thomas isaac – malayalees.ch https://malayalees.ch Malayalam Online News Portal Tue, 10 Oct 2023 08:03:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thomas isaac – malayalees.ch https://malayalees.ch 32 32 ‘എന്റെ വീട് കണ്ടിട്ട് ഒത്തിരി പണം കിട്ടുന്നുണ്ടെന്നു തോന്നുന്നുണ്ടോ?’; അനൂഷ പോളിന്റെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിൽ ഫേസ്ബുക്ക് പോസ്റ്റുമായി തോമസ് ഐസക്ക് https://malayalees.ch/thomas-isaac-fb-post-on-visiting-anusha-paul/ Tue, 10 Oct 2023 08:03:08 +0000 https://malayalees.ch/?p=89188 മാധ്യമ പ്രവർത്തക അനൂഷ പോളിന്റെ വീട് സന്ദർശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ.തോമസ് ഐസക്ക്. അനൂഷ പോളിന്റെ വീട്ടിൽ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് നടന്ന ഇ.ഡി റെയ്ഡിന് പിന്നാലെയായിരുന്നു സന്ദർശനം. തോമസ് ഐസക്ക് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റായി കുറിച്ചത്.

അനൂഷയുടേത് ആസ്ബറ്റോസ് ഇട്ട സാധാരണ വീടാണെന്നും വിദേശ പണം വാങ്ങിയെന്ന കേസിൽപ്പെട്ട വ്യക്തിയുടേത് ഇടത്തം സമ്പന്ന വീടായിരിക്കുമെന്ന് ഇ.ഡി പ്രതീക്ഷിച്ചായിരിക്കുമെന്നും തോമസ് ഐസക്ക് കുറിച്ചു.

‘കൊച്ചുവീടിന്റെ മുന്നിലുള്ള ആസ്ബറ്റോസ് മേൽക്കൂര പൂമുഖത്ത് ഇരുന്നപ്പോൾ ഞാൻ ചോദിച്ചു. ഈ വീട് കണ്ടിട്ട് ഇഡി എന്തു പറഞ്ഞു? അവരും അമ്പരന്നുകാണും. വിദേശപണവും മറ്റും വാങ്ങിയെന്നല്ലേ കേസ്. അപ്പോൾ ഒരു ഇടത്തരം സമ്പന്ന വീടായിരിക്കും പ്രതീക്ഷിച്ചിരിക്കുക. അനുഷയുടെ വാക്കുകളിൽ: ”ന്യൂസ് ക്ലിക്കിൽ നിന്നും നേരിട്ടും അല്ലാതെയും കിട്ടിയ പണത്തെക്കുറിച്ച് ഇഡി ചോദിച്ചു. അവരോടു ഞാൻ പറഞ്ഞ മറുപടി എന്റെ വീട് കണ്ടിട്ട് ഒത്തിരി പണം കിട്ടുന്നുണ്ടെന്നു തോന്നുന്നുണ്ടോ?’

ഡൽഹിയിൽ സിപിഐഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗമാണ് അനൂഷ. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന ട്രഷററാണ്. കർഷക സമരത്തെക്കുറിച്ചും സിഎഎ വിരുദ്ധസമരത്തെക്കുറിച്ചുമെല്ലാം ഇ.ഡി അനൂഷയോട് ചോദിച്ചു. ഇന്നപ്പോഴും ജയിലിൽ കഴിയുന്ന സിഎഎ വിരുദ്ധസമരത്തിൽ പങ്കെടുത്ത ജാമിയയിലെ വിദ്യാർത്ഥികളെ അറിയുമോയെന്നും ചോദ്യങ്ങൾ ഉണ്ടായിരുന്നു. അനുഷ അക്കാലത്ത് ന്യൂസ് ക്ലിക്കിന്റെ ഇന്റർനാഷണൽ റിപ്പോർട്ടർ ആയിരുന്നു. അതുകൊണ്ട് ഫീൽഡ് റിപ്പോർട്ടിംഗ് ഉണ്ടായിരുന്നില്ല. എങ്കിലും നിലപാടു വ്യക്തമാക്കി –

”ഈ രണ്ട് സമരങ്ങളും സംബന്ധിച്ച് ഞങ്ങളുടെ പാർടിയുടെ നിലപാട് അറിയാമല്ലോ. അതുതന്നെയാണ് എന്റെയും നിലപാട്.”

