Tottenham – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Feb 2023 11:53:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tottenham – malayalees.ch https://malayalees.ch 32 32 അർജന്റീനയുടെ ലോകകപ്പ് ജേതാവ് എൻസോ ഫെർണാണ്ടസ് ചെൽസിയിൽ; അവസാന ദിനം ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ കൈമാറ്റങ്ങൾ https://malayalees.ch/chelsea-agree-enzo-fernandez-deal-in-transfer-deadline-day-2/ Wed, 01 Feb 2023 11:52:39 +0000 https://malayalees.ch/?p=75489 ലോകഫുട്ബോളിനെ കീഴ്മേൽ മറിച്ച് മറ്റൊരു ട്രാൻസ്ഫർ ജാലകത്തിന് തിരശീല വീഴുമ്പോൾ കൂടുമാറ്റം നടത്തിയത് വമ്പൻ താരങ്ങൾ. ക്ലബ്ബുകൾ തമ്മിൽ നടന്നത് കോടിക്കണക്കിന്ന് രൂപയുടെ കൈമാറ്റം. സാധാരണഗതിയിൽ തണുത്ത പ്രതികരണം കാഴ്ച വെക്കുന്ന ശൈത്യകാല ട്രാൻസ്ഫർ ജാലകം ഈ വർഷം ഫുട്ബോൾ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. Chelsea agree Enzo Fernández deal in transfer deadline day

ഈ ട്രാൻസ്ഫർ ജാലത്തിൽ അവസാന ദിനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അർജന്റീനയോടൊപ്പം 2022 ഫിഫ ലോകകപ്പ് നേടിയ എൻസോ ഫെർണാണ്ടസ്. പോർച്ചുഗൽ ക്ലബായ ബെൻഫിക്കയിൽ നിന്ന് താരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി സൈൻ ചെയ്തത് 120 മില്യൺ യൂറോയ്ക്ക് (ഏകദേശം 1065 കോടി ഇന്ത്യൻ രൂപ). ഫുട്ബോൾ താരകൈമാറ്റ വിപണിയിൽ ഏറ്റവും വലിയ ആറാമത്തെ ഉയർന്ന തുകയാണ് എൻസോയ്ക്ക് വേണ്ടി ചെൽസി ചിലവഴിച്ചത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ എട്ട് താരങ്ങളെയാണ് ചെൽസി സ്വന്തമാക്കിയത്. ചെലവാക്കിയത് 331 മില്യൺ യൂറോയും (ഏകദേശം 2941 കോടി ഇന്ത്യൻ രൂപ)

ഇംഗ്ലീഷ് ഫുട്ബോളിൽ ചെൽസിയുടെ മധ്യനിര താരം ജോർജിഞ്ഞോ ആഴ്സനലിലേക്ക് ചേക്കേറി. ടോട്ടൻഹാമിൽ നിന്ന് മാറ്റ് ഡോഹെർത്തി അത്‌ലറ്റികോ മാഡ്രിഡിലേക്കും ബയേൺ മ്യൂണിക്കിൽ നിന്ന് മാർസെൽ സാബിസ്റ്റർ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും കൂടുമാറ്റം നടത്തി. ചാമ്പ്യൻസ് ലീഗ് ജേതാവ് കെയ്‌ലർ നവാസ് പിഎസ്ജിയിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബിൽ നോട്ടിൻഹാമിൽ ചേർന്നു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ ജാവ ക്യാൻസലോ ബയേർണിലേക്കും നീങ്ങി. ഇവരെ കൂടാതെ, യൂറോപ്യൻ ഫുട്ബോളിൽ മുൻ നിര ക്ലബ്ബുകളിലെല്ലാം താരങ്ങളുടെ കൈമാറ്റങ്ങൾ ഇത്തവണ നടന്നിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോളിലും സമാനമായി ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനത്തിൽ താരകൈമാറ്റങ്ങൾ നടന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ബെംഗളൂരു എഫ്‌സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തിയ ഡാനിഷ് ഫാറൂഖിന്റെ നീക്കമാണ്.

