ticket – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Mar 2023 05:09:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ticket – malayalees.ch https://malayalees.ch 32 32 ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു https://malayalees.ch/akshay-kumar-new-jersey-show-cancelled/ Wed, 01 Mar 2023 04:23:39 +0000 https://malayalees.ch/?p=77068 ബോളിവുഡ് നടൻ അക്ഷയ് കുമാർ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ നടത്താനിരുന്ന ‘ദി എൻ്റർടൈനേഴ്സ്’ ലൈവ് ഷോ ക്യാൻസൽ ചെയ്തു എന്ന് റിപ്പോർട്ട്. അക്ഷയ് കുമാറിൻ്റെ തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്ന് ഇത്തരത്തിൽ സൂചന ലഭിച്ചതായി ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. പരിപാടിയുടെ പ്രമോട്ടർമാരിൽ ഒരാളായ അമിത് ജെയ്റ്റ്ലി ഇക്കാര്യം സ്ഥിരീകരിച്ചു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ടിക്കറ്റ് വില്പന മന്ദഗതിയിലായതിനാലാണ് ന്യൂ ജേഴ്സിയിലെ പ്രോഗ്രാം മാറ്റിയതെന്ന് അമിത് ജെയ്റ്റ്ലി പറഞ്ഞു. “പ്രോഗ്രാം ക്യാൻസൽ ചെയ്യാനുള്ള പ്രധാനപ്പെട്ട കാരണം ടിക്കറ്റ് വില്പന മന്ദഗതിയിലായതാണ്. ഞങ്ങളുടെ കാഴ്ചക്കാർക്ക് ഏറ്റവും നല്ല അനുഭവം നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.”- അമിത് ജെയ്റ്റ്ലി പറഞ്ഞതായി ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് 3ന് അറ്റ്ലാൻ്റ, 8ന് ഡാലസ്, 11ന് ഓർലാൻഡോ, 12ന് ഓക്‌ലൻഡ് എന്നീ സ്ഥലങ്ങളിൽ പ്രോഗ്രാം നടത്തുമെന്നാണ് അക്ഷയ് കുമാറിൻ്റെ പോസ്റ്റ്. മാർച്ച് നാലിന് തീരുമാനിച്ചിരുന്ന ന്യൂ ജേഴ്സി പ്രോഗ്രാമിനെപ്പടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ സൂചനയില്ല. അക്ഷയ് കുമാറിനൊപ്പം മൗനി റോയ്, ദിഷ പട്ടാനി, നോറ ഫതേഹി തുടങ്ങിയ താരങ്ങളും പ്രോഗ്രാമിൽ പങ്കെടുക്കും.

]]>
വിമാന ടിക്കറ്റിന്റെ വില കുറയും; ജെറ്റ് ഇന്ധനനിരക്കിൽ 12 ശതമാനം കുറവ് https://malayalees.ch/air-travel-likely-to-get-cheaper-as-jet-fuel-rates-decreased/ Mon, 01 Aug 2022 12:26:01 +0000 https://malayalees.ch/?p=65724 എയർ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില 12 ശതമാനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ വിമാനയാത്രയ്ക്ക് ചെലവ് കുറയും. അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടർന്നാണ് ജെറ്റ് ഇന്ധനത്തിന്റെ വില താഴ്ന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വിജ്ഞാപനമനുസരിച്ച്, ഡൽഹിയിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (Aviation turbine fuel) വില കിലോലിറ്ററിന് 1.21 ലക്ഷം രൂപയാകും. നേരത്തേ കിലോലിറ്ററിന് 138,147.93 രൂപയായിരുന്നു ഈടാക്കിയിരുന്നത്.

സാധാരണ​ഗതിയിൽ എല്ലാ മാസവും 1, 16 തീയതികളിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില പരിഷ്കരിക്കാറുണ്ട്. രണ്ടാഴ്ചയിലെ അന്താരാഷ്ട്ര എണ്ണവിലയുടെ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ധനവില പരിഷ്ക്കരിക്കുന്നത്. ഒരു കിലോലിറ്റർ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില മുംബൈയിൽ 1,20,875.86 ആണ്. കൊൽക്കത്തയിൽ 1,26,516.29-ൽ എടിഎഫ് ലഭ്യമാണ്. രാജ്യാന്തര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവ് കണക്കിലെടുത്താണ് വിമാന ഇന്ധന വിലയിൽ കുറവ് വരുത്തുന്നത്.

ഈ വർഷം ഇത് മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. കിലോലിറ്ററിന് 141,232.87 രൂപയായിരുന്നു ജൂൺ മാസത്തിലെ വില. ഈ വർഷം ആരംഭിച്ചതിന് ശേഷം 11 തവണ നിരക്ക് വർധിപ്പിച്ചിരുന്നു. ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ജെറ്റ് ഇന്ധനമായതിനാൽ, വിലയിലെ വർദ്ധനവ് വിമാനത്തിന്റെ ചെലവും വർധിപ്പിക്കും. ഇപ്പോഴുള്ള മാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറയുമെന്നാണ് സൂചന.

]]>