Tokyo – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Sep 2021 04:18:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tokyo – malayalees.ch https://malayalees.ch 32 32 5 സ്വർണം, 8 വെള്ളി, 6 വെങ്കലം; ടോക്യോയിൽ നിന്ന് ഇന്ത്യയുടെ മടക്കം റെക്കോർഡോടെ https://malayalees.ch/india-tokyo-paralympics-record-medals/ Mon, 06 Sep 2021 04:18:45 +0000 https://malayalees.ch/?p=49116 ടോക്യോ പാരാലിമ്പിക്സിൽ നിന്ന് ഇന്ത്യൻ സംഘത്തിൻ്റെ മടക്കം റെക്കോർഡുമായി. പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇക്കുറി ഇന്ത്യ കാഴ്ചവച്ചത്. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവും സഹിതം 19 മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നിന്ന് വാരിക്കൂട്ടിയത്. ഇതിനു മുൻപ് ഇന്ത്യയുടെ ഏറ്റവും മികച്ച പാരാലിമ്പിക്സ് പ്രകടനം 4 മെഡലുകളായിരുന്നു. കഴിഞ്ഞ തവണ റിയോയിൽ നിന്ന് സ്വന്തമാക്കിയ മെഡലുകളെക്കാൾ അഞ്ചിരട്ടിയോളം മെഡലുകളുമായാണ് ഇന്ത്യ ഇക്കുറി മടങ്ങുന്നത്. (india paralympics record medals) ഷൂട്ടർ അവാനി ലേഖരയാണ് ഇന്ത്യൻ സംഘത്തിൽ തിളക്കമാർന്ന പ്രകടനം നടത്തിയത്. ഒരു സ്വർണവും ഒരു വെങ്കലവും നേടിയ താരം പാരാലിമ്പിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം സ്വന്തമാക്കി. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്എച്ച് വിഭാഗത്തിൽ വെങ്കലം നേടിയ അവാനി പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിം​ഗ് വിഭാ​ഗത്തിൽ സ്വർണം വെടിവെച്ചിട്ടു. അവാനി തന്നെയാണ് സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക.

പുരുഷ ഷൂട്ടിംഗിലും ഇന്ത്യ ഇരട്ട മെഡൽ നേടി. സിംഗ് രാജ് ആണ് ഇരട്ട മെഡൽ നേട്ടത്തിലെത്തിയത്. പുരുഷന്മാരുടെ 10മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1വിഭാഗത്തിൽ രാജ് വെങ്കലം നേടിയ താരം 50 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ വെള്ളി നേടി. ഏഷ്യൻ റെക്കോർഡ് തിരുത്തിയ പ്രവീൺ കുമാർ ടി-64 ഹൈജമ്പിൽ വെള്ളി നേടി.

ജാവലിൻ ത്രോ താരം സുമിത് അൻ്റിലാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ചത്. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ സ്വർണം നേടി എന്നതല്ല സുമിതിൻ്റെ സവിശേഷത. ലോക റെക്കോർഡോടെ മെഡൽ നേടി എന്നതുമല്ല. ആകെ അഞ്ച് ത്രോയിൽ മൂന്നിലും ലോക റെക്കോർഡ് മറികടന്നു എന്നതാണ് ലോകത്തെ ഞെട്ടിച്ചത്. ആദ്യ ത്രോയിൽ 66.95 മീറ്റർ എറിഞ്ഞ് റെക്കോർഡിട്ട സുമിത് അടുത്ത ഏറിൽ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലി എറിഞ്ഞ് ആ റെക്കോർഡ് തിരുത്തി. അവസാന ത്രോയിൽ ആ റെക്കോർഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയിൽ അദ്ദേഹം കണ്ടെത്തിയത്.

]]>
ടോക്യോ ഒളിമ്പിക്‌സ്: ഇന്ത്യയുടെ അഭിമാനമായ താരങ്ങൾ മടങ്ങിയെത്തി https://malayalees.ch/history-making-indian-olympic-contingent-returns-from-tokyo/ Tue, 10 Aug 2021 04:13:20 +0000 https://malayalees.ch/?p=47893 ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് കൊടിയിറങ്ങി, മികച്ച പ്രകടനം കാഴ്ച വച്ച് രാജ്യത്തിന്‍റെ അഭിമാന താരങ്ങള്‍ മടങ്ങിയെത്തി. വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡല്‍ നേടിയ താരങ്ങളെ കായിക മന്ത്രാലയം ഇന്ന് ആദരിക്കും. അശോക ഹോട്ടലിൽ താമസിക്കുന്ന ടീമംഗങ്ങള്‍ക്ക് പ്രത്യേക വിരുന്നും അധികൃതർ ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിന ചടങ്ങിലും പങ്കെടുത്ത ശേഷമാവും ടീമംഗങ്ങൾ നാട്ടിലേയ്ക്ക് മടങ്ങുക. കേന്ദ്ര കായിക മന്ത്രാലയവും സ്പോർട്സ് അതോറിറ്റിയും ചേര്‍ന്നാണ് കായിക താരങ്ങള്‍ക്ക് വന്‍ സ്വീകരണം ഒരുക്കുന്നത്. ഇത്തവണ ഒളിമ്പിക്സില്‍ ഇന്ത്യ സ്വര്‍ണം, വെള്ളി വെങ്കല മെഡലുകള്‍ നേടിയതിനാല്‍ സ്വീകരണവും ഏറെ ഗംഭീരമാണ്.

