thodupuzha – malayalees.ch https://malayalees.ch Malayalam Online News Portal Wed, 20 Sep 2023 06:11:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thodupuzha – malayalees.ch https://malayalees.ch 32 32 തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വെച്ചു; പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മ https://malayalees.ch/stepmother-is-accused-in-11-year-old-girl-was-sold-through-social-media/ Wed, 20 Sep 2023 06:10:59 +0000 https://malayalees.ch/?p=88069 തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച് സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. രണ്ടാനമ്മയുടെ മൊബൈല്‍ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്.

പിതാവിന്റെ ഫേയ്‌സ്ബുക്ക് ഐഡി ഉപയോഗിച്ചായിരുന്നു പോസ്റ്റിട്ടത്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴിക്കിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതെന്ന് രണ്ടാനമ്മ പൊലീസിനെ അറിയിച്ചു.

പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയായിരുന്നു വില്‍പന പോസ്റ്റ് സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ പോലീസ് കൗണ്‍സിലിംഗിന് വിധേയമാക്കും. അതേസമയം രണ്ടാനമ്മക്ക് ആറു മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടിയിരിക്കുകയാണ്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് തൊടുപുഴ പൊലീസ് കേസെടുത്തിട്ടുള്ളത്.

]]>
പന്ത്രണ്ട് വയസ്സുകാരന് ചികിത്സ നിഷേധിച്ച സംഭവം; കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ https://malayalees.ch/12-year-old-will-be-treated-at-thodupuzha-district-hospital/ Mon, 06 Mar 2023 08:58:42 +0000 https://malayalees.ch/?p=77449 തൊടുപുഴ ജില്ലാ ആശുപത്രിയിൽ 12 വയസ്സുകാരന് ചികിത്സ നിഷേധിച്ച സംഭവത്തിൽ കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ. ഇന്ന് അസ്ഥിരോഗ വിദഗ്ധന്റെ സേവനം ലഭ്യമാണെന്ന് മാതാപിതാക്കളെ ആശുപത്രി അധികൃതർ അറിയിച്ചു. തോളെല്ലിന് സാരമായി പരുക്കേറ്റ 12 വയസ്സുകാരൻ പ്രാഥമിക ചികിത്സ പോലും ലഭ്യമാകാതെ മടങ്ങിയത് ട്വന്റിഫോർ വാർത്തയാക്കിയിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടുകയും, ചികിത്സ ലഭ്യമാക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഇടപെടൽ നടത്തുകയും ചെയ്തിരുന്നു. ( 12 year old will be treated at thodupuzha district hospital )

ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിയ 12 വയസ്സുകാരന് കൈക്കൂലി നൽകാത്തതിനാൽ ചികിത്സ നിഷേധിച്ചതായി പരാതി ഉയരുന്നത് ഇന്നലെയാണ്. വണ്ണപ്പുറം സ്വദേശി 12 വയസ്സുകാരൻ നിജിൻ രാജേഷ് സൈക്കിളിൽ നിന്ന് വീണ് തോളിന് സാരമായി പരിക്കേറ്റ് രാവിലെ 11 മണിയോടെയാണ് ജില്ലാ ആശുപത്രിയിൽ എത്തുന്നത്. കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടർ എക്‌സറേ എടുക്കാൻ ആവശ്യപ്പെട്ടു. ഫലവുമായി എത്തിയപ്പോൾ ഉച്ച കഴിഞ്ഞു. ആ സമയം ഡ്യൂട്ടിയിൽ മറ്റൊരു ഡോക്ടറാണ് ഉണ്ടായിരുന്നത്. എക്‌സ്-റേ പരിശോധിച്ച ഡോക്ടർ തോളെല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ തുടർ ചികിത്സ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടതായാണ് രക്ഷിതാക്കൾ പറയുന്നത്. പണമില്ലെന്ന് അറിയിച്ചതോടെ ഡോക്ടർ മോശമായി പെരുമാറിയതായും, കാഷ്വാലിറ്റിയിൽ നിന്ന് ഇറക്കിവിട്ടതായും ഇവർ ആരോപിക്കുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കാൻ കഴിയാതെ കുട്ടിയുമായി മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവം വാർത്ത ആയതിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. കുട്ടിക്ക് ചികിത്സ ഉറപ്പാക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ ഇടുക്കി യൂണിറ്റും ഇടപെട്ടു.

