TOKYO OLYMPICS – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 Aug 2021 12:39:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png TOKYO OLYMPICS – malayalees.ch https://malayalees.ch 32 32 ടോക്യോ ഒളിമ്പിക്സ്: പുരുഷ താരങ്ങളെ പിന്തള്ളി ചരിത്രത്തിലാദ്യമായി അശ്വാഭ്യാസ സ്വർണം വനിതാ താരത്തിന് https://malayalees.ch/julia-krajewski-equestrian-gold-tokyo-olympics/ Tue, 03 Aug 2021 12:39:34 +0000 https://malayalees.ch/?p=47610 ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അശ്വാഭ്യാസത്തിൽ സ്വർണമെഡൽ നേടി വനിതാ താരം. ജർമനിയുടെ ജൂലിയ ക്രയേവ്സ്കിയാണ് ഒപ്പം മത്സരിച്ച പുരുഷ താരങ്ങളെയൊക്കെ മറികടന്ന് സ്വർണമെഡൽ സ്വന്തമാക്കിയത്. ഗ്രേറ്റ് ബ്രിട്ടണിൻ്റെ ടോം മക്‌ഈവനാണ് വെള്ളി. ഓസീസ് താരം ആൻഡ്രൂ ഹോയ് വെങ്കലം നേടി. 2016 റിയോ ഒളിമ്പിക്സ് ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ സംഘാംഗം കൂടിയാണ് ജൂലിയ. (Julia Krajewski equestrian olympics)

ഈ വർഷാരംഭത്തിൽ പിതാവിനെ നഷ്ടമായ ജൂലിയ ഒളിമ്പിക്സിനെത്തുമോ എന്നത് സംശയമായിരുന്നു. എന്നാൽ, മത്സരിക്കാൻ തീരുമാനിച്ച താരം അവിസ്മരണീയ റെക്കോർഡ് സ്വന്തമാക്കിയാണ് മടങ്ങുന്നത്.

1952 ഹെൽസിങ്കി ഒളിമ്പിക്സ് മുതലാണ് സ്ത്രീകൾക്ക് അശ്വാഭ്യാസത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. 1964 ടോക്യോ ഒളിമ്പിക്സിലാണ് ആദ്യമായി സ്ത്രീകൾ അശ്വാഭ്യാസത്തിൽ പങ്കെടുത്തത്. അമേരിക്കയുടെ ലാന ഡു പോണ്ട് ആയിരുന്നു ഈയിനത്തിലെ ആദ്യ വനിതാ താരം. പുരുഷ, വനിതാ താരങ്ങൾ പരസ്പരം മത്സരിക്കുന്ന ഒരേയൊരു ഒളിമ്പിക് ഇവൻ്റാണ് അശ്വാഭ്യാസം.

]]>
ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി https://malayalees.ch/modi-invites-entire-indian-olympics-contingent/ Tue, 03 Aug 2021 12:37:25 +0000 https://malayalees.ch/?p=47607 ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ പ്രധാനമന്ത്രി സ്വവസിതിൽ വച്ച് താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇന്ത്യയില്‍ നിന്ന് ഇക്കുറി ഒളിമ്പിക്സിൽ പങ്കെടുത്തത്.

ടോക്കിയോ ഒളിമ്പിക്സിൽ മൂന്ന് മെഡല്‍ ഇതുവരെ ഇന്ത്യ ഉറപ്പാക്കി. ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളി നേടിയപ്പോള്‍ ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലം നേടി. ബോക്‌സിംഗില്‍ മെഡലുറപ്പിച്ച ലൊവ്‌ലിന ബോര്‍ഗോഹെയ്‌നാണ് മറ്റൊരു താരം. ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് വിശിഷ്ടാതിഥികളായാണ് ക്ഷണം.