]]>
ഒളിമ്പിക്സ് വില്ലേജ് തുറന്നു https://malayalees.ch/tokyo-2020-olympic-village-opens-its-doors/ Wed, 14 Jul 2021 04:16:36 +0000 https://malayalees.ch/?p=46745 ടോക്യോ ഒളിമ്പിക്സ് വില്ലേജ് തുറന്നു. ഒളിമ്പിക്സിൽ പങ്കെടുത്താനെത്തുന്ന അത്‌ലീറ്റുകളിൽ പലരും ഒളിമ്പിക്സ് വില്ലേജിലാണ് താമസിക്കുക. കൊവിഡ് കാലത്ത് സുരക്ഷിതമായി മത്സരങ്ങൾ നടത്താൻ വേണ്ട മുൻകരുതലുകളൊക്കെ കൈക്കൊണ്ടിട്ടുണ്ടെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മറ്റി പ്രസിഡൻ്റ് തോമസ് ബാക് പറഞ്ഞു.

ടോക്യോ നഗരത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ഒളിംപിക് സംഘാടക സമിതി തീരുമാനിച്ചിരുന്നു. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ടോക്കിയോ നഗരത്തിൽ ജൂലെ 12 മുതൽ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ജൂലെ 23 മുതൽ ഓഗസ്റ്റ് എട്ടു വരെ ടോക്കിയോയിലാണ് ഒളിമ്പിക്സ്. കഴിഞ്ഞ വർഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കൊവിഡ് മഹാമാരിയെത്തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്.

അതേസമയം, ടോക്കിയോ ഒളിമ്പിക്സിൻറെ ഉദ്ഘാടന ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ബോക്സിംഗ് താരം മേരി കോമും ഹോക്കി ടീം നായകൻ മൻപ്രീത് സിംഗും ഇന്ത്യൻ പതാക വഹിക്കും. സമാപന ചടങ്ങിൽ ഗുസ്തി താരം ബജ്റംഗ് പൂനിയ ആകും ഇന്ത്യൻ പതാക വഹിക്കുകയെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കായികതാരങ്ങളും സപ്പോർട്ട് സ്റ്റാഫും ഒഫീഷ്യൽസും അടക്കം 201 പേരടങ്ങുന്ന ഇന്ത്യൻ സംഘമായിരിക്കും ടോക്കിയോ ഒളിമ്പിക്സിനായി പോവുക. ഇതിൽ 126 കായിക താരങ്ങളും 75 പേർ സപ്പോർട്ട് സ്റ്റാഫ് അടക്കമുള്ള ഒഫീഷ്യൽസുമായിരിക്കും ഇന്ത്യൻ സംഘത്തിലുണ്ടാവുക.

]]>
അഭിപ്രായ സർവ്വേകൾ എല്ലാം ഒളിമ്പിക്സ് നടത്തിപ്പിനെതിരെ; ജപ്പാനിൽ വൻ പ്രതിഷേധം https://malayalees.ch/tokyo-olympicsprotesters-hit-the-streets-in-japan-cancel-the-games/ Fri, 21 May 2021 07:51:53 +0000 https://malayalees.ch/?p=44470 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക് ഗെയിംസ് നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജപ്പാനിൽ പ്രതിഷേധം. ഓൺലൈൻ ക്യാമ്പയിൻ ആയും തെരുവിൽ ഇറങ്ങിയും ആളുകൾ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ജപ്പാനില്‍ ഈയിടെ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ 80 ശതമാനം ആളുകളും ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ജപ്പാനിലെ പ്രമുഖ വാർത്താ മാധ്യമമായ ആസാഹി ഷിംബുൻ നടത്തിയ സർവ്വേയിൽ 43 ശതമാനം പേരും ഗെയിംസ് ഉപേക്ഷിക്കണം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 40 ശതമാനം പേർ ഒളിമ്പിക്സ് പിന്നത്തേക്ക് നീട്ടിവെക്കാനും അഭിപ്രായപ്പെടുന്നുണ്ട്.

ജപ്പാനില്‍ കോവിഡിന്റെ പുതിയ തരംഗം രൂപപ്പെട്ടതും വാക്സിനേഷന്‍ കൃത്യമായി നടക്കാതിരിക്കുകയും ചെയുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഭൂരിപക്ഷം ജനങ്ങളും ഒളിമ്പിക്സ് നടത്തുന്നതിനെതിരാണ്.

സര്‍ക്കാരിനോട് തീരുമാനം പുനർപരിശോധിക്കാനാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷനും മറ്റുമായുള്ള പ്രതിഷേധ പരിപാടിയ്ക്കൊപ്പം തന്നെ ടോക്കിയോ നഗരത്തിലെ തെരുവിലേക്ക് ഇറങ്ങിയും ആളുകൾ പ്രതിഷേധിക്കുകയാണ്. സുരക്ഷിതമായി ഒളിമ്പിക്സ് നടത്താമെന്ന ജപ്പാനീസ് പ്രധാന മന്ത്രി യോഷിദേ സുഗയുടെ പ്രഖ്യാപനത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നാണ് അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം ആളുകളും പറഞ്ഞത്. ജപ്പാനിലെ വാക്സിനേഷന്‍ ഡ്രൈവുകള്‍ വളരെ സാവധാനമാണ് നടക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആവശ്യമായ വാക്സിനുകൾ ലഭ്യമാണെങ്കിലും സ്ലോട്ട് ബുക്കിംഗിലെ പാളിച്ചയുമെല്ലാം മറ്റ് സംവിധാനങ്ങളിലെ പോരായ്മയും വാക്സിനേഷന്‍ ഡ്രൈവ് തടസ്സപ്പെടുവാന്‍ കാരണമാകുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

]]>