Tim cook – malayalees.ch https://malayalees.ch Malayalam Online News Portal Fri, 21 Apr 2023 04:39:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tim cook – malayalees.ch https://malayalees.ch 32 32 ഇന്ത്യൻ പ്രീമിയർ ലീഗ് കാണാനെത്തി ആപ്പിൾ സിഇഒ ടിം കുക്ക് https://malayalees.ch/apple-ceo-tim-cook-watch-ipl-2023-html-2/ Fri, 21 Apr 2023 04:21:02 +0000 https://malayalees.ch/?p=79981 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡറുമായുള്ള മത്സരം കാണാനെത്തി ആപ്പിൾ സിഇഒ ടിം കുക്ക്. ഇന്ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് അദ്ദേഹം ഐപിഎൽ കാണാൻ എത്തിയത്. ബോളിവുഡ് താരം സോനം കപൂർ ടിം കുക്കിനൊപ്പമാണ് അദ്ദേഹം ഇന്നത്തെ മത്സരം കണ്ടത്.

ഇത് രണ്ടാം തവണയാണ് ടിം കുക്ക് ഇന്ത്യയിലെത്തി ഐപിഎൽ കാണുന്നത്. ഈ മാസം മുംബൈയിലും ഡൽഹിയിലുമായി ആപ്പിൾ ആരംഭിച്ച സ്റ്റോറുകളുടെ ഉത്ഘാടനത്തിനാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. ഇതിനിടയിൽ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാളിനെയും കിഡംബി ശ്രീകാന്തിനയെയും അദ്ദേഹം സന്ദർശിച്ചിരുന്നു.

2016ൽ അദ്ദേഹം ഇന്ത്യയിലെത്തി ഐപിഎൽ കണ്ടിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നിലവിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച ഗുജറാത്ത് ലയൻസുമായി കാൺപൂരിൽ നടനാണ് മത്സരം അന്ന് അദ്ദേഹം കണ്ടിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെയും വ്യക്തികളെയും സന്ദർശിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം സന്ദർച്ചിരുന്നു.

]]>
ഗൂഗിളിന് പിന്നാലെ ബൈഡന്‍റെ കുടിയേറ്റ നയത്തെ പുകഴ്ത്തി ആപ്പിളും https://malayalees.ch/google-apple-applaud-joe-bidens-immigration-reforms/ Mon, 25 Jan 2021 04:20:52 +0000 https://malayalees.ch/?p=39096 ഗൂഗിളിന് പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ പ്രശംസിച്ച് ഐ.ടി വമ്പന്മാരായ ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ കൂട്ടുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മികച്ച പ്രതിഭകള്‍ യു.എസിലേക്കെത്തുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി.

കുടിയേറ്റം, കോവിഡ്, പാരിസ് കാലാവസ്ഥാ ഉടമ്പടി എന്നീ കാര്യങ്ങള്‍ ബൈഡന്‍ സത്വരമായി നടപടി സ്വീകരിച്ചതിനെ പിന്തുണയ്ക്കുന്നുവെന്നു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. നീതി, ന്യായബോധം, തുടങ്ങി അമേരിക്കൻ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സമ​ഗ്ര കുടിയേറ്റ പരിഷ്കരണം നടപ്പാക്കാനുള്ള ബൈഡന്റെ തീരുമാനം സ്വാ​ഗതം ചെയ്യുന്നുവെന്നാണ് ടിം കുക്ക് പറഞ്ഞത്.

മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്‍മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിന് ഓരോ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള പരിധി നീക്കം ചെയ്യാനുള്ള ബില്‍ ബൈഡന്‍ താമസിയാതെ കോണ്‍ഗ്രസിന് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫെഷണലുകള്‍ക്കടക്കം പുതിയ നയങ്ങള്‍ പ്രയോജനം ചെയ്യും.

]]>