tourist bus – malayalees.ch https://malayalees.ch Malayalam Online News Portal Mon, 02 Jan 2023 04:34:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tourist bus – malayalees.ch https://malayalees.ch 32 32 ആഘോഷങ്ങള്‍ക്കിടെ നോവായി വാഹനാപകടങ്ങള്‍; വിവിധയിടങ്ങളിലായി മരിച്ചത് ഏഴ് പേര്‍ https://malayalees.ch/7-died-in-accidents-in-kerala-amid-new-year-celebrations/ Mon, 02 Jan 2023 04:34:48 +0000 https://malayalees.ch/?p=73758 പുതുവത്സാരാഘോഷങ്ങള്‍ക്കിടെ നോവായി വാഹനാപകടങ്ങള്‍. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ഇടുക്കി അടിമാടി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വളാഞ്ചേരി റീജണല്‍ കോളജില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ത്ഥികളുടെ ബസാണ് മറിഞ്ഞത്.

ആലപ്പുഴയില്‍ പൊലീസ് വാഹനമിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അലക്‌സ് എന്നിവരാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 3.30 തലവടിക്ക് സമീപമായിരുന്നു അപകടം. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഡിസിആര്‍ബി ഡിവൈഎസ്പിയുടെ വാഹനമാണ് ഇടിച്ചത്.

തിരുവല്ലയില്‍ ബൈക്ക് ടാങ്കര്‍ ലോറിയില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഏനാത്ത് ബൈക്ക് പോസ്റ്റിലിടിച്ച് ഇലങ്ക മംഗല സ്വദേശി തുളസീധരന്‍ മരിച്ചു.

]]>
കടുത്ത സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സ് ഉടമകൾ ബസ്സുകൾ കൂട്ടത്തോടെ വിൽക്കുന്നു https://malayalees.ch/tourist-bus-owners-in-financial-crisis/ Fri, 25 Nov 2022 04:23:43 +0000 https://malayalees.ch/?p=71820 സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സ് ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബസ്സുകൾ കൂട്ടത്തോടെ വിൽപ്പന ആരംഭിച്ചു. മൂവായിരത്തോളം ബസ്സുകളാണ് സംസ്ഥാനത്തെ നിരത്തുകളിൽ നിന്ന് ചുരുങ്ങിയ കാലയളവിൽ അപ്രത്യക്ഷമായത്. വടക്കഞ്ചേരി അപകടത്തെത്തുടർന്ന് മോട്ടർ വാഹന വകുപ്പ് ഏർപ്പെടുത്തിയ പുതിയ നിയമങ്ങളാണ് ടൂറിസ്റ്റ് ബസ്സ് മേഖലക്ക് തിരിച്ചടിയായത്.

കോവിഡ് മൂലം പൂർണമായും തകർന്ന ടൂറിസ്റ്റ് ബസ്സ് മേഖല പതിയെ ഉയർത്ത് എഴുന്നേൽക്കുമ്പേഴാണ് അപകടത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ നടപടികൾ കർശനമാക്കിയത്. ഇതോടെ പിടിച്ച് നിൽക്കാനാകാത്ത സ്ഥിതിയായി ബസ്സ് ഉടമകൾക്ക് .ഈ സാഹചര്യത്തിലാണ് കിട്ടുന്ന വിലക്ക് ബസ്സുകൾ വിൽക്കാൻ തീരുമാനിച്ചത്.ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളാണ് കുറഞ്ഞ വിലയ്ക്കു ബസുകൾ വാങ്ങുന്നത്.

നിറം ഏകീകരിച്ചതോടെ ഒന്നര ലക്ഷം രൂപയോളം ഒരു ബസിന് മാത്രമായി ചെലവുവന്നു.പുതിയ പരിഷ്‌ക്കാരം വന്നതോടെ വിദ്യാലയങ്ങളിലെ യാത്രയും കുറഞ്ഞു.ഇതോടെ മലപ്പുറത്ത് മാത്രം അൻപതോളം ബസ്സുകളാണ് വിറ്റത്.വർഷംതോറും ലക്ഷക്കണക്കിന് രൂപ നികുതി അടയ്‌ക്കേണ്ട സാഹചര്യത്തിൽ കൂടുതൽ ബസുകൾ ഓട്ടം നിർത്താനുള്ള തീരുമാനത്തിലാണ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ബസ്സ് ഉടമകളുടെ ആവശ്യം.

