Thrikkakara by election – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Jun 2022 08:23:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Thrikkakara by election – malayalees.ch https://malayalees.ch 32 32 തൃക്കാക്കരയില്‍ ഉമ തോമസ് വിജയിച്ചു; ഭൂരിപക്ഷം 25,016 https://malayalees.ch/uma-thomas-wins-in-thrikkakara-majority-25115/ Fri, 03 Jun 2022 08:23:02 +0000 https://malayalees.ch/?p=62846 തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തും. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്.

2011ലാണ് തൃക്കാക്കര മണ്ഡലം രൂപീകരിക്കുന്നത്. യുഡിഎഫിനു വേണ്ടി ബെന്നി ബഹനാന്‍, എല്‍ഡിഎഫിന്റെ എം.ഇ ഹസൈനാര്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. സജികുമാര്‍ എന്നിവരായിരുന്നു അന്ന് മത്സരരംഗത്ത്. 73.71 ശതമാനം േപരാണ് അന്ന് വോട്ടു ചെയ്തത്. ആകെ പോള്‍ ചെയ്ത 1,59,877 വോട്ടുകളില്‍ 68,854 (55.88 ശതമാനം) നേടി ബെന്നി ബെഹനാന്‍ വിജയിച്ചു. എം.ഇ. ഹസൈനാറിന് 43,448 (36 ശതമാനം) വോട്ടും എന്‍ സജി കുമാറിന് 5935 വോട്ടും (5.04 ശതമാനം) ലഭിച്ചു. ഈ തെരഞ്ഞെടുപ്പിലാണ് ബഹനാന്‍ 22,406 വോട്ടുകള്‍ക്ക് വിജയിക്കുന്നത്.

2016 ല്‍ ഈ സീറ്റില്‍ ബഹനാന് പകരം മത്സരിച്ചത് പി.ടി.തോമസായിരുന്നു. 1,35,304 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 61,268 എണ്ണം (45.42 ശതമാനം) നേടി പി.ടി.തോമസ് സീറ്റ് നിലനിര്‍ത്തി. മുന്‍ എം.പി കൂടിയായ സെബാസ്റ്റ്യന്‍ പോളിനെയായിരുന്നു അന്ന് ഇടതുപക്ഷം കളത്തിലിറക്കിയത്. എന്നാല്‍ 49,455 വോട്ടു (36.55 ശതമാനം) മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. അതേസമയം, ബിജെപി ശക്തമായ പോരാട്ടം കാഴ്ചവച്ചതും ഈ തിരഞ്ഞെടുപ്പിലാണ്. എന്‍ഡിഎയുടെ എസ് സജി 21,247 (15 ശതമാനം) വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. മുന്‍ തിരഞ്ഞെടുപ്പിനേതിനേക്കാള്‍ 10.66 ശതമാനം വോട്ടുകള്‍ കൂടുകയും ചെയ്തു. 11,966 വോട്ടുകള്‍ക്കായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ പി.ടി.തോമസിന്റെ വിജയം.

