toll plaza – malayalees.ch https://malayalees.ch Malayalam Online News Portal Sat, 01 Jul 2023 10:26:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png toll plaza – malayalees.ch https://malayalees.ch 32 32 പന്നിയങ്കര ടോൾ പിരിവ് താത്കാലികമായി നിർത്തി https://malayalees.ch/panniyankara-toll-collection-temporarily-stopped/ Sat, 01 Jul 2023 10:26:37 +0000 https://malayalees.ch/?p=83647 പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ജനകീയ സമര സമിതിയുടെയും നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. ടോൾ പിരിവ് തടഞ്ഞത് നേരിയ സംഘർഷത്തിലും കലാശിച്ചു. ജനപ്രതിനിധികളും സമരസമിതിയും കരാർ കമ്പനിയുമായി നടത്തിയ ചർച്ചയിൽ ഓഗസ്റ്റ് 15 വരെ തൽസ്ഥിതി തുടരാൻ തീരുമാനമായി. 

ഇന്നുമുതൽ പ്രദേശത്തെ അഞ്ചുപഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് നൽകി വരുന്ന ഇളവ് അനുവദിക്കാനാകില്ലെന്ന് കമ്പനി നേരത്തെ നിലപാടെടുത്തിരുന്നു. രാവിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുവെങ്കിലും കമ്പനി ഏതാനും വാഹനങ്ങളിൽ നിന്ന് ടോൾ പിരിച്ചത് സംഘർഷത്തിനിടയാക്കി.ഇതിനിടെ ടോൾ ഗേറ്റിന് മുകളിൽ പ്രതിഷേധക്കാർ കയറി സ്‌കാനർ മറിച്ചിടാൻ ശ്രമിച്ചത് കമ്പനി ജീവനക്കാരുമായി വാക്കുതർക്കത്തിന് ഇടവച്ചു.

ഒടുവിൽ രമ്യ ഹരിദാസ് എംപി, പി പി സുമോദ് എംഎൽഎ, ഉൾപ്പെടെയുള്ളവർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് ടോൾ പിരിക്കുന്നത് കമ്പനി തല്ക്കാലികമായി നിർത്തി വച്ചു. ഓഗസ്റ്റ് 15 വരെ തലസ്ഥിതി തുടരാനാണ് തീരുമാനം.

ഓഗസ്റ്റ് 15 ന് മുൻപ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കൂടിയാലോചന നടത്തി ടോൾ പിരിവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാണ് ധാരണയായത്.

]]>
പാലിയേക്കരയില്‍ വീണ്ടും ടോള്‍ കൊള്ള; 65 രൂപ വരെ വര്‍ധന https://malayalees.ch/toll-rate-will-increase-in-paliyekkara-toll-plaza/ Tue, 30 Aug 2022 07:48:06 +0000 https://malayalees.ch/?p=67297 പാലിയേക്കരയില്‍ നാളെ മുതല്‍ ടോള്‍ നിരക്ക് കൂടും. 10 രൂപ മുതല്‍ 65 രൂപ വരെയാണ് വര്‍ധന. നിരക്കില്‍ ഇളവ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും തിരുവനന്തപുരത്തെ തിരുവല്ലം ടോളില്‍ ഇന്നും പഴയ നിരക്ക് തുടരുകയാണ്.

പാലിയേക്കരയില്‍ വര്‍ഷങ്ങളായി അധിക ടോള്‍ ഈടാക്കിയതിന്റെ രേഖകള്‍ പുറത്തുവന്നു. 2016 ല്‍ നടത്തിയ ക്രമക്കേടിന്റെ രേഖകളാണ് പുറത്തുവന്നത്. ടോള്‍ ഈടാക്കുന്ന അടിസ്ഥാന വില 40 പൈസയ്ക്ക് പകരം ഒരു രൂപ ഈടാക്കിയതായി രേഖകളില്‍ വ്യക്തമാണ്.

ഒന്നുകില്‍ അടിസ്ഥാന വിലയില്‍ അല്ലെങ്കില്‍ മൊത്തവില സൂചികയില്‍ ഏതെങ്കിലും ഒന്നില്‍ മാറ്റം വരുത്തി വര്‍ഷങ്ങളായി ടോള്‍ നിരക്കില്‍ മാറ്റം വരുത്തുന്നുണ്ടെന്ന് വ്യക്തം. അടിസ്ഥാന വിലയും മൊത്തവിലയും ദൂരവുമാണ് ടോള്‍ നിരക്ക് കണക്കാക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് മാനദണ്ഡങ്ങള്‍.

]]>
കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവം; അഭിഭാഷകൻ പിടിയിൽ https://malayalees.ch/kollam-toll-plaza-attack-custody/ Fri, 12 Aug 2022 04:26:01 +0000 https://malayalees.ch/?p=66288 കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വർക്കല സ്വദേശിയായ അഭിഭാഷകൻ ഷിബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിൽ നിന്ന് മടങ്ങിവരും വഴിയാണ് യുവാവിനെ ഇവർ മർദ്ദിച്ചത്. അഞ്ചാലുംമൂട് പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഷിബുവിനൊപ്പം സുഹൃത്ത് ലഞ്ജിത്തും കാറിലുണ്ടായിരുന്നു. ഇയാളാണ് കാർ ഓടിച്ചതെന്നും മർദ്ദിച്ചതെന്നും ഷിബു പറയുന്നു. ഇതിൽ മർദ്ദനമേറ്റ അരുൺ പ്രതിയെ തിരിച്ചറിയേണ്ടതുണ്ട്.

ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിന് മർദനമേറ്റത്. അക്രമ ദൃശ്യങ്ങൾ ലഭിച്ചു.

ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് അരുൺ ചോദ്യം ചെയ്തു. ഇതോടെ കാറിലുണ്ടായിരുന്നവരും അരുണും തമ്മിൽ വാക്കു തർക്കവുമുണ്ടായി. ഇതിനിടയിൽ അസഭ്യം പറഞ്ഞ സംഘം അരുണിനെ കാറിൽ പിടിച്ചു വലിച്ച് ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. 50 മീറ്ററിലധികം റോഡിലൂടെ അരുണിലെ വലിച്ചിഴച്ച ശേഷം സംഘം പിടി വിടുകയായിരുന്നു. അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. KL 26 F 9397 എന്ന നമ്പറിൽ ഉള്ള കാറിൽ എത്തിയവരാണ് അക്രമം നടത്തിയത്.

]]>
പന്നിയങ്കര ടോള്‍ പ്ലാസയിലെ അമിത നിരക്ക്; പാലക്കാട്-തൃശൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്നും പണിമുടക്കും https://malayalees.ch/panniyankara-toll-plaza-rate-private-buses-strike/ Wed, 13 Apr 2022 04:24:54 +0000 https://malayalees.ch/?p=59996 പാലക്കാട്- തൃശൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിനത്തില്‍. പന്നിയങ്കര ടോള്‍ പ്ലാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം. 50ട്രിപ്പുകള്‍ക്ക് പതിനായിരത്തിലധികം രൂപയാണ് നല്‍കേണ്ടി വരുന്നതെന്നും ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നുമാണ് ബസുടമകള്‍ പറയുന്നത്.

150ഓളം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുക. ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ വിഷയത്തില്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും യോഗതീരുമാനം ഇനിയും സംയുക്തസമരസമിതിയെ അറിയിച്ചിട്ടില്ല.
സംയുക്തസമരസമിതി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരവും തുടരുകയാണ്.

വിഷയത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവെച്ച് പ്രതിഷേധിക്കാനുളള തീരുമാനത്തിലേക്ക് സംയുക്തസമരസമിതി എത്തിയത്. കഴിഞ്ഞദിവസം ടോള്‍ ബാരിക്കേഡ് തകര്‍ത്ത് കടന്നുപോയ ബസുകള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

]]>
ടോള്‍ നിരക്ക് കൂട്ടി; 10 മുതല്‍ 65 രൂപ വരെ വര്‍ധനവ് https://malayalees.ch/toll-charge-increase-from-april-1st/ Fri, 01 Apr 2022 05:20:01 +0000 https://malayalees.ch/?p=59397 പുതിയ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ നികുതി വര്‍ധവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം ടോള്‍ നിരക്കിലും വര്‍ധനവ്. ദേശീയപാതകളിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. 10 രൂപ മുതല്‍ 65 രൂപ വരെയാണ് ഇന്ന് മുതല്‍ അധികം നല്‍കേണ്ടത്.

സംസ്ഥാനത്തെ വിവിധ റോഡുകളില്‍ 10 ശതമാനം വരെയാണ് ടോള്‍ നിരക്ക് കൂട്ടിയത്. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ കാറിന് 135 രൂപയില്‍ നിന്ന് 150 രൂപയാക്കി ഉയര്‍ത്തി. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധനയില്ല.

അതേസമയം വിവിധ മേഖലകളിലാണ് പുതിയ സാമ്പത്തിക വര്‍ഷം നികുതി വര്‍ധിക്കുന്നത്. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവുണ്ടാകും. 200കോടിയുടെ അധികവരുമാനം സര്‍ക്കാരിന് ത് നേട്ടമുണ്ടാക്കും. വില്ലേജ് ഓഫീസുകളില്‍ അടക്കേണ്ട അടിസ്ഥാന ഭൂനികുതിയും ഇനി മുതല്‍ ഇരട്ടിയോളം കൂടും.

ശുദ്ധജല ഉപയോഗത്തിന്റെ നിരക്ക് 5ശതമാനമാണ് കൂടുക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിനുള്ള മിനിമം നിരക്ക് 4രൂപ 20 പൈസ 4രൂപ 41 പൈസയാകും.

സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതല്‍ ഇടാക്കിത്തുടങ്ങും. വാഹനങ്ങളുടെ ഫിറ്റ്‌നസിനും റജിസ്‌ട്രേഷന്‍ പുതുക്കലിനുമുള്ള ഫീസിലും വലിയ വര്‍ധനവുണ്ടാകും. പാരസെറ്റമോള്‍ ഉള്‍പ്പടെ എണ്ണൂറോളം ആവശ്യമരുന്നുകളുടെ മൊത്ത വിലയില്‍ പത്തുശതമാനം വര്‍ധനയാണ് ഉണ്ടാവുക.

]]>