]]>
ഡയാലിസിസ് കഴിഞ്ഞ ക്ഷീണത്തില്‍ മയങ്ങിപ്പോയി; ലോട്ടറി കച്ചവടക്കാരന്റെ പണവും ടിക്കറ്റുകളും കവര്‍ന്ന് മോഷ്ടാവിന്റെ ക്രൂരത https://malayalees.ch/the-lottery-vendor-was-robbed-of-money-and-tickets/ Wed, 15 Feb 2023 06:02:07 +0000 https://malayalees.ch/?p=76281 വൃക്ക രോഗിയായ ലോട്ടറി കച്ചവടക്കാരന്‍ ക്ഷീണം കൊണ്ട് ഒന്നു മയങ്ങിയപ്പോള്‍ പണവും ടിക്കറ്റും അടങ്ങുന്ന ബാഗ് മോഷണം പോയി. തൊടുപുഴ സ്വദേശി അയ്യപ്പന്റെ ബാഗാണ് മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും കള്ളന്‍ ഇപ്പോഴും കാണാമറയത്താണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഡയാലിസിസ് കഴിഞ്ഞു വരുന്ന വഴി 2000 രൂപ കൊടുത്ത് 5 സെറ്റ് ടിക്കറ്റ് ഏജന്റില്‍ നിന്ന് വാങ്ങി. അത് വിറ്റ് കിട്ടുന്ന തുച്ഛമായ ലാഭം കൊണ്ട് ചിലവ് കഴിയുമല്ലോ എന്ന പ്രതീക്ഷയായിരുന്നു അയ്യപ്പന് അപ്പോള്‍ ഉണ്ടായിരുന്നത്. ലോട്ടറി വില്‍ക്കുന്ന ബിഎസ്എന്‍എല്‍ ജങ്ഷനില്‍ വന്നിരുന്നപ്പോള്‍ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. അപ്പോഴാണ് ആര്‍ക്കും സംശയം തോന്നാത്ത വിധം മോഷണം നടന്നത്.

ബാഗ് മോഷ്ടിച്ചയാള്‍ സമീപത്തെ ഹോട്ടലിനുള്ളിലേക്ക് കയറി പോകുന്നതും തിരിച്ചിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. തൊടുപുഴ പൊലീസ് കേസെടുത്തു. മോഷ്ടാവിനെ എത്രയും പെട്ടെന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സഹായിക്കാന്‍ ബന്ധുക്കള്‍ പോലുമില്ലാത്ത അയ്യപ്പന്‍.

]]>
ബൈക്ക് യാത്രക്കാരന്‍റെ കഴുത്തില്‍ കയര്‍ കുരുങ്ങിയ സംഭവം; പിഡബ്ല്യുഡി ഓവർസിയർ അറസ്റ്റിൽ https://malayalees.ch/pwd-overseer-arrested-over-thodupuzha-bike-accident-case/ Fri, 23 Dec 2022 04:20:43 +0000 https://malayalees.ch/?p=73278 തൊടുപുഴയിൽ ബൈക്ക് യാത്രികന്റെ കഴുത്തിൽ കയർ കുരുങ്ങി പെരുക്കേറ്റ സംഭവത്തിൽ പിഡബ്ല്യുഡി ഓവർസിയർഅറസ്റ്റിൽ. തൃശ്ശൂർ മുള്ളൂർക്കര സ്വദേശി സുപർണ്ണയെയാണ് (30) അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

യാത്രക്കാരന്റെ കഴുത്തിൽ കയർ കുരുങ്ങിയത് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താത്തത് കൊണ്ടാണ് എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടം നടന്ന കാരിക്കോട് തെക്കുംഭാഗം റോഡിൻ്റെ നിർമ്മാണത്തിലെ മേൽനോട്ട ചുമതല സുപർണ്ണയ്ക്കായിരുന്നു. നേരത്തെ കരാറുകാരനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം രണ്ടായി.

