threat letter – malayalees.ch https://malayalees.ch Malayalam Online News Portal Sat, 22 Apr 2023 08:51:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png threat letter – malayalees.ch https://malayalees.ch 32 32 ‘അച്ഛനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം, പിന്നിൽ വ്യക്തിവൈരാഗ്യം’; പ്രതികരിച്ച് കത്തിൽ പേരുള്ളയാളുടെ മകൾ https://malayalees.ch/threat-letter-to-assassinate-pm-modi-investigation-starts-html/ Sat, 22 Apr 2023 08:47:19 +0000 https://malayalees.ch/?p=80068 പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ കയ്യക്ഷരം കുടുംബത്തോട് വൈരാഗ്യമുള്ള വ്യക്തിയുടേതെന്ന് കത്തില്‍ പേരുള്ള എൻ ജെ ജോണിയുടെ മകള്‍. അത് തന്റെ അച്ഛൻ എഴുതിയ കത്തല്ല, അച്ഛനെ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമം, പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നും പള്ളിവകയിലുള്ള ശത്രുതയാണെന്നും മകൾ പ്രതികരിച്ചു. എഴുതിയ ആളുടെ പേര് വെളിപ്പെടുത്തുന്നില്ല, അത് പൊലീസ് തന്നെ പറയട്ടെ. അങ്ങനെ എഴുതേണ്ട കാര്യമില്ല, അങ്ങനെ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞിട്ട് എന്ത് കിട്ടാനാണ് എൻ ജെ ജോണിയുടെ മകൾ ട്വന്റി ഫോറിനോട് പറഞ്ഞു.

തീര്‍ച്ചയായും ഇത് കണ്ടുപിടിക്കണം. ഒരു നിരപരാധിയെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല. കയ്യക്ഷരം വച്ച് ആരാണ് എഴുതിയതെന്ന് തനിക്കറിയാം. പേര് പറയാൻ താൽപര്യമല്ല. അത് പൊലീസ് തന്നെ പറയണം. ബന്ധുവല്ല, അടുത്ത പ്രദേശത്തുള്ള ആളാണ്. ഇയാൾക്ക് ശത്രുതയുള്ളയാളുകൾക്ക് കത്തെഴുതുക തുടങ്ങിയവയാണ് ഇവരുടെ രീതി. ഇനി മാനസിക പ്രശ്നമാണോ എന്ന് അറിയില്ലെന്നും മകൾ വിശദീകരിച്ചു.

പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. കലൂർ സ്വദേശി എൻ ജെ ജോണിയുടെ പേരിലാണ് കത്ത് വന്നത്. കത്ത് എഡിജിപി ഇൻ്റലജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

]]>
പ്രധാനമന്ത്രിയ്ക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് സൂചിപ്പിച്ച ഊമക്കത്ത് കെ സുരേന്ദ്രന് ലഭിച്ചു; പരാമര്‍ശം ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ https://malayalees.ch/threat-message-prime-minister-narendra-modi-kerala-visit-html/ Sat, 22 Apr 2023 04:11:23 +0000 https://malayalees.ch/?p=80035 കേരളാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണിയുമായി ഊമക്കത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച പരാമര്‍ശം.

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നാളെ വൈകിട്ടോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. സുരക്ഷ വിലയിരുത്തിക്കൊണ്ടുള്ള ഇന്റലിജന്‍സ് മേധാവി ടി കെ വിനോദി കുമാറിന്റെ റിപ്പോര്‍ട്ടിലാണ് ഭീഷണിയുടെ വിവരങ്ങളും സൂചിപ്പിക്കുന്നത്. ഒരാഴ്ചയ്ക്ക് മുന്‍പ് കെ സുരേന്ദ്രന് ഭീഷണി സന്ദേശം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് മേല്‍വിലാസത്തിലാണ് ഊമക്കത്ത് വന്നത്. പിന്നീട് കെ സുരേന്ദ്രന്‍ ഈ കത്ത് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് കൈമാറി. ഭീഷണി സന്ദേശം കൂടി വന്ന സാഹചര്യം കൂടി കണക്കിലെടുത്ത് വേണം കേരളത്തില്‍ പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാനെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുശേഷം പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ പ്രത്യേകമായി ശ്രദ്ധിച്ച് ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നു.

]]>
സൽമാൻ ഖാനെതിരെ വധഭീഷണി സന്ദേശമയച്ച 21 കാരൻ അറസ്റ്റിൽ https://malayalees.ch/mumbai-police-arrests-man-who-sent-threat-email-to-salman-khan-from-rajasthan/ Mon, 27 Mar 2023 07:19:53 +0000 https://malayalees.ch/?p=78673 നടൻ സൽമാൻ ഖാന് വധഭീഷണി സന്ദേശമയച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിൽ സ്വദേശി ധക്കദ് രാം വിഷ്‌ണോയി(21) ആണ് പിടിയിലായത്. രാജസ്ഥാൻ പൊലീസുമായി മുംബൈ പൊലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. നടൻ്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പഞ്ചാബി ഗായകൻ സിദ്ധു മൂസ്‌വാലയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ധക്കദ് രാം വിഷ്‌ണോയിക്ക് ഉണ്ട്. സൽമാന് ഭീഷണിയുള്ളതിനാൽ പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

]]>