Thiruvanchoor Radhakrishnan – malayalees.ch https://malayalees.ch Malayalam Online News Portal Tue, 12 Sep 2023 08:27:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Thiruvanchoor Radhakrishnan – malayalees.ch https://malayalees.ch 32 32 കെൽട്രോൺ ഒരു സ്ക്രൂ പോലും നിർമ്മിക്കാത്ത സ്ഥാപനമെന്ന് തിരുവഞ്ചൂർ; ചന്ദ്രയാൻ ദൗത്യത്തിൽ കെൽട്രോണിന്റെ മുഖ്യ പങ്കെന്ന് പി രാജീവ് https://malayalees.ch/thiruvanchoor-radhakrishnan-against-ai-camera-controversy/ Tue, 12 Sep 2023 08:27:24 +0000 https://malayalees.ch/?p=87623 എ ഐ ക്യാമറ വിവാദത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. പദ്ധതി നടത്തിപ്പ് നൽകിയത് സ്വകാര്യ വ്യക്തികൾക്കല്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. (Thiruvanchoor Radhakrishnan Against AI Camera controversy)

കെൽട്രോൺ ഒരു സ്ക്രൂ പോലും നിർമ്മിക്കാത്ത സ്ഥാപനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ പ്രസ്താവന പിൻവലിക്കണമെന്ന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. ചന്ദ്രയാൻ ദൗത്യത്തിലും ആദിത്യ ദൗത്യത്തിലും കെൽട്രോണിന്റെ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു.

എ, ഐ ക്യാമറ സ്ഥാപിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കെൽട്രോങിനെ ഏൽപ്പിച്ചതിന് എതിരെയായിരുന്നു തിരുവഞ്ചൂരിന്റെ പരാമർശം. ഒരു പ്രവർത്തനവും ഇല്ലാത്ത സ്ഥാപനമാണ് കെൽട്രോൺ എന്ന് തിരുവഞ്ചൂർ പറഞ്ഞു. കെൽട്രോൺ നോക്കുകുത്തിയാണെന്ന തിരുവഞ്ചൂരിന്റ പരാമർശത്തോടെ മന്ത്രിമാർ മറുപടിയുമായി എഴുന്നേറ്റു.

തിരുവഞ്ചൂരിന്റെ പരാമർശം കേരള വിരുദ്ധമാണെന്നും പിൻവലിക്കണമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായ സ്ഥാപനമാണ് കെൽട്രോൺ ,ഐഎസ്ആർഒയുടെ ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങളിലടക്കം നിരവധി കമ്പോണന്റ്സ് നിർമിച്ചു നൽകിയ സ്ഥാപനമാണ് കെൽട്രോൺ.

വിവിധ സംസ്ഥാനങ്ങളിലേയും മഹാനഗരങ്ങളിലേയും ഗതാഗത നിയന്ത്രണ സംവിധാനങ്ങൾക്കാവശ്യമായ കമ്പോണന്റ്സ് കെൽട്രോൺ നൽകുന്നുണ്ട്. നിരവധി ഓർഡറുകളാണ് സ്ഥാപനത്തിന് ലഭിക്കുന്നത് – മന്ത്രി പി രാജിവ് പറഞ്ഞു.

തിരുവഞ്ചൂർ മന്ത്രിയായിരുന്ന കാലത്ത് പോലിസിന് ആവശ്യമായ ക്യാമറകൾ ലഭ്യമാക്കിയതും കെൽട്രോണാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ക്ഷമത കൂടിയ കമ്പോണന്റുകളാണ് കെൽട്രാൺ നൽകുന്നത്. അപകീർത്തികരമായ പരാമർശം പിൻവലിക്കണമെന്ന് തിരുവഞ്ചൂരിനോട് മന്ത്രി ആവശ്യപ്പെട്ടു.

]]>
ഇനിയും പലചേരിയായി നിന്നാൽ മൂന്നാം പിണറായി സർക്കാർ വരും; ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് തിരുവഞ്ചൂർ https://malayalees.ch/kerala-news-thiruvanchoor-radhakrishnan-against-congress-group-politics-fvv-ryhr1p/ Fri, 28 Jul 2023 09:35:26 +0000 https://malayalees.ch/?p=85204 പല ചേരിയായി കോണ്‍ഗ്രസ് നിന്നാല്‍ മൂന്നാം പിണറായി സര്‍ക്കാരുണ്ടാകുമെന്ന് പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐക്യത്തിനായി ത്യാഗം സഹിക്കാന്‍ എല്ലാവരും തയാറാകണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. 

