thunder – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 May 2023 04:30:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thunder – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് വേനല്‍ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത https://malayalees.ch/rain-continue-in-kerala-with-thunder-and-heavy-wind/ Tue, 23 May 2023 04:16:58 +0000 https://malayalees.ch/?p=81587 സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയുണ്ട്.മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. എന്നാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അപ്രതീക്ഷിത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉച്ച വരെ കനത്ത ചൂടായിരിക്കും പൊതുവെ അനുഭവപ്പെടുക. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടര്‍ന്നേക്കും.

കേരള, കര്‍ണാടക, തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമില്ല. ലക്ഷദ്വീപ് പ്രദേശത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

]]>
ഇടിമിന്നല്‍; ഒറ്റപ്പാലത്ത് വീട് ഭാഗികമായി തകര്‍ന്നു https://malayalees.ch/thunder-and-lightning-the-house-partially-collapsed-at-ottapalam/ Sat, 22 Oct 2022 04:23:22 +0000 https://malayalees.ch/?p=70021 ഒറ്റപ്പാലം പത്തംകുളത്ത് ഇടിമിന്നലില്‍ വീട് ഭാഗികമായി തകര്‍ന്നു. പത്തംകുളം പൂമുള്ളിക്കാട് മേനക്കം മൊയ്തൂട്ടിയുടെ വീടാണ് തകര്‍ന്നത്.

വെള്ളിയാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് സംഭവം. ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് വീടിന്റെ മുകള്‍ഭാഗമാണ് തകര്‍ന്നത് ജനലുകളും,മെയിന്‍ സ്വിച്ച് ബോര്‍ഡും, വയറിങ്ങുകളും പൂര്‍ണ്ണമായും നശിച്ചു.സംഭവം നടക്കുമ്പോള്‍ മൊയ്തൂട്ടിയുടെ ഭാര്യ സുഹറ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ ഇടിവെട്ടുകയായിരുന്നു എന്ന് ഇവര്‍ പറഞ്ഞു. ആര്‍ക്കും പരുക്കില്ല.അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് പി.ചന്ദ്രന്‍ ,വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

]]>