threads – malayalees.ch https://malayalees.ch Malayalam Online News Portal Mon, 10 Jul 2023 11:57:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png threads – malayalees.ch https://malayalees.ch 32 32 ത്രെഡ്‌സില്‍ ഇതൊക്കെ ഉണ്ടോ? ട്വിറ്ററില്‍ മാത്രമുള്ള സവിശേഷതകള്‍ https://malayalees.ch/twitter-features-that-metas-threads-still-doesnt-have/ Mon, 10 Jul 2023 11:56:54 +0000 https://malayalees.ch/?p=84152
മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ ആപ്പായ മെറ്റ വന്‍ ജനപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്. കൂടാതെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ മെറ്റയുടെ പുതിയ ആപ്പിന് ചില പോരായ്മകളും അതിന്റെ യുസേഴ്‌സ് ഉന്നയിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാം അടിസ്ഥാനമാക്കിയാണ് ത്രെഡ്‌സ് പ്രവര്‍ത്തിക്കുന്നത്.

ട്വിറ്ററിന് സമാനമായാണ് ത്രെഡ്‌സ് അവതരിപ്പിച്ചുള്ളതെങ്കിലും ട്വിറ്ററില്‍ ലഭ്യമാകുന്ന ചില സവിശേഷതകള്‍ ത്രെഡ്‌സില്‍ ലഭ്യമല്ല. ത്രെഡ്‌സില്‍ ലഭ്യമല്ലാത്ത എന്നാല്‍ ട്വിറ്ററില്‍ ലഭ്യമായ ഏറ്റവും പ്രധാന സവിശേഷതയാണ് ഹാഷ്ടാഗ്.

ഏത് വെബ് ബ്രൗസറിലും ട്വിറ്റര്‍ ആക്‌സസ് ലഭ്യമാകും. എന്നാല്‍ ത്രെഡ്‌സിന് വെബ് പതിപ്പില്ലെന്നുള്ളത് പ്രധാന പോരായ്മയാണ്. ഇത് ആപ്പായി മാത്രമേ ലഭ്യമാകൂ. ട്വിറ്ററില്‍ അടുത്തിടെ ലഭ്യമായ എഡിറ്റ് ബട്ടണ്‍ ത്രെഡ്‌സില്‍ ഇല്ല. കൂടാതെ നേരിട്ട് സന്ദേശമയക്കാന്‍ ത്രെഡ്‌സില്‍ കഴിയില്ല. ത്രെഡ്‌സില്‍ അവരെ പരാമര്‍ശിക്കുക മാത്രമാണ് ഏക മാര്‍ഗം.

ട്വിറ്ററില്‍ ഹിറ്റായ ട്രെന്‍ഡിങ് എന്ന പദ പ്രയോഗം ത്രെഡ്‌സില്‍ വരുന്നില്ല. എന്നാല്‍ ട്വിറ്ററില്‍ പരസ്യങ്ങള്‍ നിറയുമ്പോള്‍ ത്രെഡ്‌സില്‍ ഇതുവരെ പരസ്യങ്ങള്‍ ഒന്നും തന്നെ വന്നു തുടങ്ങിയിട്ടില്ല. എഐ ആള്‍ട്ട് ടെക്‌സറ്റ് സംവിധാനം ഇല്ലാത്തതിനാല്‍ സ്‌ക്രീന്‍ റീഡറുകളെ ആശ്രയിക്കുന്ന ഉപയോക്താക്കള്‍ക്ക് ത്രെഡ്‌സ് ഉപയോഗപ്രദമല്ല.

]]>
കെഎസ്ആർടിസിയും ‘ത്രെഡ്സില്‍’ ; കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ട്രെന്‍ഡിനൊപ്പം https://malayalees.ch/ksrtc-join-new-social-media-platfrom-threads/ Sat, 08 Jul 2023 08:23:29 +0000 https://malayalees.ch/?p=84076 യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെന്‍ഡ് അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ‘ത്രെഡ്സില്‍’. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ‘ത്രെഡ്സില്‍ അക്കൗണ്ട് തുറന്നു. കെ എസ് ആർ ടി സി തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്.

