Thiruvanathapuram – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Sep 2023 05:02:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Thiruvanathapuram – malayalees.ch https://malayalees.ch 32 32 പെരുമഴയത്ത് തിരുവനന്തപുരത്തെ ഉപജില്ലാ സ്‌കൂള്‍ കായികമേള; ഇടപെട്ട് ബാലാവകാശ കമ്മീഷന്‍ https://malayalees.ch/commission-for-protection-of-child-rights-direct-to-stop-sub-district-athletic-meet-in-heavy-rain-in-thiruvananthapuram/ Sat, 30 Sep 2023 05:02:04 +0000 https://malayalees.ch/?p=88667
തിരുവനന്തപുരത്ത് പെരുമഴയത്ത് നടത്തുന്ന ഉപജില്ലാ സ്‌കൂള്‍ മീറ്റ് നിര്‍ത്തിവെക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. കിളിമാനൂര്‍, കാട്ടാക്കാട ഉപജില്ലാ മീറ്റുകളാണ് പെരുമഴയില്‍ നടത്തിയത്. തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഇന്നലെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ മീറ്റ് നിര്‍ത്താന്‍ അധികൃതര്‍ തയ്യാറായില്ല.

മത്സരം മാറ്റിവെച്ചാല്‍ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികള്‍ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിര്‍ന്നാണ് ഓടിയത്. 200 ലധികം കുട്ടികളാണ് അത്‌ലറ്റിക് മീറ്റിനെത്തിയിരുന്നത്. കനത്ത മഴ രാവിലെ മുതല്‍ പെയ്തിട്ടും കുട്ടികള്‍ നനഞ്ഞ് വിറച്ച് നില്‍ക്കുന്നത് കണ്ടിട്ടും മത്സരം മാറ്റിവെക്കാന്‍ തയ്യാറായില്ല.

400 മീറ്റര്‍, 1500 മീറ്റര്‍, ലോങ് ജംപ് തുടങ്ങിയ മത്സരങ്ങളെല്ലാം മഴയത്താണ് നടത്തിയത്. നനഞ്ഞ് വിറച്ച് നില്‍ക്കുന്ന കുട്ടികളെ കൊണ്ട് വീണ്ടും മത്സരം നടത്താന്‍ അധികൃതര്‍ തയ്യാറായതോടെയാണ് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടത്. ഇന്നലെ തുടങ്ങിയ സ്‌കൂള്‍ മീറ്റ് ഇന്ന് അവസാനിക്കേണ്ടതാണ്.

]]>
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു https://malayalees.ch/employees-of-sree-chitra-institute-have-started-an-indefinite-strike/ Tue, 02 Feb 2021 08:09:48 +0000 https://malayalees.ch/?p=39509 തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സൌജന്യ ചികിത്സ പുനസ്ഥാപിക്കുക, ചികിത്സാ നിരക്ക് വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജീവനക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താന്‍ മാനേജ്മെന്‍റ് ഇതുവരെയും തയ്യാറായിട്ടില്ലെന്ന ആരോപണവുമുണ്ട്.

സ്റ്റാഫ് യൂണിയന്‍റെ നേതൃത്വത്തിലാണ് ജീവനക്കാരുടെ അനിശ്ചിതകാല സമരം. രോഗികള്‍ക്ക് കുറച്ച് കാലം മുന്പ് വരെ സൌജന്യ ചികിത്സയടക്കം ഉണ്ടായിരുന്നു. അത് നിര്‍ത്തലാക്കുകയും ഒപ്പം ചികിത്സാ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ല. രോഗികളെ ബുദ്ധിമുട്ടിലാക്കുന്നതിനൊപ്പം ജീവനക്കാരെയും ദ്രോഹിക്കുന്ന നിലപാടാണ് മാനേജ്മെന്‍റിന്.

എല്ലാ വിഭാഗത്തിലെ ജീവനക്കാര്‍ക്കും സീനിയോറിറ്റി പ്രമോഷന്‍ നല്‍കുക, നഴ്സിങ് ജീവനക്കാരുടെ എസ്.എസ്.സി. ഇന്‍റര്‍വ്യൂ ഉടന്‍ നടത്തുക എന്നീ ആവശ്യങ്ങളും ജീവനക്കാര്‍ ഉന്നയിക്കുന്നു. മുന്‍പ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചക്കെങ്കിലും മാനേജ്മെന്‍റ് തയ്യാറാകുമായിരുന്നു. പുതിയ ഡയറക്ടര്‍ ചുമതലയേറ്റ ശേഷം അതും അവസാനിച്ചതായും ജീവനക്കാര്‍ പരാതിപ്പെടുന്നു.

]]>