tourist – malayalees.ch https://malayalees.ch Malayalam Online News Portal Mon, 05 Dec 2022 06:44:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tourist – malayalees.ch https://malayalees.ch 32 32 കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; ശിക്ഷാവിധി ഇന്ന് https://malayalees.ch/kovalam-tourist-murder-verdict-today/ Mon, 05 Dec 2022 06:43:55 +0000 https://malayalees.ch/?p=72332 കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് ശിക്ഷവിധിക്കുന്നത്. കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. അതേ സമയം, വധശിക്ഷ മറ്റുള്ളവരെ കുറ്റം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും, മറ്റൊരാളുടെ ജീവനെടുത്താൻ നഷ്ടപ്പെട്ട ജീവൻ തിരികെ കിട്ടില്ലെന്നും കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി 24നോട് പറഞ്ഞു.

സംഭവം നടന്ന് നാലര വർഷമാകുമ്പോഴാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. 2018 മാർച്ച് 14 ന് പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്ന് കാണാതായ വിദേശ വനിതയെ 36 ആം ദിവസം പനത്തുറയിലെ കണ്ടൽക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോവളത്തെത്തിയ യുവതിയെ പ്രതികളായ ഉമേഷും ഉദയനും ടൂറിസ്റ്റ് ഗെഡെന്ന വ്യാജേനെ കണ്ടൽ കാട്ടിലെത്തിച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന കണ്ടെത്തൽ കോടതി ശരി വെച്ചിരുന്നു.

കോടതി വിധിക്കുന്ന ഏതു ശിക്ഷയിലും സന്തോഷമെന്ന് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി 24 നോട് പ്രതികരിച്ചു. ക്രൂര കുറ്റകൃത്യത്തിനു വധശിക്ഷ നൽകിയിട്ടുണ്ടെന്നും, എന്നാൽ അത് തനിക്കു സന്തോഷം നൽകില്ലെന്നും സഹോദരി. ബലാത്സംഗ കൊലപാതകങ്ങളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ വേണമെന്നും നീതി വേഗത്തിലാക്കാൻ അത് സഹായിക്കുമെന്നും സഹോദരി പറഞ്ഞു.

കൊല നടന്ന കാട് പ്രതികളുടെ താവളമാണെന്നും യുവതിയെ കൊല്ലപ്പെടും മുൻപ് അവസാനം കണ്ടത് പ്രതികളാണെന്ന സാഹചര്യത്തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കേസ് തെളിയിച്ചതാണ് നേട്ടമായത്.

]]>
ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇടംപിടിച്ച് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് https://malayalees.ch/sheikh-zayed-grand-mosque-named-among-worlds-top-attractions/ Thu, 30 Jun 2022 04:24:09 +0000 https://malayalees.ch/?p=64078 ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്ന 2022ലെ ട്രിപ്പ് അഡൈ്വസര്‍ റേറ്റിങ്ങിൽ അബുദാബിയിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും ഇടം പിടിച്ചു. യാത്രക്കാരുടെ അഭിപ്രായവും അവര്‍ നല്‍കുന്ന റേറ്റിങ്ങും വിനോദകേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തിയാണ് ട്രിപ്പ്അഡ്വൈസര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

‘ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ്‌സ്: ദി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഡെസ്റ്റിനേഷന്‍സ്’ എന്ന വിഭാഗത്തില്‍ മേഖലയില്‍ ഒന്നാമതും ആഗോളതലത്തില്‍ നാലാം സ്ഥാനവുമാണ് ഗ്രാന്‍ഡ് മസ്ജിദ് നേടിയത്. സാംസ്‌കാരിക&ചരിത്രകേന്ദ്രങ്ങള്‍’ എന്ന വിഭാഗത്തില്‍ ആഗോളതലത്തില്‍ ഗ്രാന്‍ഡ് മസ്ജിദ് ഒമ്പതാം സ്ഥാനവും നേടിയിട്ടുണ്ട്.

മതപരമായ പദവികള്‍ക്കുമപ്പുറം, ലോക രാജ്യങ്ങള്‍ക്കിടയില്‍ യു.എ.ഇയുടെ സാംസ്‌കാരികമൂല്യങ്ങള്‍ വിളിച്ചോതുന്ന കേന്ദ്രമായി മാറാന്‍ ഗ്രാന്‍ഡ് മസ്ജിദിന് സാധിച്ചിട്ടുണ്ട്. ഇസ്ലാമിക നാഗരികതയെ പുനരുജ്ജീവിപ്പിക്കുന്നതിലും ഗ്രാന്‍ഡ് മസ്ജിദ് വലിയ പങ്കുവഹിച്ചിട്ടുണ്ട്.

]]>