അനൂഷയുടെ വീടാകെ ഇ.ഡി പരിശോധിച്ചുവെന്നും കൂടുതൽ ചോദ്യം ചെയ്യുന്നതിനു ഡൽഹിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും തോമസ് ഐസക്ക് കുറിച്ചു.

വീടാകെ പരിശോധിച്ചു. ലോക്കൽ സെക്രട്ടറിയെ വിളിക്കാൻ ശ്രമിച്ച അമ്മയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു. പോയപ്പോൾ തിരിച്ചു കൊടുത്തു. പക്ഷേ, അനുഷയുടെ ഫോണും ലാപ്പുമൊന്നും തിരിച്ചു കൊടുത്തില്ല. ആവശ്യപ്പെട്ടിട്ടും രസീത് നൽകാനും അവർ വിസമ്മതിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിനു ഡൽഹിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ അനുഷ ന്യൂസ് ക്ലിക്കിൽ ഇല്ല. അസീം പ്രേംജി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടിലാണു ജോലി ചെയ്യുന്നത്. ഇപ്പോൾ ജോലി ഇല്ലെങ്കിലും കർഷകസമരകാലത്തും സിഎഎ വിരുദ്ധസമരകാലത്തും ന്യൂസ് ക്ലിക്കിൽ ഉണ്ടായിരുന്നല്ലോ എന്നതാണ് ഇഡിയുടെ ന്യായം’.

എന്തിനു വേണ്ടിയാണ് തന്നെ ചോദ്യം ചെയ്യുന്നത്, എന്താണ് തന്റെ പേരിലുള്ള കുറ്റങ്ങൾ, എന്നൊക്കെയുള്ള അനൂഷയുടെ ചോദ്യങ്ങൾക്ക് ഭീഷണിയായിരുന്നു മറുപടി- ”മര്യാദയ്ക്കു സഹകരിച്ചാൽ നിങ്ങൾക്കു നല്ലത്. ഞങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ.’

‘അനുഷയ്ക്ക് ഇല്ലാത്തതൊന്നു ഭയമാണ്. ഇഡി വന്നത് കേരളാ പൊലീസിനെ അറിയിച്ചുകൊണ്ടല്ല. പക്ഷേ, മാധ്യമ പ്രവർത്തകർ അറിഞ്ഞിരുന്നു. ഇഡിയുടെ പിന്നാലെ അവരും എത്തി. ഭയമുണ്ടോയെന്നു ചോദിച്ച അവരോട് അനുഷയുടെ പ്രതികരണം വീഡിയോയിൽ ലഭ്യമാണ്. ഭയമുണ്ടെങ്കിൽ ഞാൻ സിപിഎമ്മിൽ ചേരുമോ? അതെ. ഡൽഹിയിൽ ഇന്നു സിപിഐ(എം)ൽ സജീവമായി പ്രവർത്തിക്കുന്നതിനു ചെറിയ ധൈര്യമൊന്നും പോരാ’– തോമസ് ഐസക്ക് കുറിച്ചു.