]]>
ഇരട്ട നികുതിക്ക് സ്റ്റേയില്ല, അന്തര്‍ സംസ്ഥാന ബസുകളിൽ നിന്ന് കേരളത്തിന് നികുതി പിരിക്കാം: ഹൈക്കോടതി https://malayalees.ch/high-court-on-double-taxation-for-tourist-vehicles-in-kerala/ Tue, 08 Nov 2022 10:56:46 +0000 https://malayalees.ch/?p=70914 അന്യ-സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെ‌യ്‌ത ടൂറിസ്റ്റ് വാഹനങ്ങൾക്ക് കേരളത്തിൽ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി. അന്തർ സംസ്ഥാന ബസുടമകളുടെ ഹർജിയിലാണ് ഉത്തരവ്. നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നായിരുന്നു ആവശ്യം. എന്നാൽ ബസുടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേന്ദ്രനിയമത്തിന്റെ അഭാവത്തില്‍ സംസ്ഥാന സര്‍ക്കാരിനു അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി.

കേരളത്തിലേക്ക് വരുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ നികുതിയടക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ 2021ലെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ആന്‍ഡ് ഓതറൈസേഷന്‍ ചട്ടങ്ങള്‍ പ്രകാരം നാഗാലാന്‍ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തില്‍ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

]]>
കാസർഗോഡ് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക് https://malayalees.ch/tourist-bus-accident-kasaragod/ Sat, 22 Oct 2022 04:11:30 +0000 https://malayalees.ch/?p=70010 കാസർഗോഡ് ഉപ്പളയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരുക്ക്. നിയന്ത്രണം വിട്ട ലോറി ബസിലിടിച്ചാണ് അപകടം. കാഞ്ഞങ്ങാട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

]]>
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം: ഹൈക്കോടതി https://malayalees.ch/advertisements-on-ksrtc-buses-against-safety-norms-says-hc/ Fri, 14 Oct 2022 11:59:34 +0000 https://malayalees.ch/?p=69632 കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ – പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളിലെ അധിക ഫിറ്റിംഗ്‌സും മറ്റും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി കര്‍ശന നടപടി വേണമെന്നും പറഞ്ഞു. (Advertisements on KSRTC buses against safety norms says HC)

എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ബസിന് വെള്ളനിറം മാത്രം പോരെന്നും നിയമവിരുദ്ധ ലൈറ്റും മറ്റ് ശബ്ദസംവിധാനങ്ങളും ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിഷ്‌കര്‍ഷിച്ചു. നിയമലംഘനം കണ്ടെത്തിയാല്‍ മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടിയെടുക്കണം. ടൂറിസ്റ്റ് ബസ് ഉടമകള്‍ പരിശോധനയുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സഹകരിച്ചില്ലെങ്കില്‍ കോടതിലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകള്‍, ഓട്ടോമൊബൈല്‍ ഷോസ് എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. മലപ്പുറം കെ.എം.ടി.സി കോളേജിലെ ഓട്ടോ ഷോ എക്്‌സ്‌പോയിലെ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. എക്‌സ്‌പോക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിച്ചു. ഈ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. എക്‌സ്‌പോയിലെ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.

കുട്ടികളുള്‍പ്പെടെ 9 പേര്‍ മരിക്കാനിടയാക്കിയ വടക്കാഞ്ചേരി വാഹനാപകടവും കോടതി പരാമര്‍ശിച്ചു. അപകടത്തില്‍ ഉള്‍പ്പെട്ട ബസിലെ ഡ്രൈവര്‍ ക്യാബിനില്‍ അടക്കം നിയമവിരുദ്ധ ലൈറ്റുകളെന്ന് ഹൈക്കോടതി പറഞ്ഞു.