]]>
ടോക്യോ ഒളിമ്പിക്സ്: ഡിസ്കസ് ത്രോയിൽ കമൽപ്രീത് ആറാം സ്ഥാനത്ത് https://malayalees.ch/tokyo-olympics-discuss-throw-kamalpreet-kaur-6th/ Tue, 03 Aug 2021 04:14:40 +0000 https://malayalees.ch/?p=47582 ടോക്യോ ഒളിമ്പിക്സിലെ വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ സ്ഥാനത്ത് ഫിനിഷ് ചെയ്തു. അമേരിക്കയുടെ വാലറി ഓൾമൻ ആണ് സ്വർണമെഡൽ നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ 68.98 മീറ്റർ ദൂരം ഡിസ്ക് എറിഞ്ഞ അമേരിക്കൻ താരം ആ ഏറിൽ തന്നെ സ്വർണം ഉറപ്പിച്ചിരുന്നു. ആദ്യ ഏറിൽ 68.98 മീറ്റർ ദൂരം ഡിസ്ക് പായിച്ച താരം അഞ്ചാം ശ്രമത്തിൽ 66.78 മീറ്റർ ദൂരം എറിഞ്ഞ് ഏറ്റവും മികച്ച ആദ്യത്തെയും മൂന്നാമത്തെയും ദൂരവും കുറിച്ചു. ജർമനിയുടെ ക്രിസ്റ്റിൻ പുഡൻസ് 66.86 മീറ്ററുമായി വെള്ളി മെഡലും ക്യൂബയുടെ യെയ്മെ പെരസ് 65.72 മീറ്റർ ദൂരെ ഡിസ്ക് എറിഞ്ഞ് വെങ്കലവും നേടി. (olympics discuss throw kamalpreet)

ഇന്ത്യയുടെ കമൽപ്രീത് കൗർ ആദ്യ ശ്രമത്തിൽ 61.61 മീറ്റർ ദൂരത്തേക്ക് ഡിസ്ക് പായിച്ച കമൽപ്രീതിൻ്റെ രണ്ടാം ശ്രമം ഫൗളായി. കനത്ത മഴ മൂലം ഡിസ്കും പ്ലാറ്റ്ഫോമും തെന്നിയതിനാൽ പല താരങ്ങളുടെ രണ്ടാം ശ്രമവും ഫൗളായി. കനത്ത മഴ മൂലം നിർത്തിവച്ച മത്സരം പിന്നീട് പുനരാരംഭിച്ചപ്പോൾ മൂന്നാം ശ്രമത്തിൽ കമൽപ്രീത് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ എട്ട് സ്ഥാനങ്ങളിൽ ഉൾപ്പെടുന്ന താരങ്ങൾക്കേ നാലാം ശ്രമത്തിന് യോഗ്യത ഉണ്ടായിരുന്നുള്ളൂ. നിർണായകമായ തൻ്റെ മൂന്നാം ശ്രമത്തിൽ 63.70 മീറ്റർ ദൂരം കണ്ടെത്തിയ താരം ആറാം സ്ഥാനത്തേക്കുയർന്ന് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുകയായിരുന്നു. നാലാം ശ്രമത്തിലും കമൽപ്രീത് അടക്കം പല താരങ്ങളും ഫൗൾ എറിഞ്ഞു. എട്ട് താരങ്ങളിൽ മൂന്ന് പേർക്ക് മാത്രമേ ത്രോ പൂർത്തിയാക്കാനായുള്ളൂ. ബാക്കിയുള്ളവരെല്ലാം ഫൗൾ ആയി. അഞ്ചാം ശ്രമത്തിൽ കമൽപ്രീത് എറിഞ്ഞത് 61.37 മീറ്റർ. ആറാം ശ്രമത്തിൽ കമൽപ്രീതിൻ്റെ ശ്രമം ഫൗളായി.

രണ്ടാം ശ്രമത്തിലാണ് മഴ പെയ്ത് പലർക്കും കാലും കയ്യും ഇടറിയത്. വാലറിയുടെയും കമൽപ്രീതിൻ്റെയും ഏറ് ഫൗളായി. തുടരെ പല താരങ്ങളുടെയും രണ്ടാം ശ്രമം വെള്ളത്തിൽ തെന്നി ലക്ഷ്യമില്ലാതെ പാഞ്ഞപ്പോൾ സംഘാടകർ ത്രോവിങ് സർക്കിളും ഡിസ്കും തുടച്ച് വീണ്ടും മത്സരം തുടരാനുള്ള ശ്രമത്തിലായി. എന്നാൽ, മഴ വർധിക്കുകയും താരങ്ങൾ പ്ലാറ്റ്ഫോമിൽ തെന്നിവീഴുകയും ചെയ്തതോടെ താത്കാലികമായി ഡിസ്കസ് ത്രോ മത്സരങ്ങൾ നിർത്തിവെക്കുകയായിരുന്നു.

