Toddy shop – malayalees.ch https://malayalees.ch Malayalam Online News Portal Mon, 16 Jan 2023 04:16:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Toddy shop – malayalees.ch https://malayalees.ch 32 32 കള്ള് ചോദിച്ചിട്ട് കൊടുക്കാത്തതിന് ചെത്തുതൊഴിലാളി കയറിയ തെങ്ങ് മുറിച്ച് യുവാവിന്റെ പരാക്രമം; ഗുരുതര പരുക്ക് https://malayalees.ch/man-attacked-in-thrissur-for-not-giving-toddy/ Mon, 16 Jan 2023 04:16:23 +0000 https://malayalees.ch/?p=74515 തൃശൂര്‍ വെള്ളികുളങ്ങരയില്‍ ചെത്തുതൊഴിലാളിക്ക് നേരെ ആക്രമണം. 42 വയസുകാരനായ അജയന്‍ എന്ന ആള്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കള്ളു ചോദിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കത്തിലാണ് ആക്രമണം ഉണ്ടായത്.

കള്ള് ചെത്താന്‍ പോയപ്പോള്‍ കൊല്ലും എന്ന ഭീഷണിപ്പെടുത്തിയാണ് അജയനെ ബിസ്മി എന്ന യുവാവ് ആക്രമിച്ചത്. അജയന്‍ കള്ളുചെത്താന്‍ തെങ്ങിന് മുകളില്‍ കയറിയപ്പോള്‍ യുവാവ് മെഷിന്‍ വാള്‍ ഉപയോഗിച്ച് തെങ്ങ് മുറിയ്ക്കുകയായിരുന്നു. കാലില്‍ ഗുരുതര പരുക്കേറ്റ അജയന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിസ്മിയെ വെളളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.

ചെത്തിയുടനെ കള്ള് വേണമെന്ന് ബിസ്മി പറഞ്ഞത് അജയന്‍ സമ്മതിക്കാതിരുന്നതാണ് ആക്രമണത്തിന് വഴിവച്ചത്. തെങ്ങ് പാതി ചരിഞ്ഞപ്പോള്‍ തന്നെ അജയന് തെങ്ങില്‍ നിന്ന് ചാടിയിറങ്ങാന്‍ കഴിഞ്ഞതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു.

]]>
കള്ള് ഷാപ്പുകള്‍ ഇന്ന് മുതല്‍ തുറക്കും; പാഴ്സല്‍ മാത്രം,ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കള്ള് https://malayalees.ch/toddy-shops-open-today/ Wed, 13 May 2020 04:40:26 +0000 https://malayalees.ch/?p=25497 ഒരു സമയം അഞ്ച് പേർ മാത്രമേ ക്യൂവിൽ പാടുള്ളൂവെന്ന കര്‍ശന നിര്‍ദേശവുമുണ്ട്

സംസ്ഥാനത്തെ കള്ള്ഷാപ്പുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഷാപ്പിൽ ഇരുന്ന് കുടിക്കാന്‍ അനുവദിക്കില്ല. പാഴ്സലായി ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ കള്ള് നൽകും. ഒരു സമയം അഞ്ച് പേർ മാത്രമേ ക്യൂവിൽ പാടുള്ളൂവെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.

3,590 കള്ള് ഷാപ്പുകളാണ് ഇന്ന് മുതല്‍ സംസ്ഥാനത്ത് തുറന്ന് പ്രവർത്തിക്കുന്നത്. രാവിലെ 9 മുതൽ രാത്രി 7 മണി വരെയായിരിക്കും ഷാപ്പുകളുടെ പ്രവർത്തനം. ഒരാൾക്ക് ഒന്നര ലിറ്റർ കള്ള് വരെ പാഴ്സലായി വാങ്ങാം.കള്ള് വാങ്ങാന്‍ പോകുന്നവര്‍ കുപ്പി കയ്യില്‍ കരുതണം. ഷാപ്പിൽ ഇരുന്നുള്ള കള്ളുകുടി അനുവദിക്കില്ല. ഷാപ്പുകളിൽ കള്ളുകുടി അനുവദിച്ചാൽ ശാരീരിക അകലം പാലിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഒരു സമയം ക്യൂവിൽ 5 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. ഷാപ്പിലെ തൊഴിലാളികളുടെ എണ്ണവും പരിമിതപ്പെടുത്തണം. തൊഴിലാളികളും കള്ളുവാങ്ങാനെത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം. ഷാപ്പിൽ സാനിറ്റൈസറും ഉറപ്പാക്കണം. ഇത് എക്സൈസ് ഉദ്യോഗസ്ഥരുടെയും ഷാപ്പ് ഉടമയുടേയും ഉത്തരവാദിത്തമായിരിക്കുമെന്നും എക്സൈസ് കമ്മിഷണർ വ്യക്തമാക്കുന്നു.

]]>