സ്കൂളുകൾ, യൂനിവേഴ്സറ്റികൾ, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സെപ്തംബർ മുതൽ തുറന്നു പ്രവർത്തിക്കാനുള്ള സാധ്യത പരിശോധിച്ചു വരികയാണെന്ന് ഇതിനായി നിയോഗിച്ച സമിതി അറിയിച്ചു. കോവിഡ് സാഹചര്യം പരിശോധിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഷാർജയിലെ സർക്കാർ ഓഫീസുകളും ഇന്ന് മുതൽ അമ്പത് ശതമാനം ജീവനക്കാർ എത്തി സജീവമായി. ഇതുവരെ 30 ശതമാനം ജോലിക്കാരാണ് ഷാർജയിലെ സർക്കാർ ഓഫിസുകളിൽ എത്തിയിരുന്നത്.

]]>