]]>
ടോക്യോ ഒളിമ്പിക്സ്: ‘മഴ മൂലം കളി നിർത്തിവച്ചു’; ഡിസ്കസ് ത്രോ മുടങ്ങിയപ്പോൾ കമൽപ്രീത് ഏഴാമത് https://malayalees.ch/tokyo-olympics-discuss-throw-delayed-heavy-rain/ Mon, 02 Aug 2021 12:52:15 +0000 https://malayalees.ch/?p=47548 ടോക്യോ ഒളിമ്പിക്സ് വേദിയിൽ ഭീഷണിയായി കനത്ത മഴ. ഔട്ട്ഡോർ മത്സരങ്ങൾക്കെല്ലാം ഭീഷണിയായി കനത്ത മഴ പെയ്തപ്പോൾ അത് ഏറ്റവുമധികം ബാധിച്ചത് ഡിസ്കസ് ത്രോ വേദിയെ ആയിരുന്നു. കനത്ത മഴ മൂലം ഡിസ്കും പ്ലാറ്റ്ഫോമുമൊക്കെ തെന്നിയതിനാൽ പല താരങ്ങളുടെയും രണ്ടാം ശ്രമം ഫൗളായി. 12 താരങ്ങളിൽ ഏഴ് പേർക്കും രണ്ടാം ശ്രമത്തിൽ വിജയിക്കാനായില്ല. ഇന്ത്യൻ താരം കമൽപ്രീത് കൗറിൻ്റെ ശ്രമവും ഫൗളായി. കനത്ത മഴയിലും മത്സരം നടത്താൻ തീരുമാനിച്ച സംഘാടകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയരുകയാണ്. (rain discuss throw delayed)

ആദ്യ ശ്രമം അല്ലലില്ലാതെ അവസാനിച്ചപ്പോൾ അമേരിക്കയുടെ വാലറി ഓൾമൻ ആണ് ഏറ്റവും ദൂരെ ഡിസ്ക് എറിഞ്ഞത്. 68.98 ദൂരമെറിഞ്ഞ അമേരിക്കൻ താരത്തിനു പിന്നിൽ ക്യൂബയുടെ യെയ്മെ പെരസ് 65.72 മീറ്ററുമായി രണ്ടാമതും ജർമനിയുടെ ക്രിസ്റ്റിൻ പുഡൻസ് 63.07 മീറ്റർ ദൂരെ ഡിസ്ക് എറിഞ്ഞ് മൂന്നാം സ്ഥാനത്തുമായിരുന്നു. ഇന്ത്യയുടെ കമൽപ്രീത് കൗർ 61.61 മീറ്റർ ദൂരത്തേക്ക് ഡിസ്ക് പായിച്ച് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

രണ്ടാം ശ്രമത്തിലാണ് മഴ പെയ്ത് പലർക്കും കാലും കയ്യും ഇടറിയത്. വാലറിയുടെ രണ്ടാം ശ്രമം ഫൗളായി. ക്യൂബൻ താരം 62.16 ദൂരത്തേക്കാണ് രണ്ടാം ശ്രമത്തിൽ ഡിസ്ക് പായിച്ചത്. 65.34 ദൂരത്തേക്ക് ഡിസ്കെറിഞ്ഞ് ജർമൻ താരം ക്രിസ്റ്റിൻ പുഡൻസ് ക്യൂബയുടെ യെയ്മക്ക് കനത്ത വെല്ലുവിളി ഉയർത്തി. കമൽപ്രീതിൻ്റെ ഏറ് ഫൗളായി. ഇതോടെ താരം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തുടരെ പല താരങ്ങളുടെയും രണ്ടാം ശ്രമം വെള്ളത്തിൽ തെന്നി ലക്ഷ്യമില്ലാതെ പാഞ്ഞപ്പോൾ സംഘാടകർ ത്രോവിങ് സർക്കിളും ഡിസ്കും തുടച്ച് വീണ്ടും മത്സരം തുടരാനുള്ള ശ്രമത്തിലായി. എന്നാൽ, മഴ വർധിക്കുകയും താരങ്ങൾ പ്ലാറ്റ്ഫോമിൽ തെന്നിവീഴുകയും ചെയ്തതോടെ താത്കാലികമായി ഡിസ്കസ് ത്രോ മത്സരങ്ങൾ നിർത്തിവെക്കുകയായിരുന്നു.

അതേസമയം, ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കി സെമിഫൈനലിൽ ഇന്ത്യ അർജൻ്റീനയെ നേരിടും. ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ള അർജൻ്റീന മൂന്നാം നമ്പർ താരം ജർമ്മനിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് അവസാന നാലിലെത്തിയത്. ഓഗസ്റ്റ് നാലിനാണ് സെമിഫൈനൽ മത്സരങ്ങൾ നടക്കുക.