]]>
‘ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല ധനശാസ്ത്രം, സദയം ക്ഷമിക്കുക!!’; കുഴൽനാടന്റെ കണക്ക് പരിശോധിക്കാനില്ലെന്ന് തോമസ് ഐസക്ക് https://malayalees.ch/thomas-isaac-replied-to-mathew-kuzhalnadan/ Mon, 21 Aug 2023 08:01:53 +0000 https://malayalees.ch/?p=86512 മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടിയുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. കുഴൽനാടന്റെ കണക്ക് പരിശോധിക്കാനില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്. താൻ പഠിച്ചത് അക്കൗണ്ടൻസിയല്ല ധനശാസ്ത്രമാണെന്നും സദയം ക്ഷമിക്കണമെന്നും തോമസ് ഐസക്ക്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഒരു വക്കീലും ഇങ്ങനെ കേസുവാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല. ബാംഗ്ലൂരിൽ വീണാ വിജയൻ എക്സാലോജിക് എന്ന ഐടി കമ്പനി നടത്തുന്നു. ഈ കമ്പനിയും വീണയും CMRL കമ്പനിയുമായി കൺസൾട്ടൻസി സർവ്വീസിനുള്ള കരാറിൽ ഒപ്പിടുന്നു. അതിന്റെ ഭാഗമായി CMRL മാസംതോറും നൽകുന്ന കൺസൾട്ടൻസി/മെയിന്റനൻസ് സർവ്വീസ് ഫീ മാസപ്പടിയാണെന്ന നരേറ്റീവ് മനോരമ സൃഷ്ടിക്കുന്നു. ഇത് ആവർത്തിച്ച് ഉറപ്പിച്ച് പൊതുബാധ്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു യുഡിഎഫ്. അപ്പോഴാണ് കുഴൽനാടന്റെ പത്രസമ്മേളനം.

അദ്ദേഹം പുതിയൊരാക്ഷേപം ഉന്നയിക്കുന്നു. വീണയുടെ കമ്പനി ജി.എസ്.ടി അടച്ചിട്ടില്ല. അവർ സർവ്വീസ് സപ്ലൈയർ ആണ്. അതുകൊണ്ട് നികുതി അടയ്ക്കണം. ഒട്ടും നികുതി അടച്ചിട്ടില്ലായെന്നു കുഴൽനാടനും വാദമില്ല. മുഴുവൻ നികുതിയു അടച്ചിട്ടില്ലായെന്നാണ് ആക്ഷേപം. നികുതി വെട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. അപ്പോൾ കുഴൽനാടനും സമ്മതിച്ചിരിക്കുന്നു എക്സാലോജിക് കമ്പനിക്കു ലഭിച്ച തുക സേവനങ്ങൾക്കുള്ള പ്രതിഫലമാണെന്ന്. അതിനു സർവ്വീസ് ടാക്സ് അല്ലെങ്കിൽ ജി.എസ്.ടി നൽകിയേ തീരൂ. ഇതോടെ മാസപ്പടി വിവാദത്തിനു തിരശ്ശീല വീണിരിക്കുകയാണ്. കുഴൽനാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീർന്നു.

ഇനിയുള്ളത് ജി.എസ്.ടി നികുതി അടച്ചോയെന്നുള്ളതാണ്. അതിനാദ്യം വേണ്ടത് ജി.എസ്.ടി രജിസ്ട്രേഷനാണ്. വീണക്കും കമ്പനിക്കും പ്രത്യേകം ജി.എസ്.ടി രജിസ്ട്രേഷൻ ഉണ്ട്. രണ്ട് രജിസ്ട്രേഷനിൽ നിന്നും നികുതി അടച്ചിട്ടുണ്ടാകാം. ഇനി വേണ്ടത് പൂർണ്ണനികുതി അടച്ചിട്ടുണ്ടോയെന്ന് റീ അസസ് ചെയ്യേണമെന്നതാണ്. അതു വകുപ്പ് പരിശോധിച്ച് വ്യക്തത വരുത്തും. അതിനു നടപടി ക്രമങ്ങളുണ്ട്. പക്ഷേ, ഇതിലെന്ത് അഴിമതി? നികുതി അടച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാനുള്ള മര്യാദ കുഴൽനാടൻ കാണിക്കണം.

എന്തിനാണ് കുഴൽനാടൻ ഇത്ര ഒരു വളഞ്ഞ വഴിയിലേക്കു പോയത്? കാരണം അദ്ദേഹത്തിനെതിരെ ഗുരുതരമായ ആക്ഷേപങ്ങളാണ് സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി സ. സി.എൻ മോഹനൻ ഉന്നയിച്ചത്.

