Tollywood – malayalees.ch https://malayalees.ch Malayalam Online News Portal Thu, 09 Nov 2023 04:32:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tollywood – malayalees.ch https://malayalees.ch 32 32 ‘ജനങ്ങൾക്ക് എന്നേക്കാളും ഇഷ്ടം കാർത്തിയെ’; പലപ്പോഴും അസൂയ തോന്നാറുണ്ട്: സൂര്യ https://malayalees.ch/suriya-about-brother-actor-karthi/ Thu, 09 Nov 2023 04:32:13 +0000 https://malayalees.ch/?p=90815 തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. അനിയൻ കാര്‍ത്തിയെ കുറിച്ച്‌ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആളുകള്‍ക്ക് തന്നേക്കാള്‍ ഇഷ്ടം കാര്‍ത്തിയെ ആണെന്ന് കേൾക്കുമ്പോൾ അസൂയ തോന്നാറുണ്ടെന്നും കാര്‍ത്തിയുടെ വളര്‍ച്ചയെ അഭിമാനത്തോടെയാണ് നോക്കി കാണുന്നതെന്നും സൂര്യ പറയുന്നു.

“കാര്‍ത്തി അഭിനയിക്കാൻ തുടങ്ങിയതില്‍ പിന്നെ ആളുകള്‍ വന്ന് ഞാൻ നിങ്ങളുടെ ഫാനല്ല, തമ്പിയുടെയുടെ ഫാനാണ് എന്നു പറയും. നിങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം കാര്‍ത്തിയെ ആണെന്നു പറയും. അമ്പലങ്ങളിലും എയര്‍പോര്‍ട്ടുകളിലും എല്ലാം ആളുകള്‍ എന്റെ അടുത്ത് വന്ന് കാര്‍ത്തിയെ അണ് കൂടുതല്‍ ഇഷ്ടം എന്നു പറയുമ്പോൾ ചെറിയ അസൂയ തോന്നും.

കാര്‍ത്തിക്ക് വേണമെങ്കില്‍ ഇപ്പോള്‍ തന്നെ 50 സിനിമകളെങ്കിലും ചെയ്യാമായിരുന്നു, എന്നാല്‍ ചെയ്ത ഓരോ ചിത്രത്തിനും ആവശ്യമായ സമയവും പരിശ്രമവും കാര്‍ത്തി നല്‍കി. അതുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ കാര്‍ത്തിയുടെ 25-ാം ചിത്രം ആഘോഷിക്കുന്നത്.

പരുത്തിവീരൻ, നാൻ മഹാൻ അല്ല തുടങ്ങിയ ചിത്രങ്ങള്‍ കാര്‍ത്തി എങ്ങനെ ചെയ്തെന്നാണ് എന്റെ അത്ഭുതം. ഞങ്ങളുടെ റൂട്ട് വേറെയാണ്”, സൂര്യ പറഞ്ഞു.കാര്‍ത്തി നായകനായെത്തുന്ന 25-ാം ചിത്രത്തിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു സൂര്യ. കാര്‍ത്തിയുടെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ല് കൂടിയാണ് ‘ജപ്പാൻ’ എന്ന് പേരിട്ടിരിക്കുന്ന രാജുമുരുഗൻ ചിത്രം. നവംബർ 10നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

2007-ല്‍ മികച്ച വിജയം നേടിയ ‘പരുത്തിവീരൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു കാര്‍ത്തിയുടെ അരങ്ങേറ്റം. ‘ആയിരത്തില്‍ ഒരുവൻ’, ‘പൈയ്യ’, ‘നാൻ മഹാൻ അല്ല’, ‘സിരുതെയ്’, കൈദി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേതാവാണ് കാര്‍ത്തി.

]]>
ട്വിറ്ററിൽ ട്രെൻഡായി #ShameonYouSamantha: കാരണം ഇതാണ്.. https://malayalees.ch/family-man-season-2-samantha-anti-tamil-controversy-trending/ Wed, 02 Jun 2021 14:01:49 +0000 https://malayalees.ch/?p=45026 പുറത്തിറങ്ങാനിരിക്കുന്ന ആമസോൺ പ്രൈം സീരീസ് ‘ഫാമിലി മാൻ’ രണ്ടാം ഭാ​ഗത്തിനെതിരെ വിമർശനം വ്യാപകം. മനോജ് ബാജ്പായും സാമന്തയും പ്രിയാമണിയും പ്രധാനകഥാപാത്രങ്ങളായി വരുന്ന വെബ് സീരീസ്, തമിഴ് ജനതയെ ആക്ഷേപിക്കുന്നതാണെന്ന ആരോപണത്തെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്. സീരീസിൽ അഭിനയിച്ച നടി സാമന്തക്കെതിരായ #ShameonYouSamantha എന്ന ഹാഷ്ടാ​ഗ് ട്വിറ്റർ ട്രെൻഡിങ് ആയിമാറി.

