Tokyo-Olympics – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 Aug 2021 04:07:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tokyo-Olympics – malayalees.ch https://malayalees.ch 32 32 കാലിടറി വീണിട്ടും 1500 മീറ്റർ ഹീറ്റ്സിൽ ഒന്നാമത്; പിന്നാലെ 5000 മീറ്ററിൽ സ്വർണം; ഒളിമ്പിക്സ് വേദിയെ അമ്പരപ്പിച്ച് സിഫാൻ ഹസൻ https://malayalees.ch/sifan-hassan-performance-tokyo-olympics/ Tue, 03 Aug 2021 04:07:19 +0000 https://malayalees.ch/?p=47573 അവസാന ലാപ്പിൽ കാലിടറി വീണിട്ടും വനിതകളുടെ 1500 മീറ്റർ ഹീറ്റ്സിൽ ഒന്നാമത് ഫിനിഷ് ചെയ്ത് നെതർലൻഡിൻ്റെ ദീർഘദൂര ഓട്ടക്കാരി സിഫാൻ ഹസൻ. പിന്നാലെ 5000 മീറ്റർ ഫൈനൽസിൽ ഒന്നാമതെത്തി സ്വർണ മെഡൽ സ്വന്തമാക്കിയ താരം ഒളിമ്പിക്സ് വേദിയിൽ പോരാട്ടവീര്യത്തിൻ്റെ പുതിയ മുഖമാണ് തുറന്നത്. (sifan hassan tokyo olympics) ലോക ജേതാവായ സിഫാൻ ഹസൻ അവസാന ലാപ്പിൻ്റെ തുടക്കത്തിലാണ് കെനിയൻ താരം എദിന ജെബിടോക്കിൻ്റെ ദേഹത്ത് തട്ടി നിലത്തുവീണത്. വീഴ്ചയിൽ പതറാതെ കുതിച്ചെഴുന്നേറ്റ് എതിരാളികളെ ഓരോരുത്തരെയായി മറികടന്ന സഫാൻ അവസാന സ്ഥാനത്തുനിന്ന് ഒന്നാമതെത്തിയാണ് ഹീറ്റ്സിൽ ഫിനിഷ് ചെയ്തത്. 4 മിനിട്ട് 05.17 സെക്കൻഡ് ആണ് സഫാൻ്റെ സമയം.

മണിക്കൂറുകൾക്ക് ശേഷമായിരുന്നു 5000 മീറ്റർ ഫൈനൽസ്. 2 തവണ ലോക ജേതാവായ കെനിയൻ താരം ഹെലൻ ഒബിരിയെ പിന്തള്ളി 14 മിനിട്ട് 36.79 സെക്കൻഡ് സമയത്തിൽ സിഫാൻ സ്വർണമെഡലിൽ മുത്തമിട്ടു. 14 മിനിട്ട് 38.36 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഹെലൻ വെള്ളിമെഡൽ നേടി. ഇനി 1500, 10,000 മീറ്ററുകളിൽ കൂടി സ്വർണം നേടി അപൂർവ ട്രെബിൾ സ്വന്തമാക്കാനാണ് സിഫാൻ്റെ ലക്ഷ്യം.

നേരത്തെ, വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ സ്ഥാനത്ത് ഫിനിഷ് ചെയ്തു. അമേരിക്കയുടെ വാലറി ഓൾമൻ ആണ് സ്വർണമെഡൽ നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ 68.98 മീറ്റർ ദൂരം ഡിസ്ക് എറിഞ്ഞ അമേരിക്കൻ താരം ആ ഏറിൽ തന്നെ സ്വർണം ഉറപ്പിച്ചിരുന്നു. ആദ്യ ഏറിൽ 68.98 മീറ്റർ ദൂരം ഡിസ്ക് പായിച്ച താരം അഞ്ചാം ശ്രമത്തിൽ 66.78 മീറ്റർ ദൂരം എറിഞ്ഞ് ഏറ്റവും മികച്ച ആദ്യത്തെയും മൂന്നാമത്തെയും ദൂരവും കുറിച്ചു. ജർമനിയുടെ ക്രിസ്റ്റിൻ പുഡൻസ് 66.86 മീറ്ററുമായി വെള്ളി മെഡലും ക്യൂബയുടെ യെയ്മെ പെരസ് 65.72 മീറ്റർ ദൂരെ ഡിസ്ക് എറിഞ്ഞ് വെങ്കലവും നേടി.

