tikaram meena – malayalees.ch https://malayalees.ch Malayalam Online News Portal Wed, 24 Mar 2021 07:53:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tikaram meena – malayalees.ch https://malayalees.ch 32 32 ഇരട്ട വോട്ടില്‍ ഉടന്‍ നടപടി; പട്ടിക പരിശോധിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം https://malayalees.ch/chief-electoral-officer-instruct-to-collectors-to-check-double-votes-in-140-constituencies/ Wed, 24 Mar 2021 07:53:14 +0000 https://malayalees.ch/?p=41980 സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം. ഇരട്ട വോട്ട് സംബന്ധിച്ച മുഴുവൻ പരാതികളും ഒരുമിച്ച് പരിശോധിക്കാനാണ് ജില്ല വരണാധികാരികളായ കലക്ടർമാർക്ക് നിര്‍ദ്ദേശം നല്‍കിയത്.

പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നീക്കം. വ്യാഴാഴ്ചക്കുള്ളിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധന പൂർത്തിയാക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഇരട്ട വോട്ടർമാരുടെ പ്രത്യേക പട്ടിക തയാറാക്കി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറണം. ഇരട്ട വോട്ടുള്ളവരെ ബി.എൽ.ഒമാർ നേരിട്ടുകാണുകയും വിവരം അറിയിക്കുകയും വേണം. ഈ മാസം തന്നെ പുതിയ പട്ടിക വരാണാധികാരികൾക്ക് കൈമാറണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു.

ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുളളവരുടെ, അവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് ഒഴിച്ചുള്ളത് നശിപ്പിക്കും. വോട്ട് ചെയ്താല്‍ മഷി ഉണങ്ങുംവരെ ബൂത്തില്‍ തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.

ഒരേ വോട്ടര്‍മാര്‍ക്ക് പല മണ്ഡലത്തില്‍ വോട്ടുള്ളതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇത്തരത്തില്‍ 1,09,693 വോട്ടുകളുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

]]>
വ്യാജ വോട്ടര്‍മാര്‍: മാർച്ച് 20 നകം റിപ്പോർട്ട് നൽകണമെന്ന് ടീക്കാറാം മീണ https://malayalees.ch/tikaram-meena-says-he-will-look-into-complaints-of-repeated-names-in-the-voters-list/ Fri, 19 Mar 2021 03:57:26 +0000 https://malayalees.ch/?p=41745 ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയില്‍ നടപടിയെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കൂടുതൽ ജില്ലകളിൽ പരിശോധന നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാർച്ച് 20 നകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദേശം നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഒൻപത് ജില്ലകളിലെ പത്ത് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. കഴിഞ്ഞ ദിവസം അഞ്ചു മണ്ഡലങ്ങളിലെ കള്ള വോട്ട് സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.

ഇന്ന് നല്‍കിയ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യാജ വോട്ടര്‍മാരെ കണ്ടെത്തിയത് തവന്നൂരാണ്, 4395 പേര്‍. കൂത്തുപറമ്പ് -2795, കണ്ണൂര്‍-1743, കല്‍പ്പറ്റ-1795, ചാലക്കുടി-2063, പെരുമ്പാവൂര്‍-2286, ഉടുമ്പന്‍ചോല-1168, വൈക്കം-1605, അടൂര് -1283 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍. മിക്കയിടത്തും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവര്‍ത്തിച്ചിരിക്കുകയാണ്. ചിലതില്‍ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.

]]>
പ്രശ്ന ബാധിത ബൂത്തുകളില്‍ കേന്ദ്ര സേനക്കായിരിക്കും സുരക്ഷാ ചുമതലയെന്ന് ടിക്കാറാം മീണ https://malayalees.ch/tikaram-meena-said-the-central-army-would-be-in-charge-of-security-at-the-affected-booths/ Sat, 27 Feb 2021 12:01:52 +0000 https://malayalees.ch/?p=40817 നിയമസഭാതെരഞ്ഞെടുപ്പിൽ പ്രശ്ന ബാധിത ബൂത്തുകളില്‍ കേന്ദ്ര സേനക്കായിരിക്കും സുരക്ഷാ ചുമതലയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പില്‍ മതത്തെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. കള്ളവോട്ട് തടയാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ടിക്കാറാം മീണ പറ‍ഞ്ഞു. രണ്ടു കോടി 67 ലക്ഷം വോട്ടര്‍മാരാണ് നിലവിലെ വോട്ടര്‍പട്ടികയിലുള്ളത്.

പുതിയതായി ലഭിച്ച അ‍ഞ്ച് ലക്ഷം അപേക്ഷകള്‍ കൂടി പരിഗണിച്ച് സപ്ലിമെന്‍റി ലിസ്റ്റ് കമ്മീഷന്‍ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് പ്രചരത്തിന് കോവിഡ് പ്രോട്ടോകാള്‍ കൃത്യമായി പാലിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേര്‍ മാത്രമേ പാടുള്ളൂ.

വീടുകളില്‍ പ്രചരണത്തിന് അഞ്ച് പേരില്‍ കൂടുതല്‍ പോകാന്‍ പാടില്ല. കൂടുതല്‍ കേന്ദ്രസേനയെ തെരഞ്ഞെടുപ്പില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊട്ടിക്കലാശത്തിന്‍റെ കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുമായി വീണ്ടും കമ്മീഷന്‍ ചര്‍ച്ച നടത്തും. അതേസമയം എറണാകുളം വടക്കൻ പറവൂരിൽ കേന്ദ്രസേന റൂട്ട് മാർച്ച്‌ നടത്തി. ബി.ജെ.പി യുടെ വിജയ യാത്രയുടെ പോസ്റ്റർ ഒട്ടിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ പറവൂരിൽ തർക്കം നടന്നിരുന്നു. ഇതേ തുടർന്നാണ് പെട്ടെന്ന് റൂട്ട് മാർച്ച്‌ നടത്തിയത്.

]]>