tmc – malayalees.ch https://malayalees.ch Malayalam Online News Portal Fri, 29 Apr 2022 04:20:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tmc – malayalees.ch https://malayalees.ch 32 32 ദ്വിദിന സന്ദര്‍ശനത്തിനായി മമതാ ബാനര്‍ജി ഡല്‍ഹിയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്ല https://malayalees.ch/mamata-banerjee-visit-delhi-no-meeting-with-modi/ Fri, 29 Apr 2022 04:20:17 +0000 https://malayalees.ch/?p=60926 രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തും. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തില്ല. നാളെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തുന്നത്.

ഇന്ന് രാത്രിയെത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി നാളത്തെ സമ്മേളനത്തിന് ശേഷം ഉടന്‍ കൊല്‍ക്കത്തയ്ക്ക് മടങ്ങും. ഈദ് നമസ്‌ക്കാരത്തിലും, അക്ഷയ ത്രിതീയ ആഘോഷങ്ങളിലും സംബന്ധിക്കാനാണ് ഉടന്‍ ബംഗാളിലേക്ക് മടങ്ങുന്നതെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.

]]>
”ദുരന്ത സമയത്ത് തിരിഞ്ഞുനോക്കാത്തവര്‍ തെരഞ്ഞെടുപ്പ് കാലത്ത് പണച്ചാക്കുമായി പറന്നെത്തി” https://malayalees.ch/bjp-bring-cash-during-polls-absent-during-crisis-mamata/ Fri, 19 Mar 2021 03:58:58 +0000 https://malayalees.ch/?p=41747 പണവുമായി ഇപ്പോൾ ബം​ഗാളിൽ പറന്നെത്തിയ ബി.ജെ.പിക്കാരെയൊന്നും പ്രകൃതി ദുരന്തങ്ങൾ നേരിട്ടപ്പോൾ സംസ്ഥാനത്ത് കണ്ടില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ജനസംഖ്യാ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മമത തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.

ഉംപുൻ കൊടുങ്കാറ്റ് നേരത്ത് നേരത്ത് ഇന്ന് ഇവിടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളെയാരെയും കണ്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ടർമാരെ വലവീശിപ്പിടിക്കാൻ പണച്ചാക്കുമായി ഹെലികോപ്ടറിൽ വന്നിറങ്ങിയിരിക്കുകയാണ് ഇവർ. കൊടുങ്കാറ്റ് ദുരിതത്തിനിടെ കോടികളുടെ സഹായങ്ങളാണ് തൃണമൂൽ പ്രവർത്തകർ ചെയ്തത്. എത്താവുന്നിടത്തെല്ലാം എത്തി. ജനങ്ങളുടെ കൂടെ നിന്നു. അന്ന് ഇവരെല്ലാം എവിടെയായിരുന്നു. ദുരിത കാലത്ത് ആരും തന്നെ ജനങ്ങളോടൊപ്പം ഇല്ലായിരുന്നു എന്നും മമത പറഞ്ഞു.

എൻ.പി.ആർ ബം​ഗാളിൽ നടപ്പാക്കില്ലെന്നും മമത ആവർത്തിച്ചു. കണക്കെടുക്കുമ്പോൾ വീട്ടിലില്ലാത്തവരുടെ പേരുകൾ ഇവർ വെട്ടിക്കളയും. നിസാരമായി അവർ നിങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കും. എന്നാൽ അതിവിടെ നടപ്പാക്കില്ല. ഒരു കുടുംബത്തിൽ നിന്നും ഒരാളും പുറത്താക്കപ്പെടില്ലെന്നും മമത ബാനർജി പറഞ്ഞു.

]]>
പ്രതിവർഷം അഞ്ച് ലക്ഷം പേർക്ക് തൊഴിൽ; വൻ വാഗ്ദാനങ്ങളുമായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻറെ പ്രകടനപത്രിക https://malayalees.ch/tmc-manifesto-for-west-bengal-elections/ Thu, 18 Mar 2021 04:04:59 +0000 https://malayalees.ch/?p=41703 പ്രതിവർഷം അഞ്ച് ലക്ഷം തൊഴിൽ ഉൾപ്പെടെ വൻ വാഗ്ദാനങ്ങളുമായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻറെ പ്രകടനപത്രിക. തന്റെ ജീവിതം മുഴുവൻ ബംഗാളിലെ വികസനത്തിനുവേണ്ടി ഉഴിഞ്ഞു വച്ചതെന്നും മമത ബാനർജി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ബംഗാളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും.

