THOMAS ISSAC – malayalees.ch https://malayalees.ch Malayalam Online News Portal Thu, 15 Sep 2022 04:32:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png THOMAS ISSAC – malayalees.ch https://malayalees.ch 32 32 കിഫ്ബിക്കെതിരെ കുരുക്ക് മുറുക്കാൻ ഇ.ഡി; സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും https://malayalees.ch/enforcement-directorate-against-kiifb/ Thu, 15 Sep 2022 04:32:48 +0000 https://malayalees.ch/?p=68094 കിഫ്ബിക്കെതിരായ അന്വേഷണത്തിൽ കുരുക്ക് മുറുക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം 20നകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. തെളിവുകളടക്കം ഉള്‍പ്പെടുത്തിയാകും വിശദമായ സത്യവാങ്മൂലം നല്‍കുക. 

മുന്‍മന്ത്രി തോമസ് ഐസക്കിനെതിരായ കണ്ടെത്തലുകളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തും. കേസില്‍ മുതിര്‍ന്ന അഭിഭാഷകനെ രംഗത്തിറക്കാനാണ് തീരുമാനം. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കേസില്‍ ഹാജരാകും. ഇ.ഡിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി.

]]>
ഇ ഡി സമന്‍സിനെതിരായ തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതിയില്‍; വ്യക്തിപരമായ വിവരങ്ങള്‍ തേടിയതില്‍ വിശദീകരണമുണ്ടായേക്കും https://malayalees.ch/high-court-will-consider-thomas-issac-plea-against-the-enforcement-directorate-today/ Wed, 17 Aug 2022 04:21:48 +0000 https://malayalees.ch/?p=66513 എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തേയും സമന്‍സുകളെയും ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തോമസ് ഐസകിന്റെ വ്യക്തിപരമായ വിവരങ്ങള്‍ തേടിയതില്‍ ഇ.ഡി ഇന്ന് വിശദീകരണം നല്‍കിയേക്കും. ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് തോമസ് ഐസകിന്റെ ഹര്‍ജി പരിഗണിക്കുന്നത്.

തന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ അടക്കം ആവശ്യപ്പെട്ട ഇ.ഡി. നടപടിയെയാണ് തോമസ് ഐസക് നേരിടുന്നത്. കഴിഞ്ഞതവണ തോമസ് ഐസക്കിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ശ്രദ്ധേയമായ നിരീക്ഷണങ്ങളും ചോദ്യങ്ങളും വന്നിരുന്നു. തോമസ് ഐസകിന് സ്വകാര്യതയുണ്ടെന്നും, അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വ്യക്തിപരമായ വിവരങ്ങള്‍ തേടുന്നത് എന്തിനെന്നും ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് ആരാഞ്ഞിരുന്നു. പ്രതിയോ, സംശയിക്കപ്പെടുന്ന ആളോ ആയിരുന്നെങ്കില്‍ നടപടിയില്‍ ന്യായമുണ്ട്. പക്ഷെ ഇതുവരെ പ്രതിയോ, സംശയിക്കപ്പെടുന്ന ആളോ അല്ല തോമസ് ഐസക്. ആദ്യ സമന്‍സില്‍ ആവശ്യപ്പെടാത്ത വിവരങ്ങള്‍ പൊടുന്നനെ രണ്ടാം സമന്‍സില്‍ ആവശ്യപ്പെട്ടതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. ഈ സുപ്രധാന ചോദ്യങ്ങളില്‍ ഇ.ഡി നല്‍കുന്ന മറുപടി നിര്‍ണായകമാകും. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളിലാണ് അന്വേഷണമെന്ന് ഇ.ഡി. പറയുമ്പോഴും സമന്‍സുകള്‍ ആ മട്ടില്‍ അല്ലെന്നാണ് തോമസ് ഐസക്കിന്റെ വാദം. തന്നെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയാണെന്നും തോമസ് ഐസക് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം മസാല ബോണ്ടിലെ അന്വേഷണത്തിന് സ്റ്റേ വേണമെന്ന കിഫ്ബിയുടെ ആവശ്യം ഇന്നലെ ഹൈക്കോടതി തള്ളി. അന്വേഷണത്തിന് തത്ക്കാലം സ്റ്റേ നല്‍കേണ്ടെന്നാണ് ഹൈക്കോടതി തീരുമാനിച്ചത്. കിഫ്ബി ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ ഇ ഡിക്ക് അടുത്തമാസം രണ്ടുവരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. അടുത്ത മാസം രണ്ടിന് കിഫ്ബി ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