]]>
അർജന്റീനയുടെ ലോകകപ്പ് ജേതാവ് എൻസോ ഫെർണാണ്ടസ് ചെൽസിയിൽ; അവസാന ദിനം ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ കൈമാറ്റങ്ങൾ https://malayalees.ch/chelsea-agree-enzo-fernandez-deal-in-transfer-deadline-day/ Wed, 01 Feb 2023 04:35:52 +0000 https://malayalees.ch/?p=75447 ലോകഫുട്ബോളിനെ കീഴ്മേൽ മറിച്ച് മറ്റൊരു ട്രാൻസ്ഫർ ജാലകത്തിന് തിരശീല വീഴുമ്പോൾ കൂടുമാറ്റം നടത്തിയത് വമ്പൻ താരങ്ങൾ. ക്ലബ്ബുകൾ തമ്മിൽ നടന്നത് കോടിക്കണക്കിന്ന് രൂപയുടെ കൈമാറ്റം. സാധാരണഗതിയിൽ തണുത്ത പ്രതികരണം കാഴ്ച വെക്കുന്ന ശൈത്യകാല ട്രാൻസ്ഫർ ജാലകം ഈ വർഷം ഫുട്ബോൾ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

ഈ ട്രാൻസ്ഫർ ജാലത്തിൽ അവസാന ദിനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അർജന്റീനയോടൊപ്പം 2022 ഫിഫ ലോകകപ്പ് നേടിയ എൻസോ ഫെർണാണ്ടസ്. പോർച്ചുഗൽ ക്ലബായ ബെൻഫിക്കയിൽ നിന്ന് താരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി സൈൻ ചെയ്തത് 120 മില്യൺ യൂറോയ്ക്ക് (ഏകദേശം 1065 കോടി ഇന്ത്യൻ രൂപ). ഫുട്ബോൾ താരകൈമാറ്റ വിപണിയിൽ ഏറ്റവും വലിയ ആറാമത്തെ ഉയർന്ന തുകയാണ് എൻസോയ്ക്ക് വേണ്ടി ചെൽസി ചിലവഴിച്ചത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ എട്ട് താരങ്ങളെയാണ് ചെൽസി സ്വന്തമാക്കിയത്. ചെലവാക്കിയത് 331 മില്യൺ യൂറോയും (ഏകദേശം 2941 കോടി ഇന്ത്യൻ രൂപ)

ഇംഗ്ലീഷ് ഫുട്ബോളിൽ ചെൽസിയുടെ മധ്യനിര താരം ജോർജിഞ്ഞോ ആഴ്സനലിലേക്ക് ചേക്കേറി. ടോട്ടൻഹാമിൽ നിന്ന് മാറ്റ് ഡോഹെർത്തി അത്‌ലറ്റികോ മാഡ്രിഡിലേക്കും ബയേൺ മ്യൂണിക്കിൽ നിന്ന് മാർസെൽ സാബിസ്റ്റർ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും കൂടുമാറ്റം നടത്തി. ചാമ്പ്യൻസ് ലീഗ് ജേതാവ് കെയ്‌ലർ നവാസ് പിഎസ്ജിയിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബിൽ നോട്ടിൻഹാമിൽ ചേർന്നു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ ജാവ ക്യാൻസലോ ബയേർണിലേക്കും നീങ്ങി. ഇവരെ കൂടാതെ, യൂറോപ്യൻ ഫുട്ബോളിൽ മുൻ നിര ക്ലബ്ബുകളിലെല്ലാം താരങ്ങളുടെ കൈമാറ്റങ്ങൾ ഇത്തവണ നടന്നിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോളിലും സമാനമായി ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനത്തിൽ താരകൈമാറ്റങ്ങൾ നടന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ബെംഗളൂരു എഫ്‌സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തിയ ഡാനിഷ് ഫാറൂഖിന്റെ നീക്കമാണ്.