ഒരു ഉപതെരഞ്ഞെടുപ്പ് നേരിടാൻ പോവുകയാണ്. കോൺ​ഗ്രസിന്റെ സംയുക്ത മുഖം കാണണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് സംസ്ഥാനത്തുള്ള മഹാഭൂരിപക്ഷം ആളുകളും. ചിലർ അവരുടെ അഭിപ്രായങ്ങളും കോൺ​ഗ്രസ് കോൺ​ഗ്രസിന്റെ അഭിപ്രായങ്ങളും പറയാറുണ്ട്. കോൺ​ഗ്രസ് അതിന്റെ പഴയ കാലത്തേക്ക് പോകണം. പഴയ കാലം എന്ന് പറയുന്നത് കോൺ​ഗ്രസ് എല്ലാവരും ഒരുമിച്ച് നിന്നിരുന്ന കാലം. സാധാരണക്കാരനായ പാർട്ടി പ്രവർത്തകന്റെ ചോദ്യം ഒരുമിച്ച് പോയിക്കൂടെ എന്നാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

കോൺ​ഗ്രസ് ദീർഘമായി പ്രതിപക്ഷത്ത് നിൽക്കുകയാണ്. നമ്മുടെ തലയിൽ കയറി മെതിക്കുന്ന രൂപത്തിലേക്ക് മാർക്സിസ്റ്റ് പാർട്ടി വിശ്വരൂപം നടത്തുകയാണ്. അക്രമ സ്വഭാവം കാട്ടിക്കൂട്ടുകയാണ്. കേരളത്തിൽ നമ്മളെ വിശ്വസിച്ച് നിൽക്കുന്നവരുണ്ട്. അവർ അറബിക്കടലിൽ മുങ്ങിത്താഴണോ, അത് അനുവദിക്കണോ, നമ്മളെയാണ് അവർ പ്രതീക്ഷിക്കുന്നത്. ഒന്നാം പിണറായി സ‍ർക്കാർ വന്നു. രണ്ടാം പിണറായി സർക്കാരിലേക്കത് പടർന്നു. ഇനി മൂന്നാം പിണറായി സർക്കാരിലേക്ക് പോകാൻ പറ്റുമോ. ജനങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടോ. ജനങ്ങൾ ഭരണമാറ്റം തന്നെയാണ് ആ​ഗ്രഹിക്കുന്നത്. പക്ഷേ ഈ പ്ലാറ്റ്ഫോം അതിലേക്ക് പറ്റുന്ന രീതിയിൽ മാറ്റിയെടുക്കുക എന്നുള്ളത് കടമയാണ്. ആ കടമ നിറവേറ്റാൻ അങ്ങോട്ടും ഇങ്ങോട്ടും ത്യാ​ഗം സഹിക്കണം. ആ ത്യാ​ഗം സഹിക്കണമെന്നാണ് പറയാനുള്ളത്. അല്ലെങ്കിൽ ചെറിയ ​ഗ്രൂപ്പുകളായി ദുർബലമായി പോവും. അതല്ല ജനങ്ങൾ ആ​ഗ്രഹിക്കുന്നത്. എല്ലാവരും തുല്യരാണ്. സഹോദരൻമാർ. അല്ലാതെ വ്യത്യസ്ഥമായ സമീപനമുണ്ടാവരുത്. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കേരളം ഒന്നാകെ കരഞ്ഞു. ഈ സാഹചര്യത്തിൽ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് പറയുന്നത്. അതിന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുള്ള നിലപാടെടുക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. 

]]>
മാങ്ങ മോഷണക്കേസ് ഒത്തുതീർപ്പ്; പൊലീസ് ഒത്തുകളിയെന്ന് തിരുവഞ്ചൂർ https://malayalees.ch/mango-theft-police-thiruvanchoor-radhakrishnan/ Thu, 20 Oct 2022 05:03:37 +0000 https://malayalees.ch/?p=69901 മാങ്ങ മോഷണക്കേസിൽ പൊലീസിൻ്റേത് ഒത്തുകളിയെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം ഒത്തുകളിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. പൊലീസുകാരനെ രക്ഷിക്കാൻ സർക്കാർ കൂട്ടുനിന്നു. പൊലീസ് സേനയിൽ കുറ്റവാളികൾ വർധിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. 