2016ലെ തിരഞ്ഞെടുപ്പില്‍ രണ്ട് പ്രമുഖ മുന്നണികളുടെയും എതിരാളികള്‍ക്കു പുറമെ ട്വന്റി20 സ്ഥാനാര്‍ഥിയേയും നേരിടേണ്ടി വന്നിരുന്നു പി.ടി. തോമസിന്. കിറ്റക്‌സ് കമ്പനിയിലെ രാസമാലിന്യങ്ങള്‍ തന്റെ തൃക്കാക്കര മണ്ഡലത്തിന്റെ ഓരംപറ്റിയൊഴുകുന്ന കടമ്പ്രയാറിനെ മലിനീകരിക്കുന്നു എന്നാരോപിച്ചാണ് പി.ടി രംഗത്തെത്തിയത്. സ്വന്തം സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാണ് ട്വന്റി20 പ്രതികരിച്ചത്. വോട്ടു വിഹിതം കുറഞ്ഞെങ്കിലും പി.ടി തോമസിന്റെ ഭൂരിപക്ഷം പക്ഷേ കൂടി. പോള്‍ ചെയ്ത 1,36,570 (70.36 ശതമാനം) വോട്ടുകളില്‍ പി.ടി തോമസ് 59,839 എണ്ണം (43.82 ശതമാനം) നേടി. ഇടതു സ്വതന്ത്രന്‍ ഡോ. ജെ. ജേക്കബ് 45,510 വോട്ടുകളുമായി (33.32 ശതമാനം) രണ്ടാമതും എന്‍ഡിഎയുടെ എസ് സജി 15,483 വോട്ടുകളുമായി (11.34 ശതമാനം) മൂന്നാമതും എത്തി. ട്വന്റി20 സ്ഥാനാര്‍ഥി ഡോ. ടെറി തോമസ് 13,897 (10.18 ശതമാനം) വോട്ടുകള്‍ നേടിയതായിരുന്നു ഈ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. 14,329 ആയിരുന്നു പി.ടിയുടെ ഭൂരിപക്ഷം. മണ്ഡലത്തിന്റെ ഈ ചരിത്രത്തെയെല്ലാം അപ്രസക്തമാക്കിയാണ് ഇത്തവണ ഉമ തോമസിന്റെ വിജയം.

]]>
സെഞ്ചുറി അടിക്കാന്‍ എല്‍ഡിഎഫ്; കോട്ട കാക്കാന്‍ യുഡിഎഫ്, വോട്ട് തട്ടാന്‍ എന്‍ഡിഎ; തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം https://malayalees.ch/thrikkakara-to-the-polling-booth-tomorrow-silent-campaign-today/ Mon, 30 May 2022 04:30:17 +0000 https://malayalees.ch/?p=62609 ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവില്‍ തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലെത്തും. ഇന്ന് മണ്ഡലത്തില്‍ നിശബ്ദ പ്രചാരണ ദിനമാണ്. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും അവസാനത്തെ വോട്ടും ഉറപ്പിക്കാനായി അരയും തലയും മുറുക്കി സജീവിമായി രംഗത്തുണ്ട്. ആരോപണ പ്രത്യാരോപണങ്ങള്‍…! സഭ മുതല്‍ വ്യാജ വീഡിയോ വരെ മണ്ഡലം ചര്‍ച്ച ചെയ്ത ശേഷമാണ് നാളെ തൃക്കാക്കര വിധിയെഴുതുന്നത്. നിശബ്ദ പ്രചാരണമായ ഇന്ന് ആളുകളെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്ന തിരിക്കിലായിരിക്കും സ്ഥാനാര്‍ത്ഥികള്‍. മണ്ഡലത്തിലേയും ജില്ലയിലേയും നേതാക്കളോടൊപ്പമാകും സ്ഥാനാര്‍ത്ഥികളുണ്ടാകുക.

239 പോളിംഗ് ബൂത്തുകളിലായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളജില്‍ രാവിലെ 7.30 മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. ആകെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടര്‍മാരാണ് മണ്ഡത്തിലുളളത്. ഇതില്‍ 3633 കന്നിവോട്ടര്‍മാരാണ്. മണ്ഡലത്തില്‍ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോയില്ല. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ബൂത്തുകള്‍ ഒരുക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍ക്കൊളളുന്നതാണ് മണ്ഡലം.

തൃക്കാക്കര ജനത പോളിംഗ് ബൂത്തിലെത്താന്‍ ഒരു ദിനം മാത്രം ശേഷിക്കെ വിജയം അവകാശപ്പെടുകയാണ് പ്രമുഖ മുന്നണികള്‍. പതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ഉമയ്ക്കു കിട്ടുമെന്നാണ് യുഡിഎഫ് കണക്ക്. അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് ജോ ജയിക്കുമെന്നാണ് സിപിഐഎം ഘടകങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ട്.