]]>
കളത്തിൽ കൊമ്പുകോർത്ത് ചെൽസി, ടോട്ടനം പരിശീലകർ: വിഡിയോ https://malayalees.ch/antonio-conte-thomas-tuchel-clash/ Mon, 15 Aug 2022 04:22:42 +0000 https://malayalees.ch/?p=66401 കളത്തിൽ പരസ്പരം കൊമ്പുകോർത്ത് ചെൽസി, ടോട്ടനം പരിശീലകർ. ചെൽസിയുടെ പരിശീലകൻ തോമസ് ടുചെലും ടോട്ടനം ഹോട്സ്പർ പരിശീലകൻ അൻ്റോണിയോ കോണ്ടെയുമാണ് മത്സരത്തിനു ശേഷം ഏറ്റുമുട്ടിയത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കളി സമനില ആയിരുന്നു.

കളിയിൽ ആദ്യം ലീഡെടുത്തത് കോലിബാലി ആയിരുന്നു. 19ആം മിനിട്ടിൽ നേടിയ ഗോളിൽ ചെൽസി ആദ്യ പകുതി സ്വന്തമാക്കി. രണ്ടാം പകുതിയിൽ ടോട്ടനം കളിയിലേക്ക് തിരികെവന്നു. 68ആം മിനിട്ടിൽ ഹോബ്ജെർഗിലൂടെ ടോട്ടനം സമനില നേടി. ചെൽസി ബെഞ്ചിനു നേരെ ഓടിയാണ് കോണ്ടെ ഈ ഗോൾ നേട്ടം ആഘോഷിച്ചത്. ഇത് ചെറിയ വാക്കുതർക്കത്തിലേക്ക് നയിച്ചു. ഇരുവർക്കും മഞ്ഞ കാർഡ് ലഭിച്ചു. 77ആം മിനിട്ടിൽ ചെൽസി ലീഡ് തിരികെപിടിച്ചു. റീസ് ജെയിംസിൻ്റെ ഗോൾ ടുചെൽ ആഘോഷിച്ചത് ടച്ച്‌ലൈനിലൂടെ ഓടിയാണ്. ഇത് കോണ്ടെയെ പ്രകോപിപ്പിച്ചു. ജയമുറപ്പിച്ച ചെൽസിയെ ഞെട്ടിച്ചുകൊണ്ടാണ് ടോട്ടനം രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സമനില ഗോൾ നേടിയത്. ഈ ഗോളോടെ കളി അവസാനിക്കുമയും ചെയ്തു. പരസ്പരം ആക്രമണോത്സുകമായി ഹസ്തദാനം നൽകിയ പരിശീലകർ മുഖാമുഖം നിന്ന് കൊമ്പുകോർത്തു. ഇരുവരെയും താരങ്ങളും മറ്റ് സ്റ്റാഫുകളുമാണ് പിടിച്ചുമാറ്റിയത്. ഇരു പരിശീലകർക്കും റഫറി ചുവപ്പുകാർഡ് നൽകുകയും ചെയ്തു.

]]>
തോറ്റ് തോറ്റ് ആഴ്സനല്‍ https://malayalees.ch/lethal-tottenham-double-act-against-arsenal/ Mon, 07 Dec 2020 04:51:21 +0000 https://malayalees.ch/?p=36482 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നോര്‍ത്ത് ലണ്ടന്‍ ഡര്‍ബിയില്‍ ടോട്ടനത്തിന് ജയം. ആഴ്‍സനലിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനം പരാജയപ്പെടുത്തിയത്. 13ാം മിനിറ്റില്‍ സണ്‍ ഹ്യും മിന്നും ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ഹാരികെയിനുമാണ് ഗോള്‍ നേടിയത്. 70 ശതമാനം പന്ത് കൈയ്യില്‍ വെച്ചിട്ടും ഹോസെ മൌറീഞ്ഞോ ഒരുക്കിയ പ്രതിരോധ ഭിത്തി തകര്‍ക്കാന്‍ ആഴ്‍സനലിന് കഴിഞ്ഞില്ല.

പ്രീമിയര്‍ ലീഗിലെ ആഴ്‍സലിന്റെ ഏറ്റവും മോശം തുടക്കമാണ്. കഴിഞ്ഞ ഏഴ് മത്സരങ്ങളിലെ ആഴ്സനലിന്റെ അഞ്ചാം തോല്‍വിയാണിത്. 10 ഗോളുകള്‍ മാത്രമാണ് ഈ സീസണില്‍ ആഴ്‍സനലിന് നേടാനായത്.

]]>