tokyo paralimpics – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Sep 2021 08:05:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tokyo paralimpics – malayalees.ch https://malayalees.ch 32 32 ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണം https://malayalees.ch/tokyo-paralimpics-manish-narwal-won-gold-medal/ Sat, 04 Sep 2021 08:05:05 +0000 https://malayalees.ch/?p=49073 ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തിലാണ് മനീഷ് സ്വര്‍ണം നേടിയത്.

ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം തവണ മെഡല്‍ നേടുന്ന താരമാണ് സിംഗ് രാജ്. പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1വിഭാഗത്തില്‍ സിംഗ് രാജ് വെങ്കലം നേടിയിരുന്നു. യോഗ്യതയില്‍ സിംഗ് രാജും നര്‍വാളും നാലും ഏഴും സ്ഥാനങ്ങളിലെത്തി.

ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇത്തവണ ഇന്ത്യയുടെ മെഡല്‍ നേട്ടം 15ആയി. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമാണ് ലഭിച്ചത്.

]]>
ടോക്യോ പാരാലിമ്പിക്‌സിന്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍; ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറിന് വെങ്കലം https://malayalees.ch/tokyo-paralimpics-vinod-kumar-bronze/ Mon, 30 Aug 2021 04:24:01 +0000 https://malayalees.ch/?p=48788 ടോക്യോ പാരാലിമ്പിക്‌സിന്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. ടോക്യോ പാരാലിമ്പിക്‌സ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാറിന് വെങ്കലം. 19.91 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌കസ് എറിഞ്ഞാണ് വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കിയത്. നേരത്തെ ഹൈജമ്പില്‍ നിഷാദ് കുമാറും ടേബിള്‍ ടെന്നിസില്‍ ഭവിന പട്ടേല്‍ വെള്ളിയും നേടിയിരുന്നു.
ഏഷ്യന്‍ റെക്കോഡ്ഡ് മറികടന്നാണ് വെങ്കലനേട്ടം

]]>
ടോക്യോ പാരാലിമ്പിക്‌സ്; നിഷാദ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും https://malayalees.ch/tokyo-paralimpics-nishad-kumar-modi-rahul-gandhi-congradulating/ Mon, 30 Aug 2021 04:22:12 +0000 https://malayalees.ch/?p=48785 ടോക്യോ പാരാലിമ്പിക്സ് ഹൈജമ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യയുടെ നിഷാദ് കുമാറിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധി എംപിയും. നിഷാദിന്റ കഴിവിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്.

നിഷാദ് കുമാറിന്റെ നേട്ടത്തെ അഭിന്ദിച്ചുകൊണ്ടുകൊണ്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു. കായിക ദിനത്തില്‍ ഇന്ത്യക്കായി വീണ്ടുമൊരു വെള്ളി മെഡല്‍ ലഭിച്ചെന്നും നിഷാദ് ഇന്ത്യക്കാര്‍ക്ക് അഭിമാനമാണെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.

2.09 ഉയരം മറികടന്നാണ് നിഷാദ് കുമാര്‍ വെള്ളി മെഡല്‍ നേടിയത്. നിഷാദിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം രാംപാല്‍ ചാഹര്‍ അഞ്ചാമതായി ഫിനിഷ് ചെയ്തു. 2009 മുതല്‍ പാരാ അത്ലറ്റികിസ് മത്സരങ്ങളില്‍ സജീവമാണ് നിഷാദ് കുമാര്‍. ഹിമാചലിലെ ഉന ഗ്രമത്തില്‍ നിന്നുള്ള താരമാണ് വലത് കൈ നഷ്ടപ്പെട്ട നിഷാദ് കുമാര്‍. 2019 ലോക പാരാ അത്ലറ്റികിസില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട് താരം.

ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യ മൂന്ന് മെഡലുകളാണ് ഇന്ന് സ്വന്തമാക്കിയത്. ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറും ഹൈജമ്പില്‍ നിഷാദ് കുമാറും ടേബിള്‍ ടെന്നിസില്‍ ഭവിന പട്ടേലുമാണ് മെഡല്‍ നേട്ടക്കാര്‍. ഏഷ്യന്‍ റെക്കോഡ്‌സ് മറികടന്നാണ് വിനോദ് കുമാറിന്റെ വെങ്കല നേട്ടം.

]]>