Tourism – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Jul 2023 11:14:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tourism – malayalees.ch https://malayalees.ch 32 32 സിനിമാ ടൂറിസത്തിന് പിന്തുണയുമായി സംവിധായകൻ മണിരത്നം; വലീയ ഊർജമെന്ന് പി.എ.മുഹമ്മദ് റിയാസ് https://malayalees.ch/mani-ratnam-support-on-film-tourism-project/ Tue, 11 Jul 2023 11:13:59 +0000 https://malayalees.ch/?p=84211
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി പ്രശസ്ത സിനിമാ സംവിധയകൻ മണിരത്നം. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് മണിരത്നം തന്റെ പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്.

പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം. മണിരത്നം സംവിധാനം ചെയ്ത് അരവിന്ദ് സ്വാമിയും മനീഷാ കൊയ് രാളയും അഭിനയിച്ച ബോംബെ എന്ന സിനിമ ചിത്രീകരിച്ച കാസർകോട്ടെ ബേക്കൽ കോട്ടയെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബേക്കലിലെ പരിപാടിയിൽ പങ്കെടുക്കാമെന്നും മണിരത്നം സമ്മതിച്ചു. ചിത്രത്തിലെ താരങ്ങളെയും ചടങ്ങിൽ പങ്കെടുപ്പിക്കും.

മണിരത്നത്തിനെപ്പോലെയുള്ള മഹാനായ ഒരു സംവിധായകന്റെ പ്രോത്സാഹനവും സാന്നിധ്യവും പദ്ധതിക്ക് വലിയ ഊർജ്ജമാവും എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനെ സംബന്ധിച്ചിടത്തോളം ഇതൊരു മഹിതമായ നിമിഷമാണ്. അഭിമാനത്തോടെയാണ് സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ഈ നിമിഷത്തെ കാണുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

]]>
കാത്തിരിപ്പിന് വിരാമം; മഞ്ഞ് പെയ്യുന്ന പൊന്മുടിയിലേക്ക് സ്വാഗതം; വിനോദസഞ്ചാര കേന്ദ്രം ഇന്ന് തുറന്നുകൊടുക്കും https://malayalees.ch/ponmudi-opens-today/ Fri, 16 Dec 2022 10:24:16 +0000 https://malayalees.ch/?p=72952 സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പൊന്മുടി ഇക്കോ ടൂറിസം ഇന്ന് തുറന്നുകൊടുക്കും. മഴക്കാലത്ത് തകർന്ന റോഡുകൾ പുനർനിർമിച്ചതോടെയാണ് തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രം വീണ്ടും സജീവമാകുന്നത്.

മഞ്ഞ് പെയ്യുന്ന പൊന്മുടിയിലേക്കിനി സഞ്ചാരികൾക്ക് സ്വാഗതം.
നീണ്ട ഇടവേളയ്ക്ക് ശേഷം കുളിരും കാറ്റും കഥപറയുന്ന പൊന്മുടിക്കുന്നുകൾ സഞ്ചാരികളുടെ ഭൂപടത്തിലേക്ക് വീണ്ടും കടന്നുവരിയകയാണ്.

കഴിഞ്ഞ ഓഗസ്റ്റിലാണ് തലസ്ഥാനത്തെ പ്രധാന സഞ്ചാര കേന്ദ്രം മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടത്. പന്ത്രണ്ടാം വളവിൽ റോഡിടിഞ്ഞതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. റോഡ് പുനർനിർമ്മിച്ചതിന് പിന്നാലെ പ്രവേശനം അനുവദിക്കാൻ ടൂറിസം, ദുരന്ത നിവാരണ വകുപ്പുകൾ തീരുമാനിക്കുയായിരുന്നു.