]]>
ടോക്യോ ഒളിമ്പിക്സ് ; ഏഷ്യന്‍ചാമ്പ്യൻ പൂജാ റാണി ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍ https://malayalees.ch/tokyo-olympics-pooja-rani-boxing-quarter-final/ Wed, 28 Jul 2021 11:53:09 +0000 https://malayalees.ch/?p=47375 ടോക്യോ ഒളിമ്പിക്സ് ബോക്‌സിങ് റിങ്ങില്‍ നിന്നു വീണ്ടും പ്രതീക്ഷകളുടെ വെളിച്ചും. ലോവ്‌ലിന ബോര്‍ഗോഹെയ്‌നു പിന്നാലെ ഇന്ത്യയുടെ പൂജാ റാണിയും പ്രതീക്ഷകള്‍ക്കു നിറം പകരുകയാണ്. ഇന്നു നടന്ന മത്സരത്തില്‍ അള്‍ജീരിയന്‍ താരം ഇച്ച്‌രാക് ചൈബിനെ ഇടിച്ചിട്ട പൂജ ക്വാര്‍ട്ടറില്‍ കടന്നു.

ഇനി ഒരു ജയം കൂടി കണ്ടെത്തിയാല്‍ ചുരുങ്ങിയത് വെങ്കല മെഡലെങ്കിലും പൂജയ്ക്ക് ഉറപ്പിക്കാനാകും. ഇച്ച്‌രാക്കിനെതിരേ 5-0 എന്ന ആധികാരിക സ്‌കോറിലാണ് പൂജ വിജയം കണ്ടത്. മൂന്നു റൗണ്ടിലും മുഴുവന്‍ ജഡ്ജിമാരും ഇന്ത്യന്‍ താരത്തിന് അനുകൂലമായി വിധിയെഴുതിയത്.

ക്വാര്‍ട്ടറില്‍ ചൈനീസ് താരം ലീ ക്വാനാണ് പൂജയുടെ എതിരാളി. കഴിഞ്ഞ തവണ റിയോ ഒളിമ്പിക്സ്സില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് ലീ. 2018-ല്‍ ഇന്ത്യയില്‍ നടന്ന ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും 2017, 2019 വര്‍ഷങ്ങളില്‍ നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും സ്വര്‍ണമണിഞ്ഞിട്ടുള്ള ലീ ഇന്ത്യന്‍ താരത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും.

ബാഡ്മിന്റൻ വനിതാ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ പി.വി. സിന്ധു തകർപ്പൻ വിജയത്തോടെ പ്രീക്വാർട്ടറിൽ കടന്നു. ഹോങ്കോങ്ങിന്റെ ഷാങ് ഗ്യാൻയിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽപ്പിച്ചത്.

അതേസമയം, വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം തുടർച്ചയായ മൂന്നാം തോൽവി വഴങ്ങി. ഇന്നു നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രിട്ടനോടാണ് ഇന്ത്യൻ വനിതകൾ തോറ്റത്. ബ്രിട്ടനു വേണ്ടി ഹന്ന മാർട്ടിൻ ഇരട്ടഗോൾ നേടി.കൂടാതെ അമ്പെയ്ത്തിൽ വീണ്ടും നിരാശ സമ്മാനിച്ച് ഇന്ത്യയുടെ തരുൺദീപ് റായ് പുരുഷ വിഭാഗം വ്യക്തിഗത ഇനത്തിൽ എലിമിനേഷൻ റൗണ്ടിൽ പുറത്തായി. ഷൂട്ട് ഓഫിൽ ഇറ്റലിയുടെ ഷാന്നിയോട് 6–5ന് തോറ്റാണ് മടക്കം.

]]>