thrikkakkara – malayalees.ch https://malayalees.ch Malayalam Online News Portal Thu, 18 May 2023 04:33:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thrikkakkara – malayalees.ch https://malayalees.ch 32 32 തൃക്കാക്കരയില്‍ നിന്നും മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആവശ്യം; അജിത തങ്കപ്പന്റെ നേതൃത്വത്തില്‍ മാലിന്യവണ്ടികള്‍ തടയും https://malayalees.ch/thrikkakara-municipality-chairperson-blocking-vehicles-to-brahmapuram/ Thu, 18 May 2023 04:15:11 +0000 https://malayalees.ch/?p=81393 ബ്രഹ്മപുരത്തേക്കുള്ള കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യവണ്ടികള്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ തടയും. ചെമ്പുമുക്കിലാണ് വാഹനങ്ങള്‍ തടയുക. സ്ഥലത്ത് ഭരണസമിതി അംഗങ്ങളും പൊലീസും എത്തിച്ചേര്‍ന്നിട്ടുണ്ട്. തൃക്കാക്കര നഗരസഭയുടെ മാലിന്യം കൂടി ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. തീപിടുത്തത്തിനുശേഷം ബ്രഹ്മപുരത്തേക്ക് കൊച്ചി കോര്‍പ്പറേഷന്‍ ഒഴികെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ മാലിന്യം കൊണ്ടു പോകുന്നില്ല. ഇതാണ് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് കാരണമായത്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകുന്നതെന്ന് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ ആരോപിക്കുന്നു. കൊച്ചി കോര്‍പ്പറേഷനെതിരെ പൊലീസ് കേസെടുക്കണമെന്ന് ഉള്‍പ്പെടെ അജിത തങ്കപ്പന്‍ ആവശ്യപ്പെടുന്നു. കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകുന്നുണ്ടെങ്കില്‍ തൃക്കാക്കര നഗരസഭയുടേയും കൊണ്ടു പോകണം. ഇല്ലെങ്കില്‍ മാലിന്യവണ്ടികള്‍ തൃക്കാക്കര വഴി കടത്തി വിടില്ലെന്ന നിലപാടാണ് അവര്‍ വ്യക്തമാക്കുന്നത്. മാലിന്യ പ്രശ്‌നം പരിഹരിക്കുംവരെ സമരം തുടരുമെന്നും അജിത തങ്കപ്പന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

തങ്ങളുടെ പ്രതിഷേധത്തില്‍ രാഷ്ട്രീയമില്ലെന്നും ജനങ്ങളുടെ ആശങ്കയാണ് തങ്ങള്‍ ഈ പ്രതിഷേധത്തിലൂടെ അറിയിക്കാന്‍ ശ്രമിക്കുന്നതെന്നും അജിത തങ്കപ്പന്‍ പറഞ്ഞു. ഇപ്പോള്‍ ബയോബിനാണ് മാലിന്യനിക്ഷേപത്തിനായി തൃക്കാക്കരയില്‍ ഉപയോഗിക്കുന്നത്. റോഡുകളിലേക്കും തോടുകളിലേക്കും മാലിന്യം വലിച്ചെറിയുന്ന പ്രവണത ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നും തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

]]>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക; കെ സുരേന്ദ്രൻ; ബിജെപി നാമനി‍ദേശപത്രിക സമ‍ര്‍പ്പിച്ചു https://malayalees.ch/k-surendran-about-bjp-in-thrikkakara/ Tue, 10 May 2022 08:15:06 +0000 https://malayalees.ch/?p=61606 തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത് ശക്തമായ ത്രികോണ മത്സരമായിരിക്കുമെന്ന് കെ സുരേന്ദ്രൻ. ബിജെപി ഏറ്റവും ശക്തനായ സ്ഥാനാർഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മാറിയ സാമൂഹിക സഹചര്യം ബിജെപിക്കും എൻഡിഎക്കും വളരെ അനുകൂലമാകും. കെ റെയിൽ വരാതെ തടഞ്ഞു നിര്‍ത്തുന്ന കേന്ദ്രസ‍ര്‍ക്കാരിൻ്റെ നിലപാട് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും തൃക്കാക്കരയിൽ ആം ആദ്മി പാ‍ര്‍ട്ടി മത്സരരംഗത്ത് നിന്നും മാറിയതിനാൽ അതിൻ്റെ ഗുണം ബിജെപിക്ക് ലഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും സ്വാഭാവികമായി ചർച്ചയാകും.