റോഡ് തടസപ്പെടുത്തുന്നതിന് സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ കൃത്യമായ ഉത്തരം നൽകാൻ ഇന്നലെ ചോദ്യം ചെയ്തപ്പോൾ സുപർണ്ണയ്ക്ക് ആയില്ല. മുൻകരുതലുകൾ എടുത്തു എന്ന് കരാറുകാരൻ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത് തെറ്റാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

]]>
റോഡിന് കുറുകെയുള്ള കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്ക്; പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ് https://malayalees.ch/bike-passenger-injured-in-thodupuzha/ Tue, 20 Dec 2022 09:38:52 +0000 https://malayalees.ch/?p=73130 തൊടുപുഴയിൽ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കെസെടുത്തു. ബോർഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസപെടുത്തിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. നിര്‍മ്മാണ ചുമതലയുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കെതിരെയാണ് കേസ്.

ഉച്ചക്ക് ശേഷം പൊതുമാരമത്ത് അസിസ്റ്റന്‍റ് എഞ്ചിനീയറുടെ മൊഴിയെടുക്കും. നേരത്തെ കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു.

]]>
തൊടുപുഴ മുട്ടത്ത് പൊലീസിനെ ആക്രമിച്ച് രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി ‘സെറ്റപ്പ് സുനീർ’ പിടിയിൽ https://malayalees.ch/suspect-arrested-in-ganja-case-after-attacking-police/ Fri, 11 Nov 2022 07:38:03 +0000 https://malayalees.ch/?p=71077 തൊടുപുഴ മുട്ടത്ത് പൊലീസിനെ ആക്രമിച്ച് രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി പിടിയിൽ. ഉടുമ്പന്നൂരിൽ നിന്നാണ് പ്രതി സെറ്റപ്പ് സുനീർ പിടിയിലായത്.

കഴിഞ്ഞ മാസം 30നായിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ചാവ് കേസിലെ പ്രതി സുനീറാണ് പൊലീസുകാരനെ പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപെട്ടത്. പരിക്കേറ്റ മുട്ടം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷാജി എം.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

]]>
തൊടുപുഴയിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ മാതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി https://malayalees.ch/mother-killed-her-newborn-baby-thodupuzha/ Thu, 11 Aug 2022 04:39:43 +0000 https://malayalees.ch/?p=66243 തൊടുപുഴ കരിമണ്ണൂരിൽ നവജാത ശിശുവിനെ പ്രസവിച്ച ഉടൻ മാതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലപ്പെടുത്തി ടുത്തി. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. വീട്ടിൽ വച്ചാണ് സംഭവമുണ്ടയാത്. മാതാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

]]>
തൊടുപുഴയിൽ 17 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്നു പരിഗണിക്കും https://malayalees.ch/thodupuzha-pocso-custody-court/ Mon, 18 Apr 2022 04:55:57 +0000 https://malayalees.ch/?p=60251 തൊടുപുഴയിൽ 17 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്നു പരിഗണിക്കും. കേസിലെ മുഖ്യപ്രതിയും ഇടനിലക്കാരനുമായ കുമാരമംഗലം സ്വദേശി ബേബി, പെരിന്തൽമണ്ണ സ്വദേശി ജോൺസൻ എന്നിവരെയാണ് പൊലീസ്, കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കേസിലെ മറ്റു പ്രതികളെ കണ്ടെത്തുന്നതിനും തെളിവ് ശേഖരിക്കുന്നതിനും ഇരുവരേയും പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യും. പത്തു പ്രതികളുള്ള കേസിൽ പെൺകുട്ടിയുടെ അമ്മ അടക്കം 8 പേർ അറസ്റ്റിലായിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നടന്ന കുറ്റകൃത്യമായതിനാൽ പ്രതികൾക്കെതിരെ 7 കേസുകളാണ് തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