‌ശ്രീലങ്കയിലെ വിമത വിഭാ​ഗമായ എൽ.ടി.ടി.ഇയെ തീവ്രവാദ സംഘടനയായി വെബ് സീരീസിൽ ചിത്രീകരിച്ചിരിക്കുന്നവെന്നാണ് ആരോപണം. തമിഴ് പുലികൾക്കെതിരെ ഏറ്റുമുട്ടാനെത്തുന്ന എൻ.ഐ.എ ഉദ്യോ​ഗസ്ഥനായ ശ്രീകാന്ത് ത്രിവേദിയെന്ന കഥാപാത്രമായി മനോജ് ബാജ്പായ് എത്തുമ്പോൾ, സീരീസിൽ തമിഴ് പുലിയുടെ വേഷത്തിൽ എത്തുന്നത് സാമന്തയാണ്.

തമിഴ്നാട്ടില്‍ ജനിച്ച്, തമിഴ് ജനതയുടെ പിന്തുണയോടെ താരമായിത്തീർന്ന നടി, തമിഴ് ജനതയെ അധിക്ഷേപിച്ചു എന്ന വിമർശനമാണ് ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നത്. ജൂൺ അഞ്ചിനാണ് ഫാമിലി മാന്റെ രണ്ടാം ഭാ​ഗം പുറത്തിറങ്ങുന്നത്. എന്നാൽ സീരീസ് റിലീസ് ചെയ്യുന്നത് തടയണമെന്നും വിമർശകർ ആവശ്യപ്പെടുന്നുണ്ട്.

ഫാമിലി മാന്റെ ആദ്യ ഭാ​ഗത്തിന് വലിയ തരത്തിൽ സ്വീകാര്യത ലഭിച്ചതിനെ തുടർന്നാണ് സീരീസിന്റെ രണ്ടാം ഭാ​ഗം എത്തുന്നത്. ആദ്യ ഭാ​ഗത്തിൽ മലയാളി താരം നീരജ് മാധവ് പ്രധാനകഥാപാത്രമായി എത്തിയിരുന്നു.

]]>
ഇളയരാജയ്ക്കിന്ന് 78-ാം പിറന്നാൾ; https://malayalees.ch/yuvan-shankar-raja-wishes-dad-ilaiyaraaja-on-birthday-through-throwback-video-with-grandkids/ Wed, 02 Jun 2021 13:55:22 +0000 https://malayalees.ch/?p=45023 പ്രണയവും വിരഹവും സന്തോഷവും സങ്കടവുമെന്നില്ല, മനുഷ്യന്റെ എല്ലാ വികാരങ്ങളെയും പ്രതിഫലിപ്പിക്കാൻ പോന്ന, അതിനെയെല്ലാം ഉണക്കാനും ഉറപ്പിക്കാനും ശക്തിയുള്ള ഒരു സംഗതിയുണ്ടെങ്കില്‍ അത് സംഗീതമായിരിക്കും. സംഗീതത്തിലേക്ക് ഈ ‘നവരസങ്ങളും’ പകർത്തിയ ഒരാളുണ്ട് നമുക്ക്. തെന്നിന്ത്യയുടെ സ്വന്തം ഇളയരാജ. ഇസൈജ്ഞാനി ഇളയരാജയ്ക്കിന്ന് 78-ാം പിറന്നാളാണ്.

1976ൽ അന്നക്കിളി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെ തുടക്കമിട്ട ആ ഇതിഹാസ യാത്ര ഇപ്പോൾ ആയിരത്തോളം ചലച്ചിത്രങ്ങൾ പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഏതാണ്ട് 7,000ത്തോളം പാട്ടുകൾക്ക് സംഗീതം നിർവഹിക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. തമിഴിനു പുറമെ ഹിന്ദി, മറാത്തി, തെലുങ്ക് മുതൽ നമ്മുടെ സ്വന്തം മലയാളത്തിൽ വരെ നിരവധി ഗാനങ്ങൾക്ക് ഈണമിട്ട ഇളയരാജ ഇന്ത്യൻ സംഗീതത്തിൽ തന്നെ മഹാമേരുവായി ഇന്നും നിലനിൽക്കുന്നു.