1) വരവിൽ കവിഞ്ഞ ഭീമമായ സ്വത്ത് സമ്പാദിച്ചത്.

2) അങ്ങനെ ആർജ്ജിച്ച ചിന്നക്കനാലിലെ സ്വത്തിൽ നിയമവിരുദ്ധമായാണ് റിസോർട്ട് പ്രവർത്തിപ്പിക്കുന്നത്.

3) ഭൂമി രജിസ്ട്രേഷൻ ചെയ്തപ്പോൾ പൂർണ്ണമായ നികുതി നൽകിയിട്ടില്ല.

ഇവയ്ക്കൊക്കെ കൃത്യമായിട്ടു വിശദീകരണം നൽകുന്നതിനു പകരം ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ജി.എസ്.ടി പ്രത്യാരോപണം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ കണക്കുകൾ പരിശോധിക്കുന്നതിന് എന്നെ ക്ഷണിക്കുകയുണ്ടായി. പക്ഷേ, കണക്കു പരിശോധനയിൽ എനിക്ക് അത്ര പ്രാവീണ്യം ഇല്ല. ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല ധനശാസ്ത്രമാണ്. അതുകൊണ്ട് സദയം ക്ഷമിക്കുക. അന്നത്തെ ജി.എസ്.ടി പത്രസമ്മേളനത്തിൽ ഉത്തരം പറയാൻ വിശദീകരിച്ച ചോദ്യങ്ങൾക്ക് അങ്ങു തന്നെ മറുപടി പറയുക.

]]>
ജനകീയാസൂത്രണ ഉദ്ഘാടന ചടങ്ങിൽ നിന്ന് പിന്മാറിയെന്ന വാർത്തകൾ തെറ്റ്; തോമസ് ഐസക് https://malayalees.ch/will-attend-inauguration-ceremony-says-thomas-isaac/ Mon, 16 Aug 2021 08:43:47 +0000 https://malayalees.ch/?p=48191 ജനകീയാസൂത്രണ ഉദ്ഘാടന ചടങ്ങിൽ നിന്ന് താൻ പിന്മാറിയെന്ന വാർത്തകൾനിഷേധിച്ച് തോമസ് ഐസക്. ജനകീയാസൂത്രണത്തിന്റഎ രജത ജൂബിലി ആഘോഷത്തിൽ നിന്നും പിന്മാറിയിട്ടില്ല. ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത് ആശംസ അറിയിക്കും. തൻ്റെ പേരിൽ വിവാദമുണ്ടാക്കരുതെന്നും തോമസ് ഐസക് ഫെയ്സ് ബുക്കിൽ കുറിച്ചു.

ജനകീയാസൂത്രണത്തിന്റഎ രജത ജൂബിലി ആഘോഷത്തിന്റെ ക്ഷണക്കത്തിൽ തോമസ് ഐസക്കിന് സർക്കാർ നൽകിയ സ്ഥാനം മുപ്പതാമതാണെന്നും പ്രതിഷേധിച്ച് ഐസക് പിന്മാറിയെന്നും വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐസക്കിന്റെ പ്രതികരണം.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ജനകീയാസൂത്രണത്തിൻ്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റിൽ അവിടെ സംസാരിച്ച മുഴുവൻപേരുടെയും പേരുവിവരം കൊടുത്തിട്ടുണ്ട്. അതിൽ സംഘാടകരായ എൻ്റെയോ അനിയൻ്റെയോ പേരില്ല. ഞങ്ങൾ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചിട്ടുമില്ല. ചടങ്ങ് അതിൻ്റെ പ്രോട്ടോക്കോളിൽ നടന്നു. ഇന്ന് 25-ാം വാർഷികവും അങ്ങനെ തന്നെ.

അതുകൊണ്ട് ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് എൻ്റെ പേരിൽ വിവാദമുണ്ടാക്കാനുള്ള ശ്രമത്തിൽ നിന്ന് മാധ്യമ സുഹൃത്തുക്കൾ പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു.