മാ, മതി, മനുഷ് എന്നിവക്ക് നന്ദി അർപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി മമതാ ബാനർജി നിർണ്ണായക തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടന പത്രിക പുറത്തിക്കിയത്. സ്ത്രികൾ, കർഷകർ, വിദ്യാർത്ഥികൾ എന്നിവർക്കാണ് പ്രകടനപത്രികയിലെ പ്രധാന പരിഗണന. പ്രതിവർഷം 5 ലക്ഷം തൊഴിൽ, 5 ലക്ഷം തൊഴിലിടങ്ങൾ, കർഷകർക്കുള്ള പ്രതിവർഷ ധനസഹായം 6000 ത്തിൽ നിന്നും 10000മാക്കി ഉയർത്തും, റേഷൻ വിട്ടിൽ എത്തിക്കും, അർഹരായ വിദ്യാർത്ഥികൾക്ക് 10 ലക്ഷം വരെ പരിധിയുള്ള ക്രഡിറ്റ് കാർഡ് എന്നിവയാണ് പ്രധാനവാഗ്ദാനങ്ങൾ. കൂടുതൽ വിഭാഗങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കാൻ പ്രത്യേക ദൗത്യ സംഘത്തെ രൂപികരിക്കും എന്നും വാഗ്ദാനമുണ്ട്. മഹിഷ്യ, തിലി ഉൾപ്പെടെ 4 വിഭാഗങ്ങളുടെ വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് പ്രഖ്യാപനം.

മുൻ വാഗ്ദാനങ്ങൾ 100% പാലിച്ചതായും, തന്റ ജീവിതം ബംഗാളിനായി ഉഴിഞ്ഞു വച്ചിരിക്കുകയാണെന്നും മമത പറഞ്ഞു. പ്രകടന പത്രികക്ക് പിന്നാലെ പ്രചാരണം തീവ്രമാക്കാനാണ് തൃണമൂലിന്റെ പദ്ധതി.

സ്ഥാനാർത്ഥി പട്ടികക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ ഉണ്ടായ പൊട്ടിത്തെറി മുതലെടുക്കാനാണ് തീരുമാനം. അതേസമയം, അടുത്ത ആഴ്ചയിൽ 4 ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിൽ പ്രചരണം നടത്തും.

]]>
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് മഹുവ മൊയ്ത്ര https://malayalees.ch/india-is-a-state-of-undeclared-emergency-claims-mahua-moitra/ Tue, 09 Feb 2021 04:41:41 +0000 https://malayalees.ch/?p=39899 അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് രാ​ജ്യ​മി​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര. അധികാരവും ആയുധവും കിട്ടിക്കഴിഞ്ഞാല്‍ എല്ലാ ഭീരുക്കള്‍ക്കും ഒരു വിചാരമുണ്ട് താനാണ് ഏറ്റവും ധൈര്യശാലിയെന്ന്, അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. എതിരഭിപ്രായം പറയുന്ന മാധ്യമപ്രവർത്തകരെയും കലാകാരന്മാരെയും ജയിലിലടയ്ക്കുന്ന ഭീരുക്കളാണു സർക്കാരിന്റെ തലപ്പത്തെന്ന് ലോ​ക്സ​ഭാ ച​ർ​ച്ച​യി​ല്‍ മഹുവ മൊയ്ത്ര വിമര്‍ശിച്ചു.

അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍ പീ​ഡ​ന​മ​നു​ഭ​വി​ക്കു​ന്ന ഹി​ന്ദു​ക്ക​ളേ​യും മ​റ്റു ന്യൂ​ന​പ​ക്ഷ​ങ്ങ​ളേ​യും സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പൗ​ര​ത്വ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ല്‍ സ്വ​ന്തം രാ​ജ്യ​ത്ത് ചൂ​ഷ​ണം അ​നു​ഭ​വി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കു​റി​ച്ച് സ​ര്‍​ക്കാ​രിന് ചിന്തയില്ലെന്നും മ​ഹു​വ വിമര്‍ശിച്ചു.

യാ​തൊ​രു പ​രി​ശോ​ധ​ന​യും കൂ​ടാ​തെ​യാ​ണ് ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തി​യ​ത്. ഷ​ഹീ​ന്‍ ബാ​ഗി​ല്‍ സ​മ​രം ചെ​യ്ത ക​ര്‍​ഷ​ക​രെ​യും വൃ​ദ്ധ​രെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും വ​രെ നി​ങ്ങ​ള്‍ തീ​വ്ര​വാ​ദി​ക​ളെ​ന്ന് മു​ദ്ര​കു​ത്തി​യ​തെ​ന്നും മ​ഹു​വ തു​റ​ന്നു പ​റ​ഞ്ഞു.

രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട മുൻ സുപ്രീം കോടതി ജസ്റ്റിസ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ മഹുവ നടത്തിയ പരാമർശം ബി.ജെ.പി അംഗങ്ങള്‍ തടസ്സപ്പെടുത്തി.

]]>