toll booth – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Apr 2022 05:20:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png toll booth – malayalees.ch https://malayalees.ch 32 32 ടോള്‍ നിരക്ക് കൂട്ടി; 10 മുതല്‍ 65 രൂപ വരെ വര്‍ധനവ് https://malayalees.ch/toll-charge-increase-from-april-1st/ Fri, 01 Apr 2022 05:20:01 +0000 https://malayalees.ch/?p=59397 പുതിയ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ നികുതി വര്‍ധവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം ടോള്‍ നിരക്കിലും വര്‍ധനവ്. ദേശീയപാതകളിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. 10 രൂപ മുതല്‍ 65 രൂപ വരെയാണ് ഇന്ന് മുതല്‍ അധികം നല്‍കേണ്ടത്.

സംസ്ഥാനത്തെ വിവിധ റോഡുകളില്‍ 10 ശതമാനം വരെയാണ് ടോള്‍ നിരക്ക് കൂട്ടിയത്. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ കാറിന് 135 രൂപയില്‍ നിന്ന് 150 രൂപയാക്കി ഉയര്‍ത്തി. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധനയില്ല.

അതേസമയം വിവിധ മേഖലകളിലാണ് പുതിയ സാമ്പത്തിക വര്‍ഷം നികുതി വര്‍ധിക്കുന്നത്. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവുണ്ടാകും. 200കോടിയുടെ അധികവരുമാനം സര്‍ക്കാരിന് ത് നേട്ടമുണ്ടാക്കും. വില്ലേജ് ഓഫീസുകളില്‍ അടക്കേണ്ട അടിസ്ഥാന ഭൂനികുതിയും ഇനി മുതല്‍ ഇരട്ടിയോളം കൂടും.

ശുദ്ധജല ഉപയോഗത്തിന്റെ നിരക്ക് 5ശതമാനമാണ് കൂടുക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിനുള്ള മിനിമം നിരക്ക് 4രൂപ 20 പൈസ 4രൂപ 41 പൈസയാകും.

സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതല്‍ ഇടാക്കിത്തുടങ്ങും. വാഹനങ്ങളുടെ ഫിറ്റ്‌നസിനും റജിസ്‌ട്രേഷന്‍ പുതുക്കലിനുമുള്ള ഫീസിലും വലിയ വര്‍ധനവുണ്ടാകും. പാരസെറ്റമോള്‍ ഉള്‍പ്പടെ എണ്ണൂറോളം ആവശ്യമരുന്നുകളുടെ മൊത്ത വിലയില്‍ പത്തുശതമാനം വര്‍ധനയാണ് ഉണ്ടാവുക.

]]>
കൊല്ലം ബൈപ്പാസ് ടോൾ പിരിവ്: പ്രതിഷേധവുമായി യുവജന സംഘടനകൾ https://malayalees.ch/kollam-bypass-toll-collection-youth-organizations-protest/ Thu, 17 Jun 2021 04:56:41 +0000 https://malayalees.ch/?p=45682 കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിച്ചതിന് പിന്നാലെ പ്രതിഷേധവുമായി യുവജന സംഘടനകള്‍. ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ബൈപ്പാസില്‍ തുടരുന്നത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ടോള്‍ പിരിവ് അനുവദിക്കില്ലെന്നാണ് യുവജന സംഘടനകള്‍ പറയുന്നത്.

എട്ട് മണിക്ക് ടോള്‍ പിരിവ് തുടങ്ങുമെന്നാണ് കരാറുകാരന്‍ അറിയിച്ചിരുന്നത്. ബൈപ്പാസില്‍ കനത്ത പൊലീസ് സുരക്ഷയുണ്ട്. പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തുകളില്‍ കയറി പ്രതിഷേധിച്ചു. പൊലീസിന് എതിരെയും പ്രതിഷേധമുണ്ടായി. ടോള്‍ ബൂത്തുകള്‍ തല്ലിത്തകര്‍ക്കാനും ശ്രമം നടത്തി.

]]>
ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കും: കേന്ദ്ര ഗതാഗതമന്ത്രി https://malayalees.ch/toll-booths-to-be-abolished-in-country-within-a-year-union-transport-minister/ Thu, 18 Mar 2021 12:07:24 +0000 https://malayalees.ch/?p=41736 ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ അറിയിച്ചു. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന സംവിധാനം നിലവില്‍ വരും.

വാഹനത്തിന്റെ ജിപിഎസ് ഇമേജിംഗ് മുഖേനയാകും പണം ശേഖരിക്കുക. ടോള്‍ പ്ലാസകളില്‍ നിലവില്‍ 93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിച്ചാണ് പണം നല്‍കുന്നതെന്നും നിതിന്‍ ഗഡ്കരി സഭയില്‍ വ്യക്തമാക്കി.

]]>