tiktok – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Sep 2022 07:55:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tiktok – malayalees.ch https://malayalees.ch 32 32 ‘യുവാക്കളെ വഴി തെറ്റിക്കുന്നു’; പബ്ജിയും ടിക്ക്‌ടോക്കും നിരോധിക്കാനൊരുങ്ങി താലിബാൻ https://malayalees.ch/taliban-orders-ban-on-pubg-and-tiktok/ Tue, 20 Sep 2022 07:55:17 +0000 https://malayalees.ch/?p=68339 അഫ്ഗാനിസ്ഥാനിൽ ടിക്ക്‌ടോക്കും പബ്ജിയും നിരോധിക്കാനൊരുങ്ങുന്നു. മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാനാണ് താലിബാൻ ഭരണകൂടം പദ്ധതിയിടുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാക്കളോട് നിശ്ചിത സമയത്തിനുള്ളിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ താലിബാൻ നിർദ്ദേശിച്ചു.

രാജ്യത്ത് ടിക് ടോക്കിന്റെയും പബ്ജിയുടെയും നിരോധനം അനിവാര്യമാണെന്ന് താലിബാൻ വക്താവ് ഇനാമുള്ള സമംഗാനി വ്യക്തമാക്കി.അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴി തെറ്റിക്കുന്നതിനാലാണ് ആപ്പുകൾ നിരോധിക്കുന്നത്.

നേരത്തെ അധാർമ്മിക ഉള്ളടക്കം’ പ്രദർശിപ്പിച്ചെന്ന പേരിൽ 23 ദശലക്ഷത്തിലധികം വെബ്സൈറ്റുകൾ താലിബാൻ നിരോധിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ ആപ്പുകളുടെ നിരോധനം. വെബ്സൈറ്റുകൾക്ക് പുറമേ, സംഗീതം, സിനിമകൾ, എന്നിവയ്‌ക്കും താലിബാൻ രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു.

]]>
ടിക്ടോക്കിന് തളർത്താനായില്ല; സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പ്രിയം യൂട്യൂബ് തന്നെ; സർവേ റിപ്പോർട്ട് https://malayalees.ch/youtube-still-reigns-as-tiktok-surges-among-teen-social-media-users-survey-says/ Thu, 11 Aug 2022 12:36:46 +0000 https://malayalees.ch/?p=66266 2015 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിരമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നു. പ്യൂ റിസർച്ച് സെന്റർ നടത്തിയ ഏറ്റവും പുതിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യു.എസിലെ കൗമാരക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള പ്ലാറ്റ്‌ഫോമാണ് യൂട്യൂബ് എന്നും ജനസംഖ്യയുടെ 95% പേരും സൈറ്റോ മൊബൈൽ ആപ്പോ വഴി യുട്യൂബ് ഉപയോഗിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങളിലേക്കുള്ള ചേക്കേറൽ ഇന്റർനെറ്റ് ഉപയോഗം ആളുകൾക്കിടയിൽ ഗണ്യമായ രീതിയിൽ വർധിക്കാൻ കാരണമായി.

യു.എസിലെ പകുതിയോളം കൗമാരക്കാർ സ്ഥിരമായി ഓൺലൈനിലാണെന്നും 2015 ലെ റിപ്പോർട്ട് പ്രകാരം 24 ശതമാനത്തിൽ നിന്ന് 46 ശതമാനമായാണ് എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. യുഎസിൽ സ്ഥിരമായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം കഴിഞ്ഞ 7 വർഷത്തിനിടെ ഏകദേശം ഇരട്ടിയായി എന്നും പഠനം ചൂണ്ടികാണിക്കുന്നു. 95% കൗമാരക്കാരും യൂട്യൂബ് ഉപയോഗിക്കുന്നുണ്ട്. മാത്രവുമല്ല 19 ശതമാനം ആളുകൾ സ്ഥിരമായി യൂട്യൂബ് ഉപയോഗിക്കുന്നവരാണ്. ഉപയോഗത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് ടിക്ടോക്. 67% കൗമാരക്കാരാണ് ഇത് ഉപയോഗിക്കുന്നത്, 16% സ്ഥിരമായി ടിക്ടോക് ഉപയോഗിക്കുന്നു എന്നും കണ്ടെത്തി.