സാധാരണ ഒരുദിവസം നൂറുകണക്കിനാളുകളാണ് പൊന്മുടിയിലെത്തിയിരുന്നത്. ഓണക്കാലത്തും അവധിദിവസങ്ങളിലും വൻജനത്തിരക്കനുഭവപ്പെട്ടിരുന്ന പൊന്മുടി വീണ്ടും സജീവമാകുകയാണ്. റോഡ് വികസന പ്രവൃത്തികൾ തുടരുന്നതിനാൽ സഞ്ചാരികൾക്ക് നിയന്ത്രണങ്ങളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

]]>
മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥയാത്ര നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി https://malayalees.ch/ksrtc-budget-tourism/ Thu, 18 Aug 2022 04:12:51 +0000 https://malayalees.ch/?p=66569 ആറന്മുള സദ്യയുണ്ട് പഞ്ച പാണ്ഡവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന “പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര”യുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് “മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര ” എന്ന ടാഗ് ലൈനിൽ ഈ തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്.

മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം ക്ഷേത്രങ്ങൾ ഇല്ല എന്നത് ഈ ക്ഷേത്രങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ഇന്ത്യയിലെ നൂറ്റിയെട്ട് വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ. അഞ്ച് വൈഷ്ണവക്ഷേത്രങ്ങൾ എന്നും ഇതറിയപ്പെടുന്നു. ഈ തീർത്ഥാടനയാത്രയിൽ പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുർഗ്ഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും സന്ദർശിക്കാം. മധ്യ തിരുവിതാംകൂറിലെ പ്രശസ്ത ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രം. മഹാഭാരത കാലത്തോളം പഴമ അവകാശപ്പെടുന്ന ഐതീഹ്യമാണ് ഈ ക്ഷേത്രത്തിനുള്ളത്.

പാണ്ഡവരുടെ വനവാസ കാലത്ത് അവര്‍ ഈ പ്രദേശത്ത് താമസിക്കുകയും അന്ന് മണ്‍പാത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ചെളി ഉപയോഗിച്ച് കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിയായ ദുര്‍ഗ്ഗാ ദേവിയുടെ വിഗ്രഹം നിര്‍മിച്ചു ആരാധിച്ചിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. അഞ്ജാതവാസക്കാലത്ത് കൗരവർ കണ്ടെത്തും എന്ന് വന്നതിനാൽ പാണ്ഡവർ അപൂർണ്ണമാക്കി ഉപേക്ഷിച്ചുപോയി എന്ന് വിശ്വസിക്കപ്പെടുന്ന അപൂർവ്വമായ കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രവും ഈ തീർത്ഥാടനയാത്രയിൽ ഉൾപ്പടുത്തിയിട്ടുണ്ട്.

ആറൻമുള പള്ളിയോട സേവാ സംഘങ്ങളുടെ നേത്യത്വത്തിൽ 2022 ആഗസ്റ്റ് 4 മുതൽ ഒക്ടോബർ 9 വരെ നടത്തുന്ന ആറൻമുള വള്ള സദ്യയിലെ ചടങ്ങുകൾ കാണുന്നതിനും, കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും തീർത്ഥാടകർക്ക് പങ്കെടുക്കാം. ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറന്മുളക്കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനും ഉള്ള സൗകര്യം തീർത്ഥാടകർക്ക് ലഭിക്കും.

യാത്രയിലുടനീളം സന്ദർശിക്കുന്ന ക്ഷേത്രങ്ങളെയും സ്ഥലങ്ങളെയും സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ ഓഡിയോ ടൂർ ഗൈഡ് യാത്രക്കാർക്ക് ലഭ്യമാക്കുന്നതാണ്. ഓരോ ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങളുടെയും വഴിപാടുകളുടെയും ക്ഷേത്രനിർമ്മിതിയുടെയും വിശദ വിവരങ്ങൾ ഈ ഓഡിയോ ടൂർ ഗൈഡിൽ നിന്ന് ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കായി ഈ മെയിൽ – btc.ksrtc@kerala.gov.in

