tiger attack – malayalees.ch https://malayalees.ch Malayalam Online News Portal Mon, 01 May 2023 09:49:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tiger attack – malayalees.ch https://malayalees.ch 32 32 കാട്ടാനയ്ക്ക് പിന്നാലെ ഇടുക്കിയെ വിറപ്പിച്ച് കടുവയും; ജനവാസ മേഖലയിലെ കടുവയുടെ ചിങ്ങ്രള്‍ പുറത്ത് https://malayalees.ch/tiger-in-residential-area-of-munnar/ Mon, 01 May 2023 09:49:15 +0000 https://malayalees.ch/?p=80513 കാട്ടാന ആക്രമണത്തിനിടെ ഇടുക്കിയെ വിറപ്പിച്ച് കടുവാ ഭീതിയും. മൂന്നാറിലെ ജനവാസമേഖലയിലാണ് കടുവയിറങ്ങിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ കല്ലാര്‍ എസ്‌റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. 

കഴിഞ്ഞ കുറച്ച് നാളുകളായി മൂന്നാറിലെ വിവിധയിടങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ പലപ്പോഴായി ചത്ത നിലയിലും പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് കടുവയുടെ ആക്രമണം മൂലമാണെന്ന് സ്ഥിരീകരിക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. മേഖലയില്‍ കടുവാ സാന്നിധ്യമുണ്ടെന്ന് നാട്ടുകാരും പറയുന്നു.

ഇന്ന് രാവിലെയോടെ മൂന്നാറില്‍ നിന്നും കല്ലാര്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാരാണ് കടുവയുടെ ചിത്രമെടുത്തത്. റോഡിന് കുറുകെ സഞ്ചരിക്കുന്ന കടുവയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതോടെ തോട്ടം തൊഴിലാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലെ നാട്ടുകാര്‍ ഭീതിയിലാണ്.

]]>
കടുവയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 5 ലക്ഷം ആദ്യ ഗഡുവായി അനുവദിക്കും https://malayalees.ch/farmer-dies-in-tiger-attack-compensation-for-family/ Fri, 13 Jan 2023 04:19:22 +0000 https://malayalees.ch/?p=74402 വയനാട് കടുവയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് അടിയന്തിര ധനസഹായം ഉടൻ നൽകും. 5ലക്ഷം ആദ്യ ഗഡുവായി അനുവദിക്കാൻ വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്.

ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സ നൽകിയശേഷം തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നു. കർഷകന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

ഇന്ന് രാവിലെയാണ് പ്രദേശത്ത് കടുവയുടെ കാൽപാദം കാണുന്നത്. ആസമയം, തന്നെ വനംവകുപ്പിനെ അറിയിക്കുകയും സംഘം സ്ഥലത്തെത്തുകയും ചെയ്തു. തുടർന്ന് കടുവ ഓടിപ്പോയെന്ന് കരുതിയ വഴിയും നാട്ടുകാർ തന്നെ കാണിച്ചുകൊടുത്തു. എന്നാൽ നാട്ടുകാർ കാണിച്ചുകൊടുത്ത പ്രദേശത്ത് പരിശോധനയ്ക്ക് വനംവകുപ്പ് തയ്യാറായില്ല. അവർ മടങ്ങിയതിന് പിന്നാലെ കൃഷി പണിക്കായെത്തിയ തോമസിനെ കടുവ ആക്രമിക്കുകയായിരുന്നുവെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

]]>
വയനാട് ചീരാലിൽ കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു; വനം വകുപ്പിന്റെ പ്രത്യേക സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു https://malayalees.ch/efforts-continue-to-capture-the-tiger-in-wayanad-cheeral/ Thu, 27 Oct 2022 06:58:07 +0000 https://malayalees.ch/?p=70289 വയനാട് ചീരാലിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു. വനം വകുപ്പിന്റെ പ്രത്യേക സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഉത്തരമേഖലാ സിസിഎഫ് ഉൾപ്പെടെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തമിഴ്നാട് വനം വകുപ്പുമായി ചേർന്നും കടുവയെ പിടികൂടാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിലധികമായി കടുവാ ഭീതിയിലാണ് ചീരാൽ. വളർത്തു മൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടാനുള്ള വനംവുപ്പിൻ്റെ ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. രാത്രി കാലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കടുവ പകൽ സമയങ്ങളിൽ വയനാട്ടിലെയും തമിഴ്‌നാട്ടിലെ മുതമല കടുവാ സങ്കേതത്തിലും മറഞ്ഞിരിക്കുന്നതായി വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ‌‌