പിറന്നാളിനോടുബന്ധിച്ച് നൂറുകണക്കിനു പേരാണ് ഇളയരാജയ്ക്ക് ആശംസകളർപ്പിച്ചത്. ഇതിൽ സ്വന്തം മകൻ യുവൻ ശങ്കർ രാജ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മനംകവർന്നിരിക്കുന്നത്. പേരമക്കളുടെ കൊച്ചുവിരൽ പിടിച്ച് പിയാനോ വായിക്കുന്ന മുത്തച്ഛന്റെ പഴയ വിഡിയോ പങ്കിട്ടാണ് യുവൻ പിതാവിന് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.

പിറന്നാളിനോടുബന്ധിച്ച് നൂറുകണക്കിനു പേരാണ് ഇളയരാജയ്ക്ക് ആശംസകളർപ്പിച്ചത്. ഇതിൽ സ്വന്തം മകൻ യുവൻ ശങ്കർ രാജ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മനംകവർന്നിരിക്കുന്നത്. പേരമക്കളുടെ കൊച്ചുവിരൽ പിടിച്ച് പിയാനോ വായിക്കുന്ന മുത്തച്ഛന്റെ പഴയ വിഡിയോ പങ്കിട്ടാണ് യുവൻ പിതാവിന് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.

]]>
കത്തിക്കയറി വിജയ് സേതുപതിയും ഐശ്വര്യയും; കാപേ രണസിംഗത്തിന്‍റെ ടീസര്‍ കാണാം https://malayalees.ch/ka-pae-ranasingam-official-teaser/ Tue, 26 May 2020 12:22:30 +0000 https://malayalees.ch/?p=26091 ലോക്ഡൌണിന്‍റെ ഭാഗമായി സിനിമാ രംഗം അടച്ചുപൂട്ടിയിരിക്കുകയാണെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നുണ്ട്. തമിഴ് സിനിമാ മേഖലയും ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ്.

വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാപേ രണസിംഗമെന്ന ചിത്രത്തിന്റെ ടീസര്‍ ഈയിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സേതുപതിക്കൊപ്പം ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിരുമാണ്ടിയാണ്.

നെൽപ്പാടങ്ങൾ നികത്തി വലിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ എത്തുന്ന രാജ്യാന്തര കമ്പനിക്കെതിരെ പോരാടാൻ എത്തുന്ന യുവാവായാണ് ചിത്രത്തിൽ സേതുപതി എത്തുന്നത്. പൗരത്വ ഭേദഗതി ബില്ലും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. യു ട്യൂബില്‍ ഹിറ്റാണ് ചിത്രത്തിന്‍റെ ടീസര്‍. കോത്തപാടി ജെ.രാജേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിബ്രാനാണ് സംഗീതം. ഗാനരചന-വൈരമുത്തു.

]]>
വിജയ് സേതുപതിയുടെ വാക്ക് കേട്ട് ആരും ദൈവത്തെയോ, ആള്‍ദൈവങ്ങളെയോ അവിശ്വസിക്കില്ലെന്ന് നടി ഗായത്രി രഘുറാം https://malayalees.ch/gayathri-raguramm-hits-back-at-vijay-sethupathis-master-audio-launch-speech/ Thu, 19 Mar 2020 13:07:44 +0000 https://malayalees.ch/?p=24807 മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിലെ വിജയ് സെതുപതിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് തെന്നിന്ത്യന്‍ നടിയും കൊറിയോഗ്രാഫറുമായ ഗായത്രി രഘുറാം. വിജയ് സേതുപതിയുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കാനാകില്ലെന്നും അയാള്‍ പറയുന്നത് കേട്ട് ആരും ദൈവത്തെ അവിശ്വസിക്കില്ലെന്നുമാണ് ഗായത്രി പറയുന്നത്. മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ വിജയ് സേതുപതി ദൈവ വിശ്വാസത്തെ കുറിച്ചു നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായിരുന്നു. വിജയ് സേതുപതിയുടെ കാഴ്ചപ്പാടിനോട് തനിക്ക് യോജിക്കാന്‍ സാധിക്കില്ല എന്നാണ് ഗായത്രി പറയുന്നത്.

വിജയ് സേതുപതിയുടെ വാക്കുകള്‍ ശ്രവിച്ചു കൊണ്ട് ആരും ദൈവത്തെയോ ആള്‍ദൈവങ്ങളെയോ അവിശ്വസിക്കില്ല എന്ന് നടി വ്യക്തമാക്കി. അവിശ്വാസികള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പുകഴ്ത്തി പാടുമായിരിക്കുമെന്നും എന്നാല്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കേള്‍ക്കുവനായി നിങ്ങള്‍ മതപ്രഭാഷകരെ അക്രമിക്കരുത് എന്ന് ഗായത്രി കുറിച്ചു.