]]>
തൊടുപുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ സീനിയര്‍ ക്ലര്‍ക്ക് പിടിയില്‍ https://malayalees.ch/bribe-case-senior-clerk-arrested-in-thodupuzh/ Tue, 28 Dec 2021 04:25:45 +0000 https://malayalees.ch/?p=54675 ഇടുക്കി തൊടുപുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌സി ഡെവലപ്‌മെന്റ് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് പിടിയിലായി. തൊടുപുഴ സ്വദേശി റിഷീദ് കെ പനയ്ക്കല്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. പണം കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രതിയെ ചൊവ്വാഴ്ച തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

മൂന്നാര്‍ സ്വദേശിയുടെ മകള്‍ക്ക് പട്ടികജാതി വികസന ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിന് 25000 രൂപയാണ് റിഷീദ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് പരാതിയുമായി മൂന്നാര്‍ സ്വദേശി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തത് താനാണെന്നും അതിന് പണം വേണമെന്നുമാണ് ക്ലര്‍ക്ക് ആവശ്യപ്പെട്ടത്. 2019ല്‍ 60,000 രൂപയും 2020ല്‍ 50,000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് കൈക്കൂലിയായി നല്‍കുകയും ചെയ്തു. ഇത്തവണയും സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് മൂന്നാര്‍ സ്വദേശി പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വിജിലന്‍സിനെ വിവരമറിയിച്ചത്.

]]>
തൊടുപുഴയിൽ പി.ജെ ജോസഫിന്റെ പോസ്റ്ററിന് ഒപ്പം രണ്ടില; വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനെന്ന് ആരോപണം https://malayalees.ch/poster-controversy-in-thodupuzha/ Wed, 24 Mar 2021 04:43:18 +0000 https://malayalees.ch/?p=41961 തൊടുപുഴയിൽ പി.ജെ ജോസഫിന്റെ പോസ്റ്ററുകൾക്ക് സമീപം രണ്ടില ചിഹ്നം പതിച്ചത് വിവാദമാകുന്നു. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി വോട്ട് മറിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. എതിർ സ്ഥാനാർഥി കെ.ഐ ആന്റണിയുടെ ചിഹ്നം പി.ജെ ജോസഫിന്റെ പോസ്റ്ററിന് സമീപം പ്രത്യക്ഷപ്പെട്ടത് എൽ.ഡി.എഫ് ഗൂഡാലോചനയുടെ ഭാഗമാണെന്നും യു.ഡി.എഫ് ആരോപിച്ചു.

പി.ജെ ജോസഫിന്റെ വോട്ടുകൾ തട്ടിയെടുക്കാൻ എൽ.ഡി.എഫ് പയറ്റുന്ന തരംതാഴ്ന്ന തന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ എം ജെ ജേക്കബ് പ്രതികരിച്ചു.

എന്നാൽ ആരോപണങ്ങൾ എൽ.ഡി.എഫ് നിഷേധിച്ചു. ചിഹ്നം മനപ്പൂർവം പി.ജെ ജോസഫിന്റെ പോസ്റ്ററിന് സമീപം പതിച്ചിട്ടില്ലെന്നാണ് എൽ.ഡി.എഫ് വാദം. കഴിഞ്ഞ തവണ പി.ജെ ജോസഫ് മത്സരിച്ചത് രണ്ടിലെ ചിഹ്നത്തിലാണ്. അതുകൊണ്ട് തന്നെ ചിഹ്നം മാറ്റി ഒട്ടിച്ചുള്ള പ്രചാരണം വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല. ചിഹ്ന പ്രതിസന്ധിയിൽ നിന്ന് മുക്തി നേടി ട്രാക്ടറുമായി പ്രചാരണത്തിന് ഇറങ്ങിയ ജോസഫ് ക്യാമ്പിന് പുതിയ വെല്ലുവിളിയാകുകയാണ് പോസ്റ്റർ യുദ്ധം.

]]>