]]>
വടക്കഞ്ചേരി വാഹനാപകടം ഇന്ന് ഹൈക്കോടതിയിൽ https://malayalees.ch/wadakkanchery-accident-high-court-2/ Fri, 14 Oct 2022 10:19:14 +0000 https://malayalees.ch/?p=69623 വടക്കഞ്ചേരി വാഹനാപകട വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും, പി.ജി. അജിത്കുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നിയമവിരുദ്ധ ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും ഉള്ള വാഹനങ്ങൾക്കെതിരെ അടക്കം സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നിരത്തുകളിൽ പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞതവണ കർശന നിർദേശം നൽകിയിരുന്നു. ഇത്തരം വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കണമെന്നും, ഡ്രൈവറുടെ ലൈസൻസ് ഉടനടി സസ്പെൻഡ് ചെയ്യണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. (wadakkanchery accident high court)

അതേസമയം, വടക്കഞ്ചേരി ബസപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകും. മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം. മുഖ്യമന്ത്രി വിദേശത്തായതിനാൽ ഓൺലൈനായാണ് മന്ത്രിസഭാ യോ​ഗം ചേർന്നത്. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് സർക്കാർ സഹായം നൽകാൻ മന്ത്രിസഭാ യോ​ഗത്തിലും തീരുമാനം.
വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്നു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾക്കു വേഗപ്പൂട്ടു കർശനമാക്കണമെന്നും കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായ സാഹചര്യം അതീവ ഗുരുതരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

5-ാം തീയതി വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. 9 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.

ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.

]]>
ഏകീകൃത കളർ കോഡില്‍ പ്രതിഷേധം: ഇന്ന് ടൂറിസ്റ്റ് ബസുടമകളുടെ സൂചനാ സമരം https://malayalees.ch/tourist-bus-owners-protest-on-uniform-color-code/ Thu, 13 Oct 2022 04:29:29 +0000 https://malayalees.ch/?p=69507 ഏകീകൃത കളർ കോഡ് ധൃതി പിടിച്ച് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ടൂറിസ്റ്റ് ബസുടമകളുടെ സൂചനാ സമരം. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിന് മുന്നിലാണ് ധർണ. എറണാകുളത്ത് നെടുമ്പാശ്ശേരിയിൽ നടക്കുന്ന എൻഫോഴ്‌സ്‌മെന്‍റ് ഓഫീസർമാരുടെ കോൺഫറൻസ് വേദിയിലേക്ക് മാർച്ച് നടത്തും.

എറണാകുളം, കോട്ടയം ജില്ലകളിലെ ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും തുടർന്ന് നടക്കുന്ന ധർണയിൽ പങ്കെടുക്കും. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഡി.ടി.സി കേന്ദ്രങ്ങൾക്ക് മുന്നിലാണ് ധർണ. ഹൈക്കോടതിയിലെ കേസിലും ബസുടമകൾ കക്ഷി ചേരും.

നിലവിലെ നിയമപ്രകാരം 2022 ജൂണ്‍ മുതലാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. അതിനുശേഷം രജിസ്റ്റര്‍ ചെയ്യുന്ന പുതിയ ബസുകള്‍ക്കും ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്നവയ്ക്കും വെള്ള നിറം അടിക്കേണ്ടിവരും. നിലവില്‍ ഫിറ്റ്നസ് ഉള്ളവയ്ക്ക് കാലാവധി തീരുന്നതുവരെ അതേ നിറത്തില്‍ തുടരാം. എന്നാലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഏകീകൃത നിറത്തിലേക്ക് മാറാന്‍ തയ്യാറാണെന്നും മൂന്നുമാസത്തെ സാവകാശമെങ്കിലും അതിന് വേണമെന്നും സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