]]>
ടോക്യോ ഒളിമ്പിക്സ്: 100 മീറ്ററിൽ ഇറ്റലിയുടെ ലമോണ്ട് ജേക്കബ്സിന് സ്വർണം https://malayalees.ch/tokyo-olympics-lamont-marcell-jacobs-won-mens-100-metres-gold/ Mon, 02 Aug 2021 04:15:37 +0000 https://malayalees.ch/?p=47528 ടോക്യോ ഒളിമ്പിക്സ് 100 മീറ്ററിൽ ഇറ്റലിയുടെ ലമോണ്ട് മാഴ്സൽ ജേക്കബ്സിന് സ്വർണം. 9.80 സെക്കൻഡിൽ ഓടിയെത്തിയാണ് ഇറ്റാലിയൻ താരം സ്വർണമെഡൽ സ്വന്തമാക്കിയത്. അമേരിക്കയുടെ ഫ്രെഡ് കെർലീ വെള്ളിയും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സേ വെങ്കലവും നേടി. യഥാക്രമം 9.84, 9.89 സെക്കൻഡുകളിലാണ് ഇരുവരും ഫിനിഷ് ലൈൻ തൊട്ടത്. (Olympics Lamont Jacobs gold) നേരത്തെ, 89 വർഷത്തിനു ശേഷം ഒളിമ്പിക്സ് 100 മീറ്റർ ഫൈനൽസിൽ പ്രവേശിക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡ് ചൈനയുടെ സു ബിങ്‌ടൈൻ സ്വന്തമാക്കിയിരുന്നു. സെമിഫൈനലിൽ 9.83 സമയം കുറിച്ച് ഒന്നാമതാണ് താരം ഫിനിഷ് ചെയ്തത്. അതേ സെമിയിൽ 9.84 സെക്കൻഡിൽ മൂന്നാമതായിരുന്നു ലമോണ്ട് ജേക്കബ്സ്. ഫൈനൽസിൽ 9.98 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബിങ്ടെൻ ആറാം സ്ഥാനത്താണ് ഓട്ടം അവസാനിപ്പിച്ചത്.

അതേസമയം, ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു ആവേശജയം കുറിച്ചു. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിനു കീഴടക്കിയാണ് സിന്ധു ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ടാം മെഡൽ നേടിയത്. സിന്ധുവിന് കനത്ത വെല്ലുവിളി ഉയർത്തിയതിനു ശേഷമാണ് ജിയാവോ തോൽവി സമ്മതിച്ചത്. കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവാണ് സിന്ധു.

ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമിൽ ചൈനയുടെ ഹി ബിംഗ് ജിയാവോ കടുത്ത വെല്ലുവിളി ഉയർത്തി. നീണ്ട റാലികളും തകർപ്പൻ സ്മാഷുകളും പിൻപോയിൻ്റ് ഡ്രോപ്പുകളും പിറന്ന രണ്ടാം ഗെയിമിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മത്സരിച്ചു. നീണ്ട റാലികൾ കരുത്തുറ്റ സ്മാഷിലൂടെയാണ് സിന്ധു പലപ്പോഴും ക്ലോസ് ചെയ്തത്. അതേസമയം, ജിയാവോയുടെ ക്ലോസിംഗ് ഗെയിം പലപ്പോഴും ഡിസ്ഗൈസ് ഡ്രോപ്പുകളായിരുന്നു. ഗെയിമിലുടനീളം സിന്ധു തന്നെയാണ് ലീഡ് ചെയ്തതെങ്കിലും അവസാനം വരെ പൊരുതിയാണ് ചൈനീസ് താരം കീഴടങ്ങിയത്.

സെമിയിൽ ചൈനീസ് തായ്പേയുടെ ലോക ഒന്നാം നമ്പർ താരം ടി വൈ തായിയോടാണ് സിന്ധു പരാജയപ്പെട്ടത്. 21-18, 21-12 ആണ് സ്കോർനില. ലോക റാങ്കിംഗ് ഒന്നാം താരമാണ് ഒപ്പം മത്സരിച്ച ടി വൈ തായ്. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു പുറത്തായത്.

