Thripunithura – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Mar 2023 08:26:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Thripunithura – malayalees.ch https://malayalees.ch 32 32 കളമശേരിയിലെ അനധികൃത ദത്ത് വിവാദം; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് ഉടൻ ലഭിച്ചേക്കും https://malayalees.ch/kalamassery-adoption-controversy-thripunithura/ Tue, 28 Mar 2023 08:26:09 +0000 https://malayalees.ch/?p=78728 കളമശേരിയിലെ അനധികൃത ദത്ത് വിവാദത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് ഉടൻ തന്നെ ലഭിച്ചേക്കും. കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക ഭദ്രത ഇവർക്കുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദമ്പതികളിൽ നിന്ന് ഉടൻ അപേക്ഷ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 

കളമശേരിയിൽ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവത്തിൽ കുട്ടിയുടെ യഥാർത്ഥ മാതാവ് വിദേശത്താണ്. പത്തനംതിട്ട സ്വദേശിനിയായ ഇവർ പഠനാവശ്യത്തിനായാണ് വിദേശത്തേക്ക് പോയതെന്നാണ് വിവരം.

പത്തനംതിട്ട സ്വദേശികളാണ് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവ് വിദേശത്താണെന്ന് ബോധ്യപ്പെട്ടത്. കുഞ്ഞിന്റെ മാതാവും പിതാവും ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ല. എറണാകുളത്ത് പഠിക്കുമ്പോഴാണ് ഗർഭിണിയാകുന്നതും പ്രസവിക്കുന്നതും. കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികൾക്ക് കൈമാറി രണ്ട് മാസത്തിനുളളിൽ തന്നെ മാതാവ് വിദേശത്തേക്ക് പോയി എന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിച്ച വിവരം. പിതാവാരാണെന്ന് കണ്ടത്തിയെങ്കിലും ഇയാളും ഒളിവിലെന്ന് തന്നെയാണ് പൊലീസ് പറയുന്നത്.

കുഞ്ഞിന്റെ താൽകാലിക സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികളെ ഏൽപ്പിക്കാമെന്ന് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മറ്റിയെ അറിയിച്ചിരുന്നു.

ദത്ത് സംഭവം ചർച്ചയായതോടെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിരുന്നു. കുഞ്ഞിന്റെ സംരക്ഷണാവകാശം നൽകണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ ദമ്പതികൾ സിഡബ്ല്യുസിയ്ക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് സിഡബ്ല്യുസി കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളുടെ അനുവാദം തേടിയത്.

]]>
തൃപ്പുണിത്തുറ നഗരസഭയിലെ രണ്ട് ഡിവിഷനും എൻഡിഎ പിടിച്ചു https://malayalees.ch/nda-won-thripunithura-two-divisions/ Wed, 18 May 2022 07:46:43 +0000 https://malayalees.ch/?p=61984 എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം. ആറ് വാർഡുകളിലേക്ക് നടന്ന മത്സരത്തിൽ മൂന്നിടത്ത് ബി ജെ പി വിജയിച്ചു. തൃപ്പുണിത്തുറ നഗരസഭയിലെ രണ്ട് സീറ്റുകൾ ബിജെപി , എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. ഇളമനതോപ്പ്, പിഷാരികോവിൽ വാർഡുകളിലാണ് ബി ജെ പി അട്ടിമറി വിജയം നേടിയത്. ഇതോടെ ഇടത് മുന്നണിക്ക് നഗരസഭയിലെ കേവല ഭൂരിപക്ഷം നഷ്ടമായി.49 അംഗനഗരസഭയിൽ എൽഡിഎഫിന്റെ കക്ഷി നില 23 ആയി. എൻഡിഎ 17, യുഡിഎഫ് 8, എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ നില.

ശക്തമായ ത്രികോണ മത്സരം നടന്നകൊച്ചി കോർപ്പറേഷനിലെ 62 ആം ഡിവിഷൻ ബിജെപി നിലനിർത്തി. ബി.ജെ.പിയിലെ പത്മജ എസ് മേനോൻ 77 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി അനിതാ വാര്യരെ പിന്തള്ളി. യുഡിഎഫിന്റെ കുത്തകയായിരുന്ന ഈ സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.

നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗൺ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജോബി നെൽക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ ത്രിശങ്കുവിലായിരുന്ന കോൺഗ്രസ്, പഞ്ചായത്ത് ഭരണം നിലനിർത്തി. എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി എൻ.ഒ ബാബു 139 വോട്ടിന ന് ട്വന്റി-ട്വന്റിയുടെഎൽദോ പോളിനെ പരാജയപ്പെടുത്തി. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയി. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കെ.കെ.ഹുസൈൻ സീറ്റ് നിലനിർത്തി.

]]>
നാളെ അത്തം: തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയില്ല https://malayalees.ch/thripunithura-atham-procession-will-not-be-held-this-time/ Fri, 21 Aug 2020 07:11:18 +0000 https://malayalees.ch/?p=30579 കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലിന്‍റെ തീരുമാനം

ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയില്ല. കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലിന്‍റെ തീരുമാനം. നാളെയാണ് അത്തം.

കൊച്ചി രാജഭരണകാലത്ത് നടന്നിരുന്ന അത്തച്ചമയത്തിന്‍റെ സ്മരണകളുയര്‍ത്തിയാണ് വര്‍ണ്ണശബളമായ ഘോഷയാത്ര നടന്നിരുന്നത്. പതിനായിരങ്ങളാണ് അത്തം ഘോഷയാത്ര കാണാന്‍ എക്കാലവും തൃപ്പൂണിത്തുറയിൽ എത്താറുള്ളത്. 2018ല്‍ പ്രളയത്തെ തുടര്‍ന്ന് അത്താഘോഷ പരിപാടികള്‍ ചുരുക്കിയിരുന്നു. എന്നാല്‍ ഘോഷയാത്ര പതിവുപോലെ നടന്നിരുന്നു. ഇത്തവണ കോവിഡ് വീണ്ടും പ്രതീക്ഷ തെറ്റിച്ചു. രോഗവ്യാപനസാഹചര്യത്തില്‍ അത്തം ആഘോഷങ്ങളും ഒഴിവാക്കണമെന്ന് ആരോഗ്യ വിഭാഗം നിര്‍ദ്ദേശിച്ചിരുന്നു.

തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള മറ്റ് ആഘോഷ പരിപാടികളും ഇത്തവണ ഉണ്ടാകില്ല. എന്നാൽ ഓണാഘോഷത്തിന്‍റെ ഭാഗമായി അത്തം നാളായ 22 ന് രാവിലെ 9 ന് തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ബോയ്‌സ് സ്‌കൂള്‍ മൈതാനിയില്‍ അത്തപ്പതാക ഉയര്‍ത്തും.

എം. സ്വരാജ് എംഎല്‍എയാണ് അത്തപ്പതാക ഉയര്‍ത്തുന്നത്. ഹില്‍പ്പാലസില്‍ കൊച്ചി രാജകുടുംബാംഗങ്ങളില്‍ നിന്ന് നാളെ നഗരസഭാ അധികൃതര്‍ അത്തപ്പതാക ഏറ്റുവാങ്ങും.

]]>