thriller movie – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 May 2022 04:24:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thriller movie – malayalees.ch https://malayalees.ch 32 32 സീനിയേഴ്‌സിന് ശേഷം വീണ്ടും മലയാളത്തിൽ ഒരു ക്യാമ്പസ് ത്രില്ലർ https://malayalees.ch/%e0%b4%b8%e0%b5%80%e0%b4%a8%e0%b4%bf%e0%b4%af%e0%b5%87%e0%b4%b4%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f/ Tue, 24 May 2022 04:24:18 +0000 https://malayalees.ch/?p=62327 സീനിയേഴ്‌സിന് ശേഷം വീണ്ടും മലയാളി പ്രേക്ഷകർക്കായി അണിയറയിൽ ഒരു ക്യാമ്പസ് ത്രില്ലർ ചിത്രം ഒരുങ്ങുന്നു. ‘ഹയ’ എന്നാണ് ചിത്രത്തിന്റെ പേര്. സിക്‌സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് നിർമാണം. ( malayalam new campus thriller haya )

ഹയ സംവിധാനം ചെയ്യുന്നത് വാസുദേവ് സനലാണ്. ‘ഗോഡ്‌സ് ഓൺ കൺട്രി’ എന്ന സിനിമയ്ക്ക് ശേഷം വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ഗുരു സോമ സുന്ദരം, ലാൽജോസ്, ജോൺ ആന്റണി, ലയ, ശ്രീധന്യ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

മൈസൂർ, കൊച്ചി, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയുടെ ഛായാഗ്രഹണം ജിജു സണ്ണിയാണ് നിർവഹിച്ചത്.

]]>