tourist destination – malayalees.ch https://malayalees.ch Malayalam Online News Portal Fri, 07 Oct 2022 05:09:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tourist destination – malayalees.ch https://malayalees.ch 32 32 വിലക്ക് മാറ്റി; ഗവിയിലേക്കുള്ള വിനോദ സഞ്ചാരം പുനരാരംഭിച്ചു https://malayalees.ch/gavi-travel-ban-uplifted/ Fri, 07 Oct 2022 05:08:07 +0000 https://malayalees.ch/?p=69168 കനത്ത മഴയെ തുടർന്ന് നിർത്തി വച്ചിരുന്ന ഗവിയിലേക്കുള്ള വിനോദ സഞ്ചാരം പുനരാരംഭിച്ചു. അരണ മുടിയിൽ തുടർച്ചയായി മണ്ണിടിഞ്ഞതിനെ തുടർന്നായിരുന്നു സഞ്ചാരികൾക്ക് വിലക്ക് ഏർപെടുത്തിയത്. മണ്ണിടിച്ചിൽ ഉണ്ടായ അരണമുടിയിൽ താത്ക്കാലിക വേലി നിർമ്മിച്ച ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്.

അരണ മുടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്നാണ് ഗവിയിലേക്കുള്ള വിനോദസഞ്ചാരത്തിന് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നത്. അരണ മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് താൽക്കാലിക വേലി നിർമ്മിച്ച ശേഷമാണ് നിലവിൽ വീണ്ടും വിനോദസഞ്ചാരത്തിന് അടക്കം അനുമതി നൽകിയിരിക്കുന്നത്.

നേരത്തെ ഓൺലൈനായി ബുക്ക് ചെയ്ത ആളുകൾക്ക് മാത്രമാണ് ഗവിയിലേക്ക് പോകാൻ അനുമതി ഉണ്ടാവുക. നിയന്ത്രിതമായ അളവിൽ മാത്രമാകും ആളുകളെ ഗവിയിലേക്ക് കടത്തിവിടുക എന്ന് വനഭദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. നിലവിൽ ആളുകൾക്ക് ഗവിയിലൂടെ യാത്ര ചെയ്യുന്നതിന് പത്തനംതിട്ടയിൽ നിന്നും പുതുതായി ഒരു കെഎസ്ആർടിസി സർവീസ് കൂടി ആരംഭിച്ചിട്ടു മുണ്ട്.

]]>
ഈ പട്ടണത്തിലെ ഒന്നാം നമ്പർ വിനോദസഞ്ചാര കേന്ദ്രം ഒരു ദ്വാരം! https://malayalees.ch/hole-in-wall-ranked-attraction-england/ Wed, 10 Aug 2022 08:32:18 +0000 https://malayalees.ch/?p=66196 വിനോദസഞ്ചാര മേഖല ഒരു രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രധാനമാണ്. ലോകമെമ്പാടും കൊവിഡ് പടർന്നുപിടിച്ചപ്പോൾ തിരിച്ചടി നേരിട്ടതിൽ വിനോദസഞ്ചാര മേഖലയും ഉൾപ്പെടുന്നു. കൊവിഡ് ബാധ കെട്ടടങ്ങിത്തുടങ്ങുമ്പോൾ വിനോദസഞ്ചാര മേഖല പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ്.

ഇതിനിടെ ഇംഗ്ലണ്ടിലെ ഡെർബിഷെയർ ടൗണിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രം വൈറലാവുകയാണ്. പ്രമുഖ ഓൺലൈൻ ട്രാവൽ കമ്പനിയായ ട്രിപ്പ് അഡ്‌വൈസറിൻ്റെ റിപ്പോർട്ട് പ്രകാരം ടൗണിലെ ഒന്നാം സ്ഥാനത്തുള്ള വിനോദസഞ്ചാര കേന്ദ്രം ഒരു മതിലിലെ ദ്വാരമാണ്. നാറ്റ്‌വെസ്റ്റ് ഹോൾ എന്നറിയപ്പെടുന്ന ഈ ദ്വാരം ഇൽക്ലെസ്റ്റണിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. ഗൂഗിളിൽ 4.7 റേറ്റിംഗും ട്രിപ്പ് അഡ്‌വൈസറിൽ 5 റേറ്റിംഗും ഈ സ്ഥലത്തിനുണ്ട്.

]]>
അതിരപ്പിള്ളി ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങൾ ഇന്ന് തുറക്കും https://malayalees.ch/tourist-spots-except-athirappilly-open-today/ Wed, 10 Aug 2022 04:43:55 +0000 https://malayalees.ch/?p=66185 ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളിൽ അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ ഒഴികെയുള്ളവ ഇന്ന് മുതൽ തുറന്നുപ്രവർത്തിക്കും. അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ എന്നിവ നാളെ തുറക്കും.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞ സഹാചര്യത്തിലാണ് തീരുമാനം. അതേസമയം, ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര മേഖലയിലാകും കൂടുതൽ മഴ ലഭിക്കുക. ഒഡിഷയ്ക്ക് മുകളിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദവും ഗുജറാത്ത് മുതൽ കേരള തീരം വരെയുള്ള ന്യൂനമർദപ്പാത്തിയുമാണ് മഴ തുടരാൻ കാരണം. കടലിൽ പോകുന്നതിന് മൽസ്യതൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.

]]>