]]>
കൊട്ടാരക്കരയിലെ അധികമാർക്കും അറിയാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രം; അടുത്ത യാത്ര ഇവിടേക്കാകട്ടെ https://malayalees.ch/kollam-tourist-places-must-visit/ Wed, 13 Jul 2022 04:23:11 +0000 https://malayalees.ch/?p=64706 ടൂറിസം സാധ്യത മുന്നിൽകണ്ട് ഒരുക്കിയിട്ടുള്ള വിവിധയിടങ്ങൾ കേരളത്തിലെമ്പാടും ഉണ്ട്. അത്തരമൊരു സ്ഥലമാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ മീൻ പിടിപ്പാറ. എന്തുകൊണ്ടാണ് മീൻപിടിപ്പാറ വ്യത്യസ്തമാകുന്നത് എന്ന് കാണാം.

ഗ്രാമപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലുമെല്ലാം വൈകുന്നേരം ഒന്ന് പോയി കാറ്റു കൊണ്ടും, സൊറ പറഞ്ഞുമിരിക്കാൻ ഒരു സ്ഥലം അത്യാവശ്യമാണ്. അതില്ലാത്ത പ്രദേശങ്ങളിലുള്ളവർക്ക് ഒരു പ്രയാസം തന്നെയായിരിക്കും. പക്ഷേ ഏതു ചെറു പട്ടണത്തിലും വിചാരിച്ചാൽ ഒരു ടൂറിസം കേന്ദ്രം സാധ്യമാകുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മീൻപിടിപ്പാറ.

എന്തുകൊണ്ടെന്നാൽ മീൻ പിടിപ്പാറ കുറച്ചു പാറയും പുലമൺ തോടൊഴുകുന്ന ഇടവും മാത്രമായിരുന്നു. ഏറ്റവും ദീർഘവീക്ഷണത്തോടെ ഇന്നവിടെ മനോഹരമായ ഒരു ടൂറിസം കേന്ദ്രമായി മാറിയിരിക്കുന്നു. സുരക്ഷിതമായി കുളിക്കാനും ആർത്തുല്ലസിച്ച് കളിക്കാനും എല്ലാത്തിനും ഉള്ള അവസരം ഇവിടെ ക്രമീകരിച്ചു. തോടിന്റെ കളകളാരവം കേട്ട്, കാറ്റേറ്റ് വൈകുന്നേരങ്ങൾ ചിലവഴിക്കാനും പറ്റിയ സ്ഥലമായി ഇവിടെ മാറ്റിയിട്ടുണ്ട്.

ഡിറ്റിപിസിയാണ് മീൻ പിടിപ്പാറ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാക്കിയത്. കൊട്ടാരക്കര നഗരസഭയുടെ പൂർണ്ണ പിന്തുണയിൽ, നല്ല വൃത്തിയോടെ ഇവിടെ പരിപാലിക്കുന്നുമുണ്ട്.

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിന്റെ പിൻഭാഗത്തായാണ് മീൻ പിടിപ്പാറ. കുറ്റിക്കാടുകളും ഔഷധ ചെടികളും ഇരുകരകളിലും വളർന്നുനിൽക്കുന്ന മീൻ പിടിപ്പാറയിലെ വെള്ളത്തിന് ഔഷധഗുണമുണ്ടെന്ന് പറയുന്നവരുമുണ്ട്.

ബോട്ടിംഗ് ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും ഉടൻ ഇവടേക്കെത്തും. ശൂന്യതയിൽ നിന്നും വിസ്മയം സൃഷ്ടിക്കാമെന്ന്, ഒരു ചെറുതോട് കൊണ്ടും ടൂറിസം സാധ്യത വികസിപ്പിച്ചെടുക്കാം എന്ന് മീൻ പിടിപ്പാറ സാക്ഷ്യപ്പെടുത്തുന്നു.