]]>
സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം https://malayalees.ch/cpim-meetings-begin-today/ Mon, 08 Aug 2022 04:23:13 +0000 https://malayalees.ch/?p=66063 അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സർക്കാറിന്റെ പ്രവർത്തനങ്ങളും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും ചർച്ചയാകുക. പി ജയരാജന്റെ കർക്കടക വാവ് ബലി പരാമർശവും, കിഫ്ബിയ്ക്ക് എതിരെയുള്ള ഇഡി അന്വേഷണത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടും യോഗം ചർച്ച ചെയ്യും. ഇന്നും നാളെയും സെക്രട്ടറിയേറ്റും തുടർന്ന് മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക.

ഇഡിയ്ക്ക് മുന്നിൽ തോമസ് ഐസക്ക് ഹാജരാകണമോ എന്ന ചോദ്യമാണ് സിപിഐഎമ്മിനെ കുഴയ്ക്കുന്നത്. അന്വേഷ ഏജൻസിയ്ക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്നും ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി നൽകിയാൽ മതിയെന്നുമാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഐസക്കിനെ ചോദ്യം ചെയ്താൽ അടുത്ത ലക്ഷ്യം മുഖ്യമന്ത്രി ആയിരിക്കുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്. രാഷ്ട്രീയമായി ഈ പ്രതിസന്ധിയെ മറികടക്കാനുള്ള വഴികൾ ആയിരിക്കും യോഗങ്ങൾ അന്വേഷിക്കുക.

സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനവും അടുത്ത നാലുവർഷം നടപ്പാക്കേണ്ട പദ്ധതികളുടെ മുൻഗണന ക്രമവുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള ഒരുക്കങ്ങളും ആസൂത്രണം ചെയ്യും. കർക്കടകം ഒന്നിന് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് സംസ്ഥാന സമിതി അംഗം പി ജയരാജനെ കുരുക്കിയത്. തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന പാർട്ടി വിമർശനം അംഗീകരിച്ചെങ്കിലും, തെറ്റുപറ്റിയതായി പി ജയരാജൻ സമ്മതിച്ചിട്ടില്ല. ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ സ്വീകരിക്കേണ്ട തുടർനടപടികളും യോഗങ്ങളിൽ ചർച്ചയാകും.

]]>
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; ഇ പി ജയരാജനെതിരായ കേസും ചര്‍ച്ചയാകും https://malayalees.ch/cpim-state-secretariat-meeting-today-5/ Fri, 22 Jul 2022 04:19:56 +0000 https://malayalees.ch/?p=65218 ഇ പി ജയരാജനെതിരെ കേസ് എടുത്തത് അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. വിമാനത്തിലെ പ്രതിഷേധത്തിനെ തുടര്‍ന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുണ്ടായ കേസുകളില്‍ എന്ത് തുടര്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കണമെന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. നേരത്തെ നടത്തിയ രാഷ്ട്രീയ പ്രചരണം കൂടുതല്‍ ശക്തമാക്കാന്‍ സിപിഐഎം തീരുമാനിച്ചേക്കും. മുന്‍ ധനമന്ത്രി തോമസ് ഐസകിന് ഇ ഡി നല്‍കിയ നോട്ടിസില്‍ ഹാജരാകുന്ന കാര്യവും സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും.

വധശ്രമം, ക്രിമിനല്‍ ഗൂഢാലോചനാ വകുപ്പുകള്‍ ചുമത്തിയാണ് ഇ പി ജയരാജനെതിരെ കഴിഞ്ഞ ദിവസം വലിയതുറ പൊലീസ് കേസെടുത്തത്. വിമാനത്തില്‍ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തില്‍ ഇപി ജയരാജന്‍, മുഖ്യമന്ത്രിയുടെ ഗണ്മാന്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.പ്രതിഷേധക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും ആര്‍കെ നവീന്‍ കുമാറുമാന് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

പ്രതിഷേധ സമയത്ത് ഇപി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന് ഹര്‍ജിയില്‍ ഇവര്‍ സൂചിപ്പിച്ചിരുന്നു. ഇപി ജയരാജന്‍ കഴുത്തില്‍ കുത്തിപ്പിടിച്ചെന്നും കഴുത്തില്‍ കുത്തിപ്പിടിച്ച് മുഖത്തടിച്ചു എന്നും തള്ളിയിട്ടു എന്നും ഹര്‍ജിയില്‍ സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ ജീവനോടെയിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി. പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചതിനായിരുന്നു ആക്രമണം എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

