thrikkakara municipal corporation – malayalees.ch https://malayalees.ch Malayalam Online News Portal Thu, 19 Aug 2021 04:25:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thrikkakara municipal corporation – malayalees.ch https://malayalees.ch 32 32 ഓണസമ്മാനം വിവാദത്തിൽ ; കൗൺസിലർമാർക്ക് ഓണക്കോടിക്കൊപ്പം പതിനായിരം രൂപയും നൽകി തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ https://malayalees.ch/thrikkakara-municipal-corporation-chairperson-gave-rs-10000-to-councilors/ Thu, 19 Aug 2021 04:25:09 +0000 https://malayalees.ch/?p=48337 എറണാകുളം തൃക്കാക്കര നഗരസഭയിൽ ഓണ സമ്മാനമായി കൗൺസിലർമാർക്ക് ചെയർപേഴ്സൺ 10,000 രൂപ നൽകിയ നടപടി വിവാദത്തിൽ. ചെയർപേഴ്സൺ അജിത തങ്കച്ചനാണ് ഓണക്കോടിക്കൊടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയത്. സംഭവം വിവാദമായതിനെ തുടർന്ന് 18 കൗൺസിലർമാർ പണം തിരികെ നൽകി. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.

തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൻ കൗൺസിലർമാർക്ക് ഓരോ അംഗങ്ങൾക്കും ഓണക്കോടിയോടൊപ്പമാണ് കവറിൽ 10,000 രൂപയും നൽകിയത്.നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. കൗൺസിലർമാർക്ക് ഇങ്ങനെ പണം നൽകാൻ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയർപേഴ്സൻ എങ്ങനെ പണം നൽകിയെന്നാണ് അംഗങ്ങളിൽ ചിലരുടെ സംശയം.

43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്സൻ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്.ചെയർപേഴ്സൻ നൽകിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മിഷൻ പണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അംഗങ്ങൾ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.

]]>