]]>
‘ഐസക്കിന്റെ ഫ്യൂസ് പിണറായി ഊരി’; പിണറായിയോടുള്ള ദേഷ്യം ഐസക്ക് തനിക്കെതിരെ തീർക്കുകയാണെന്ന് ചെന്നിത്തല https://malayalees.ch/chennithala-says-that-isaac-is-venting-his-anger-on-pinarayi/ Mon, 05 Apr 2021 04:11:07 +0000 https://malayalees.ch/?p=42459 അദാനിയുമായുള്ള കേരള സർക്കാരിന്റെ കാറ്റാടിക്കൊള്ളയിൽ മന്ത്രി തോമസ് ഐസക് എന്തൊക്കെയോ പുലമ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിരോധം പ്രതിപക്ഷ നേതാവിന്റെ ചുമലിൽ ചാരി തീർക്കുകയാണ് ഐസക്ക്. പ്രത്യക്ഷത്തിൽ പിണറായി വിജയനെതിരെയാണ് ഐസക്കിന്റെ ഒളിയമ്പുകളെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തീർക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്. അല്ലെങ്കിൽ പിന്നെ അദാനിയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പറയുമ്പോൾ കരാറിന്റെ വിശദാംശങ്ങൾ മുഴുവൻ നൽകിയിട്ട് ഇതിലെന്താ കുഴപ്പമെന്ന് ധനമന്ത്രി ചോദിക്കുമോയെന്നും ചെന്നിത്തല പരിഹസിച്ചു.

‘തോമസ് ഐസക്കിന്റെ വൈദഗ്ധ്യം ഏതായാലും പിണറായി വിജയന് നന്നായി ബോധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് ഇത്തവണ സീറ്റ് നിഷേധിച്ചത്. ഇനിയും ഇത് വഴി വരില്ലേ, ആനകളെ തെളിച്ചു കൊണ്ട് എന്നാണ് തോമസ് ഐസക്ക് ഫേസ് ബുക്ക് പോസ്റ്റിൽ എന്നെ പരിഹസിക്കുന്നത്. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. ഏതായാലും തോമസ് ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചിരിക്കുകയാണല്ലോ?’- ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അദാനിയുമായുള്ള കേരള സർക്കാരിന്റെ കാറ്റാടിക്കൊള്ളയിൽ മന്ത്രി തോമസ് ഐസക് എന്തൊക്കെയോ പുലമ്പുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിരോധം പ്രതിപക്ഷ നേതാവിന്റെ ചുമലിൽ ചാരി തീർക്കുകയാണ് അദ്ദേഹം. പ്രത്യക്ഷത്തിൽ പിണറായി വിജയനെതിരെയാണ് ഐസക്കിന്റെ ഒളിയമ്പുകൾ.

അദാനിയുമായി ഒരു കരാറും സംസ്ഥാന സർക്കാരോ വൈദ്യുതി ബോർഡോ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഉറപ്പിച്ചു പറയുകയും രേഖകളുണ്ടെങ്കിൽ ഹാജരാക്കാൻ എന്നെ വെല്ലുവിളിക്കുകയും ചെയ്യുന്നതിനിടയിൽ അദാനിയുമായി കെ.എസ്.ഇ.ബി നടത്തിയ ഇടപാടിന്റെ മുഴുവൻ വിശദാംശങ്ങളും തോമസ് ഐസക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നിട്ട് ഒന്നും അറിയാത്തതുപോലെ ഇതിലെന്താ കുഴപ്പമെന്നും ചോദിക്കുന്നു.

തോമസ് ഐസക്ക് പിണറായിയെ ഇങ്ങനെ വെട്ടിലാക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തീർക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്. അല്ലെങ്കിൽ പിന്നെ അദാനിയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പറയുമ്പോൾ കരാറിന്റെ വിശദാംശങ്ങൾ മുഴുവൻ നൽകിയിട്ട് ഇതിലെന്താ കുഴപ്പമെന്ന് ധനമന്ത്രി ചോദിക്കുമോ?