]]>
കിഫ്ബി പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങളനുസരിച്ച്; ഇ.ഡിയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് തോമസ് ഐസക് https://malayalees.ch/thomas-isaac-reacts-to-ed-enquiry-on-kiifb-financial-transactions/ Tue, 19 Jul 2022 04:42:58 +0000 https://malayalees.ch/?p=65038 കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇ.ഡിയുടെ ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ പ്രതികരണവുമായി മുന്‍ ധനകാര്യമന്ത്രി ഡോ.ടി എം തോമസ് ഐസക്ക്. ഇ.ഡിയുടെ അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. രണ്ട് വര്‍ഷമായി ഇഡി അന്വേഷിച്ചുനടക്കുന്ന കേസില്‍ ഇപ്പോള്‍ എന്താണ് പുതിയ കണ്ടെത്തലെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.

‘രണ്ട് വര്‍ഷമായി ഇഡി ഈ കേസ് അന്വേഷിച്ചുനടക്കുന്നു. ഇപ്പോള്‍ എന്താണ് പുതിയ കണ്ടെത്തലെന്ന് അറിയില്ല. ഇന്‍കം ടാക്‌സും സിആന്‍ഡ്എജിയും ആരുമൊന്നും കണ്ടെത്തിയില്ല. ആകെ രണ്ട് വരിയാണ് എന്റെ കത്തിലുള്ളത്. ബുക്ക് ഓഫ് അക്കൗണ്ട്‌സും എല്ലാ രേഖകളുമായി ഹാജരാകണമെന്ന്. എന്താ അതിന്റെയര്‍ത്ഥം? ഇന്നലെയാണ് കത്ത് കിട്ടുന്നത്. 13ആം തിയതി ആണ് അയച്ചതെന്ന് അവര്‍ പറയുന്നു. എന്തോ രാഷ്ട്രീയമുണ്ട് ഈ നീക്കത്തിന് പിന്നില്‍.

‘എനിക്കൊരു ടെന്‍ഷനുമില്ല. ഇന്ന് വേറെ പരിപാടികളുള്ളത് കൊണ്ടാണ് ഇന്ന് ഹാജരാകാത്തത്. നന്നായി നടക്കുന്നതാണ് കിഫ്ബി ഇടപാടുകള്‍. അവിടെ കടലാസ് ഏര്‍പ്പാടൊന്നുമില്ല. എല്ലാം കമ്പ്യൂട്ടറില്‍ കൃത്യമാണ്. പണംഎവിടെ നിന്നും ചാക്കിലൊന്നും കെട്ടിവരില്ലല്ലോ. എല്ലാം ഓണ്‍ലൈനാണ്.

കിഫ്ബിയിലെ എല്ലാ ഇടപാടുകളും റിസര്‍വ് ബാങ്ക് ചട്ടമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ മുന്‍ ധനമന്ത്രി കിട്ടിയ പണത്തിന്റെ വിനിയോഗം സംബന്ധിച്ച് എല്ലാ മാസവും കണക്ക് റിസര്‍വ് ബാങ്കിന് കൊടുക്കുന്നതാണെന്നും വ്യക്തമാക്കി. ഇതിനെല്ലാം പിന്നില്‍ രാഷ്ട്രീയ നീക്കമാണ്. ആ രീതിയില്‍ തന്നെ നേരിടണോ നിയമപരമായി നേരിടണോ എന്ന് പാര്‍ട്ടി തീരുമാനിക്കും. ഒന്ന് പഠിച്ച് വന്നിട്ട് ചോദിക്കണമെന്നേ ഇ.ഡി ഉദ്യോഗസ്ഥരോട് പറയാനുള്ളൂ’. തോമസ് ഐസക്ക് പറഞ്ഞു.

]]>
‘ഇ.ഡി നോട്ടിസ് കിട്ടിയില്ല’; ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; തോമസ് ഐസക് https://malayalees.ch/bjp-govt-using-ed-as-tool-to-attack-kerala-government-thomas-issac/ Mon, 18 Jul 2022 04:49:54 +0000 https://malayalees.ch/?p=64991 കിഫ്‌ബി സാമ്പത്തിക ഇടപാടിൽ ഇതുവരെ ഇ ഡി നോട്ടീസ് ലഭിച്ചില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. എൻഫോഴ്‌സ്‌മെന്റ് നീക്കം രാഷ്ട്രീയപ്രേരിതം. ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. രാഷ്ട്രീയമായി തന്നെ നേരിടും. ഹാജരാകുന്നതിൽ തീരുമാനം നോട്ടീസ് ലഭിച്ചതിന് ശേഷം. അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ കേരളത്തില്‍ കിഫ്ബി വഴി ചെയ്യുന്നു. ഇത് ബിജെപിയെ അലോസരപ്പെടുത്തുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