കേരള – തമിഴ്നാട് വനം വകുപ്പുകൾ സംയുക്തമായി കടുവയെ പിടികൂടാൻ ഇതിനോടുകം പദ്ധതികൾ തയ്യാറാക്കി. ഇതിൻ്റെ ഭാഗമായി തമിഴ്‌നാട് വനം വകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിക്കും. വിവിധയിടങ്ങളിൽ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ചീരാലിൽ ലൈവ് സ്ട്രീമിംഗ് ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ച് കടുവയെ ട്രാക്ക് ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇന്നലെ ചീരാലിൽ എത്തിയ ഉത്തരമേഖല സിസിഎഫ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അതേസമയം ഒരു സംഘം റാപ്പിഡ് റസ്പോൺസ് ടീമിനെ കൂടി വയനാട്ടിലേക്ക് അനുവദിക്കുന്നതിന് നിർദേശം നൽകിയതായി വനം വകുപ്പ് മന്ത്രി അറിയിച്ചു.

]]>
ചീരാലില്‍ വീണ്ടും കടുവയിറങ്ങി; റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍ https://malayalees.ch/tiger-attack-cheeral-wayanad/ Tue, 25 Oct 2022 04:26:16 +0000 https://malayalees.ch/?p=70157 വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. അയിലക്കാട് രാജന്റെ പശുവിനെ കടുവ ആക്രമിച്ചു. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രാത്രി വൈകിയും റോഡ് ഉപരോധിക്കുകയാണ്.

രാത്രി 9 മണിയോടെയാണ് കടുവ പശുവിനെ ആക്രമിച്ചത്. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്താണ് കടുവയിറങ്ങിയത്. നിലവില്‍ ഗൂഡല്ലൂര്‍ ഭാഗത്തേക്കുള്ള റോഡ് ഉപരോധിക്കുകയാണ് നാട്ടുകാര്‍. നേരത്തെ തന്നെ ചീരാലില്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. എട്ട് പശുക്കളെ പ്രദേശത്ത് മാത്രം ഇതുവരെ കടുവ കൊന്നു. അഞ്ച് പശുക്കളെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.

]]>
വയനാട് വീണ്ടും കടുവയുടെ ആക്രമണം; ചീരാല്‍ സ്വദേശിയുടെ പശുവിനെ കൊന്നു https://malayalees.ch/tiger-attack-again-in-wayanad/ Sat, 22 Oct 2022 04:16:30 +0000 https://malayalees.ch/?p=70016 വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. ചീരാൽ കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെ കടുവ കൊന്നു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കടുവയുടെ ആക്രമണം. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയതോടെ കടുവ ഓടി രക്ഷപ്പെട്ടു. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്.

കഴിഞ്ഞ ദിവസം മീനങ്ങാടിയിൽ കടുവയുടെ ആക്രമണമുണ്ടായി. ജനവാസ മേഖലയിലെത്തിയ കടുവ ആടിനെ കടിച്ചു പരിക്കേല്‍പിച്ചു.മേപ്പേരിക്കുന്ന് അമ്പാട്ട് ജോർജിന്റെ ആടിനെയാണ് കടുവ ആക്രമിച്ചത്. കൂട്ടിൽ വെച്ചാണ് ആടിനെ ആക്രമിച്ചത്. ആക്രമണത്തിൽ ആടിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റു. രാത്രി പത്തു മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. ചീരാലില്‍ കടുവയുടെ ആക്രമണം തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