]]>
ടോക്യോ ഒളിമ്പിക്സ് ഹോക്കി; സെമിയിൽ ഇന്ത്യൻ പുരുഷ ടീം ബെൽജിയത്തെ നേരിടും; ക്വാർട്ടറിൽ വനിതാ ടീമിന് എതിരാളികൾ ഓസീസ് https://malayalees.ch/tokyo-olympics-india-belgium-semifinal-hockey/ Mon, 02 Aug 2021 04:13:29 +0000 https://malayalees.ch/?p=47526 ടോക്യോ ഒളിമ്പിക്സ് ഹോക്കി സെമിഫൈനലിൽ ഇന്ത്യൻ പുരുഷ ടീമിനും ക്വാർട്ടർ ഫൈനലിൽ വനിതാ ടീമിനും കടുപ്പമുള്ള എതിരാളികൾ. സെമിഫൈനലിൽ പുരുഷ ടീം ബെൽജിയത്തെ നേരിടുമ്പോൾ വനിതാ ടീം ഓസ്ട്രേലിയക്കെതിരെയാണ് കളത്തിലിറങ്ങുക. ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് ബെൽജിയം. വനിതാ ടീമുകളിൽ ഓസ്ട്രേലിയ നാലാമതും ഇന്ത്യ 10ആം സ്ഥാനത്തുമാണ്. ഓഗസ്റ്റ് മൂന്നിന് ഇന്ത്യൻ സമയം പുലർച്ചെ 7 മണിക്കാണ് പുരുഷ ടീമിൻ്റെ മത്സരം. നാളെ പുലർച്ചെ 8.30നാണ് വനിതാ ടീം ഇറങ്ങുക. (olympics india belgium hockey)

കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്ഥിരതയോടെ കളിക്കുന്ന ടീമാണ് ബെൽജിയം. 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യ ക്വാർട്ടർ ഫൈനൽ കളിച്ച് പരാജയപ്പെട്ടത് ബെൽജിയത്തോടായിരുന്നു. 3-1 എന്ന സ്കോറിന് ഇന്ത്യയെ കീഴടക്കി സെമിയിലെത്തിയ ബെൽജിയം നെതർലൻഡിനെ അതേ സ്കോറിനു പരാജയപ്പെടുത്തി ഫൈനൽ കളിച്ചു. എന്നാൽ, ഫൈനലിൽ അർജൻ്റീനയോട് രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബെൽജിയം പരാജയപ്പെടുകയായിരുന്നു.

2018 ഹോക്കി ലോകകപ്പിൽ ജേതാക്കളായ ടീമാണ് ബെൽജിയം. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും ബെൽജിയവും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2 എന്ന നിലയിൽ സമനിലയായി. ക്വാർട്ടറിൽ ഇന്ത്യ നെതർലൻഡിനോട് തോറ്റുപുറത്തായി. ഫൈനലിൽ നെതർലൻഡിനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന ബെൽജിയം കിരീടം സ്വന്തമാക്കുകയായിരുന്നു.

ടോക്യോ ഒളിമ്പിക്സിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഒന്ന് പോലും പരാജയപ്പെടാതെയാണ് ബെൽജിയത്തിൻ്റെ വരവ്. ഗ്രേറ്റ് ബ്രിട്ടണെതിരെ 2-2 എന്ന നിലയിൽ സമനില വഴങ്ങിയതൊഴിച്ചാൽ ആധികാരിക ജയത്തോടെയാണ് നിലവിലെ ലോക ചാമ്പ്യന്മാർ സെമി ടിക്കറ്റെടുത്തത്.

ഇന്ത്യയാവട്ടെ, ഓസ്ട്രേലിയക്കെതിരെ 7-1ൻ്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീനയെ അടക്കം കീഴടക്കിയാണ് സെമിയിൽ പ്രവേശിച്ചത്.

വനിതാ ടീം ആവട്ടെ, ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ട് പിന്നീട് വിജയവഴിയിൽ തിരികെ എത്തുകയായിരുന്നു. അവസാന രണ്ട് മത്സരങ്ങളും വിജയിച്ചാണ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ക്വാർട്ടറിലെത്തുന്നത്. 1980 മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യ അവസാന നാലിൽ എത്തിയെങ്കിലും അന്ന് 6 ടീമുകൾ മാത്രമേ മത്സരിച്ചിരുന്നുള്ളൂ.

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ എല്ലാം വിജയിച്ചാണ് ഓസ്ട്രേലിയ എത്തുന്നത്. 13 ഗോളുകൾ അടിച്ച അവർ വഴങ്ങിയത് വെറും ഒരു ഗോളാണ്. അതേസമയം, 14 ഗോളുകൾ വഴങ്ങിയ ഇന്ത്യ അടിച്ചത് വെറും 7 ഗോളുകൾ.