]]>
വടക്കഞ്ചേരി വാഹനാപകടം; കൂട്ടിയിടിച്ച ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും അപകട സ്ഥലത്തുനിന്ന് മാറ്റി https://malayalees.ch/vadakkencherry-bus-accident-updates-2/ Thu, 13 Oct 2022 04:16:01 +0000 https://malayalees.ch/?p=69495 വടക്കഞ്ചേരി വാഹനാപകടത്തിൽ കൂട്ടിയിടിച്ച ടൂറിസ്റ്റ് ബസ്സും കെഎസ്ആർടിസിയും അപകട സ്ഥലത്തുനിന്ന് മാറ്റി. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലേക്കാണ് ബസുകൾ മാറ്റിയത്. കേസിൽ പ്രതികളുടെ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. നാളെ വരെയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി.

പാലക്കാട് വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ ലൂമിനസ് ടൂറിസ്റ്റ് ബസ് ഉടമ എസ്.അരുണിനെയും ഡ്രൈവർ ജോമോനെയും നാട്ടകത്തെ സ്വകാര്യ ബസ് സർവീസ് സെന്ററിൽ എത്തിച്ചു തെളിവെടുത്തിരുന്നു. ആലത്തൂർ ഡി വൈ എസ് പി ആർ അശോകൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേരിട്ടെത്തിയായിരുന്നു തെളിവെടുപ്പ്.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനാണ് ഇരുവരെയും തെളിവെടുപ്പിനായി എത്തിച്ചത്. വിവരങ്ങൾ ശേഖരിച്ചതിനു ശേഷം പൊലീസ് ഇരുവരെയും കൊണ്ടു പാലക്കാട്ടേക്കു മടങ്ങി. ഇതിനിടെ കെ എസ് ആർ ടി ബസ് ജീവനക്കാരേയും യാത്രക്കാരേയും പൊലീസ് ചോദ്യം ചെയ്തു. അപകടസമയത്ത് ഡ്രൈവർ ജോമോൻ മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിനുള്ള രക്ത പരിശോധനാഫലം ഇനിയും വന്നിട്ടില്ല.

]]>
കളർകോഡ് ലംഘിക്കുന്ന ബസുകൾ ഇന്ന് മുതൽ പിടിച്ചെടുക്കാൻ തീരുമാനം; ഓരോ രൂപ മാറ്റങ്ങൾക്കും 10,000 രൂപ വീതം പിഴ https://malayalees.ch/tourist-bus-color-code-compulsory-from-today/ Tue, 11 Oct 2022 04:03:33 +0000 https://malayalees.ch/?p=69349 നിയമം ലംഘിച്ചു ചീറിപ്പായുന്ന ബസുകൾക്ക് പൂട്ട് മുറുക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. കളർകോഡ് ലംഘിക്കുന്ന ബസുകൾ ഇന്ന് മുതൽ പിടിച്ചെടുക്കാൻ ആണ് തീരുമാനം. പാലക്കാട് അപകടത്തിൽപ്പെട്ട ബസിന്റെ വേഗപ്പൂട്ട് അഴിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഇന്ന് പോലീസിന് പരാതി നൽകും.

ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനത്തിൽ ഹൈക്കോടതി കൂടി ഇടപെട്ട സാഹചര്യത്തിൽ നടപടികൾ കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. കളർകോട് നടപ്പാക്കാതെ ബസുകൾ ഇന്ന് മുതൽ നിരത്തിൽ ഇറങ്ങാൻ പാടില്ല. ഏകീകൃത നിറം നടപ്പാക്കാത്ത ബസുകൾക്ക് ഇന്ന് മുതൽ പിടി വീഴും. അനധികൃത രൂപ മാറ്റങ്ങൾക്ക് ബസുടമക്ക് പുറമെ വാഹന ഡീലർ, വർക്ക്‌ഷോപ്പ് എന്നിവർക്കെതിരെയും നടപടി ഉണ്ടാകും. ഓരോ രൂപമാറ്റങ്ങളും വെവ്വേറെ നിയമലംഘനമായി കണ്ട് ഓരോന്നിനും പതിനായിരം രൂപ പിഴ ഈടാക്കും.