ആൺകുട്ടികൾ കൂടുതലായും യൂട്യൂബിലേക്കാണ് ആകർഷിക്കപ്പെടുന്നത്. പെൺകുട്ടികൾ കൂടുതലായും ടിക്‌ടോക്, ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയവയാണ് ഉപയോഗിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. മൂന്നാം സ്ഥാനത്ത് ഇൻസ്റ്റഗ്രാം ആണ്. 62% കൗമാരക്കാരാണ് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത്. 59% കൗമാരക്കാർ സ്‌നാപ്ചാറ്റും ഉപയോഗിക്കുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപെടുത്തിയിരിക്കുന്നത്.

]]>
വിഡിയോകള്‍ ‘അശ്ലീല’മെന്ന് വ്യാപക പരാതി; ടിക്ടോക് താരത്തെ തടവിലാക്കി ഈജിപ്ത്യന്‍ കോടതി https://malayalees.ch/egyptian-court-upholds-prison-sentence-for-girl-over-obscene-tiktok-videos/ Mon, 06 Jun 2022 04:18:32 +0000 https://malayalees.ch/?p=62918 ഷോര്‍ട്ട് വിഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്ടോകില്‍ പങ്കുവയ്ക്കുന്ന ഡാന്‍സ് വിഡിയോ അശ്ലീലമെന്ന് നിരവധി പേര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈജിപ്തിലെ പ്രശസ്ത ടിക്ടോക് താരത്തിന് തടവ് ശിക്ഷ വിധിച്ച് കോടതി. സോഷ്യല്‍ മിഡിയയില്‍ മോച്ച ഹിജാസി എന്നറിയപ്പെടുന്ന പെണ്‍കുട്ടിയെയാണ് ഈജിപ്തിലെ ചൈല്‍ഡ് ജുവനൈല്‍ കോടതി ഒരു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

മാന്യമല്ലാത്ത സ്വന്തം വിഡിയോകള്‍ നിര്‍മിക്കുകയും സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് മോച്ചയ്ക്ക് കോടതി ശിക്ഷ വിധിച്ചത്. മോച്ചയുടെ ഡാന്‍സ് വിഡിയോകള്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് പരാതിപ്പെട്ടിരുന്നത്.

പെണ്‍കുട്ടിയ്ക്കായി വിഡിയോ ഷൂട്ട് ചെയ്തിരുന്നയാളെ മൂന്ന് വര്‍ഷത്തെ തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്. അശ്ലീല വിഡിയോ പകര്‍ത്തിയതിന് ഇവര്‍ക്ക് കോടതി 100,000 ഈജിപ്ത്യന്‍ പൗണ്ട് പിഴയും വിധിച്ചിട്ടുണ്ട്.

മാന്യമല്ലാത്ത സ്വന്തം ഡാന്‍സ് ഷൂട്ട് ചെയ്ത് സോഷ്യല്‍ മിഡിയയിലിട്ട് വരുമാനമുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതികള്‍ വന്നത്. സോഷ്യല്‍ മിഡിയ കണ്ടന്റുകള്‍ വിലയിരുത്തുന്ന ഉദ്യോഗസ്ഥര്‍ വിഡിയോകള്‍ അശ്ലീലമാണെന്ന് വിലയിരുത്തുകയും കണ്ടെത്തലുകള്‍ കോടതിയെ അറിയിക്കുകയുമായിരുന്നു. എന്നാല്‍ വിധിയെ നിയമപരമായി തന്നെ നേരിടുമെന്ന് മോച്ച അറിയിച്ചു.

]]>
ടിക് ടോക്ക് നിരോധനം; പുതിയ വീഡിയോ വിനോദ സംവിധാനവുമായി ഇന്‍സ്റ്റഗ്രാം https://malayalees.ch/instagram-launches-tiktok-like-short-video-feature-in-india/ Thu, 09 Jul 2020 10:09:31 +0000 https://malayalees.ch/?p=28246 പുതിയ സംവിധാനം ആദ്യം ബ്രസീലില്‍ പരീക്ഷിച്ച ഇന്‍സ്റ്റഗ്രാം ടിക് ടോക്ക് നിരോധനം പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നത്.

ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതോടെ ആ ഇടം പിടിക്കാന്‍ പുതിയ വീഡിയോ വിനോദ സംവിധാനവുമായി ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാം റീല്‍സ് എന്ന് പേരിട്ട സംവിധാനത്തിലൂടെ 15 സെക്കന്‍ഡ് വീഡിയോകള്‍ സംഗീതത്തിന്‍റെ അകമ്പടിയോടെ നിര്‍മ്മിക്കുകയും സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്യാം. പുതിയ സംവിധാനം ആദ്യം ബ്രസീലില്‍ പരീക്ഷിച്ച ഇന്‍സ്റ്റഗ്രാം ടിക് ടോക്ക് നിരോധനം പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നത്.

ഇന്‍സ്റ്റഗ്രാം റീല്‍സ് നിലവില്‍ ലഭ്യമല്ലെങ്കിലും അധികം വൈകാതെ തന്നെ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് കമ്പനിയുമായ അടുത്ത വൃത്തങ്ങള്‍ പറയുന്നു. പുതിയ സംവിധാനം ഇന്‍സ്റ്റഗ്രാമുമായി യോജിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും റീല്‍സിലൂടെ നിര്‍മ്മിക്കുന്ന വീഡിയോകള്‍ സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്യാമെന്നും കമ്പനി അറിയിക്കുന്നു. 15 സെക്കന്‍റ് വരെയാണ് വീഡിയോ നിര്‍മ്മിക്കാവുന്ന പരമാവധി ദൈര്‍ഘ്യം. ഇതിലൂടെ സംഗീതവും എ.ആര്‍ എഫക്ട്സും യോജിപ്പിക്കുകയും ചെയ്യാം. ടൈമര്‍, സ്പീഡ്, റിവൈന്‍‍ഡ്, അലൈന്‍ എന്നിങ്ങനെ വീഡിയോ നിര്‍മ്മിക്കാവുന്ന എല്ലാ ഉപകരണങ്ങളും ഇതില്‍ പ്രവര്‍ത്തനക്ഷമമാണ്. റീല്‍സില്‍ വീഡിയോ നിര്‍മ്മിക്കുന്നവരുടെ പ്രത്യേക പ്രൊഫൈല്‍ സെക്ഷനും ഇതില്‍ സംവിധാനിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ 88 മില്യണ്‍ ഉപയോക്താക്കളുള്ള ഇന്‍സ്റ്റഗ്രാം പുതിയ നീക്കം വലിയ ചുവടുവെപ്പായാണ് വിലയിരുത്തുന്നത്. ടിക് ടോക്കിലെ നിലവിലെ വീഡിയോ മേക്കേഴ്സിനെ ഇന്‍സ്റ്റഗ്രാമിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ നീക്കം സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ചിങ്കാരി, മിത്രാേന്‍ എന്നീ ആപ്പുകളാണ് ടിക് ടോക്കിന് പകരക്കാരായുള്ളത്. അതെ സമയം പുതിയ വീഡിയോ വിനോദ സംവിധാനം പുറത്തിറക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നിരോധന ഉത്തരവുമായി ഒരു ബന്ധവുമില്ലെന്ന് ഇന്‍സ്റ്റഗ്രാം കമ്പനി അധികൃതര്‍ അറിയിച്ചു. പുതിയ സംവിധാനം കുറച്ചുകാലമായി തങ്ങളുടെ തീരുമാനത്തിലുണ്ടായിരുന്നെന്ന് ഫേസ്ബുക്ക് ഇന്ത്യ എം.ഡിയും വി.പിയുമായ അജിത് മോഹന്‍ പറഞ്ഞു.