]]>
ജൂൺ മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം; ടൂറിസം പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ https://malayalees.ch/japan-resume-tourism-in-june/ Fri, 27 May 2022 12:42:17 +0000 https://malayalees.ch/?p=62529 ജൂൺ മാസത്തോടെ ടൂറിസം പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ. ജൂൺ 10 മുതൽ യാത്രക്കാർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കും. കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് രാജ്യാന്തര വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ പാക്കേജ് യാത്രകൾക്ക് മാത്രമേ അനുമതിയുള്ളൂ. കൊവിഡ് കേസുകൾ കുറവുള്ള സ്ഥലങ്ങളിൽ നിന്ന് മൂന്ന് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ട് എത്തുന്ന വിനോദസഞ്ചാരികൾക്ക് കൊവിഡ് ടെസ്റ്റോ ക്വാറൻ്റീനോ ആവശ്യമില്ല.

ഓസ്ട്രേലിയ, സിംഗപ്പൂർ, തായ്ലൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടൂർ പാക്കേജുകൾ ഈ ആഴ്ച ജപ്പാനിലെത്തും. പരീക്ഷണാടിസ്ഥാനത്തിലെത്തുന്ന 50 പേരാണ് ഈ പാക്കേജുകളിലുള്ളത്. ഇവർക്ക് പ്രത്യേക വീസയാണ് അനുവദിച്ചിരിക്കുന്നത്. മെയ് 31 ന് ഇത് അവസാനിക്കും.

]]>
ടൂറിസം വകുപ്പിലെ തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം https://malayalees.ch/special-team-investigate-on-fake-tourism-projects/ Thu, 28 Apr 2022 04:30:03 +0000 https://malayalees.ch/?p=60856 ടൂറിസം വകുപ്പിലെ തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് ട്വന്റിഫോറിനോട്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നു കർശന നിർദ്ദേശം നൽകി. ഭരണാനുമതി കിട്ടിയ പദ്ധതികൾ എന്ത് കൊണ്ട് വൈകുന്നുവെന്നു കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.അപ്രായോഗികമായ നിരവധി പദ്ധതികൾക്ക് ഭരണാനുമതി നേടിയെടുത്തെന്നു കണ്ടെത്തലിനെ തുടർന്ന് മന്ത്രി ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ഇന്നലെ വിളിച്ചു ചേർത്തിരുന്നു.

ഭരണാനുമതി ലഭിച്ചു പത്തുവർഷത്തിലധികം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്ത നൂറിലധികം പദ്ധതികളുണ്ടെന്നു ടൂറിസം വകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു.ചില പ്രത്യേക ഏജൻസികൾക്ക് പദ്ധതി നടത്തിപ്പ് സ്ഥിരമായി ലഭിക്കുന്നതിനെക്കുറിച്ചും സംശയങ്ങൾ ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ അടിയന്തിര ഇടപെടൽ.ഇന്നലെ മന്ത്രി വകുപ്പിലെ ഉന്നതഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു

പല പദ്ധതികളും നീളുന്നത് അനാസ്ഥ കൊണ്ടാണെന്നും,പരിശോധനയും തുടർ പരിശോധനകളും ഉറപ്പാക്കുമെന്നും മന്ത്രി.

നടക്കാത്ത പദ്ധതികൾക്ക് വേണ്ടി ഏജൻസികൾക്ക് മുൻകൂർ നൽകിയ പണം തിരിച്ചു പിടിക്കലടക്കം പ്രത്യേക അന്വേഷണ സംഘത്തിന്റെ ലക്ഷ്യമാണ്.ചില ഏജൻസികൾക്ക് മാത്രം തുടർച്ചയായി പദത്തി നടത്തിപ്പ് ലഭിക്കുന്നതിനെക്കുറിച്ചും അന്വേഷിക്കും.പെരിയാർ കടുവ സങ്കേതത്തിൽ 150 കറ്റാമാരൻ ബോട്ടുകൾക്കായി 1.25കോടി മുടക്കിയുള്ള പദ്ധതിയും,കോവളത്തെ കൾച്ചറൽ ആൻഡ് ടൂറിസം ഫെസിലിറ്റി സെന്ററും,ചൊവ്വരയിൽ 4.70 കോടി മുടക്കിയുള്ള സസ്‌പെൻഷൻ പാലവും ഇഴയുന്ന പദ്ധതികൾ ചിലതാണ്.