എന്തിനെയും കുറിച്ച് പറയുവാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന അദ്ദേഹത്തിനും നല്‍കുന്നുണ്ടെന്നും താരം സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയില്‍ പല തരം മതത്തില്‍ പെട്ടവര്‍ ഉണ്ടെന്നും ഒരു വൈറസിന്റെ പേരും പറഞ്ഞു ദൈവങ്ങളെ മുഴുവനായി അക്രമിക്കരുതെന്നും താരം ചൂണ്ടിക്കാട്ടി.

അവിശ്വാസികള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ പുകഴ്ത്തുമായിരിക്കും. ലോകത്തില്‍ എന്തിനെക്കുറിച്ചും പറയാനുള്ള സ്വാതന്ത്യം അദ്ദേഹത്തിനുണ്ട്. സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കോള്‍ക്കുവാന്‍, നിങ്ങള്‍ ദയവ് ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരു. ഇന്ത്യയില്‍ നാനാ ജാതി മതത്തില്‍ പെട്ടവരുണ്ട്. ഒരു വൈറസിന്റെ പേര് പറഞ്ഞ് ദൈവങ്ങളെ മുഴുവന്‍ ആക്രമിക്കരുത്. അവിശ്വാസികളായ വൈറസുകള്‍ക്കെതിരെയാണ് ഞങ്ങള്‍ ഗായത്രി പറഞ്ഞു.

ദൈവത്തെ രക്ഷിക്കാനാണെന്ന് പറയുന്നവരുടെ കൂട്ടത്തിലേക്ക് പോകരുതെന്നും അവരെ വിശ്വാസിക്കരുതെന്നുമായിരുന്ന സേതുപതി പറഞ്ഞത്. ദൈവം മുകളിലാണ് മനുഷ്യരാണ് ഭൂമിയില്‍ ഇരിക്കുന്നത്. മനുഷ്യരെ രക്ഷി്ക്കാന്‍ മനുഷ്യര്‍ക്ക് മാത്രമാണ് കഴിയുകയെന്നും താരം പറഞ്ഞു. ഇത് മനുഷ്യര്‍ ജീവിക്കുന്ന ഇടമാണ്. സന്തോഷത്തോടെ സ്നേഹത്തോടെ സാഹോദര്യത്തോടെ മനുഷ്യര്‍ ഇവിടെ ജീവിക്കണമെന്നും ദൈവത്തിനും മനുഷ്യര്‍ക്കും മതത്തിന്റെ ആവശ്യമില്ലെന്നുമാണ് താരം പറഞ്ഞത്.

]]>
ഇരട്ട വേഷത്തില്‍ മക്കള്‍ സെല്‍വന്‍; സംഘതമിഴന്‍ ടീസര്‍ കാണാം https://malayalees.ch/sangathamizhan-teaser/ Thu, 26 Sep 2019 12:56:53 +0000 https://malayalees.ch/?p=16092 വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് സംഘതമിഴന്‍. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും.

46 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ് സേതുപതിയുടെ മാസ് ഡയലോഗുകളാണുള്ളത്. ഇരട്ടവേഷത്തിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ വിജയ് സേതുപതിയുടെ വേഷവും ലുക്കും നേരെത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിജയ് ചന്ദറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. നിവേദാ പേതുരാജ്, റാഷി ഖന്ന എന്നിവരാണ് നായികമാര്‍. നാസര്‍, സൂരി, ശ്രീമാന്‍, അഷുതോഷ്ഖന്ന, രാജേന്ദ്രന്‍ , ജോണ്‍ വിജയ്, രവി കിഷന്‍ എന്നിവരും ചിത്രത്തിലുണ്ട്.

വിജയ് മെര്‍വിനാണ് സംഗീതം. ആര്‍ വെല്‍രാജ് ആണ് ഛായാഗ്രഹണം. വിജയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒക്ടോബലറിലാണ് ചിത്രം തിയറ്ററുകളിലെത്തുക.