കലാശക്കൊട്ടിലെ പ്രവര്‍ത്തക പങ്കാളിത്തം കൂടി കണ്ടതോടെ തൃക്കാക്കരയില്‍ വിജയം ഉറപ്പിക്കുകയാണ് യുഡിഎഫ്. അന്തിമ കണക്കെടുപ്പിനൊടുവില്‍ ഡിസിസി നേതൃത്വം കെപിസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ഉമയ്ക്ക് പതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷം ഉറപ്പു പറയുന്നു. സ്ത്രീ വോട്ടര്‍മാരിലടക്കം സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഉമയ്ക്ക് നേടാനായ സ്വാധീനം തരംഗമായി മാറിയേക്കാമെന്ന സൂചനയാണ് എഐസിസി നിയോഗിച്ച സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ ഉളളത്. അങ്ങിനെയങ്കില്‍ 2011ല്‍ ബെന്നി ബെഹനാന്‍ നേടിയ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷവും ഉമ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു യുഡിഎഫ്.

അടിത്തട്ട് ഇളക്കി നടത്തിയ പ്രചാരണത്തിന്റെ സ്വാധീനം കലാശക്കൊട്ടിലും കണ്ടെന്നാണ് സിപിഐഎം വിലയിരുത്തല്‍. ബൂത്തടിസ്ഥാനത്തിലെ മുഴുവന്‍ കണക്കുകളും ഇഴകീറി പരിശോധിച്ച ശേഷമാണ് സിപിഐഎം തൃക്കാക്കരയില്‍ അട്ടിമറി ഉണ്ടാകുമെന്ന് ആവര്‍ത്തിക്കുന്നത്. ബിജെപി വോട്ടുകള്‍ ഇരുപത്തി അയ്യായിരം കടന്നാല്‍ ജോ ജോസഫിന്റെ ഭൂരിപക്ഷം ഏഴായിരത്തിയഞ്ഞൂറിനപ്പുറം പോകുമെന്നും സിപിഐഎം വിലയിരുത്തുന്നു.

പി.സി ജോര്‍ജിലാണ് ബിജെപി പ്രതീക്ഷ. അവസാന ദിവസങ്ങളില്‍ ജോര്‍ജിനെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങള്‍ ഒരു വിഭാഗം ക്രൈസ്തവ വോട്ടുകളില്‍ സ്വാധീനമുണ്ടാക്കിയെന്നാണ് പാര്‍ട്ടി കണക്ക്. രാധാകൃഷ്ണന്റെ വോട്ട് ഇരുപതിനായിരം കടക്കുമെന്ന് ഉറപ്പിക്കുന്ന ബിജെപി അത് മുപ്പതിനായിരം വരെ എത്തിയാലും അതിശയിക്കേണ്ടി വരില്ലെന്നും പറഞ്ഞു വയ്ക്കുന്നു.

]]>
തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല; തെരഞ്ഞെടുപ്പുകള്‍ ജനങ്ങളുടേത്, സഭ ഇടപെടാറില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി https://malayalees.ch/cardinal-mar-george-alencherry-about-sabha-candidate-controversy/ Wed, 18 May 2022 07:52:25 +0000 https://malayalees.ch/?p=61992 തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് സമൂഹ മാധ്യമങ്ങള്‍ വഴിയാണറിഞ്ഞത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കൊപ്പം കര്‍ദിനാളിനെ സന്ദര്‍ശിച്ചു. സഭയുടെ മുഖ പത്രത്തില്‍ സ്ഥാനാര്‍ത്ഥി വിവാദത്തില്‍ മുഖപ്രസംഗത്തിന് പിന്നാലെയാണ് കര്‍ദിനാളിന്റെ പ്രതികരണം.https://fd74f537736d02c322aec8982ea4daab.safeframe.googlesyndication.com/safeframe/1-0-38/html/container.html

സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണം വോട്ട് സ്വരൂപിക്കാനും ഭിന്നിപ്പിക്കാനുമുള്ള ആസൂത്രിത നീക്കമെന്നാണ് സഭയുടെ മുഖപത്രത്തില്‍ മുഖപ്രസംഗം പറയുന്നത്. അതേ നിലപാട് കര്‍ദിനാളും ആവര്‍ത്തിച്ചു. ആശുപത്രിയില്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചത് സാന്ദര്‍ഭികമായിട്ടാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പുകള്‍ ജനങ്ങളുടെതാണ്. അതില്‍ സഭ ഇടപെടാറില്ല. എന്നാല്‍ സഭയുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും വിശ്വാസികള്‍ വോട്ടു ചെയ്യുകയെന്നും കര്‍ദിനാള്‍ പറഞ്ഞു.