]]>
ടോക്യോ ഒളിമ്പിക്സ്: റിലേയിലും പുറത്ത്; അത്‌ലറ്റിക്സിൽ ഇന്ത്യക്ക് നിരാശ തന്നെ https://malayalees.ch/tokyo-olympics-india-poor-performance-athletics/ Fri, 30 Jul 2021 12:47:25 +0000 https://malayalees.ch/?p=47489 ടോക്യോ ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ ഇന്ത്യക്ക് നിരാശ തന്നെ. 4*400 മീറ്റർ മിക്സഡ് റിലേയിലെ ഹീറ്റ്സിൽ ഇന്ത്യക്ക് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. സീസണിലെ മികച്ച സമയമായ 3.19.93 കണ്ടെത്താൻ ഇന്ത്യൻ സംഘത്തിനായെങ്കിലും ഫൈനൽസിലേക്ക് യോഗ്യത നേടാനായില്ല. രണ്ട് ഹീറ്റ്സുകളിൽ ഓരോ ഹീറ്റിൽ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവർക്കും മറ്റ് ടീമുകളിൽ മികച്ച സമയം കുറിച്ച രണ്ട് സംഘങ്ങൾക്കും മാത്രമേ ഫൈനൽ പ്രവേശനം ലഭിക്കൂ. (olympics india poor performance)

നേരത്തെ വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് പുറത്തായിരുന്നു. ഹീറ്റ് അഞ്ചിൽ, 11.54 സെക്കൻഡിൽ ഏഴാമതായാണ് ഇന്ത്യൻ താരം ഫിനിഷ് ചെയ്തത്. തൻ്റെ ദേശീയ റെക്കോർഡ് ആയ 11.17 സെക്കൻഡ് പോലും താണ്ടാനാവാതെയാണ് ദ്യുതി ടോക്യോയിൽ നിന്ന് മടങ്ങുന്നത്. ആകെ 54 മത്സരാർത്ഥികളിൽ 45ആമതാണ് ദ്യുതി ഫിനിഷ് ചെയ്തത്. 10.84 സെക്കന്‍ഡിൽ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ ആണ് ഹീറ്റ്സിൽ ഒന്നാമത് എത്തിയത്.

നേരത്തെ, 400 മിറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ എം പി ജാബിര്‍ സെമിഫൈനല്‍ കാണാതെ പുറത്തായിരുന്നു. ഏഴ് പേരുടെ ഹീറ്റ്‌സില്‍ അവസാന സ്ഥാനത്താണ് ജാബിര്‍ ഫിനിഷ് ചെയ്തത്. ഒളിമ്പിക്‌സില്‍ 400മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജാബിര്‍.

അതേസമയം, ഹോക്കിയിൽ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കി. 8 ഗോളുകൾ പിറന്ന മത്സരത്തിൽ ആതിഥേയരായ ജപ്പാനെ 5-3 നു കീഴടക്കിയാണ് ഇന്ത്യ പൂൾ എയിലെ നാലാം ജയം സ്വന്തമാക്കിയത്. ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചാണ് ജപ്പാൻ മുട്ടുമടക്കിയത്.

വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റൺ സെമിഫൈനലിൽ ഇന്ത്യയുടെ പിവി സിന്ധു ലോക ഒന്നാം നമ്പർ താരമായ തായ് സു-യിങിനെ നേരിടും. ചൈനീസ് തായ്പേയിയുടെ താരമായ സു-യിങ് തായ്ലൻഡിൻ്റെ ഇൻ്റനോൺ രത്ചനോകിനെയാണ് ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത്. സ്കോർ 14-21, 21-18, 21-18.

]]>
ടോക്യോ ഒളിമ്പിക്സ്; ബോക്സിംഗിൽ സതീഷ് കുമാർ ക്വാർട്ടറിൽ https://malayalees.ch/tokyo-olympics-boxing-satish-kumar-quarter/ Thu, 29 Jul 2021 08:49:17 +0000 https://malayalees.ch/?p=47434 ടോക്യോ ഒളിമ്പിക്സ് ബോക്സിംഗിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടർ ഫൈനലിൽ. പുരുഷന്മാരുടെ 91+ കിലോ ഹെവിവെയ്റ്റ് മത്സരത്തിൽ ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ 4-1നു കീഴടക്കിയാണ് സതീഷ് കുമാർ ക്വാർട്ടറിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ ഉസ്ബെക്കിസ്ഥാൻ്റെ ബഖോദിർ ജലോലൊവ് ആണ് സതീഷിൻ്റെ എതിരാളി. (tokyo olympics boxing satish kumar quarter)

