TIME Magazine – malayalees.ch https://malayalees.ch Malayalam Online News Portal Fri, 14 Apr 2023 08:46:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png TIME Magazine – malayalees.ch https://malayalees.ch 32 32 ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഷാറൂഖ് ഖാനും രാജമൗലിയും https://malayalees.ch/time-most-influential-people-shahrukh-khan-rajamouli-html/ Fri, 14 Apr 2023 08:42:43 +0000 https://malayalees.ch/?p=79633 ലോകത്തെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയിൽ ഇടംപിടിച്ച് ഷാറൂഖ് ഖാനും എസ് എസ് രാജമൗലിയും. ജോ ബൈഡനും ഉക്രൈൻ പ്രഥമവനിത ഒലെന സെലൻസ്‌ക്കിയുംപട്ടികയിൽ പാകിസ്താൻ മന്ത്രി ഷെറി റഹ്‌മാനും പട്ടികയിൽ. ടൈം മാഗസിൻ പുറത്തിറക്കിയ 100 പേരുള്ള പട്ടികയിലാണ് ഇവർ ഇടംനേടിയത്. 

പെഡ്രോ പാസ്‌കൽ, ജെന്നിഫർ കൂളിഡ്ജ് എന്നീ ഹോളിവുഡ് താരങ്ങൾക്കൊപ്പമാണ് ഷാരൂഖ് ഇടം നേടിയത്. ഷാറൂഖ് ഖാൻ ഒരു പ്രതിഭാസമാണെന്ന് ദീപിക പദ്‌കോൺ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒസ്‌കാർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ച ആർആർആർ സംവിധായകൻ എസ് എസ് രാജമൌലിയും നേട്ടത്തിനുടമയായി. അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ, ഉക്രൈൻ പ്രഥമവനിത ഒലിന സെലൻസ്‌കിയും പട്ടികയിൽ ഇടം പിടിച്ചവരിൽ പ്രമുഖരാണ്. ചാരവൃത്തി ആരോപിച്ച് റഷ്യ തടവിലാക്കിയ മാധ്യമപ്രവർത്തക ഇവാൻ ഗർഷ് ക്കോവിച്ചും ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി.

ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ഡി സിൽവ ,അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ പാക് കാലാവസ്ഥാ വ്യതിയാനവകുപ്പ് മന്ത്രി ഷെറി റഹ്‌മാൻ, ജപ്പാൻ പ്രധാനമ്ത്രി ഫ്യൂമിോ കിഷിദ തുടങ്ങിയരും പട്ടികയിൽ ഇടം നേടി. ഉക്രേനിയൻ മനുഷ്യാവകാശ അഭിഭാഷകൻ ഒലെക്‌സാന്ദ്ര മാറ്റ്വിചുക്കും പട്ടികയിലുണ്ട്. ഈ വർഷം ഒരു ഇന്ത്യൻ നേതാവും പട്ടികയിൽ ഇടംപിടിച്ചില്ലെങ്കിലും നടൻ ഷാരൂഖ് ഖാനും സംവിധായകൻ എസ്എസ് രാജമൗലിയും യഥാക്രമം പട്ടികയിലെ ‘ഐക്കണുകൾ, പയനിയേഴ്‌സ്’ വിഭാഗത്തിലാണ് ഇടം നേടിയത്. രാഷ്ട്രീയ സാമൂഹിക മേഖലയിൽ ഇന്ത്യയിൽ നിന്ന് ആരും പട്ടികയിൽ ഇടം നേടിയില്ല. കഴിഞ്ഞ വർഷം ടൈം മാഗസിൻ കവർ പേജിൽ ഇടം പിടിച്ച അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഇത്തവണ പട്ടികയിൽ ഇല്ല.

]]>
ടൈം മാഗസിന്‍റെ‍, ആദ്യ കിഡ് ഓഫ് ദി ഇയര്‍ ഇന്ത്യന്‍ വംശജയായ 15കാരി ഗീതാഞ്ജലി റാവു https://malayalees.ch/indian-american-gitanjali-rao-15-first-ever-time-kid-of-the-year/ Fri, 04 Dec 2020 04:56:15 +0000 https://malayalees.ch/?p=36274 ഇന്ത്യന്‍ വംശജയായ 15കാരി ഗീതാഞ്ജലി റാവു ടൈം മാഗസിന്‍റെ‍, ആദ്യ കിഡ് ഓഫ് ദി ഇയര്‍. യുവ ശാസ്ത്രജ്ഞ എന്ന നിലയിലും തന്‍റെ കണ്ടുപിടുത്തങ്ങളുടെ പേരിലും ഏറെ ശ്രദ്ധേയയാണ് ഈ പെണ്‍കുട്ടി. ജലമലിനീകരണം, മയക്കുമരുന്നിന്റെ അമിത ഉപയോഗം നിയന്ത്രിക്കാനും, സൈബർ ബുള്ളിയിങ് പരിഹരിക്കാനും ടെക്നോളജി ഉപയോഗിക്കുന്നതെങ്ങനെ എന്നിവയടക്കം ആരെയും അത്ഭുതപ്പെടുത്തുന്നവയാണ് ഈ പെണ്‍കുട്ടിയുടെ കണ്ടുപിടുത്തങ്ങള്‍ ഓരോന്നും.