ക്രൈസ്തവ സഭയ്ക്ക് ആശങ്കയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സഭയുടെ ആശങ്ക ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടായി മാറുമെന്നും സുരേന്ദ്രൻ പറഞ്ഞു.സംസ്ഥാന സ‍ര്‍ക്കാര്‍ ശ്രമിച്ചിട്ടും തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിക്കായി പി.സി.ജോര്‍ജ് പ്രചാരണത്തിന് വരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

അതിനിടെ ബിജെപി സ്ഥാനാര്‍ത്ഥി എ.എൻ രാധാകൃഷ്ണൻ ഉപതെരഞ്ഞെടുപ്പിൽ നാമനി‍ദേശപത്രിക സമ‍ര്‍പ്പിച്ചു. രണ്ട് സെറ്റ് പത്രികയാണ് എ.എൻ.രാധാകൃഷ്ണൻ സമ‍ര്‍പ്പിച്ചത്. തൃക്കാക്കര ഗാന്ധി സ്ക്വയറിൽ നിന്നും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും കുമ്മനം രാജശേഖരനും അടക്കമുള്ള നേതാക്കൾക്കൊപ്പം ജാഥയായിട്ടാണ് പത്രികാ സമ‍ര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി എത്തിയത്.

]]>
കെവി തോമസിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് https://malayalees.ch/udf-candidate-uma-thomas-against-kv-thomas/ Tue, 10 May 2022 08:07:01 +0000 https://malayalees.ch/?p=61594 കെവി തോമസിന്റെ നിലപാടിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് രം​ഗത്ത്. സിപിഐഎമ്മിനോട് ചേർന്ന് നിൽക്കുന്ന നിലപാട് കൈക്കൊള്ളുന്ന കെവി തോമസിന്റെ രാഷ്ട്രീയമാറ്റം ദൗർഭാ​ഗ്യകരമാണെന്ന് ഉമ തോമസ് പറഞ്ഞു. ഓരോ ചുവടിലും തന്റെ ആത്മവിശ്വാസം വർധിക്കുകയാണെന്നും വ്യക്തികളല്ല, രാഷ്ട്രീയമാണ് പ്രധാനമെന്നും അവർ വ്യക്തമാക്കി.

കെ.വി തോമസ് ഉൾപ്പടെ ആരു വന്നാലും സ്വാഗതം ചെയ്യുമെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചിരുന്നു. എങ്ങനെ പ്രചാരണത്തിന് ഇറങ്ങണം എന്ന് കെ.വി തോമസാണ് തീരുമാനിക്കേണ്ടതെന്നും രാജീവ് പറഞ്ഞു. വികസനം വേണമെന്ന് ആഗ്രഹിക്കുന്നവർ നാല് വർഷം തൃക്കാക്കരയ്ക്ക് പാഴായി പോകരുതെന്ന് ആത്മാർത്ഥമായി കരുതുന്ന ആളുകളാണ്. അവരുടെ മുന്നിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയല്ലാതെ മറ്റൊരാൾ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തോടൊപ്പം, സിപിഐഎമ്മിനൊട് സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി രാജീവ്. വികസന രാഷ്ട്രീയത്തിന് വേണ്ടി സിപിഐഎമ്മിനോട് സഹകരിക്കാമെന്ന് കെ.വി തോമസ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസുകാരനായി തുടരാൻ സംഘടനയിൽ വേണമെന്നില്ല. തൃക്കാക്കരയിൽ എൽഡിഎഫിന് വേണ്ടി പ്രചരണത്തിൽ ഇറങ്ങുന്ന കാര്യത്തിൽ തീരുമാനം നാളെ. കോൺഗ്രസ് സംസ്‌കാരവും വികാരവുമാണ്. വികാരം ഉൾകൊള്ളുന്ന ഒരു കോൺഗ്രസുകാരനായി തുടരും.