സംസ്ഥാനത്ത് 5000 കോടി രൂപ മിച്ചം വച്ചിട്ടാണ് ധനകാര്യമന്ത്രി സ്ഥാനത്ത് നിന്ന് താൻ പടിയിറങ്ങുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞതിന്റെ പൊള്ളത്തരം ഇന്നലെ പറഞ്ഞിരുന്നു. അതും തോമസ് ഐസക്കിന് അത്ര രസിച്ചിട്ടില്ല.

മാർച്ച് 30-ാം തീയതി സംസ്ഥാനം 4,000 കോടി രൂപ കടം വാങ്ങി. ആ പണവും ഭാവിയിൽ സംസ്ഥാനത്തിന് വാങ്ങാൻ കഴിയുന്ന 2000 കോടിയും കൂടി ചേർത്താണ് 5000 കോടി രൂപ മിച്ചമുണ്ടെന്ന് തോമസ് ഐസക്ക് പറയുന്നത്.

ഏതായാലും മൂക്കറ്റം കടത്തിൽ നിൽക്കുന്ന ഒരാൾ അയൽക്കാരനിൽ നിന്ന് കുറേ പണം കൂടി കടം വാങ്ങി വയ്ക്കുയും കുറെ കടം കൂടി ചോദിക്കുകയും ചെയ്തിട്ട് ഇതാ പണം മിച്ചമിരിക്കുന്നത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനതത്വശാസ്ത്രം എനിക്ക് പിടിയില്ല. അത് തോമസ് ഐസക്കിനേ അറിയാവൂ.

നിത്യച്ചെലവിന് പോലും പണമില്ലാതെ നട്ടം തിരിയുകയാണ് സംസ്ഥാന സർക്കാർ. ശമ്പളം നൽകാനും കടമെടുക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ നാല് മാസത്തിനിടയിൽ 22,000 കോടി രൂപയാണ് സംസ്ഥാന സർക്കാർ കടമെടുത്തത്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത മൂന്നരലക്ഷം കോടിയായി കുതിച്ചുയർന്നിരിക്കുന്നു. ഈ സർക്കാർ മാത്രം വരുത്തിവച്ച കടം ഒരുലക്ഷത്തി അറുപത്തിമൂവായിരം കോടി രൂപയാണ്. എന്നിട്ടാണ് ഞാൻ 5000 കോടി മിച്ചം വച്ചിട്ട് പോകുന്നു എന്ന് തോമസ് ഐസക്ക് പറയുന്നത്.

തോമസ് ഐസക്കിന്റെ ഈ വൈദഗ്ധ്യം ഏതായാലും പിണറായി വിജയന് നന്നായി ബോധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് ഇത്തവണ സീറ്റ് നിഷേധിച്ചത്.

ഇനിയും ഇത് വഴി വരില്ലേ, ആനകളെ തെളിച്ചു കൊണ്ട് എന്നാണ് തോമസ് ഐസക്ക് ഫേസ് ബുക്ക് പോസ്റ്റിൽ എന്നെ പരിഹസിക്കുന്നത്. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. ഏതായാലും തോമസ് ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചിരിക്കുകയാണല്ലോ?

]]>
”വേലിയിലിരിന്ന പാമ്പിനെ ഐസക് എടുത്ത് തോളിലിട്ടു” – വി.ഡി സതീശന്‍ https://malayalees.ch/the-snake-on-the-fenceisaac-took-it-and-put-it-on-his-shoulder-vd-satheesan/ Mon, 23 Nov 2020 08:01:42 +0000 https://malayalees.ch/?p=35586 ധനമന്ത്രി തോമസ് ഐസകിനെ പരിഹസിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. നിയമസഭയിൽ വെയ്ക്കാത്ത സി.എ.ജി റിപ്പോർട്ടിന്മേൽ ഇ.ഡി അന്വേഷണം നടത്തുന്നത് അവകാശ ലംഘനമാണെന്ന് പറഞ്ഞ തോമസ് ഐസക് നിയമസഭയിൽ വയ്ക്കാത്ത സി.എ.ജി റിപ്പോർട്ട് ചോർത്തി പത്രസമ്മേളനം നടത്തി. ഇതിന് ഐസകിനെ എന്ത് പേരിട്ട് വിളിക്കുമെന്ന് വി.ഡി സതീശന്‍ ചോദിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വി.ഡി സതീശന്‍ ഇക്കാര്യം പറഞ്ഞത്.