]]>
ബജറ്റ്; വിനോദ സഞ്ചാര മേഖലയ്ക്കായി വകയിരുത്തിയ തുക അപര്യാപ്തമെന്ന് വിദഗ്ധര്‍ https://malayalees.ch/budget-experts-say-the-amount-allocated-for-the-tourism-sector-is-insufficient/ Sat, 16 Jan 2021 03:51:03 +0000 https://malayalees.ch/?p=38685 ബജറ്റില്‍ വിനോദ സഞ്ചാര മേഖലയ്ക്കായി വകയിരുത്തിയ തുക അപര്യാപ്തമെന്ന് വിദഗ്ധര്‍. ടൂറിസം മേഖലയുടെ തിരിച്ചുവരവിനുള്ള ഉത്തേജക പാക്കേജ് ബജറ്റിലില്ല. ടൂറിസം മാര്‍ക്കറ്റിംഗിനായുള്ള 100 കോടി അപര്യാപ്തമാണെന്നും മേഖലയിലുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. കൊവിഡാനന്തരം ടൂറിസം മേഖലക്ക് ഉത്തേജകമായാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. എന്നാല്‍ ടൂറിസം മേഖലയിലെ തൊഴില്‍ നഷ്ടമടക്കം പരിഹരിക്കാന്‍ പദ്ധതികള്‍ ഇല്ല.

തകര്‍ന്നു കിടക്കുന്ന ടൂറിസം മേഖലയ കൈപിടിച്ചുയര്‍ത്താന്‍ ടൂറിസം മാര്‍ക്കറ്റിംഗിനായി 100 കോടി വകയിരുത്തിയെങ്കിലും അത് അപര്യാപ്തമാണ്. ടൂറിസം സംരംഭകര്‍ക്ക് പലിശ ഇളവുകളോട് കൂടിയുള്ള വായ്പ,ഹൗസ് ബോട്ടുകള്‍ക്കുള്ള വായ്പ എന്നിവ ഇത്തവണയും ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ബജറ്റിലെ സമാന പ്രഖ്യാപനം ഇപ്പോഴും നടപ്പിലായിട്ടില്ല. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കുമെന്ന പ്രഖ്യാനവും മൂന്നാറില്‍ നേരത്തെയുണ്ടായിരുന്ന ട്രെയിന്‍ സര്‍വീസ് വീണ്ടും തുറക്കാനുള്ള ശ്രമം നടക്കുന്നതായും ബജറ്റിലുണ്ട്.

കേരളത്തിലെ ടൂറിസം മേഖല ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഹെറിറ്റേജ്-സ്പൈസ് റൂട്ട് പ്രോജക്ടുകള്‍ക്ക് 40 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ കൂടുതല്‍ ഉത്തേജക പാക്കേജുകള്‍ വേണമെന്നാണ് ആവശ്യം.

]]>
മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് https://malayalees.ch/tourists-to-munnar/ Tue, 27 Oct 2020 04:38:25 +0000 https://malayalees.ch/?p=33949 വിനോദ സഞ്ചാര മേഖലയിലെ വിലക്കുകള്‍ നീങ്ങിയതോടെ മൂന്നാര്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. സംസ്ഥാന അതിര്‍ത്തികള്‍ തുറന്നതോടെ മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണവും കൂടി. ദീര്‍ഘകാലം അടഞ്ഞ് കിടന്ന ഹോട്ടലുകളിലെ മുറികളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്.

ചിന്നാര്‍ ബോഡിമെട്ട് ചെക്ക്‌പോസ്റ്റുകള്‍ കൂടി തുറന്നതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പൂജാ അവധി പ്രമാണിച്ച് നൂറുകണക്കിന് സന്ദര്‍ശകരാണ് മാട്ടുപ്പെട്ടി, രാജമല, വട്ടവട എന്നിവിടങ്ങളില്‍ എത്തിയത്.

ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായെത്തിയവരെ ഇരുകയ്യും നീട്ടിയാണ് വ്യാപാരികള്‍ സ്വീകരിച്ചത്. മാട്ടുപ്പെട്ടിയിലെ വഴിയോരങ്ങളില്‍ സന്ദര്‍ശകരുടെ ഇഷ്ട വിഭവമായ ചോളവും ക്യാരറ്റും ഒക്കെയായി പെട്ടിക്കടകളും സജീവമാണ്. ആറ് മാസമായി പൂട്ടിക്കിടന്ന കടകളില്‍ വീണ്ടും ആളുകളെത്തി തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ് വ്യാപാരികളും.

അന്തര്‍ സംസ്ഥാന പാതിയിലൂടെയുള്ള സ്വകാര്യബസുകളുടെ ഗതാഗതം കൂടി പുനസ്ഥാപിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കും. ഇതോടെ കോവിഡ് കാലത്തെ തിരിച്ചടിയില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയിലാണ് മൂന്നാര്‍.

]]>
തുറക്കാൻ അനുമതി; പക്ഷേ, സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മിക്കതും തുറന്നില്ല https://malayalees.ch/ourism-centers-in-the-state-will-be-open-from-tomorrow/ Mon, 12 Oct 2020 08:30:18 +0000 https://malayalees.ch/?p=33169 സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കും പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. ബീച്ചുകള്‍ തുറന്നുകൊടുക്കുക നവംബര്‍ ഒന്ന് മുതല്‍.

സർക്കാർ അനുമതി ആയെങ്കിലും സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മിക്കതും തുറന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനം. ഹൗസ് ബോട്ടുകൾ ഓടി തുടങ്ങിയെങ്കിലും സഞ്ചാരികൾ എത്തുമോയെന്ന ആശങ്കയിലാണ് ബോട്ടുടമകൾ.

മലയോര, കായലോര ടൂറിസവും സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കാനാണ് സർക്കാർ അനുമതി. കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ മേഖലക്ക് സർക്കാർ തീരുമാനം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും സഞ്ചാരികളെത്താൻ ഇനിയും സമയമെടുക്കും.

അതേസമയം രോഗവ്യാപനം കണക്കിലെടുത്ത് മിക്ക ജില്ലകളിലും പല വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നില്ല. കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനം എടുക്കുക.

അതേസമയം തുറന്ന ഇടങ്ങളിൽ ആളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. പ്രതിസന്ധിയിലായ ഹൗസ്ബോട്ട് മേഖലക്ക് സർക്കാർ തീരുമാനം ആശ്വാസമാണ്. സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകൾ.

പലിശരഹിത മൊറട്ടോറിയം നീട്ടി നൽകണമെന്നും ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ തുറന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒരാഴ്ചയോടെ ആളുകൾ സജീവമാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം ബീച്ചുകൾ നവംബർ ഒന്നുമുതൽ പ്രവേശനം അനുവദിക്കും.

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് പ്രവേശനാനുമതി ഉണ്ടാവു. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

]]>
ബീച്ചുകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും https://malayalees.ch/tourism-centers-in-the-state-will-be-open-from-tomorrow/ Mon, 12 Oct 2020 05:20:54 +0000 https://malayalees.ch/?p=33152 സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ തുറക്കും. ഹില്‍സ്റ്റേഷനുകളും, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും, കായലോര ടൂറിസം കേന്ദ്രങ്ങളുമാണ് തുറക്കാന്‍ ഉത്തരവായത്. ബീച്ചുകളിലേക്ക് നവംബര്‍ ഒന്നുമുതല്‍ മാത്രമാണ് പ്രവേശനം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് പ്രവേശനാനുമതി ഉണ്ടാവു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

]]>