അതേസമയം, ഒളിമ്പിക്സ് പുരുഷന്മാരുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. നിലവിലെ ഒളിമ്പിക്സ് ജേതാവും ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ സ്വർണം നേടിയ ടീമിലെ അംഗവുമായ ദക്ഷിണകൊറിയൻ താരം ഓ ജിൻ ഹ്യെക്കിനെ 6-5 എന്ന സ്കോറിനു കീഴടക്കിയാണ് അതാനു ദാസ് പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശം നിറഞ്ഞ മത്സരത്തിലായിരുന്നു ഇന്ത്യൻ താരത്തിൻ്റെ ജയം.

ചൈനീസ് തായ്പേയിയുടെ ഡെങ് യു-ചെങിനെ 6-4 എന്ന സ്കോറിനു മറികടന്നാണ് അതാനു അവസാന 16ലെത്തിയത്. അമ്പെയ്ത്ത് ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ ടീമിലെ അംഗമായിരുന്നു ഡെങ് യു-ചെങ്.

പുരുഷ ഹോക്കിയിൽ ഇന്ത്യ തകർപ്പൻ ജയം കുറിച്ചു. നിലവിലെ ഒളിമ്പിക്സ് ജേതാക്കളും ലോക നാലാം നമ്പർ ടീമുമായ അർജൻ്റീനയെയാണ് ഇന്ത്യ കീഴടക്കിയത്. പൂൾ എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. വരുൺ കുമാർ, വിവേക് സാഗർ, ഹർമൻപ്രീത് സിംഗ് എന്നിവർ ഇന്ത്യക്കായി സ്കോർഷീറ്റിൽ ഇടം നേടിയപ്പോൾ മായോ കസെല്ല അർജൻ്റീനയുടെ ആശ്വാസ ഗോൾ നേടി. ജയത്തോടെ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പൂൾ എയിൽ മൂന്ന് ജയവും ഒരു തോൽവിയും സഹിതം 9 പോയിൻ്റാണ് ഇന്ത്യക്കുള്ളത്. നാല് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.

നേരത്തെ, വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. ഡെന്മാർക്കിൻ്റെ മിയ ബ്ലിച്ച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. സ്കോർ 21-15, 21-13. മിയക്കെതിരെ ആധികാരികമായാണ് സിന്ധുവിൻ്റെ വിജയം. ഹോങ് കോങ് താരം ച്യുങ് ങാനെ 21-9, 21-16 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിൻ്റെ തുടക്കത്തിൽ ച്യുങ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അത് മറികടന്ന് ഇന്ത്യൻ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.

]]>
ടോക്യോ ഒളിമ്പിക്സ്: പുരുഷ ഹോക്കിയിൽ ജേതാക്കളെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ https://malayalees.ch/tokyo-olympics-hockey-india-quarter-finals/ Thu, 29 Jul 2021 04:07:50 +0000 https://malayalees.ch/?p=47402 ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. നിലവിലെ ഒളിമ്പിക്സ് ജേതാക്കളും ലോക നാലാം നമ്പർ ടീമുമായ അർജൻ്റീനയെയാണ് ഇന്ത്യ കീഴടക്കിയത്. പൂൾ എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. വരുൺ കുമാർ, വിവേക് സാഗർ, ഹർമൻപ്രീത് സിംഗ് എന്നിവർ ഇന്ത്യക്കായി സ്കോർഷീറ്റിൽ ഇടം നേടിയപ്പോൾ മായോ കസെല്ല അർജൻ്റീനയുടെ ആശ്വാസ ഗോൾ നേടി. ജയത്തോടെ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പൂൾ എയിൽ മൂന്ന് ജയവും ഒരു തോൽവിയും സഹിതം 9 പോയിൻ്റാണ് ഇന്ത്യക്കുള്ളത്. നാല് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. (olympics hockey india quarter) ഇരു ടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിൻ്റെ 43ആം മിനിട്ടിലാണ് ആദ്യ ഗോൾ പിറക്കുന്നത്. പെനൽറ്റി കോർണറിൽ നിന്ന് വരുൺ കുമാർ നേടിയ ഗോളിൽ ഇന്ത്യ മത്സരത്തിൽ ആദ്യമായി ലീഡെടുത്തു. എന്നാൽ, അഞ്ച് മിനിട്ടുകൾക്ക് ശേഷം അർജൻ്റീന തിരിച്ചടിച്ചു. പെനൽറ്റി കോർണർ മായോ കസെല്ല ഗോളാക്കിയപ്പോൾ സ്കോർ 1-1. കളി അവസാനിക്കാൻ മൂന്ന് മിനിട്ട് ബാക്കിയുള്ളപ്പോൾ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. ദിൽപ്രീത് സിംഗിൻ്റെ പാസിൽ നിന്ന് വിവേക് സാഗറാണ് ഗോൾ നേടിയത്. 59ആം മിനിട്ടിൽ ഇന്ത്യ മൂന്നാം ഗോളും നേടി. പെനൽറ്റി കോർണറിൽ നിന്ന് ഹർമൻപ്രീത് സിംഗ് അർജൻ്റൈൻ വല തുളച്ചതോടെ ഇന്ത്യ തകർപ്പൻ ജയവും ക്വാർട്ടർ ബെർത്തും ഉറപ്പിച്ചു.