സമദൂരം എന്നത് നിക്ഷിപ്ത താത്പര്യങ്ങള്‍ ഉള്ളവരുടെ നിലപാടാണെന്നും അതിനോട് യോജിപ്പില്ലെന്നും കര്‍ദിനാള്‍ മറുപടി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും രാവിലെ കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തി. സഭയുടെ അനുഗ്രഹമുണ്ടെന്ന് ഉമാ തോമസ് വ്യക്തമാക്കി. സഭയുടെ പിന്തുണയുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.

വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ സഭയുടെ മേല്‍ പഴിചാരാനുള്ള ചിന്ത അപകടകരമാണെന്ന് ദീപിക ദിനപത്രത്തിലെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് കര്‍ദിനാളിന്റെ പരസ്യ പ്രതികരണം. സഭാ സ്ഥാപനങ്ങളെ ആക്രമിക്കാന്‍ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു .

]]>
‘തൃക്കാക്കരക്കാര്‍ക്ക് അബദ്ധം പറ്റി’; മുഖ്യമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ് https://malayalees.ch/udf-uses-cms-statement-as-political-weapon/ Fri, 13 May 2022 08:13:00 +0000 https://malayalees.ch/?p=61801 കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരക്കാര്‍ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കി മാറ്റി കോണ്‍ഗ്രസ്. പി ടി തോമസിന്റെ മരണത്തെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് സൗഭാഗ്യ അവസരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിലപ്പുറം അസംബന്ധമില്ലെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ വാക്കുകള്‍ ജനം പുച്ഛത്തോടെ തള്ളിക്കളയും. പി.ടിയെ പോലൊരു നേതാവിന് എംഎല്‍എ അല്ലെങ്കില്‍ ജനപ്രതിനിധി എന്നതിനപ്പുറം വലിയ മാനങ്ങളുള്ള വ്യക്തിയാണ്. മുഖ്യമന്ത്രി തന്നെ പലതവണ പി ടിയെ പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ആ നിലയ്ക്ക് പി ടിയുടെ മരണത്തിന് ശേഷമുള്ള ഈ തെരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന് പറഞ്ഞത് അംഗീകരിക്കാനാകാത്ത പ്രസ്താവനയാണ്’. ഹൈബി ഈഡന്‍ പ്രതികരിച്ചു.

വിഷയത്തില്‍, തൃക്കാക്കരക്കാര്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയോ എന്ന് സംശയിക്കുന്നതായും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് പറഞ്ഞു. ലഭിക്കുന്ന അവസരം തൃക്കാക്കരക്കാര്‍ കൃത്യമായി വിനിയോഗിക്കുമെന്നും ഉമാ തോമസ് വ്യക്തമാക്കി. പി.ടി അബദ്ധമല്ല, അഭിമാനമായിരുന്നു തൃക്കാക്കരക്കാര്‍ക്ക് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

]]>
തൃക്കാക്കര പിടിക്കാന്‍ ആഞ്ഞുതുഴഞ്ഞ് മുന്നണികള്‍; കെ വി തോമസ് ഇന്ന് ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങും https://malayalees.ch/kv-thomas-will-be-campaigning-for-joe-joseph-today/ Fri, 13 May 2022 04:40:17 +0000 https://malayalees.ch/?p=61766 മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി എത്തിയതോടെ തൃക്കാക്കരയില്‍ ഇടത് ക്യാമ്പ് പൂര്‍ണ സജ്ജമാണ്. കെ വി തോമസ് ഇന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങും. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലാണ് എന്‍ഡിഎയും യുഡിഎഫും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

രാവിലെ ഏഴു മണിക്കാണ് ഇടതു സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പ്രചാരണമാരംഭിക്കുക. വീട് കയറി വോട്ട് പിടിക്കാന്‍ ജോയ്‌ക്കൊപ്പം തോമസ് മാഷുമുണ്ടാകും. സഭാ വോട്ടുകള്‍ ഉറപ്പിക്കാനുള്ള ഉത്തരവാദിത്തവും കെ വി തോമസിന് തന്നെ.