ആർടി ഓഫീസുകളിലെ ഓരോ ഉദ്യോഗസ്ഥർക്കും നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനാ ചുമതല നൽകും. വാഹനങ്ങളുടെ ക്രമക്കേടുകൾക്ക് ഇനി മുതൽ ഉദ്യോഗസ്ഥരും ഉത്തരവാദികളാകും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ എക്‌സൈസ് വകുപ്പുമായി ചേർന്ന് മോട്ടോർ വാഹന വകുപ്പ് ഉടൻ പരിശോധനകൾ ആരംഭിക്കും. ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ സർവീസ് നടത്തുന്ന വാഹനങ്ങളുടെ നിയമ ലംഘനം തടയാനും കർശന നടപടികളിലേക്ക് കടക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പാലക്കാട് അപകടത്തിൽപ്പെട്ട ബസിന്റെ വേഗപ്പൂട്ട് അഴിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ഇന്ന് പോലീസിന് പരാതി നൽകും.

]]>
രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്ക് പിടിവീഴും; ഇന്ന് മുതൽ കർശന പരിശോധന https://malayalees.ch/action-against-converted-tourist-buses/ Sat, 08 Oct 2022 04:30:45 +0000 https://malayalees.ch/?p=69245 നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് മുതൽ കർശനമായി നടക്കും. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ടുദിവസത്തിനുള്ളിൽ ബസ് വീണ്ടും പരിശോധനയ്ക്ക് എത്തിക്കണമെന്നാണ് നിർദേശം. അനധികൃത രൂപമാറ്റം നടത്തിയതിന് 23 ബസുകൾക്കെതിരെ നടപടിയെടുത്തു. ബസുകൾക്ക് 6,500 വീതം പിഴയും ചുമത്തി.

ആലുവയിൽ 13 ടൂറിസ്റ്റ് ബസുകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. എറണാകുളത്ത് ഇന്നലെ മാത്രം നടപടിയെടുത്തത് 29 ബസുകൾക്കെതിരെയാണ്. രണ്ട് ബസുകളുടെ ഫിറ്റ്നെസും റദ്ദാക്കിയിട്ടുണ്ട്.

വടക്കഞ്ചേരി ബസ് അപകടത്തിൽ ബസ് ഉടമ അരുൺ അറസ്റ്റിലായി. പ്രേരണക്കുറ്റം ചുമത്തിയാണ് ഉടമയെ അറസ്റ്റ് ചെയ്തത്. മൂന്നു മാസത്തിനിടെ 19 തവണ ജോമോൻ വേഗ പരിധി ലംഘിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഉടമയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുണ്ട്.

ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അറസ്റ്റും നേരത്തെ രേഖപ്പെടുത്തിയിരുന്നു. അപകടത്തിന് ശേഷം കടന്നു കളഞ്ഞ ജോമോനെ തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിക്കവേ കൊല്ലം ചവറയിൽ നിന്നാണ് ഇന്നലെ പിടികൂടിയത്. പാലക്കാട് നിന്ന് കടന്നുകളഞ്ഞത് സ്വിഫ്റ്റ് കാറിലാണെന്നും ജോമോൻ പിടിയിലാകുമ്പോൾ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ഒപ്പം ഉണ്ടായിരുന്ന 2 പേരും പിടിയിലായി.

ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകിൽ ചെന്ന് ഇടിച്ചതെന്നാണ് ജോമോൻ പറയുന്നത്. ഡ്രൈവിംഗ് സമയത്ത് ഉറങ്ങിപ്പോയിട്ടില്ലെന്നും കെഎസ്ആർടിസി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നുമാണ് വിശദീകരണം. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്.

വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി വ്യക്തമാക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്നു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾക്കു വേഗപ്പൂട്ടു കർശനമാക്കണമെന്നും കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായ സാഹചര്യം അതീവ ഗുരുതരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

5-ാം തീയതി വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. 9 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.

]]>