]]>
Munnar: വളർത്തുമൃഗങ്ങളെ ആക്രമിച്ചത് നൈമക്കാട് വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയ കടുവ https://malayalees.ch/attacking-pets-the-tiger-trapped/ Wed, 05 Oct 2022 04:22:04 +0000 https://malayalees.ch/?p=69058 നൈമക്കാട് വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയ കടുവ തന്നെയാണ് വളർത്തുമൃഗങ്ങളെ ആക്രമിച്ചതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയെ മൂന്നാറിലെ വനം വകുപ് ഓഫിസ് പരിസരത്തേക്ക് മാറ്റി. വെറ്റിനറി സർജൻ അടങ്ങിയ വിദഗ്ധസംഘം ഇന്ന് പരിശോധിക്കും.

കടുവയുടെ ആരോഗ്യസ്ഥിതി മനസിലാക്കുകയാണ് ലക്ഷ്യം. ഇര തേടാൻ ശേഷിയുണ്ട് എന്ന് ഉറപ്പായാൽ വനത്തിനുള്ളിൽ തുറന്നുവിടും. നൈമക്കാടെ കടുവഭീതി പൂർണ്ണമായും ഒഴിവായി എന്ന് വനംവകുപ്പ് പറഞ്ഞു. ജനങ്ങൾ ഇനി ആശങ്കപ്പെടേണ്ടതില്ല.

കടുവയുടെ കാഴ്ചയ്ക്ക് പ്രശ്നമുണ്ട് എന്ന് സംശയമുണ്ട്. ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യവും പരിശോധിക്കും.

മൂന്നാര്‍ രാജമലയില്‍ ഭീതി പടര്‍ത്തിയ കടുവ ഇന്നലെ രാത്രി എട്ടരയ്ക്കാണ് നൈമക്കാട് ഈസ്റ്റ് ഡിവിഷനിലെ തൊഴുത്തിന് സമീപം സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. മിനിറ്റുകള്‍ക്കകം കൂട് വനം വകുപ്പ് പടുതായിട്ട് മറച്ചു. മൂന്നുദിവസമായി ഭീതി പരത്തിയ കടുവയെ കാണാന്‍ നാട്ടുകാരും തടിച്ചുകൂടി. കടുവയെ പിടിച്ചതില്‍ സന്തോഷമെന്നും പ്രദേശത്ത് കൂടുതല്‍ കടുവകള്‍ ഉണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരം കടുവയുടെ പുനരധിവാസം നടപ്പാക്കും. കടുവയെ കൂട് സഹിതം ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോകുന്ന നടപടികള്‍ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. വളര്‍ത്തു മൃഗങ്ങളെ കൊന്ന് ഭീതി പടര്‍ത്തിയ കടുവയെ പിടികൂടിയെങ്കിലും പ്രദേശത്തെ ആളുകളുടെ ആശങ്ക പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല.

]]>
ആശങ്കകൾക്ക് വിരാമം; മൂന്നാറിൽ പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി https://malayalees.ch/munnar-tiger-trapped/ Wed, 05 Oct 2022 04:03:08 +0000 https://malayalees.ch/?p=69036 മൂന്നാർ നൈമക്കാട് പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

കഴിഞ്ഞ കുറച്ച് ദിവസമായി കടുവ ഭീതിയിലായിരുന്നു പ്രദേശവാസികൾ. ഇടുക്കി മൂന്നാറിൽ ഇന്ന് വീണ്ടും പശുവിന് നേരെ കടുവയുടെ ആക്രമണമുണ്ടായിരുന്നു. കടലാർ എസ്റ്റേറിൽ മേയാൻ വിട്ട പശുവിനെയണ് കടുവ ആക്രമിച്ചത്. നെയമക്കാട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങൾക്കിടെയാണ് കടലാർ എസ്റ്റേറ്റിലും കടുവയിറങ്ങിയത്. ഉച്ചയ്ക്ക് 12 മണിയോടെ കടലാർ സ്വദേശി വേലായുധന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന വേലായുധൻ തലനാരിഴക്കാണ് കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷെപെട്ടത്.