കേരളത്തിൽ അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ കിഫ്ബി വഴി ചെയ്യുന്നു. സ്കൂളുകളെല്ലാം നവീകരിച്ചു, ആശുപത്രികൾ വികസിച്ചു. റോഡുകൾ ഒന്നൊന്നായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. ഈ വര്‍ഷം ട്രാൻസ് ഗ്രിഡ് പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ വൈദ്യുതി പ്രതിസന്ധി അവസാനിക്കും. കെഫോണ്‍ അടുത്തു തന്നെ പൂര്‍ത്തിയാവും. ദേശീയപാതയും റിംഗ് റോഡ് നിര്‍മ്മാണത്തിനും ഭൂമിയേറ്റെടുക്കാൻ പണം നൽകുന്നു. അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളാണ് കിഫ്ബി ഫണ്ടിംഗിലൂടെ നടക്കുന്നത്. ഇതൊന്നും ചില്ലറയല്ല ബിജെപിയെ ആശങ്കപ്പെടുത്തുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

]]>
കിഫ്ബിയിലെ കൂടുതൽ അഴിമതികൾ പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-says-more-scams-in-kiffb-will-be-exposed-news/ Mon, 16 Nov 2020 05:18:35 +0000 https://malayalees.ch/?p=35142 കിഫ്ബിയിലെ കൂടുതൽ അഴിമതികൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ ഇല്ലാത്ത കാര്യം പറഞ്ഞ് മിടുക്കനാകാൻ ശ്രമിക്കുകയാണ് തോമസ് ഐസക്, സ്വപ്നയേയും ശിവശങ്കറിനേയും ബിനീഷിനേയും സംരക്ഷിക്കാൻ ധനകാര്യ മന്ത്രി നാടകം കളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം കിഫ്ബിയിലെ പരിശോധനയില്‍ സിഎജി ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സിഎജി ലക്ഷ്മണ രേഖ മറികടന്നു, കിഫ്ബിയുടെ ഓഡിറ്റർ സിഎജി അല്ല. സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നും വിശദമായി മറുപടി നൽകുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

ലാവ്‌ലിന്‍ കേസ് യു.ഡി.എഫ് തുടങ്ങിയത് സിഎജിയുടെ കരട് റിപ്പോർട്ട് വെച്ചിട്ടല്ലേയെന്ന് തോമസ് ഐസക് ചോദിച്ചു. കരട് റിപ്പോർട്ടിലെ പരാമർശം വെച്ചാണ് വർഷങ്ങളോളം പ്രതിപക്ഷം ലാവ്‍ലിൻ ആഘോഷിച്ചത്. ചോർത്തുന്നത് ശരിയല്ലെങ്കിൽ പ്രതിപക്ഷം അന്ന് എന്തിനാണ് റിപ്പോർട്ട് അത്തരത്തിൽ ഉപയോഗിച്ചതെന്നും മന്ത്രി ചോദിച്ചു.

]]>
കിഫ്ബി യോഗത്തിൽ 2953 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകിയതായി ധനമന്ത്രി ഡോ.തോമസ് ഐസക് https://malayalees.ch/finance-minister-dr-thomas-isaac-said-that-projects-worth-rs-2953-crore-were-approved-at-the-kifbi-meeting/ Tue, 13 Oct 2020 08:43:54 +0000 https://malayalees.ch/?p=33227 കിഫ്ബി യോഗത്തിൽ 2953 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകിയതായി ധനമന്ത്രി ഡോ.തോമസ് ഐസക്. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ 815 കോടി അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിൽ 1369 കോടി രൂപയുടെ 17 പദ്ധതികൾ അംഗീകരം നൽകിയതായും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ കടൽപ്പാല നിർമ്മാണത്തിനു 15 കോടിയാണ് അനുവദിച്ചത്. ശബരിമല ഇടത്താവള പദ്ധതിക്കും അംഗീകാരം നൽകി. അതേസമയം, ജി.എസ്.ടിയുമായി ബന്ധപ്പെട്ട കേന്ദ്ര നടപടി നിയമവിരുദ്ധമാണെന്ന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുന്നതിൽ കാത്തിരിക്കാൻ സർക്കാർ തയാറാണെന്നും ജീവനക്കാരുടെ സമ്മതമില്ലാതെ ഇതു നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

]]>