Threat – malayalees.ch https://malayalees.ch Malayalam Online News Portal Thu, 29 Jun 2023 07:18:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Threat – malayalees.ch https://malayalees.ch 32 32 വടശ്ശേരിക്കോണത്ത് വധുവിന്റെ പിതാവിന്റെ കൊലപാതകം: ദൃക്സാക്ഷിയായ പെൺകുട്ടിക്ക് ഭീഷണിയെന്ന് പരാതി https://malayalees.ch/girl-witness-in-vadasserikonam-murder-case-receives-threat/ Thu, 29 Jun 2023 07:16:33 +0000 https://malayalees.ch/?p=83516 വടശ്ശേരികോണത്ത് കല്യാണദിനം വധുവിന്റെ പിതാവിനെ വധിച്ച സംഭവത്തിൽ ദൃക്സാക്ഷിയായ പെൺകുട്ടിക്ക് ഭീഷണിയെന്ന് പരാതി. ഇന്നലെ രാത്രിയോടെ രണ്ടുപേർ ഭീഷണിയുമായി വീട്ടിലെത്തിയെന്ന് കൊല്ലപ്പെട്ട രാജുവിന്റെ സഹോദരി പുത്രി പറഞ്ഞു. പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ, വടശ്ശേരിക്കോണം കൊലപാതത്തിൽ 4 പ്രതികളും റിമാൻഡ് ചെയ്തു. വർക്കല മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് പുലർച്ചെയാണ് ഹാജരാക്കിയത്. പ്രതികളെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ പൊലീസ് ഉടൻ നൽകും

ഇന്നലെ പുലർച്ചെയാണ് തിരുവനന്തപുരം വടശ്ശേരികോണത്ത് വധുവിന്റെ പിതാവിന്റെ കൊലപാതകം. വടശ്ശേരിക്കോണം സ്വദേശി രാജുവാണ് മരിച്ചത്. 61 വയസ്സായിരുന്നു. ജിഷ്ണു എന്ന പെൺകുട്ടിയുടെ മുൻസുഹൃത്ത് ജിഷ്ണുവിനേയും സംഘത്തെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ജിഷ്ണുവിന്റെ സഹോദരനും സുഹൃത്തുക്കളുമാണ് കസ്റ്റഡിയിൽ ഉള്ളത്.

ഓട്ടോ ഡ്രൈവറായ രാജുവിന്റെ മകളുടെ വിവാഹം ഇന്നലെയാണ് നടക്കേണ്ടിയിരുന്നത്. ഇന്നലെ വിവാഹ തലേന്ന് കല്യാണവുമായി ബന്ധപ്പെട്ട സ്വീകരണ പരിപാടികൾ നടത്തിയിരുന്നു. പരിപാടികൾ അവസാനിച്ച് ബന്ധുക്കൾ മടങ്ങിയ ശേഷമാണ് ആക്രമണമുണ്ടായത്. ഇന്നലെ ജിഷ്ണുവും സുഹൃത്തുക്കളും കല്യാണ വീട്ടിലെത്തി പെൺകുട്ടിയെ കാണണം എന്ന് ബഹളം വെച്ചു. കല്യാണ വീട്ടിലുണ്ടായിരുന്നവർ ഇടപെട്ടതോടെ പ്രതികൾ അതിക്രമം തുടങ്ങി. തുടർന്ന്, പെൺകുട്ടിയെ അടക്കം ഇവർ മർദ്ദിക്കുകയായിരുന്നു. തർക്കത്തിനിടെ മൺവെട്ടി കൊണ്ട് പെൺകുട്ടിയുടെ അച്ഛനെ അടിച്ചു ബോധരഹിതനായ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശവാസികളായ ജിഷ്ണു, ജിജിൻ, മനു, ശ്യാം എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