”ധനകാര്യ മന്ത്രി പുലിവാലു പിടിച്ചോ? നിയമസഭയിൽ വയ്ക്കാത്ത സിഎജി റിപ്പോർട്ടിന്മേൽ ഇഡി അന്വേഷണം നടത്തുന്നത് അവകാശ ലംഘനമാണെന്ന് തോമസ് ഐസക്ക്. നിയമസഭയിൽ വയ്ക്കാത്ത സി എ ജി റിപ്പോർട്ട് ചോർത്തി പത്രസമ്മേളനം നടത്തിയ ഐസക്ക് ചെയ്തതിനെ എന്ത് പേരിട്ടു വിളിക്കും? ഐസക്കിനു പറ്റിയതിനെ വേലിയിലിരുന്ന പാമ്പിനെയെടുത്തു തോളേലിട്ടു എന്നും നാട്ടുമ്പുറത്ത് പറയും.!!! അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

]]>
കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നു : തോമസ് ഐസക്ക് https://malayalees.ch/conspiracy-against-kiifb-says-thomas-isaac/ Sat, 14 Nov 2020 07:44:01 +0000 https://malayalees.ch/?p=35086 കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കോൺഗ്രസും ബിജെപിയും കേന്ദ്ര സർക്കാർ ഒത്താശയോടെ ഗൂഢാലോചന നടത്തി. ഇതിന്റെ ഭാഗമാണ് ഹൈക്കോടതിയിലെ മൂന്നാമത്തെ കേസെന്നും തോമസ് ഐസക്ക് ആരോപിച്ചു.

ബിജെപിക്കാരൻ നൽകിയ കേസിന്റെ വക്കാലത്ത് കെപിസിസി സെക്രട്ടറി മാത്യു കുഴൽ നാടനാണെന്നും തോമസ് ഐസക്ക് പറഞ്ഞു. വായ്പയെടുക്കൽ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണോയെന്നതിന് പ്രതിപക്ഷ നേതാവ് ഉത്തരം പറയണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

സിആന്റ്എജിയെ കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കാൻ ഉപയോഗിക്കുന്നുവെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നിർമ്മാണ പദ്ധതികളെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കാനുള്ള കേന്ദ്ര ശ്രമത്തിന് പ്രതിപക്ഷ നേതാവിന്റെ പിന്തുണയുണ്ടെന്നും തുറന്നടിച്ച ധനമന്ത്രി സിആന്റ് എജിയുടെ ഓഫിസും പ്രതിപക്ഷ നേതാവിന്റെ ഓഫിസിലുള്ളവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞു. സി ആന്റ് എജിക്ക് അയക്കുന്ന കത്തുകൾ ചോരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

]]>
മന്ത്രി ഇ പി ജയരാജന് കോവിഡ് https://malayalees.ch/minister-e-p-jayarajan-covid-positive/ Fri, 11 Sep 2020 08:44:20 +0000 https://malayalees.ch/?p=31671 തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയരാജന്‍ നിരീക്ഷണത്തിലായിരുന്നു

വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ്. അദ്ദേഹത്തിന്‍റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.

തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിമാരെല്ലാം നിരീക്ഷണത്തിലായിരുന്നു. കണ്ണൂരില്‍ വീട്ടിലായിരുന്നു ജയരാജന്‍.

മന്ത്രിയെയും ഭാര്യയെയും പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പരിശോധനാഫലം നെഗറ്റീവാണ്.

]]>