കെഎസ്ആർടിസിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റു വിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ പുതിയ അക്കൗണ്ടും ഫോളോ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി ഫേസ്ബുക്കിൽ അഭ്യര്‍ത്ഥിച്ചു.

കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഇനിയിപ്പോൾ നിങ്ങളും ചോദിച്ചേക്കാം കെഎസ്ആർടിസി ‘Threads’-ൽ ഇല്ലേ എന്ന്…
ആശങ്ക വേണ്ട,,, ഞങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി Trend അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ‘Threads’-ൽ…

കെഎസ്ആർടിസി സോഷ്യൽ മീഡിയാ സെല്ലും നിലവിലെ സജീവ സാമൂഹ്യ മാധ്യമ platform-കൾ ആയ Facebook, YouTube, Instagram, Twitter, LinkedIn, dailyhunt, WhatsApp, എന്നിവയ്ക്ക് പുറമേ വളരെ വേഗം trending ആയി മാറിക്കൊണ്ടിരിക്കുന്ന ‘Threads’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലേയ്ക്ക്…

കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും 07. 07 .2023 ൽ കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ‘Threads’ പ്ലാറ്റ്ഫോമിൽ join ചെയ്തു കഴിഞ്ഞു.
കെഎസ്ആർടിസിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റുവിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ കെഎസ്ആർടിസി സോഷ്യൽ മീഡിയ സെല്ലിന്റെ ‘Threads’ അക്കൗണ്ടും follow ചെയ്യുമല്ലോ…

]]>
ഒറ്റ ദിവസത്തില്‍ ത്രെഡ്‌സില്‍ നിറഞ്ഞത് 9.5 കോടി പോസ്റ്റുകള്‍; ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഒന്നാമത് https://malayalees.ch/metas-threads-app-crosses-95-million-posts/ Fri, 07 Jul 2023 11:30:46 +0000 https://malayalees.ch/?p=84024 ത്രെഡ്‌സ് ആപ്പ് എത്തി ഒരു ദിവസം പിന്നിട്ടപ്പോള്‍ 9.5 കോടി പോസ്റ്റുകളാണ് എത്തിയത്. കൂടാതെ ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ ഏറ്റവും മികച്ച ആപ്പായി ത്രെഡ്‌സ് മാറി. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍തന്നെയാണ് ത്രെഡ്‌സിലും എത്തുന്നത്.

നിലവില്‍ നൂറിലധികം രാജ്യങ്ങളില്‍ ത്രെഡ്സ് അവതരിപ്പിച്ചുകഴിഞ്ഞു. മൂന്നൂ കോടിയിലധികം ആളുകള്‍ ത്രെഡ്സ് ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ത്രെഡ്സ് ട്വിറ്ററിന് സമാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

ത്രെഡുകള്‍ ട്വിറ്ററില്‍ നിന്ന് ചില വഴികളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ആദ്യം, ഇതിന് ഹാഷ്ടാഗുകളോ ട്രെന്‍ഡിംഗ് പേജോ ഇല്ല. രണ്ടാമതായി, ഇത് വെബ് ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്തിട്ടില്ല. അഞ്ചു മിനിറ്റില്‍ കൂടാതെയുള്ള വീഡിയോസും ഫോട്ടോസും ലിങ്കുകളും ത്രെഡ്‌സില്‍ ഷെയര്‍ ചെയ്യാന്‍ കഴിയും.

അതേസമയം ത്രെഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെങ്കില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്യണമെന്നതടക്കമുള്ള പോരാമയ്മകള്‍ ഉയര്‍ന്നുവരുന്നുണ്ട്. കൂടാതെ സൈന്‍ അപ്പ് ചെയ്യണമെങ്കില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വേണമെന്നതും ആപ്പിന്റെ പോരായ്മയായി പറയുന്നു.

]]>