Tomin J. Thachankary – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Sep 2020 04:18:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tomin J. Thachankary – malayalees.ch https://malayalees.ch 32 32 ടോമിൻ ജെ.തച്ചങ്കരിക്ക് ഡി.ജി.പി ആയി സ്ഥാനക്കയറ്റം https://malayalees.ch/tomin-j-thachankary-promoted-to-rank-of-dgp/ Wed, 02 Sep 2020 04:18:07 +0000 https://malayalees.ch/?p=31183 റോഡ് സുരക്ഷാ കമ്മിഷണർ ശങ്കർ റെഡ്ഢി ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിയുടെ സ്ഥാനക്കയറ്റം

ടോമിൻ ജെ.തച്ചങ്കരി ഐപിഎസിന് ഡി.ജി.പി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ്. നിയമനം പിന്നീട് നൽകും. പൊലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കാനാണ് സാധ്യത. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയാണ്.

റോഡ് സുരക്ഷാ കമ്മിഷണർ ശങ്കർ റെഡ്ഢി ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിയുടെ സ്ഥാനക്കയറ്റം. അടുത്ത വർഷം ജൂണിൽ സംസ്ഥാന പൊലീസ് മേധാവി പദവിയിൽ നിന്നും ലോക്നാഥ് ബെഹ്‌റ വിരമിക്കുമ്പോൾ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കും ടോമിൻ ജെ. തച്ചങ്കരി.

കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്‌, കണ്ണൂർ ജില്ലകളുടെ പൊലീസ് മേധാവി ആയിരുന്നു. കണ്ണൂർ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി, ട്രാൻസ്‌പോർട് കമ്മിഷണർ, അഗ്നിശമനസേനാ മേധാവി എന്നിങ്ങനെ നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

]]>