“അയാൾ അങ്ങനെ ഒരു മോഷണം നടത്തിയാൽ ആ മോഷണം ഒത്തുതീർപ്പ് എത്തിക്കുന്നതിനുവേണ്ടി അധികാരികൾ ഇടനിലക്കാരായി നിൽക്കുന്നത് ശരിയാണോ? കേസ് ചാർജ് ചെയ്ത് കോടതിയിൽ എത്തിയാൽ ആ കേസ് കോടതിക്ക് നീതിന്യായം നോക്കി ഒന്നുകിൽ ശിക്ഷ വിധിക്കുകയോ വെറുതെ വിടുകയോ എന്തുവേണമെങ്കിലും ചെയ്യാം. കോംപ്രമൈസിൽ എത്തിക്കാൻ പറ്റുമോ? അപ്പോ കോംപ്രമൈസ് എന്നുള്ളത് നീതിന്യായ വ്യവസ്ഥക്കകത്ത് ഇല്ല. ഇത് സത്യം പറഞ്ഞാൽ നമ്മളുടെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. പോലീസ് സേനയെ യഥാർത്ഥത്തിൽ ശുദ്ധീകരിക്കുന്നതിനുള്ള നടപടി എടുക്കുന്നതിനു പകരം ആ പോലീസ് സേനയിലെ തന്നെ കറുത്ത ആടുകളെ പ്രോത്സാഹിപ്പിക്കുന്ന രൂപത്തിലുള്ള നടപടിയാണ് എടുത്തിരിക്കുന്നത്. ഇതിൻ്റെ പരിണിതഫലം എവിടെ പോലീസ് സേനയിലെ ക്രിമിനലൈസേഷൻ വർധിക്കും എന്നുള്ളതാണ്.”- തിരുവഞ്ചൂർ പ്രതികരിച്ചു.

മാങ്ങാ മോഷണക്കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഒത്ത് തീർപ്പ് അപേക്ഷയിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് പോലീസ് ഇന്നലെ കൈമാറിയിരുന്നു. പരാതിക്കാരന് കേസുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി കോടതിയിൽ കഴിഞ്ഞദിവസമാണ് അപേക്ഷ നൽകിയത്.

അതേസമയം, ഒത്തു തീർപ്പാക്കാനുള്ള നീക്കത്തിനെതിരെ പൊലീസ് രംഗത്തുവന്നു. കേസ് ഒത്തുതീർപ്പാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് റിപ്പോർട്ട്. മോഷണം നടത്തിയ പ്രതി പൊലീസുകാരനാണ് എന്ന വസ്തുത ഗൗരവതരമെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാഞ്ഞിരപ്പള്ളി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഒത്തു തീർപ്പ് നീക്കത്തിൽ എതിർപ്പറിയിച്ചത്.

അതേസമയം, കേസ് ഒതുക്കിത്തീർക്കുവാനുള്ള സാഹചര്യം പൊലീസ് തന്നെ ഒരുക്കി നൽകിയെന്ന ആക്ഷേപം ശക്തമാണ്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഈ കേസിൽ 17 ദിവസങ്ങളാണ് പ്രതി ഒളിവിൽ കഴിഞ്ഞത്.

]]>
മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ കെ റെയില്‍ അലെയ്‌മെന്റില്‍ മാറ്റംവരുത്തി; ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ https://malayalees.ch/thiruvanchoor-radhakrishnan-against-saji-cherian/ Wed, 23 Mar 2022 10:59:56 +0000 https://malayalees.ch/?p=58967 സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മന്ത്രി സജി ചെറിയാനെതിരെ ഗുരുതുര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മന്ത്രിക്ക് വേണ്ടി സില്‍വര്‍ ലൈന്‍ ഭൂപടത്തില്‍ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണം.

ചെങ്ങന്നൂരില്‍ സില്‍വര്‍ ലൈന്‍ പാതയുടെ ആദ്യ ഭൂപടമല്ല ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. മന്ത്രിയുടെ വീടിരുന്ന സ്ഥലം സംരക്ഷിക്കാന്‍ അലെയ്‌മെന്റില്‍ മാറ്റം വരുത്തിയെന്നും റെയില്‍പാതയുടെ ദിശയില്‍ മാറ്റം വരുത്തിയതിന്റെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് മന്ത്രി പറയണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

‘കെ റെയില്‍ നാളെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു ബാധ്യതയായി മാറാനാണ് പോകുന്നത്. കേരളം ടു കേരളം എന്ന നിലയില്‍ ഒരു റെയില്‍വേ ലൈന്‍ നിര്‍മിച്ചാല്‍ ഇന്ത്യന്‍ റെയില്‍ വേ ഉപയോഗിക്കുന്ന എത്ര ശതമാനം ജനങ്ങള്‍ക്ക് അത് ഉപകാരപ്പെടും? എത്രയും വേഗം പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്.