]]>
ടിക് ടോക്കില്‍ തീരുന്നില്ല ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപം https://malayalees.ch/alibaba-tencent-and-other-chinses-companies-invest-in-india/ Tue, 30 Jun 2020 04:19:42 +0000 https://malayalees.ch/?p=27786 ഗണേശ വിഗ്രഹം വരെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടി വരുന്നത് അസംസ്‌കൃത വസ്തുക്കള്‍ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതു കൊണ്ടാണെന്നും ഇതില്‍ തെറ്റില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞിരുന്നു

ചൈനീസ് ഉത്പന്നങ്ങളെ ഇന്ത്യയില്‍ ബഹിഷ്‌കരിക്കാനുള്ള നീക്കം വിജയിക്കണമെങ്കില്‍ വിവിധ മേഖലകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും ശക്തമായ ബോധവല്‍ക്കരണവും വേണ്ടിവരുമെന്ന് സൂചന. ഫാര്‍മസി, കാര്‍ഷിക, രാസവള മേഖലകളില്‍ സമീപകാലത്തൊന്നും ബഹിഷ്‌കരണം സാധ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഇന്ത്യയിലേക്കുള്ള ചരക്കു വിതരണം തടസ്സപ്പെടുമെന്ന് മുന്നില്‍ കണ്ട് ചൈന പുതിയ കുതന്ത്രങ്ങളുമായി രംഗത്തെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള നീക്കം മറികടക്കുന്നതിന് വിയറ്റ്‌നാം പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഉത്പാദനം പറിച്ചു നടാനും ഈ രാജ്യങ്ങളുടെ ലേബലില്‍ ചരക്കുകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താനും ചൈന ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പേടിഎം, ഫ്‌ളിപ്പ്കാര്‍ട്ട്, സ്‌നാപ്പ് ഡീല്‍, മൊബൈല്‍ ഫോണുകള്‍, ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന ടാക്‌സികള്‍, ഗെയിമുകള്‍, ടിക്‌ടോക്, ഭക്ഷ്യ വിതരണ ശൃംഖലകള്‍, ഓയോ, മേക്ക് മൈ ട്രിപ്പ് തുടങ്ങി ഇന്ത്യയില്‍ നിരവധി ഉപഭോക്താക്കളുള്ള മേഖലകളില്‍ ചൈനീസ് കമ്പനികളായ ആലിബാബയും ടെന്‍സെന്റുമാണ് മുഖ്യ നിക്ഷേപകര്‍.

ഗണേശ വിഗ്രഹം വരെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടി വരുന്നത് ചില അസംസ്‌കൃത വസ്തുക്കള്‍ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതു കൊണ്ടാണെന്നും ഇതില്‍ തെറ്റില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ഇന്ത്യയുടെ വിദേശ നിക്ഷേപകരില്‍ വെറും 18ആം സ്ഥാനം മാത്രമേ ഇപ്പോഴും ചൈനക്കുള്ളൂ. ചൈനീസ് ഉത്പന്നങ്ങളെ ബഹിഷ്‌കരിക്കാന്‍ ഔദ്യോഗികമായി ഇന്ത്യ തീരുമാനിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള കമ്പനികളില്‍ ചൈനീസ് ഘടകങ്ങള്‍ ഉപയോഗിക്കുന്നത് നിരുല്‍സാഹപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്.

ബി.എസ്.എന്‍.എല്‍ നവീകരണത്തിന് ചൈനീസ് യന്ത്രഭാഗങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം 85 ശതമാനവും ചൈനീസ് അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കുന്ന മരുന്നുല്‍പ്പാദന രംഗത്തും കാര്‍ഷിക, രാസവസ്തു മേഖലയിലും ഇന്ത്യക്ക് ചൈനയെ അകറ്റി നിര്‍ത്തുക എളുപ്പമാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ പദ്ധതി വിജയിപ്പിക്കുന്നതിന് ഇന്ത്യാ – ചൈനാ സംഘര്‍ഷം ഒരു അവസരമായി മാറുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമാണ് ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാനാവുക എന്നാണ് സാമ്പത്തിക വിദഗ്ധരും വ്യാപാരി വ്യവസായികളും ചൂണ്ടിക്കാട്ടുന്നത്.