ആരും കൂടെയില്ലെന്നു ആവര്‍ത്തിക്കുമ്പോഴും ഇടത് ക്യാമ്പിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യം ഉമാ തോമസിന് ആശങ്കയാണ്. അത് മറിക്കടക്കാന്‍ പരമാവധി വോട്ടര്‍മാരിലേക്ക് ഇറങ്ങുകയാണ് ലക്ഷ്യം. രാഹുല്‍ ഗാന്ധിയെ പ്രചാരണത്തിന് എത്തിക്കാനും നീക്കമുണ്ട്.

അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം എന്‍ഡിഎയുടെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വികസനത്തിനൊപ്പം, ദേശീയ രാഷ്ട്രീയം കൂടി ഉയര്‍ത്തിപ്പിടിച്ചാണ് ബിജെപിയുടെ പ്രചാരണം. വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരും തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്തും.

]]>
തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കും; രമേശ് ചെന്നിത്തല https://malayalees.ch/twenty-20-will-support-udf-in-trikkakkara/ Thu, 12 May 2022 04:59:32 +0000 https://malayalees.ch/?p=61729 തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്‍പ് ട്വന്റി-20ക്കെതിരെ പി ടി തോമസ് നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ സാഹചര്യം അതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് തിക്താനുഭവങ്ങള്‍ നേരിടുന്നവരാണ് ട്വന്റി-20. അവര്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നും സര്‍ക്കാരിന് തിരിച്ചടി കൊടുക്കാന്‍ ട്വന്റി-20 മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

തൃക്കാക്കരയില്‍ ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ ഫലം കണ്ടേക്കുമെന്നാണ് സൂചന. പരസ്യ പിന്തുണ തേടി കെ പി സി സി അധ്യക്ഷന്‍ തന്നെ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് തീരുമാനം.എന്നാല്‍ ട്വന്റി-20-കോണ്‍ഗ്രസ് സൗഹൃദം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇടതു നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തൃക്കാക്കരയില്‍ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ഇടതു മുന്നണി രംഗത്ത് ഇറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് രാഷ്ട്രീയ വൈര്യം മറന്ന് ട്വന്റി-20യെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയത്.
കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെയാണ് ട്വന്റി-20യുമായി സൗഹൃദത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് ആദ്യം നിലപാട് വ്യക്തമാക്കിയത്. ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള തീരുമാനം എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നീരസങ്ങളെ പോലും അവഗണിച്ചാണ് നേതൃത്വം കൈക്കൊണ്ടത്.

ട്വന്റി-20 വോട്ട് സര്‍ക്കാരിനെതിരാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞു. ക്രൈസ്തവ സമൂഹത്തെ യു ഡി എഫ് സഹായിച്ചില്ലെന്നും ക്രൈസ്തവ വോട്ട് ബി ജെ പിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ വിലവര്‍ധനയ്ക്ക് കേന്ദ്രം മാത്രമല്ല കാരണമെന്നും സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

]]>
നൂറാം സീറ്റുറപ്പിക്കാന്‍ എല്‍ഡിഎഫ്; തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്കൊപ്പം തോമസ് മാഷ് ഇന്നിറങ്ങും https://malayalees.ch/trikkakkara-election-campaign-with-pinarayi-vijayan-and-kv-thomas/ Thu, 12 May 2022 04:52:52 +0000 https://malayalees.ch/?p=61723 തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ഇന്ന് നടക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.വി തോമസ് ഇതാദ്യമായാണ് ഇടതു മുന്നണിക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നത്. മന്ത്രിസഭയിലെ ഒന്നാമന്‍ പ്രചാരണത്തിനെത്തുന്നതോടെ നൂറാമത്തെ സീറ്റ് ഉറപ്പിക്കുകയാണ് എല്‍ഡിഎഫ്.

