Tibetans – malayalees.ch https://malayalees.ch Malayalam Online News Portal Tue, 29 Dec 2020 04:31:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tibetans – malayalees.ch https://malayalees.ch 32 32 ദലൈലാമയുടെ പിൻഗാമി: ചൈന ഇടപെടാതിരിക്കാൻ അമേരിക്കയുടെ നീക്കം, ബില്ലിൽ ട്രംപ് ഒപ്പുവെച്ചു https://malayalees.ch/donald-trump-signs-bill-to-stop-chinas-interference-in-selection-of-dalai-lamas-successor/ Tue, 29 Dec 2020 03:56:28 +0000 https://malayalees.ch/?p=37624 ടിബെറ്റൻ നേതാവ് ദലൈലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിൽ ചൈന ഇടപെടാതിരിക്കാനുള്ള നീക്കവുമായി അമേരിക്ക. കഴിഞ്ഞ ആഴ്ച സെനറ്റ് പാസ്സാക്കിയ ടിബെറ്റൻ പോളിസി ആന്റ് സപ്പോർട്ട് ആക്ട് 2020ൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ദലൈ ലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള പൂർണ്ണ അവകാശം ടിബെറ്റുകൾക്ക് ആണെന്ന് ഉറപ്പുവരുത്താൻ ലഹാസയിൽ യു.എസ് കോൺസുലേറ്റ് സ്ഥാപിക്കണമെന്നാണ് ബില്ലിൽ ആവശ്യപ്പെടുന്നത്.

“ദലൈലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള അധികാരം ദലൈലമാക്കും, മറ്റ് ടിബെറ്റൻ നേതാക്കൾക്കും, ടിബെറ്റൻ ജനതക്കും മാത്രമാണ്. ഇതിനെ ഔദ്യോഗിക അമേരിക്കൻ നയമാക്കുകയാണ് ടിബെറ്റൻ പോളിസി ആന്റ് സപ്പോർട്ട് ആക്ട് 2020. ഏതെങ്കിലും തരത്തിൽ ചൈന ഇടപെട്ടാൽ ഗുരുതരമായ നടപടികളിലേക്ക് നീങ്ങും.” സെൻട്രൽ ടിബെറ്റൻ അഡ്മിനിസ്ട്രേഷൻ പറഞ്ഞു. ചൈനീസ് ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭം പരാജയപ്പെട്ടതിന് ശേഷം 1959 മുതൽ ഇന്ത്യയിൽ ധരംശാലയിലാണ് ദലൈലാമ കഴിയുന്നത്.

എന്നാൽ, ഉഭയകക്ഷി ബന്ധത്തെ മോശമാക്കിയേക്കാവുന്ന ഇത്തരം നിയമ നീക്കങ്ങളിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. ടിബെറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും ചൈനീസ് വിദേശ കാര്യ വക്താവ് സാഓ ലിജിയാൻ കൂട്ടിച്ചേർത്തു.

]]>
ചരിത്രം കുറിച്ച് ടിബെറ്റൻ നേതാവിന്റെ വൈറ്റ് ഹൗസ് സന്ദർശനം.. https://malayalees.ch/central-tibetan-president-lobsang-sangay-visits-white-house-creates-history/ Mon, 23 Nov 2020 05:10:22 +0000 https://malayalees.ch/?p=35556 ആറ് ദശകങ്ങൾക്ക് ശേഷം ഒരു ടിബെറ്റൻ നേതാവ് വൈറ്റ് ഹൗസ് സന്ദർശിച്ചു. സെൻട്രൽ ടിബെറ്റൻ അഡ്മിനിസ്ട്രേഷൻ അധ്യക്ഷൻ ലോബ്‌സാങ് സംഗായ് ആണ് വൈറ്റ് ഹൗസിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശനം നടത്തിയത്. വൈറ്റ് ഹൗ‌സിലെ ടിബെറ്റൻ വിഷയങ്ങൾക്കുള്ള നിയുക്ത സംഘാടകൻ റോബർട്ട് ഡിസ്ട്രോയുമായാണ് ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

ടിബറ്റിന്റെ നിലവിലുള്ള എക്സൈൽ ഭരണനേതൃതത്വം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ലോബ്‌സാങ് സംഗായ് പറഞ്ഞു. അമേരിക്കയുമായുള്ള സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന ശുഭപ്രതീക്ഷ നൽകുന്നതാണ് ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയും ചൈനയും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന തർക്കവിഷയങ്ങളിലൊന്നാണ് ടിബെറ്റൻ പ്രശനം. ഇക്കഴിഞ്ഞ ജൂലൈയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ടിബെറ്റിനോടുള്ള ചൈനയുടെ നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു. ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, വാഷിംഗ്‌ടൺ ടിബെറ്റൻ ജനതയുടെ സ്വയം ഭരണത്തെ അനുകൂലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചൈനയെ ഭിന്നിപ്പിക്കുക എന്ന ദുരുദ്ദേശ്യത്തോടെ ടിബെറ്റിനെ ചൈന ഉപയോഗപ്പെടുത്തുകയാണെന്നാണ് ബീജിംഗ് ഔദ്യോഗിക വൃത്തങ്ങൾ ആരോപിക്കുന്നത്.

]]>