TK Rajeev Kumar – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Oct 2020 05:55:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png TK Rajeev Kumar – malayalees.ch https://malayalees.ch 32 32 ട്വന്‍റി ട്വന്‍റിക്ക് ശേഷം സൂപ്പര്‍താര സിനിമയുമായി അമ്മ; സംവിധാനം ടികെ രാജീവ് കുമാര്‍ https://malayalees.ch/tkrajeev-kumar-to-direct-new-film-for-amma/ Tue, 06 Oct 2020 05:55:07 +0000 https://malayalees.ch/?p=32848 ഇത്തവണ അമ്മ തന്നെയായിരിക്കും സിനിമ നിര്‍മ്മിക്കുകയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്

ട്വന്‍റി ട്വന്‍റിക്ക് ശേഷം താരസംഘടനയായ അമ്മ വീണ്ടുമൊരു സൂപ്പര്‍താര ചിത്രം ഒരുക്കുന്നതായി റിപ്പോര്‍ട്ട്. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളെയും അണിനിരത്തിയുള്ള ചിത്രം സംവിധായകന്‍ ടികെ രാജീവ് കുമാര്‍ ആയിരിക്കും സംവിധാനം ചെയ്യുകയെന്ന് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മയിലെ ചെറുതും വലുതുമായ എല്ലാ താരങ്ങളും ചിത്രത്തിന്‍റെ ഭാഗമാകും. അമ്മയിലെ മുതിര്‍ന്ന അംഗങ്ങളുടെ പെന്‍ഷന്‍ തുകക്ക് വേണ്ടിയാണ് ട്വന്‍റി ട്വന്‍റി നിര്‍മ്മിച്ചിരുന്നത്.

നടന്‍ ദിലീപായിരുന്നു 2008ല്‍ ട്വന്‍റി ട്വന്‍റി നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അമ്മ തന്നെയായിരിക്കും സിനിമ നിര്‍മ്മിക്കുകയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അംഗങ്ങളെല്ലാവരും പ്രതിഫലമില്ലാതെ തന്നെയാകും പുതിയ ചിത്രത്തിലും അഭിനയിക്കുക. സിനിമാ മേഖലയിലെ ഒരു പ്രമുഖനാണ് ഈ വിവരങ്ങളെല്ലാം തങ്ങളോട് പറഞ്ഞതെന്ന് ഐ.എ.എന്‍.എസ് വെളിപ്പെടുത്തുന്നു. ടി.കെ രാജീവ് കുമാര്‍ തിരക്കഥയൊരുക്കുന്ന ചിത്രം അടുത്ത വര്‍ഷം തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം.

2008ല്‍ ട്വന്‍റി ട്വന്‍റി പുറത്തിറങ്ങിയപ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരെല്ലാം പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. 30 കോടി രൂപയാണ് ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ നിന്നും കരസ്ഥമാക്കിയത്.

]]>