ഞാ ൻ കണ്ട കോൺഗ്രസല്ല ഇന്നത്തെ കോൺഗ്രസ്, വൈരാഗ്യബുദ്ധിയോടെ പ്രവർത്തകരെ വെട്ടിനിരത്തുന്ന പാർട്ടിയായി അതുമാറിയെന്നും ചർച്ചയില്ലാതെ പാർട്ടിയിൽ എങ്ങനെ നിൽക്കുമെന്നും കെവി തോമസ് ചോദിച്ചു. ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണോ എന്ന കാര്യം തുറന്നുപറയാനാകില്ല. ജോ ജോസഫ് ജയിക്കുമോയെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു.

]]>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; അപ്രതീക്ഷിത നീക്കവുമായി യുഡിഎഫ്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി https://malayalees.ch/thrikkakara-by-election-udf-has-lodged-a-complaint-with-the-chief-electoral-officer/ Fri, 06 May 2022 13:02:31 +0000 https://malayalees.ch/?p=61402 തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ ഡെ. കളക്ടറെ സ്ഥലംമാറ്റിയതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് യുഡിഎഫ് പരാതി നൽകി. എറണാകുളം, കോഴിക്കോട് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർമാരെയാണ് പരസ്പരം മാറ്റിയത്. നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.

തൃക്കാക്കരയിൽ വിജയിക്കുന്നതോടെ എൽ.ഡി.എഫ് സിക്സറടിച്ച് സെഞ്ച്വറി തികയ്ക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലും അവതരിപ്പിക്കാൻ പറ്റുന്ന സ്ഥാനാർത്ഥിയാണ് ജോ ജോസഫ്. യു.ഡി.എഫ് വികസന വിരുദ്ധ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയം പറയാൻ കഴിയാത്തതിനാൽ യു.ഡി.എഫ് നിലവാര തകർച്ചയിലേക്ക് പോവുകയാണ്. വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ കണ്ടതുപോലുള്ള റിസൾട്ട് തൃക്കാക്കരയിലും ആവർത്തിക്കും. ജീവിതത്തിൽ ഇന്നുവരെ എൽഡിഎഫിന് വോട്ട് ചെയ്യാത്തവർപോലും തൃക്കാക്കരയിൽ ജോ ജോസഫിന് വോട്ടുചെയ്യുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് എൻ എസ് എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ടിരുന്നു. പെരുന്നയിലെത്തിയത് അനു​ഗ്രഹം വാങ്ങാനാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി പിടി തോമസിന് ആത്മബന്ധമാണുണ്ടായിരുന്നതെന്നും ഉമ തോമസ് പറഞ്ഞു. സുകുമാരൻ നായർ തനിക്ക് പിതൃതുല്യനാണെന്നും തന്റെ സന്ദർശനത്തെ ഏതുതരത്തിൽ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.

എല്ലാ സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് സമയത്ത് സമുദായ നേതാക്കളെ കണ്ട് പിന്തുണ ആവശ്യപ്പെടാറുണ്ടെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. എല്ലാ സ്ഥാനാർത്ഥികളും ബിഷപ്പുമാരെയും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറിയെയും എൻഎസ്എസ് ജനറൽ സെക്രട്ടറിയെയുമൊക്കെ കാണാറുണ്ട്. മതേതരത്വം മതത്തിനെ നിഷേധിക്കലല്ല, ചേർത്തു നിർത്തലാണ്. അതുകൊണ്ടുതന്നെ സമുദായ നേതാക്കളെ കാണുന്നതിൽ ഒരു തെറ്റുമില്ലെന്നും പ്രതിപക്ഷനേതാവ് വിശദീകരിച്ചു.

]]>
തൃക്കാക്കരയിൽ പി ടിയേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ https://malayalees.ch/vdsatheeshan-on-thrikkakara-byelection/ Tue, 03 May 2022 12:14:46 +0000 https://malayalees.ch/?p=61206 തൃക്കാക്കരയിൽ പി ടി തോമസിന്റെ വിയോ​ഗമുണ്ടാക്കിയ വേദന ഇപ്പോഴുമുണ്ട്, പി ടിയേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃക്കാക്കര പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.പി ടി തോമസ് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് അതിനേക്കാളും ഭൂരിപക്ഷം ഇത്തവണ ലഭിക്കും.