നേരത്തെ, വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചു. ഡെന്മാർക്കിൻ്റെ മിയ ബ്ലിച്ച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. സ്കോർ 21-15, 21-13. മിയക്കെതിരെ ആധികാരികമായാണ് സിന്ധുവിൻ്റെ വിജയം.

ഹോങ് കോങ് താരം ച്യുങ് ങാനെ 21-9, 21-16 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിൻ്റെ തുടക്കത്തിൽ ച്യുങ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അത് മറികടന്ന് ഇന്ത്യൻ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.

]]>
ടോക്യോ ഒളിമ്പിക്സ്: അമ്പെയ്ത്തിൽ നിലവിലെ ജേതാവിനെയും കീഴടക്കി അതാനു ദാസിന്റെ തേരോട്ടം https://malayalees.ch/tokyo-olympics-archery-atanu-das-won/ Thu, 29 Jul 2021 04:06:00 +0000 https://malayalees.ch/?p=47399 ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ. നിലവിലെ ഒളിമ്പിക്സ് ജേതാവും ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ സ്വർണം നേടിയ ടീമിലെ അംഗവുമായ ദക്ഷിണകൊറിയൻ താരം ഓ ജിൻ ഹ്യെക്കിനെ 6-5 എന്ന സ്കോറിനു കീഴടക്കിയാണ് അതാനു ദാസ് പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശം നിറഞ്ഞ മത്സരത്തിലായിരുന്നു ഇന്ത്യൻ താരത്തിൻ്റെ ജയം. (olympics archery atanu won) ചൈനീസ് തായ്പേയിയുടെ ഡെങ് യു-ചെങിനെ 6-4 എന്ന സ്കോറിനു മറികടന്നാണ് അതാനു അവസാന 16ലെത്തിയത്. അമ്പെയ്ത്ത് ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ ടീമിലെ അംഗമായിരുന്നു ഡെങ് യു-ചെങ്.

അതേസമയം, പുരുഷ ഹോക്കിയിൽ ഇന്ത്യ തകർപ്പൻ ജയം കുറിച്ചു. നിലവിലെ ഒളിമ്പിക്സ് ജേതാക്കളും ലോക നാലാം നമ്പർ ടീമുമായ അർജൻ്റീനയെയാണ് ഇന്ത്യ കീഴടക്കിയത്. പൂൾ എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. വരുൺ കുമാർ, വിവേക് സാഗർ, ഹർമൻപ്രീത് സിംഗ് എന്നിവർ ഇന്ത്യക്കായി സ്കോർഷീറ്റിൽ ഇടം നേടിയപ്പോൾ മായോ കസെല്ല അർജൻ്റീനയുടെ ആശ്വാസ ഗോൾ നേടി. ജയത്തോടെ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പൂൾ എയിൽ മൂന്ന് ജയവും ഒരു തോൽവിയും സഹിതം 9 പോയിൻ്റാണ് ഇന്ത്യക്കുള്ളത്. നാല് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.

നേരത്തെ, വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. ഡെന്മാർക്കിൻ്റെ മിയ ബ്ലിച്ച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. സ്കോർ 21-15, 21-13. മിയക്കെതിരെ ആധികാരികമായാണ് സിന്ധുവിൻ്റെ വിജയം. ഹോങ് കോങ് താരം ച്യുങ് ങാനെ 21-9, 21-16 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിൻ്റെ തുടക്കത്തിൽ ച്യുങ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അത് മറികടന്ന് ഇന്ത്യൻ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.

]]>