THRIPPUNITHURA – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Jun 2022 11:25:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png THRIPPUNITHURA – malayalees.ch https://malayalees.ch 32 32 തൃപ്പൂണിത്തുറയിലെ ബൈക്ക് അപകടം; പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ വിനീത വർഗീസ് അറസ്റ്റിൽ https://malayalees.ch/asst-engineer-vinitha-varghese-arrested-thrippunithura-bridge-accident/ Mon, 06 Jun 2022 11:25:20 +0000 https://malayalees.ch/?p=62972 തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ വിനീത വർഗീസിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് അറസ്റ്റ്. വിനീത വർഗീസിനെ നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി സസ്‌പെൻഡ് ചെയ്തിരുന്നു.

തൃപ്പൂണിത്തുറയിലെ പാലം അപകടത്തിൽ കരാറുകാർക്കെതിരെ കേസെടുതിരുന്നു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിർമ്മാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിൽ അപകട സൂചന ബോർഡുകൾ ഉണ്ടാകാത്തതാണ് ഒരാളുടെ മരണത്തിലേക്ക് എത്തിച്ചത്. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.

മാർക്കറ്റ് റോഡിൽ 4 മാസത്തോളമായി പാലം പണി ആരംഭിച്ചിട്ട്. കഴിഞ്ഞദിവസമാണ് പാലത്തിലുണ്ടായ അപകടത്തിൽ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിൻറെ പാലം പണി നടക്കുന്നത് അറിയാതെ പുലർച്ചെ ബൈക്കിൽ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിൻറെ ഭിത്തിയിൽ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡിൽ അപകട സൂചനാ ബോർഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

]]>
തൃപ്പൂണിത്തുറയിൽ കെ ബാബുവിന് നേരിയ ഭൂരിപക്ഷത്തിൽ ജയം https://malayalees.ch/k-babu-won-in-thrippunithura/ Mon, 03 May 2021 04:14:32 +0000 https://malayalees.ch/?p=43588 നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം കൊണ്ട് ശ്രദ്ധേയമാണ് തൃപ്പൂണിത്തുറ മണ്ഡലം. വാശിയേറിയ പോരാട്ടം തന്നെയാണ് ഇക്കുറിയും തൃപ്പൂണിത്തുറയിൽ നടന്നത്. കാൽ നൂറ്റാണ്ടിനിടെ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ കോൺഗ്രസിന് വേണ്ടി കെ ബാബു തന്നെ രംഗത്തിറങ്ങിയതോടെയാണ് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന് മത്സരം കടുത്തത്.

അപ്രതീക്ഷിത വിജയമായിരുന്നു കഴിഞ്ഞ തവണ സ്വരാജിനെങ്കിൽ ഇക്കുറി നേരിയ ഭൂരിപക്ഷത്തോടെയാണ് കെ ബാബു വിജയച്ചത്. 204 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെ ബാബുവിന് ലഭിച്ചത്.

]]>
പദ്ധതി പ്രഖ്യാപിച്ചിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു; എങ്ങുമെത്താതെ തൃപ്പൂണിത്തുറ ബൈപാസ് https://malayalees.ch/tripunithura-bypass-project/ Fri, 23 Oct 2020 08:49:35 +0000 https://malayalees.ch/?p=33759 പദ്ധതി പ്രഖ്യാപിച്ച് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും എങ്ങുമെത്താതെ തൃപ്പൂണിത്തുറ ബൈപാസ്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഭൂമി വില്‍ക്കാനോ, വീടിന്റെ അറ്റകുറ്റപണികള്‍ നടത്താനോ കഴിയാതെ പ്രതിസന്ധിയിലാണ് ഭൂ-ഉടമകളായ നൂറ്റിയന്‍പതിലധികം കുടുംബങ്ങള്‍. പദ്ധതി അനിശ്ചിതമായി നീളുന്നത് പരിഹരിക്കാന്‍ നിയമപോരാട്ടത്തിലാണ് പ്രദേശവാസികള്‍.

തിരുവാങ്കുളം മുതല്‍ പേട്ട വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായാണ് 1989-ല്‍ തൃപ്പൂണിത്തുറ ബൈപാസ് പ്രഖ്യാപിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ മറ്റക്കുഴി മുതല്‍ കുണ്ടന്നൂര്‍ വരെ 8.23 കിലോമീറ്ററാണ് ബൈപാസ് പദ്ധതിയുടെ നീളം. പദ്ധതി അനിശ്ചിതമായി നീണ്ടതോടെ സ്ഥലം വില്‍ക്കാനോ, വീട് പുതുക്കിപ്പണിയാനോ കഴിയതാതെ നിരവധിപ്പേര്‍ കുരുക്കിലായി.

16.17 ഹെക്ടര്‍ ഭൂമിയാണ് ആകെ ഏറ്റെടുക്കേണ്ടത്. പ്രദേശത്തെ ഭൂരിപക്ഷം ആളുകളും പദ്ധതിയുമായി സഹകരിച്ചു. എന്നാല്‍ 4.43 ഹെക്ടര്‍ മാത്രമാണ് ഇതുവരെ പണം നല്‍കി ഏറ്റെടുത്തത്. കേന്ദ്രഫണ്ട് ലഭ്യമാകാതെ വന്നതോടെയാണ് പദ്ധതി നിലച്ചത്.

]]>