]]>
”ആസിഡൊഴിക്കും, ബലാത്സംഗം ചെയ്യും, കൊന്നുകളയും”നിരന്തരം ഭീഷണിയെന്ന് മാധ്യമപ്രവർത്തക നേഹ ദീക്ഷിത് https://malayalees.ch/journalist-neha-dixit-says-she-has-been-stalked-for-months-received-rape-and-death-threats/ Thu, 28 Jan 2021 04:03:25 +0000 https://malayalees.ch/?p=39224 മാസങ്ങളായി തന്നെ ഒരാൾ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പ്രമുഖ മാധ്യമപ്രവർത്തക നേഹ ദീക്ഷിത്. ട്വിറ്ററിലൂടെയാണ് നേഹ ദീക്ഷിത് ഇക്കാര്യം വെളിപ്പെടുത്തിയത്. ”കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഒരാൾ എന്നെ സ്ഥിരമായി പിന്തുടരുന്നുണ്ട്. ഞാൻ എവിടെയൊക്കെ പോകുന്നു എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അയാൾ ശേഖരിക്കുന്നു. പല പ്രാവശ്യം എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. എന്നെ ബലാത്സംഗം ചെയ്യും, ആസിഡ് ഉപയോഗിച്ച് ആക്രമിക്കും, കൊല ചെയ്യും തുടങ്ങിയ രീതിയിലൊക്കെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇതെന്റെ തൊഴിലുമായി ബന്ധപ്പെട്ടുള്ളതാണെന്നത് വളരെ വ്യക്തമാണ്.” നേഹ ട്വിറ്ററിൽ കുറിച്ചു.

”വ്യത്യസ്ത നമ്പറുകളിൽ നിന്നായി നാലിലധികം വ്യക്തികളാണ് ഭീഷണിപ്പെടുത്താൻ ഫോണിലൂടെ ബന്ധപ്പെട്ടത്. എന്റെ പങ്കാളി നകുലിനെ കുറിച്ചും അവർ പലപ്രാവശ്യം പരാമർശിച്ചു. ഇതിനു പുറമെ, ഇക്കഴിഞ്ഞ ജനുവരി 25ന് രാത്രി ഏകദേശം 9 മണിയോടെ ഒരാൾ ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചു. ഞാൻ ഒച്ചവെച്ച് വാതിൽ തുറക്കാൻ ശ്രമിച്ചതോടെ അയാൾ പുറത്തേക്ക് ഓടുകയായിരുന്നു.” നേഹ ട്വിറ്ററിൽ പങ്കുവെച്ച കത്തിൽ പറയുന്നു.

മാധ്യമപ്രവർത്തകരും, കലാകാരന്മാരും, സിനിമ നിർമാതാക്കളും, ആക്ടിവിസ്റ്റുകളും, അക്കാഡമീഷ്യന്മാരും അവരുടെ ജോലി ചെയ്യുന്നതിന് വ്യത്യസ്ത അതിക്രമണങ്ങൾ നേരിടുന്നു, കൊല്ലപ്പെടുന്നു. ഓൺലൈൻ ലോകത്തിനപ്പുറം നടക്കുന്ന അതിക്രമങ്ങളിലേക്കും കൂടി ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. ഇത് തന്നെക്കുറിച്ച് മാത്രമല്ലെന്നും, മാധ്യമ പ്രവർത്തകർക്കെതിരെ ലോകത്തുടനീളം നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിൽ തന്റെ പ്രതികരണം ഒരു മുതൽക്കൂട്ടാകട്ടെയെന്നും നേഹ ദീക്ഷിത്ത് കൂട്ടിച്ചേർത്തു.

രാഷ്ട്രീയ, സാമൂഹിക, ജെൻഡർ വിഷയങ്ങളിൽ ഒരു ദശകത്തിലധികമായി ഇന്ത്യൻ മാധ്യമമേഖലയിൽ സജീവമായി ഇടപെടുന്ന മാധ്യമപ്രവർത്തകയാണ് നേഹ ദീക്ഷിത്ത്. ‘തെഹെൽക’യിൽ അന്വേഷണാത്മക പത്രപ്രവർത്തക ആയാണ് നേഹയുടെ കരിയർ തുടങ്ങുന്നത്. 2013 മുതൽ അൽ ജസീറ, ഔട്ട്ലുക്ക്, കാരവൻ, ന്യൂയോർക് ടൈംസ് തുടങ്ങിയ പ്രഗത്ഭ മാധ്യമങ്ങളിൽ സ്വതന്ത്ര ജേർണലിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയാണ് ഇവർ. ”മുസഫർ നഗർ ബാക്കി ഹെ” പോലുള്ള ശ്രദ്ധേയമായ ഡോക്യുമെന്ററി സിനിമകളുടെ നിർമ്മാതാവാണ് നേഹയുടെ പങ്കാളി നകുൽ സിങ് സാവ്‌നെയ്.

]]>