വളർത്ത് മൃഗങ്ങൾക്ക് നേരെ ആക്രമണം പതിവായതോടെ ഭീതിയിലായിരുന്നു പ്രദേശവാസികൾ. ഈ ആശങ്കകൾക്കൊടുവിലാണ് വനംവകുപ്പ് സ്ഥാപിച്ച കൂടിൽ കടുവ കുടുങ്ങിയത്.

കഴിഞ്ഞ ദിവസം രാത്രി പെരിയവരെ എസ്റ്റേറ്റ് റോഡിലൂടെ നടന്നുപോകുന്ന കടുവയെ വഴിയാത്രക്കാർ കണ്ടിരുന്നു. ഡ്രോൺ നിരീക്ഷണം നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലം ഉപേക്ഷിച്ചിരുന്നു.

]]>
വയനാട്ടില്‍ വീണ്ടും കടുവ പശുവിനെ കൊന്നു; കടുവയ്ക്കായി തെരച്ചില്‍ ഊര്‍ജിതം https://malayalees.ch/tiger-attack-wayanad/ Thu, 16 Dec 2021 04:19:39 +0000 https://malayalees.ch/?p=54136 വയനാട് കുറുക്കന്‍മൂല മേഖലയില്‍ വീണ്ടും കടുവയിറങ്ങി. പയ്യംമ്പള്ളി പുതിയടം വടക്കുംപാടത്ത് ജോണിന്റെ പശുവിനെ കൊന്നു. ഒരാടിനെ കാണാനില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു. കുറുക്കന്‍മൂലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണിത്. ഇതോടെ കടുവ ആക്രമിച്ച് കൊന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം 16 ആയി.

തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ 20 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയാണ് കടുവ കൊന്നത്. രാത്രി 12 മണിയോടെ പശുവിന്റെ കരച്ചില്‍ കേട്ടെന്നും രാവിലെ നടത്തിയ തെരച്ചിലിലാണ് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയതെന്നും ഉടമസ്ഥന്‍ പറഞ്ഞു.

കുറുക്കന്‍മൂലയില്‍ കടുവയ്ക്കായി തെരച്ചില്‍ ശക്തമാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. കടുവയെ പിടിക്കാനായി നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കും. പുതിയ നിര്‍ദേശങ്ങളും പരീക്ഷിക്കും. നാട്ടിലിറങ്ങിയ കടുവയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്നും മന്ത്രി സ്ഥിരീകരിച്ചു. കടുവയെ കണ്ടാല്‍ ഉടന്‍ മയക്കുവെടി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി വനംമന്ത്രി

അതേസമയം കുറുക്കന്‍മൂലയില്‍ ഇറങ്ങിയ കടുവ ജില്ലയിലെ ഡേറ്റാ ബേസില്‍ ഉള്‍പ്പെട്ടതല്ലെന്ന നിഗമനത്തിലാണ് സിസിഎഫ്. ഉത്തരമേഖലാ സിസിഎഫ് ഡി.കെ വിനോദ് കുമാര്‍ ഇന്നലെ കുറുക്കന്‍മൂലയില്‍ എത്തിയിരുന്നു. കടുവയുടെ ചിത്രങ്ങള്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് അയച്ചു. കടുവ കര്‍ണാടകയിലെ പട്ടികയില്‍ ഉള്‍പ്പെട്ടതാണോ എന്ന് ഇന്നറിയാം.

കടുവയെ പിടികൂടാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സിസിഎഫ് ഡി. കെ വിനോദ്കുമാര്‍ പറഞ്ഞു. അതിനിടെ കുറുക്കന്‍മൂല മേഖലയില്‍ കടുവയുടെ പുതിയ കാല്‍പാടുകള്‍ കണ്ടെത്തിയിരുന്നു. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പാടുകള്‍ കണ്ടെത്തിയത്. കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചില്‍ തുടരുകയാണ്. കുറുക്കന്‍മൂലയിലെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ കടുവ തമ്പടിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. വനം വകുപ്പിന്റെയും പൊലീസിന്റെയും വന്‍ സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

]]>