]]>
വെട്രിമാരൻ – ധനുഷ് – മഞ്ജു കോംബോ; ത്രസിപ്പിച്ച് അസുരന്‍ ട്രെയിലർ https://malayalees.ch/asuran-official-trailer-or-dhanush-or-vetri-maaran-or/ Mon, 09 Sep 2019 05:34:07 +0000 https://malayalees.ch/?p=15011

മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന അസുരന്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നായകന്‍ ധനുഷ് തന്നെയാണ് ട്രെയിലര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇതിന് മുമ്പ് ധനുഷിനെ നായകനാക്കി പുറത്തിറങ്ങിയ വടചെന്നൈക്ക് സമാനമായ സംഘര്‍ഷ പശ്ചാത്തലത്തില്‍ തന്നെയാണ് വെട്രിമാരന്‍ ഇത്തവണയും കഥ പറയുന്നത്. ധനുഷ് ഇരട്ടവേഷത്തിലഭിനയിക്കുന്ന അസുരനില്‍ മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. രാജദേവര്‍ എന്ന അച്ഛൻ കഥാപാത്രമായും കാളി മകൻ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിലുള്ളത്.

തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വി. ക്രിയേഷൻസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനവും വേൽരാജ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും.

]]>
പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യാപകരെ നിയമിച്ച് വിജയ് ഫാന്‍സ് https://malayalees.ch/teacher-strike-vijay-fans-appointed-by-the-new-teachers-for-the-students/ Sat, 26 Jan 2019 06:29:40 +0000 https://malayalees.ch/?p=1773 അധ്യാപക സമരംമൂലം പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംവിധാനം ഒരുക്കി മാതൃകയായിരിക്കുകയാണ് വിജയ് ഫാന്‍സ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അനിശ്ചിതകാല പണിമുടക്ക് പ്രതികൂലമായി ബാധിച്ച വിദ്യാഭ്യാസ മേഖലയ്ക്ക് ആശ്വാസം പകരുകയാണ് വിജയ് ഫാന്‍സ്. അധ്യാപകരുടെ പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാധാരണക്കാരായ കുട്ടികളെയാണ്.

തൊണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തിരുപ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളിലും അധ്യാപക സമരം കാരണം ക്ലാസുകള്‍ മുടങ്ങി. ഇത് പരിഹരിക്കാനായി രണ്ട് അധ്യാപകരെ നിയമച്ചിരിക്കുകയാണ് വിജയ് ആരാധകര്‍. പിരിവെടുത്ത് ഇവര്‍ക്ക് ശമ്പളം നല്‍കാനും ഫാന്‍സ് അയോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വിജയ് ഫാന്‍സിന്റെ ഈ നീക്കത്തിന് രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്നതിലും വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യേണ്ടിവരുന്നതിനും എതിരെ വിജയ് മുന്‍പ് പ്രതികരണവുമായി എത്തിയിരുന്നു. പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും നീറ്റ് പരീക്ഷയിലൂടെ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത അനിതയുടെ വീട്ടില്‍ വിജയ് എത്തിയതും വാര്‍ത്തയായിരുന്നു.

]]>
സിനിമ പരാജയപ്പെട്ടു; നിര്‍മ്മാതാവിന് പ്രതിഫലത്തുക തിരികെ നൽകി സായ് പല്ലവി https://malayalees.ch/sail-pallavi-returns-remuneration/ Sat, 12 Jan 2019 15:40:00 +0000 https://malayalees.ch/?p=994 സിനിമ പരാജയപ്പെട്ടതിനെ തുടർന്ന് പ്രതിഫലത്തുക തിരികെ നൽകി നടി സായ് പല്ലവി. തെലുങ്ക് സംവിധായകൻ ഹനു രാഘവപുഡിന്റെ ‘പടി പടി ലെച്ചേ മനസു’ എന്ന ചിത്രത്തിലെ പ്രതിഫലത്തുകയാണ് താരം തിരികെ നൽകിയത്. പ്രദർശനത്തിന് എത്തും മുമ്പ് തന്നെ ചിത്രത്തിലെ പാട്ടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, 22 കോടി മുതല്‍മുടക്കില്‍ ഇറങ്ങിയ ചിത്രത്തിന് വെറും എട്ടു കോടി മാത്രമാണ് ലഭിച്ചത്.

പ്രതിഫലത്തില് നിന്നും ഒരു മുന്‍കൂര്‍ തുക സായ് കൈപ്പറ്റിയിരുന്നു. ബാക്കി തുക നല്‍കാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോഴാണ് താരം അത് വേണ്ടെന്ന് വച്ചത്. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് സായ് പല്ലവിക്ക് പ്രതിഫലമായി ലഭിക്കേണ്ടിയിരുന്നത്. തുടർന്ന് താരത്തെ പ്രകീർത്തിച്ച് നിരവധി നിർമ്മാതാക്കളാണ് രംഗത്തെത്തിയത്. ചിത്രത്തിൽ സായ് പല്ലവിയും ശർവാനന്ദുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

]]>