thrissur medical collage – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Feb 2023 11:26:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thrissur medical collage – malayalees.ch https://malayalees.ch 32 32 തൃശൂർ മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ച സംഭവം; താലൂക്ക് ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട് https://malayalees.ch/thrissur-medical-college-sexual-assault-report/ Mon, 06 Feb 2023 11:26:14 +0000 https://malayalees.ch/?p=75727 തൃശൂർ മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച. അത്യാസന്ന നിലയിൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിക്കൊപ്പം വനിതാ ജീവനക്കാരിയെ അയക്കാത്തത് പിഴവായി എന്നാണ് വിലയിരുത്തൽ. ബന്ധുവെന്ന് അറിയിച്ചെത്തിയ ദയാലാൽ സഹായിയായി നിന്നാണ് യുവതിയെ പീഡിപ്പിച്ചത്. അതേ സമയം മെഡിക്കൽ കോളേജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്ന അന്വേഷണ റിപ്പോർട്ട് ഡിഎംഇയ്ക്ക് കൈമാറി.

108 ആംബുലൻസിലാണ് യുവതിയെ എത്തിച്ചത്. കേസ് ഷീറ്റിലുൾപ്പെടെ കെയർ ഓഫ് ആയി ദയാലാലിൻ്റെ പേരാണ് നൽകിയത്. മെഡിക്കൽ കോളജിൽ യുവതിയെ പരിചരിച്ചത് വനിതാ ജീവനക്കാരാണ്. യുവതിയുടെ വസ്ത്രം മാറ്റിയ ശേഷമാണ് അതിക്രമം നടന്നത്. യുവതി ഈ സമയം അർദ്ധബോധാവസ്ഥയിലായിരുന്നു. ആംബുലൻസിൽ ഇയാളെ കയറ്റി വിട്ട സംഭവത്തിൽ അന്വേഷണമുണ്ടാകും എന്ന് അധികൃതർ അറിയിച്ചു.

]]>
വൃത്തിഹീനമായ പ്രവർത്തനം; തൃശൂര്‍ മെഡിക്കല്‍ കോളജ് ക്യാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു https://malayalees.ch/indian-coffee-house-in-thrissur-medical-college-campus-license-suspended/ Thu, 19 Jan 2023 12:32:18 +0000 https://malayalees.ch/?p=74702 തൃശൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ 2 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി.

അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണറേയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറേയുമാണ് സ്ഥലം മാറ്റിയത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉന്നതതല അന്വേഷണത്തില്‍ വളരെ വൃത്തിഹീനമായാണ് കോഫീ ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.

തുടര്‍ച്ചയായ പരാതികള്‍ ലഭിച്ചിട്ടും തദ്ദേശ സ്ഥാപനത്തിന്റെ ലൈസന്‍സ് ഇല്ലാതിരുന്നിട്ടും കോഫീഹൗസ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.

]]>