ടൈം മാഗസിന്‍റെ‍, ആദ്യ കിഡ് ഓഫ് ദി ഇയര്‍ ഇന്ത്യന്‍ വംശജയായ 15കാരി ഗീതാഞ്ജലി റാവു

8 മുതൽ 16 വയസു വരെയുള്ള കുട്ടികളിൽ നിന്നും ലഭിക്കുന്ന അപേക്ഷയിൽ നിന്നുമാണ് ടൈം മാഗസിൻ മികച്ച വിദ്യാർത്ഥിയെ തിരഞ്ഞെടുക്കുന്നത്. 5000ലധികം അമേരിക്കൻ വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ നിന്നുമാണ് ഗീതാഞ്ജലിയെ മാഗസിൻ ജൂറി തിരഞ്ഞെടുത്തത്. ആക്ടിവിസ്റ്റും അഭിനേത്രിയുമായ ആഞ്‌ജലീന ജോളിയാണ് ഗീതാഞ്ജലിയെ അഭിമുഖം ചെയ്തിട്ടുള്ളത്. ഇതിന്റെ പൂർണ്ണരുപവും ടൈം മാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻപ് ഫോർബ്‌സ് മാഗസിന്റെ 30 അണ്ടർ 30 ഇന്നവേഷൻസ് പ്രോഗ്രാമിലും ഗീതാഞ്ജലി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തനിക്കിതെല്ലാം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ എല്ലാവര്‍ക്കും കഴിയുമെന്നായിരുന്നു ഗീതാഞ്ജലിയുടെ പ്രതികരണം.

താന്‍ രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസിലോ പഠിക്കുമ്പോൾ തന്നെ, സാമൂഹമാറ്റത്തിനായി ശാസ്ത്രവും സാങ്കേതികവിദ്യയും എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിച്ചിരുന്നുവെന്ന് അവള്‍ പറയുന്നു. പത്തുവയസ്സുള്ളപ്പോഴാണ്, ഡെൻവർ വാട്ടർ ക്വാളിറ്റി റിസർച്ച് ലാബിൽ കാർബൺ നാനോട്യൂബ് സെൻസർ സാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷണം നടത്തണമെന്ന് മാതാപിതാക്കളോട് പറഞ്ഞതെന്നും അവള്‍ കൂട്ടിച്ചേര്‍ക്കുന്നു.

]]>
ടെെം മാ​ഗസിൻ 100 പേരുടെ പട്ടികയിൽ മോദിയും: പക്ഷേ ചെറിയൊരു പ്രശ്നമുണ്ട്… https://malayalees.ch/time-persons-modi/ Wed, 23 Sep 2020 13:19:26 +0000 https://malayalees.ch/?p=32234 ടെെം മാ​ഗസിൻ പുറത്ത് വിട്ട ലോകത്തെ സ്വാധീനിച്ച നൂറ് പേരില്‍ ഇന്ത്യൻ‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടം പിടിച്ചത് ചർച്ചയായിരുന്നു. മോദിക്ക് ലോകത്തിന്റെ അം​ഗീകാരം എന്ന നിലയിലാണ് ടെെം മാ​ഗസിന്റെ പട്ടികയെ കുറിച്ച് പ്രചരിച്ച വാർത്ത. എന്നാൽ മോദി നൂറ് പേരുടെ പട്ടികയിൽ ഇടം പിടിച്ചതിനെ കുറിച്ച് ടെെം മാഗസിന്‍ പറഞ്ഞു വെക്കുന്നത് അത്ര നല്ല കാര്യങ്ങളല്ല എന്നതാണ് സത്യം.

‘ലീഡേർസ്’ എന്ന കാറ്റ​ഗിറിക്ക് കീഴിലാണ് മോദിയുടെ പേര് വന്നത്. മോദിക്ക് പുറമെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തായ്‍വാൻ പ്രസിഡന്റ് സെെ ഇങ് വെൻ, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബെെഡൻ എന്നിവരും ഈ പട്ടികയിലുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ കാര്യങ്ങൾ അത്ര നല്ല നിലയിലല്ല എന്ന ആമുഖത്തോടെയാണ് ടെെമിന്‍റെ കുറിപ്പ് തുടങ്ങുന്നത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പല്ല, ഏറ്റവും കൂടുതൽ വോട്ട് നേടുക എന്നുള്ളതാണ് ഇന്നത്തെ ജനാധിപത്യത്തിന്റെ പ്രത്യേകത. വോട്ട് രേഖപ്പെടുത്തുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നുള്ളതും ഇതിൽ പ്രധാനമാണെന്നും ടെെം പറഞ്ഞുവെക്കുന്നു.

വിവിധ ജാതി, മത, ഭാഷാ വെെജാത്യങ്ങൾ കൊണ്ട് സമ്പന്നമായ ഇന്ത്യയിൽ പക്ഷേ ഇന്ന് കാര്യങ്ങൾ ആകെ മാറിമറിഞ്ഞുവെന്ന് ടെെം എഡിറ്റർ പറയുന്നു. ജനസംഖ്യയിൽ എൻപത് ശതമാനം വരുന്ന ഹിന്ദു ജനവിഭാ​ഗത്തിന്റെ മാത്രം കാര്യങ്ങൾക്ക് ശ്രദ്ധയൂന്നുന്നതാണ് മോദി ഭരണത്തിന്റെ പ്രത്യേകതയെന്നും, വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാർ എല്ലാവരുടെയും ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കാതെ ബഹുസ്വരതയെ പടിക്ക് പുറത്ത് നിർത്തിയെന്നും ചൂണ്ടിക്കാട്ടി. മോദി ഭരണത്തിന് കീഴിലെ മുസ്‍ലിം ന്യൂനപക്ഷങ്ങളെ കുറിച്ചു ടെെം മാ​ഗസിനിൽ പരാമർശമുണ്ട്.

]]>