കറ കളഞ്ഞ കോണ്‍ഗ്രസുകാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന തോമസ് മാഷ് ഇന്നാദ്യമായി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ടഭ്യര്‍ഥിക്കും. പ്രിയപ്പെട്ട പി.ടി തോമസിന്റെ പ്രിയതമ ഉമാ തോമസ് ഏറെ പ്രിയപ്പെട്ട കൈപ്പത്തി ചിഹ്നത്തില്‍ അപ്പുറത്ത് മത്സര രംഗത്തുണ്ട്. പുത്രീ നിര്‍വിശേഷമായ സ്‌നേഹമാണ് ഉമയോടെങ്കിലും പാര്‍ട്ടി നേതൃത്വത്തോടുള്ള വിയോജിപ്പാണ് കടുത്ത തീരുമാനത്തിലേക്ക് കെ.വി തോമസിനെ എത്തിച്ചത്.

തന്നെ പുറത്താക്കാന്‍ തിടുക്കപ്പെടുന്നവര്‍ക്കൊപ്പം കടിച്ചു തൂങ്ങുന്നതിനേക്കാള്‍ നാടിന്റെ വികസനത്തിനായി നിലപാടുകളാവാമെന്ന് കെ.വി തോമസ് കരുതുന്നു. പല കുറി എം.പിയും എം.എല്‍എയും കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയുമൊക്കെ ആയിരുന്നു കെ.വി തോമസ്. സോണിയ ഗാന്ധി തൊട്ട് കരുണകാകരന്‍ വരെ കെ.വി തോമസിന്റെ രാഷ്ട്രീയ പാഠങ്ങളാണ്. ജോ ജോസഫിനെ ജയിപ്പിക്കാന്‍ ഇടതുമുന്നണിക്ക് തോമസ് മാഷിന്റെ സിലബസ് ആവശ്യമുണ്ട് തൃക്കാക്കരയില്‍.

വികസന രാഷ്ട്രീയം മുതല്‍ സമുദായ സമവാക്യങ്ങള്‍ വരെയുണ്ട് തോമസ് മാഷിന് പറയാനും പഠിപ്പിക്കാനും. ജോ ജോസഫ് ജയിച്ചില്ലെങ്കില്‍ അത് കെ.വി തോമസിനുള്ള ഗുണപാഠമാകും. മറിച്ചാണെങ്കില്‍ 100 മാര്‍ക്കാണ് ഈ പരീക്ഷയില്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ ഒപ്പമിരുത്തിയ കെ.വി തോമസിനെ ചെങ്കൊടിക്കീഴില്‍ പ്രചരണത്തിനെത്തിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കായി തൃക്കാക്കര ഇന്ന് കാതോര്‍ക്കുന്നുണ്ട്.

]]>
വരാപ്പുഴ അതിരൂപതാ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്; തൃക്കാക്കരയിലെ നിലപാട് നിര്‍ണായകം https://malayalees.ch/varapuzha-archdiocese-political-affairs-committee-meeting/ Thu, 12 May 2022 04:18:34 +0000 https://malayalees.ch/?p=61708 വരാപ്പുഴ അതിരൂപതാ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഭയുടെ നിലപാട് തീരുമാനിക്കാനാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം ലത്തീന്‍ സഭ ഉയര്‍ത്തിയിരുന്നു.

തൃക്കാക്കരയില്‍ 20 ശതമാനം വോട്ടുള്ള തങ്ങളെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. ഈ പശ്ചാത്തലത്തില്‍ ലത്തീന്‍ സഭയുടെ നിലപാട് തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് ഏറെ നിര്‍ണായകമാണ്. വൈകിട്ട് ആറ് മണിക്കാണ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുക.

]]>
തൃക്കാക്കരയില്‍ പ്രചാരണം കൊഴിപ്പിച്ച് മുന്നണികള്‍ https://malayalees.ch/front-fronts-in-thrikkakara/ Sat, 07 May 2022 04:29:44 +0000 https://malayalees.ch/?p=61424 തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ചു. കൂടുതല്‍ നേതാക്കളെ അണിനിരത്തി പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനം മയപ്പെടുത്തി യുഡിഎഫ്. സഭാ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നീക്കം. ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.

ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ സഭാ സ്ഥാനാര്‍ത്ഥിയെന്ന് വിശേഷിപ്പിച്ചെങ്കിലും അത് ശരിയായില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. സീറോ മലബാറിക് സഭയുടെ വിശദീകരണമെത്തിയതോടെയാണ് യുഡിഎഫിന്റെ മനംമാറ്റം. സ്ഥാനാര്‍ത്ഥിയെ അക്രമിക്കുന്നതിന് പകരം കെ റെയില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം കടുപ്പിക്കാനാണ് തീരുമാനം.

ഇടതുപക്ഷമാകട്ടെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പാടുപെടുന്നുണ്ടെങ്കിലും കാടിളക്കിയുള്ള പ്രചാരണത്തിലൂടെ ആരോപണങ്ങളെ മറി കടക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി യുവ നേതാക്കളെ കളത്തിലിറക്കും. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു മുന്നണികളും മുന്നോട്ട് പോകുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന് ഇനിയും വ്യക്തമല്ല. ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സൂചന.

]]>
ഒരു സ്ഥാനവും ലഭിക്കാതെ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സാധാരക്കാരാണ് തന്റെ കരുത്ത്: ഉമ തോമസ് https://malayalees.ch/his-strength-is-the-ordinary-people-who-work-for-the-movement-without-getting-any-position-uma-thomas/ Fri, 06 May 2022 04:46:53 +0000 https://malayalees.ch/?p=61362 ഒരു സ്ഥാനവും ലഭിക്കാതെ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരാണ് തന്റെ കരുത്തെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. തനിക്ക് കരുത്തും ഊര്‍ജവും തരുന്നത് ഇതുവരെ ഒരു സ്ഥാനവും ലഭിക്കാത്ത ഈ പ്രസ്ഥാനത്തിലെ സാധാരണ പ്രവര്‍ത്തകരാണ്. അവരുടെ കഠിന പ്രയ്തനം കൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് നേരിടുന്നത്. അവര്‍ തരുന്ന ഊര്‍ജം ആണ് ശക്തിപകരുന്നതെന്നും ഉമ തോമസ് പറഞ്ഞു.

നല്ല ഉത്തമ വിശ്വാസത്തോടു കൂടി തീര്‍ച്ചയായിട്ടും വിജയം നേടാനാകും എന്നുള്ള ധൈര്യത്തിലാണ് താന്‍ മുന്നോട്ട് പോകുന്നത്. പി.ടി എന്ന മാര്‍ഗ ദീപം എന്നെ നല്ല പോലെ പോസ്റ്റീവ് ആയി നയിക്കുന്നുണ്ട്. ഒരു മത്സരമാണെങ്കില്‍ എതിരെ ഒരു സ്ഥാനാര്‍ത്ഥി വേണം. അത് ആരുമാകട്ടെ താന്‍ എല്ലാവരേയും ബഹുമാനിക്കുന്നു. പി.ടി.യെ സ്‌നേഹിച്ച പി.ടി സ്‌നേഹിച്ച തൃക്കാക്കരയിലെ വോട്ടര്‍മാര്‍ എന്തു തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കും. അവര്‍ക്കൊരിക്കലും പി.ടി.യുടെ പിന്മഗാമിയായി എന്നെ അംഗീകരിക്കാന്‍ സാധിക്കാതെ വരില്ലെന്ന് ഉറച്ച വിശ്വാസം ഉണ്ട്.

കെ.വി.തോമസിനെ കാണുമോ എന്ന ചോദ്യത്തിന് തന്റെ എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് ഡിസിസിയാണെന്നായിരുന്നു ഉമയുടെ മറുപടി. പാര്‍ട്ടി എന്തു പറയുന്നോ അതനുസരിച്ച് പ്രവര്‍ത്തിക്കും. അദ്ദേഹത്തെ കാണണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ കാണുമെന്നും ഉമ പറഞ്ഞു.

]]>