threatening – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 May 2023 12:02:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png threatening – malayalees.ch https://malayalees.ch 32 32 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസിന്റെ ഉറപ്പ്; സരുൺ സജിയെ അനുനയിപ്പിച്ചു താഴെ ഇറക്കി https://malayalees.ch/tribal-youth-arun-saji-threatened-to-commit-suicide/ Thu, 25 May 2023 11:57:17 +0000 https://malayalees.ch/?p=81745 കാട്ടിറച്ചി കെെവശം വെച്ചെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥ‌രെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കിഴുകാനം ഫോറസ്റ്റ് ഓഫിസിന് മുന്നിലെ പ്ലാവിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ സരുൺ സജിയെ അനുനയിപ്പിച്ചു താഴെ ഇറക്കി. തിരിച്ചെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ ജോലിയിൽ കയറുന്നതിനു മുൻപ് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സരുൺ സജി താഴെയിറങ്ങിയത്.

സജിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സസ്‌പെൻഷനിലായ മുഴുവൻ ഉദ്യോഗസ്ഥരേയും കഴിഞ്ഞ ദിവസം വനംവകുപ്പ് തിരിച്ചെടുത്തിരുന്നു. തനിക്ക് നീതി ലഭിച്ചില്ലെന്നാരോപിച്ചാണ് സരുൺ ഇപ്പോൾ ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തിയത്.

2022 സെപ്തംബർ 20ന് ആണ് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ സരുൺ സജിയ്‌ക്കെതിരെ കള്ളക്കേസ് എടുത്തത്. പത്ത് ദിവത്തെ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തന്നെ കള്ളക്കേസിൽ കുടുക്കിയ വിവരം യുവാവ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായാണ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

പിന്നാലെയാണ് സരുണിന് എതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് കണ്ടെത്തിയത്. തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അടക്കം 7 ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു സസ്‌പെൻഡു ചെയ്തിരുന്നു. ഇവരെ കഴിഞ്ഞ ദിവസം തിരിച്ചെടുത്തു.കള്ളക്കേസെടുത്ത നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് സരുൺ സജി നൽകിയ പരാതിയിൽ പൊലീസ് 13 വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ടെങ്കിലും കാര്യമായ ഒരു നടപടിയും എടുത്തില്ലെന്നും ആരോപണമുണ്ട്.

]]>
മുസ്‍ലിമായതിനാല്‍ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി: തന്നെ ഭീഷണിപ്പെടുത്തുന്നയാളുടെ പേര് പുറത്തുവിട്ട് ഖുശ്ബു https://malayalees.ch/actress-khushboo-got-rape-threatening-call/ Thu, 06 Aug 2020 09:47:48 +0000 https://malayalees.ch/?p=29731 ഇത് രാമഭൂമി തന്നെയാണോ എന്നും പ്രധാനമന്ത്രി അക്കാര്യം പറയണമെന്നും ഖുശ്ബു പറഞ്ഞു.

നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബുവിനെതിരെ ബലാത്സംഗ ഭീഷണി. ഖുശ്ബു തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഭീഷണി മുഴക്കിയ ആളുടെ പേര് വിവരങ്ങളും ഖുശ്ബു പുറത്തുവിട്ടിട്ടുണ്ട്.

മുസ്‍ലീമായതിനാല്‍ താന്‍ ബലാത്സംഗം ചെയ്യപ്പെടേണ്ട ആളാണെന്നാണ് ഫോണില്‍ വിളിച്ചയാളുടെ ഭീഷണി. കൊൽക്കത്തയിൽ നിന്നുള്ള ഒരു നമ്പറിൽ നിന്നാണ് ഫോൺ കോൾ വന്നതെന്നും സഞ്ജയ് ശർമ എന്ന പേരാണ് കാണിച്ചതെന്നും ഖുശ്ബു പറഞ്ഞു. വിളിച്ച ആളുടെ ഫോൺ നമ്പർ ഖുശ്ബു പുറത്തുവിട്ടു. ഇത് രാമഭൂമി തന്നെയാണോ എന്നും പ്രധാനമന്ത്രി അക്കാര്യം പറയണമെന്നും ഖുശ്ബു പറഞ്ഞു. കൊല്‍ക്കത്ത പൊലീസിനെയടക്കം ടാഗ് ചെയ്താണ് ഖുശ്ബുവിന്‍റെ ട്വീറ്റ്.

സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനൽജി ഇടപെടണമെന്ന് പറഞ്ഞ ഖുശ്ബു പൊലീസ് അന്വേഷണം വേണമെന്നും പറഞ്ഞു. തനിക്ക് സംഭവിച്ചത് ഇതാണെങ്കിൽ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താകുമെന്നും ഖുശ്ബു ചോദിക്കുന്നു.

ബാലതാരമായി എത്തി, തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും സജീവ സാന്നിധ്യമായ താരമാണ് ഖുശ്ബു. മഹാരാഷ്ട്രയിലെ ഒരു മുസ്‍ലിം കുടുംബത്തില്‍ ജനിച്ച ഖുശ്ബു വിവാഹം കഴിച്ചിരിക്കുന്നത് നടനും സംവിധായകനും നിര്‍മാതാവും ഒക്കെയായ സുന്ദര്‍ സിയെ ആണ്.

]]>