കെ റെയിലുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അതുകൂടി പുറത്തുവന്ന് കഴിയുമ്പോള്‍ കെ റെയിലിനെ പറ്റി സംസാരിക്കാന്‍ പോലും ഭരണപക്ഷത്തുനിന്ന് ആളുണ്ടാകില്ല. സര്‍ക്കാരിനെ അട്ടിമറിക്കാനൊന്നും പ്രതിപക്ഷത്തിന് പ്ലാനില്ല. അതിനര്‍ത്ഥം ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കും എന്നല്ല. ഈയിടെ എംഎ മണി പറഞ്ഞു; എനിക്ക് കറുപ്പ് നിറമാണെന്നാണ്.

അദ്ദേഹത്തിന്റെ നിറം ട്രംപിന്റേത് പോലെയാണോ ഇരിക്കുന്നത്? ഇതുപോലെ പാഴ്വാക്ക് പറയുന്നവരെ തള്ളിക്കളയുന്നതാണ് നല്ലത്’. തിരുവഞ്ചൂര്‍ പറഞ്ഞു.

]]>
മെറിറ്റ് അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് വക്താവായി നിയമിച്ചത്: അർജുൻ രാധാകൃഷ്ണൻ https://malayalees.ch/arjun-radhakrishan-youth-congress/ Thu, 02 Sep 2021 05:33:44 +0000 https://malayalees.ch/?p=48955 യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി നിയമിചത്ത മെറിറ്റ് അടിസ്ഥാനത്തിലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകൻ അര്‍ജുന്‍ രാധാകൃഷ്ണൻ. ദേശീയ നേതൃത്വം നടത്തിയ ക്യാമ്പയിനിൽ നിന്നാണ് തന്നെ തെരഞ്ഞെടുത്തതെന്ന് അർജുൻ വ്യക്തമാക്കി. ആരുടെ എതിർപ്പിന്മേലാണ് തീരുമാനം മരവിപ്പിച്ചതെന്ന് അറിവില്ലെന്നും അർജുൻ പറഞ്ഞു. തുടർ നീക്കങ്ങൾ സംസ്ഥാന നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും അർജുൻ അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധമെന്നും അർജുൻ ചൂണ്ടിക്കാട്ടി.

യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം മെറിറ്റ് അടിസ്ഥാനത്തിലാണ്. അഭിമുഖം അടക്കമുള്ളവ നടത്തിയാണ് വക്താവായി തെരഞ്ഞെടുത്തത്. മക്കള്‍ രാഷ്ട്രീയമെന്ന തരത്തില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ തള്ളുന്നു. പിതാവായ തിരുവഞ്ചൂർ രാധാകൃഷണന് രാഷ്ട്രീയത്തിൽ മുന്നോട്ടു പോകാൻ തന്‍റെ പിന്തുണ ആവശ്യമില്ലെന്നും അർജുൻ മാധ്യമങ്ങളോട് പറഞ്ഞു.

അർജുൻ രാധാകൃഷ്ണൻ അടക്കം 72 പേരെ യൂത്ത് കോൺഗ്രസ് വക്താക്കളായി നിയമിച്ച ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് തീരുമാനം കടുത്ത എതിർപ്പിനെ തുടർന്ന് മരവിപ്പിച്ചിരുന്നു. അർജുൻ അടക്കം അഞ്ചു മലയാളികളാണ് പട്ടികയിൽ ഉണ്ടായിരുന്നത്. വക്താക്കളുടെ പട്ടികയിൽ ചില ആശയകുഴപ്പം ഉള്ളതിനാൽ നിയമനം മരവിപ്പിച്ചെന്നും കേരളത്തിലെ വക്താക്കളുടെ പേരുകളിൽ പ്രശ്നമില്ലെന്നും ദേശീയ അധ്യക്ഷൻ അറിയിക്കുകയായിരുന്നു.

]]>
ശബരിമല: സർക്കാർ കേരള ജനതയെ കളിപ്പിക്കുകയാണെന്ന് തിരുവഞ്ചൂർ https://malayalees.ch/sabarimala-thiruvanchoor/ Wed, 24 Mar 2021 07:55:14 +0000 https://malayalees.ch/?p=41982 ശബരിമല വിഷയത്തിൽ സർക്കാർ കേരള ജനതയെ കളിപ്പിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സത്യവാങ്മൂലം നിലനിർത്തിക്കൊണ്ട് സുപ്രീം കോടതി വിധി വരട്ടെ എന്ന് പറയുന്നത് ശരിയല്ല. എൻ.എസ്.എസ് നിലപാട് സ്ഥിരതയുള്ളതാണെന്നും നിയമപരമായ കാര്യങ്ങൾ മാത്രമാണ് അവർ പറയുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.

]]>