രാഷ്ട്രീയമായിട്ടാണ് പോരാട്ടം പി ടി തോമസിന്റെ നിയോജകമണ്ഡലവുമായിട്ട് വൈകാരിക ബന്ധം കൂടിയുണ്ട്. അത് ജനങ്ങൾ തീർച്ചയായും പിന്തുണയ്ക്കും. അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കിയ വേദന ഇപ്പോഴും മാറിയിട്ടില്ല. ഞങ്ങളും ആ വിഷമത്തിൽ നിന്നും മാറിയിട്ടില്ല. പി ടി തോമസിന്റെ നഷ്ടം എന്ന് പറയുന്നത് നികത്താൻ കഴിയാത്തതാണ്. എങ്കിലും അവിടെ തെരെഞ്ഞെടുപ്പ് വന്നു അവിടെ ഞങ്ങൾ ടീമായിട്ട് തന്നെ നേരിടും.

ഇന്ന് വൈകിട്ട് ആറ് മണിക്ക് മുൻപായി തന്നെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ ഡൽഹിയിൽ നിന്നും പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഒരു ബൈ ഇലക്ഷൻ രാഷ്ട്രീയ ആശയങ്ങൾ പറയുന്നതിന് വേണ്ടിയുള്ള ഒരു അവസരം കൂടിയാണ്. കേരളത്തെ മുഴുവൻ പ്രതിനിധികരിച്ചുകൊണ്ട് ഈ ഗവൺമെന്റിനെ ഞങ്ങൾ ജനങ്ങളുടെ മുന്നിൽ വിചാരണ ചെയ്യും. സിൽവർ ലൈൻ ഉൾപ്പെടെയുള്ള വിനാശകരമായ പദ്ധതികൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. ഒറ്റപ്പേരില്‍ ധാരണയായെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പറഞ്ഞു. കെപിസിസി തീരുമാനിച്ച പേര് ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നും കെ സുധാകരന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 40 നേതാക്കളുമായി ആശയവിനിമയം നടത്തി. ആരും ഉമ തോമസിൻ്റെതല്ലാതെ മറ്റൊരു പേരും പറഞ്ഞില്ല. ഉമ്മൻചാണ്ടി ഡൊമനിക് പ്രസൻ്റേഷനുമായി സംസാരിച്ച് സാഹചര്യം വിവരിച്ചു എന്നാണ് വിവരം.

]]>
ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണക്കടത്ത്; സിനിമാ നിർമാതാവ് പിടിയിൽ https://malayalees.ch/film-producer-sirajudheen-arrested/ Thu, 28 Apr 2022 04:33:30 +0000 https://malayalees.ch/?p=60860 ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ നിർമാതാവ് ടി എ സിറാജ്ജുദീൻ കസ്റ്റംസ് പിടിയിൽ. തൃക്കാക്കര സ്വദേശിയാണ് ടി എ സിറാജ്ജുദ്ദീൻ. സ്വർണ്ണം എത്തിയ കൺസൈമെന്റ് തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസിസിന്റെ പേരിലായിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമയാണ് സിറാജുദ്ദീൻ. ഇയാളുടെ ഡ്രൈവറും നേരത്തെ പിടിയിലായിരുന്നു.

ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ രണ്ടാം പ്രതി ഷാബിൻ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് സിറാജുദ്ദീനും പിടി വീഴുന്നത്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിൻ. ഇന്നലെ രാത്രിയാണ് കൊച്ചിയിൽ നിന്ന് ഷാബിനെ കസ്റ്റംസ് പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.

ഇറച്ചിവെട്ടുയന്ത്രത്തിനുള്ളിൽ വെച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി കാറിൽ പോകാൻ ശ്രമിക്കവേ ഇവരെ പിന്തുടർന്നാണ് രണ്ടേകാൽ കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. കാറിന്റെ ഡ്രൈവർ നകുലിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. യന്ത്രം ഇറക്കുമതി ചെയ്തത് എറണാകുളം തുരുത്തുമ്മേൽ എൻറർ പ്രൈസസായിരുന്നു. നാട്ടിൽ ലഭ്യമാകുന്ന ഇറച്ചിവെട്ട് യന്ത്രം എന്തിനാണ് പുറത്ത് നിന്ന് കൊണ്ടുവരുന്നതെന്ന സംശയമാണ് റെയ്ഡിലേക്ക് നയിച്ചത്.

]]>