ബ്രാന്‍ഡുകളും അവയുടെ ഉടമസ്ഥതയുള്ള ചൈനീസ് കമ്പനികളും

ഫ്‌ളിപ്പ്കാര്‍ട്ട്- ടെന്‍സെന്റ് സ്‌റ്റെഡ്‌വ്യൂ കാപ്പിറ്റല്‍

സ്‌നാപ്പ് ഡീല്‍- ആലിബാബ, എഫ്.ഐ.എച്ച്

ഓയോ- ദീഡി ചൂഷിംഗ്

പേടിഎം- ആലിബാബക്ക് 40 ശതമാനം ഓഹരികള്‍

മേക്ക് മൈ ട്രിപ്പ്- സി ട്രിപ്പ് 40 ശതമാനം

ബിഗ് ബാസ്‌കറ്റ്- ആലിബാബ 30 ശതമാനം

ഓപ്പോ, വിവോ, റിയല്‍മി, ഷവോമി, വണ്‍പ്‌ളസ്- ഇന്ത്യയുടെ 70 ശതമാനം മൊബൈല്‍ ഫോണുകളും ചൈനീസ് നിര്‍മ്മിതം

സൊമാട്ടോ- ആലിബാബ 25 ശതമാനം

സ്വിഗ്ഗീസ്- ടെന്‍സെന്റ്, ഹില്‍ഹൗസ് കാപ്പിറ്റല്‍

ഓല, യൂബര്‍- ടെന്‍സെന്‍റും മൂന്ന് ചൈനീസ് കമ്പനികളും

ടിക് ടോക്, പബ്ജി, ഡ്രീം 11 – ഈ ചൈനീസ് ആപ്പുകളുടെയും ഗെയിമുകളുടെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുകള്‍ ഇന്ത്യയില്‍

]]>
ടിക്‍ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ നിരോധിച്ചു https://malayalees.ch/tiktok-uc-browser-among-59-apps-with-chinese-links-blocked-by-government/ Tue, 30 Jun 2020 04:10:46 +0000 https://malayalees.ch/?p=27779 സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം

ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്പായ ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചു. ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത്. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.

ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.

ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക്‍ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ മുന്നേറ്റനിരയിലുള്ള ഇന്ത്യയില്‍ പക്ഷേ, ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

]]>
ടിക് ടോക്ക് വിലക്ക്; ഗൂഗിള്‍ ആപ്പിള്‍ കമ്പനികളോട് ആപ്പ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം https://malayalees.ch/tik-tok-app-banned-in-apple-and-google/ Tue, 16 Apr 2019 08:13:24 +0000 https://malayalees.ch/?p=5862 ടിക് ടോക്ക് ആപ്ലിക്കേഷന്‍ നിരോധിക്കാൻ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി വിധി പിന്‍വലിക്കാന്‍ സുപ്രീം കോടതി വിസ്സമതിച്ച സാഹചര്യത്തില്‍ ആപ്പ് പിന്‍വലിക്കാന്‍ ഗൂഗിളിനോടും ആപ്പിളിനോടും പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് എ‍െ.ടി മന്ത്രാലയമാണ് കമ്പനികളോട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കേസ് വരുന്ന ഏപ്രിൽ 22ന് തുടര്‍ന്ന് പരിഗണിക്കും.

ഇലക്ട്രോണിക്സ് ആന്‍ഡ് എ‍െ.ടി മന്ത്രാലയത്തിന്‍റെ ഉത്തരവ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ സഹായിക്കും. എന്നാല്‍ ആപ്പ് നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ സ്മാര്‍ട്ട് ഫോണ്‍ വഴി ആപ്പ് തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കും.

മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച് ഏപ്രിൽ 3നാണ് ടിക് ടോക്ക് ആപ്ലിക്കേഷൻ നിരോധിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ആപ്ലിക്കേഷൻ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകള്‍ സംപ്രേഷണം ചെയ്യുന്നതിനെയും മാധ്യമ കമ്പനികളെ വിലക്കിയിട്ടുണ്ട്. അഭിഭാഷകൻ അഭിഷേക് മനു സിഗ്വി ബൈറ്റ്ഡാന്‍സിന് വേണ്ടി സ്റ്റേ പിന്‍വലിക്കണനെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.

]]>